PKN : ഇന്ത്യൻ സിനിമയുടെ കാവലാൾ
1961-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റന്റ് ആയിട്ടാണ് പി.കെ.നായർ എന്ന പരമേശ്വരൻ കൃഷ്ണൻ നായർ പ്രവർത്തിച്ചു തുടങ്ങിയത്. അതിനുമുമ്പ് സിനിമയോടുള്ള പ്രണയംകൊണ്ട് സംവിധായകനോ സിനിമയുടെ മറ്റേതെങ്കിലും മേഖലയിലെ വിദഗ്ദ്ധനാകാനോ പരിശ്രമിച്ചു. പക്ഷെ, അത് തനിക്ക് വഴങ്ങുന്നതല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടോ, അതോ അതിനുമപ്പുറമുള്ള ആനന്ദവും സംതൃപ്തിയും നൽകുന്ന പഠനങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും കൂടുതൽ താല്പര്യം ജനിച്ചതുകൊണ്ടോ എന്നറിയില്ല അദ്ദേഹം സിനിമയുടെ
കാവൽക്കാരനും സംരക്ഷകനുമായത്.
വിസ്മൃതിയുടെ തമോഗർത്തത്തിലേക്ക് എന്നേക്കുമായി അടയ്ക്കപ്പെടുമായിരുന്ന നിരവധി സിനിമകൾ, പ്രത്യേകിച്ച് നിശബ്ദസിനിമയുടെ കാലത്തെ സൃഷ്ടികൾ, എവിടെ നിന്നൊക്കെയോ കണ്ടെടുത്ത്, സാങ്കേതികമായ തുടച്ചുമിനുക്കലുകൾ നടത്തി ഫിലിം ആർക്കൈവ്സിൽ സൂക്ഷിച്ചത് പി.കെ.നായരാണെന്ന് നമ്മൾ – സ്നേഹവും നന്ദിയുമില്ലാത്ത സ്വാർത്ഥമതികൾ – സൗകര്യപൂർവ്വം ഒരു പക്ഷേ മറന്നേക്കാം.
ദാദാ സാഹേബ് ഫാൽക്കെയുടെ ‘രാജാഹരിശ്ചന്ദ്ര’ കണ്ടെടുത്ത് ആർക്കൈവ്സിൽ സൂക്ഷിച്ചത് പി.കെ. നായരാണ്. ഒരുപക്ഷേ ഫാൽക്കെയെ സിനിമയുടെ ചരിത്രത്തിൽ ശ്രേഷ്ഠമായ സ്ഥലത്ത് പ്രതിഷ്ഠിച്ചതും നമുക്ക് ആ സിനിമ കാണിച്ചുതന്നതും അദ്ദേഹമാണ്.
മലയാളത്തിന്റെ ‘മാർത്താണ്ഡവർമ്മ’ സിനിമയും കണ്ടെടുത്ത് ചരിത്രത്തിന്റെ പെട്ടിയിൽ കരുതലോടെ സൂക്ഷിച്ചതും അദ്ദേഹമാണ്.
1943-ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ചേതൻ ആനന്ദിന്റെ ‘നീച്ചാനഗർ’ എന്ന സിനിമ ഒരു കേട്ടുകേൾവിമാത്രമായിരുന്നു. സത്യജിത്റായിയുടെക്യാമറാമാനായ സുബ്രതൊ മിത്രയാണ് കല്ക്കത്ത തെരുവുകളിലെ ഏതോ ആക്രിക്കടയിൽനിന്ന് ‘നീച്ചാനഗർ’ എന്ന സിനിമയുടെ ഒരു പ്രിന്റ് ആകസ്മികമായി കണ്ടെടുക്കുന്നത്.
100രൂപയ്ക്കാണ് അദ്ദേഹം അത് വാങ്ങി പി.കെ.നായരെ ഏൽപ്പിക്കുന്നത്. അങ്ങനെയാണ് ‘നീച്ചാനഗർ’നമ്മൾ കാണുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ച ഏക ഇന്ത്യൻ സിനിമ ഇന്നും ‘നീച്ചാനഗർ’ ആണ്.
ലോകസിനിമയിലേയും ഇന്ത്യൻ സിനിമയിലേയുംമികച്ച ക്ലാസിക്കുകൾ പൂനെ ആർക്കൈവ്സിൽ എത്തിക്കുകയും ഒരു പ്രിന്റ് സംരക്ഷിക്കുകയും മറ്റൊരെണ്ണം ഇൻസ്റ്റിറ്റ്യൂട്ടുകളടക്കം ഫിലിം സൊസൈറ്റികൾക്ക് പ്രദർശനത്തിനായി വിട്ടുകൊടുക്കുകയും ആ സിനിമകളെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇന്ത്യയിൽ ഒരു ബദൽ ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം തന്റെ പങ്കുവഹിച്ചത്.
പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനങ്ങൾക്കിടയിൽ ഫിലിം ആർക്കൈവ്സിൽ സിനിമകൾ തുടർച്ചയായി കാണുന്നതിനും ഓരോ സിനിമകളെക്കുറിച്ചുമുള്ള രാഷ്ട്രീയ-സാംസ്കാരിക-സൗന്ദര്യശാസ്ത്രനിരീക്ഷണങ്ങൾ പി.കെ.നായരിൽനിന്ന് ലഭിക്കുന്നതിനും അവസരം ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾ പലരും പില്ക്കാലത്ത് സിനിമയുടെ വിവിധരംഗങ്ങളിൽ മികവ് പ്രകടിപ്പിച്ചുകൊണ്ട് തങ്ങളുടെ സാന്നിധ്യമുറപ്പിക്കുകയും ചെയ്തപ്പോഴും അവരിൽ പലരും അദ്ദേഹത്തെ ആദരവോടെ സ്വന്തം ഗുരുസ്ഥാനീയനായി സ്നേഹിച്ചു.
ഇന്നത്തെപ്പോലെ ഡിജിറ്റൽ സാങ്കേതികവിപ്ലവത്തിന്റെ സാധ്യതകൾ ഏറെ ജനകീയവും പ്രാപ്യവുമല്ലാതിരുന്ന അക്കാലത്ത് ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന നൂതന ചലച്ചിത്രപരീക്ഷണങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും കഴിയുന്നത്ര സിനിമകളുടെ പ്രിന്റുകൾ ആർക്കൈവ്സിൽ ഏത്തിക്കാനായി അദ്ദേഹം പുലർത്തിയ ശുഷ്കാന്തിയും പ്രതിബദ്ധതയും ഒരു രാജ്യം ആദരവോടെയും നന്ദിയോടെയും ഓർമ്മിക്കേണ്ടതുണ്ട്.
പണ്ട് നിലനിന്നിരുന്ന ഫിലിം ഇറക്കുമതി നിയമങ്ങളുടെ നൂലാമാലകൾ മറികടക്കാൻ നായർസാർ സ്വീകരിച്ചിട്ടുള്ള കുറുക്കുവഴികളും വളഞ്ഞ വഴികളും എല്ലാ അർത്ഥത്തിലും പ്രണയിനിയെ സ്വന്തമാക്കാൻ ഒരു കാമുകൻ സ്വീകരിക്കുന്ന വഴികളെ ഓർമ്മിപ്പിക്കും.
അദ്ദേഹം സിനിമകൾ ശേഖരിച്ചു സൂക്ഷിക്കുക മാത്രമല്ല ചെയ്തത്. സിനിമ കേവല വിനോദോപാധി മാത്രമല്ലെന്നും, മാനവികതയെ ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യമാറ്റത്തിനുള്ള ശക്തമായ ആയുധമാണെന്നുമുള്ള തിരിച്ചറിവാണ് അദ്ദേഹത്തെ നയിച്ചത്.
നല്ല മനുഷ്യരെയും നല്ല സമൂഹത്തെയും രൂപപ്പെടുത്തുന്നതിൽ കാഴ്ചയുടെ ആരോഗ്യകരമായ സംസ്കാരത്തിന് വളരെ പ്രാധാന്യമുള്ളതുകൊണ്ട്,
നല്ല സിനിമകളുണ്ടാവുന്നതിന്റെ ഒപ്പം സിനിമാസ്വാദനത്തിന്റെ പരിശീലനക്കളരികളും വേണ്ടതുണ്ടെന്നു് അദ്ദേഹം തിരിച്ചറിഞ്ഞു.
അങ്ങിനെയാണ് പൂന ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ, അദ്ദേഹത്തിന്റെയും പ്രൊഫ.സതീഷ് ബഹദൂറിന്റെയും നേതൃത്വത്തിൽ ഹ്രസ്വകാല ചലച്ചിത്രാസ്വാദന ക്ലാസ്സുകൾ
എല്ലാവർഷവും നടത്താനാരംഭിച്ചത്. കൂടാതെ അതിന്റെ ചെറുപതിപ്പുകൾ ഇന്ത്യയുടെ പലഭാഗങ്ങളിലും ഫിലിം സൊസൈറ്റികളുടെ സഹകരണത്തോടെ നടത്തിയിരുന്നു.
കേരളത്തിലെ ഫിലിം ഫെസ്റ്റിവലുകൾക്ക് ഒരു രൂപരേഖയും അടിത്തറയും ഉണ്ടാക്കുന്നതിൽ ആദ്യകാലങ്ങളിൽ പി.കെ.നായർ വഹിച്ച പങ്ക് ആർക്ക് മറക്കാനാവും?
സിഡിറ്റിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യം നടന്ന ഐ.വി ഫെസ്റ്റിന്റെ (IV FEST) ഡയറക്ടർ പി. കെ. നായരായിരുന്നു. പിന്നീട് IFFK ആരംഭിക്കുമ്പോൾ അതിന്റെ ഡയറക്ടർ ആയിരുന്നു. ഫിലിം ആർക്കൈവ്സ്നെയും മറ്റു് ഏജൻസികളെയും ആശ്രയിച്ചാണ് ആദ്യ ഫെസ്റ്റിവൽ നടന്നത്. ഫിലിം ഫെസ്റ്റിവലുകളിലെ നിത്യസാന്നിധ്യമായിരുന്നു എന്നും അദ്ദേഹം.
ഇന്ത്യൻ ഫിലിം ആർക്കൈവ് സ്ഥാപകനും ഇന്ത്യൻ സിനിമയുടെ രക്ഷാധികാരിയുമായ ഇതിഹാസ ഇന്ത്യൻ ആർക്കൈവിസ്റ്റ് പി. കെ. നായരുടെ ജീവിതവും പ്രവർത്തനവും പര്യവേക്ഷണം ചെയ്യുന്ന 2012 ലെ ഡോക്യുമെന്ററി ചിത്രമാണ് സെല്ലുലോയ്ഡ് മാൻ. പറ്റുമെങ്കിൽ കാണൂ, ഒരു സിനിമാ സ്നേഹി തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇത്.
പി. കെ. നായർക്ക് സിനിമയോടുള്ള താൽപര്യം കുട്ടിക്കാലത്ത് ആരംഭിച്ചു, ടിക്കറ്റ് സ്റ്റബുകൾ, ലോബി കാർഡുകൾ, തൂക്കമുള്ള മെഷീൻ ടിക്കറ്റുകൾ,അന്നത്തെ താരങ്ങളുടെ ചിത്രങ്ങൾ, ഇതെല്ലാം കലക്ട് ചെയ്യുന്ന സ്വഭാവം കുട്ടിക്കാലത്തുണ്ടായിരുന്നു, ഇതാ യിരിക്കണം.ചലച്ചിത്രങ്ങളുടെ മികച്ച കളക്ടറായി അദ്ദേഹം വളർന്നു വരാൻ നിയോഗമായത്. നിശബ്ദ ചലച്ചിത്ര കാലഘട്ടത്തിൽ 1,700 സിനിമകൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടു, അതിൽ ഒമ്പത് സിനിമകൾ മാത്രമാണ് നമ്മൾക്ക് കാണാനായത്, ഇതു നായരുടെ ശ്രമങ്ങൾ ഒന്നു കൊണ്ടു മാത്രം…!
1965 മുതൽ അസിസ്റ്റന്റ് ക്യൂറേറ്ററായി NFAI ൽ നിയമിതനായ നായർ,1991 റിട്ടയർ ചെയ്യുമ്പോൾ അതിന്റെ ഡയറക്ടറായിരുന്നു. ഒരു ദശാബ്ദത്തിനുശേഷം വിരമിക്കുന്നതുവരെ നായർ 12,000 സിനിമകൾ സ്വരൂപിച്ചു – 8000 ഇന്ത്യൻ, ബാക്കി വിദേശ സിനിമകൾ. ഈ സംഖ്യകൾ ശ്രദ്ധേയമാണ്, പ്രത്യേകിച്ചും സർക്കാർ സ്ഥാപനങ്ങൾ അവരുടെ കഴിവുകേടിനും അഴിമതിക്കും കുപ്രസിദ്ധമായ ഒരു രാജ്യത്തെ സർക്കാർ ആർക്കൈവിനായി സെല്ലുലോയ്ഡ് മാൻ എന്നറിയപ്പെട്ട നായരുടെ ശ്രമങ്ങൾ വളരെ വിലപ്പെട്ടതാണ്.
Keeping more than 15,000 prints safe for future audiences is an incredible feat but it’s far from being the extent of Nair’s legacy to world culture. Nair’s life’s work was the study and preservation of world cinema, and to form an internationally relevant and contemporary collection which placed Indian films in their rightful place in that broad, global and constantly evolving context. The greatness of Nair’s brand and the brand of Indian cinema is that they aren’t brands at all. They’re far more complex than a logo and a corporate motto. Far from being a ‘heritage brand’, the NFAI collection Nair amassed is ancient, modern and looks forward, all at the same time.
സെല്ലുലോയ്ഡ് മാനിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്രീത്ത്ലെസ് എന്ന ചിത്രം കാണാൻ ഏതാനും മണിക്കൂറുകൾ പ്രവേശനം അനുവദിച്ചതിന്റെ ആവേശം വിധു വിനോദ് ചോപ്ര വിവരിക്കുന്നുണ്ട് കൂടെ ഗോഡാർഡ് എഡിറ്റിംഗ് മികവ് നായർ വിവരിച്ച കാര്യങ്ങൾ
അന്തരിച്ച സംവിധായകൻ ജോൺ അബ്രഹാം പുലർച്ചെ 3 മണിക്ക് ശ്രീ നായരുടെ വീട്ടിലേക്ക് നടന്നുകയറുകയും പസോളിനിയുടെ Gospel കാണാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ കഥയും പറയുന്നുണ്ട്. അമ്മ ആറിയാനുവേണ്ടിയുള്ള ജോണിന്റെ പദ്ധതികളെക്കുറിച്ച് അവർ ചർച്ച ചെയ്തു ഒരുമിച്ച് പ്രഭാതഭക്ഷണം കഴിച്ചു, തുടർന്ന് കമ്പനി പിരിഞ്ഞുതും പരാമർശിക്കുന്നുണ്ട്.
This is a man who lived his work: who legendarily screened and watched films from the late to the wee hours, and was never to be found in the theatre without his small torch and a notebook in which he meticulously recorded, reel by reel, the content and condition of every single film print.But if there is a single thing that Celluloid Man manages to convey, it is that that Nair’s accomplishments cannot be measured in quantitative terms.
ഇന്ത്യൻസിനിമയുടെ കാവലാളുടെ ജീവിതത്തിൻ്റെ അവസാന ഫ്രയിം മാർച്ച് നാല് 2016 ന് അവസാനിച്ച്.
മരണാനന്തരം അദ്ദേഹം ഇപ്പോഴും സിനിമകൾ സംരക്ഷിക്കുന്നുണ്ടാവും….!
അവലംബം:
സെല്ലുലോയ്ഡ് മാൻ (2012)
FFSi News March 2016
ത്യഷ ഗുപ്ത, സൺഡെ ഗാർഡിയൻ
Sight & Sound