എന്റെ മനസ്സാക്ഷി എന്നോട്, പറഞ്ഞത് എന്റെ മുഖപുസ്തകപേജിൽ
ഇതാ പങ്കിടുന്നു :
കോഴികളെയും ആടുകളെയുമെല്ലാം സ്നേഹിച്ച് വാത്സല്യത്തോടെ വളർത്തുന്ന കാലം എന്നോ മലകേറി പോയല്ലോ !
കോഴിയെയും ആടിനെയും എന്തിന് പശുവിനെയും പോലും കണ്ടാൽ അത് മനുഷ്യരുടെ ഒരു ആഹാരപദാർത്ഥമായി കാണുന്ന ഒരു സാധാരണഗതിക്ക് ലോകമെങ്ങുമുള്ള മനുഷ്യസമൂഹം കരുണമറന്ന് ദൃഡമായി തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.
ആഹാരത്തിന് ഒന്നുമില്ലാത്ത ഒരു വനജീവിത കാലത്താണെങ്കിൽ – ഇതുപോലുള്ള മൃഗങ്ങളെ വേട്ടയാടി ആഹാരം കഴിക്കുന്ന ആ ഒരു പഴയകാലമായിരുന്നെങ്കിൽ- സാരമില്ല എന്ന് നമുക്ക് കരുതാം. നമ്മെ ആക്രമിക്കുവാൻ വരുന്ന വന്യമൃഗങ്ങളെ സ്വന്തം ജീവന്റെ രക്ഷയ്ക്കായ് തിരിച്ചു ആക്രമിക്കേണ്ടിവരുന്ന സ്ഥിതിയേയും മനസ്സിലാക്കാനാകും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പക്ഷേ ഇന്ന് എത്രയോ വിധമായ പച്ചക്കറികളും കിഴങ്ങുകളും ധാന്യങ്ങളും പഴവർഗ്ഗങ്ങളും എല്ലാമുള്ളപ്പോൾ എന്തിനാണ് നമ്മുടെ വയറുകളെ നിറയ്ക്കാനായി ഈ പാവപ്പെട്ട ജീവികളെ കൊന്ന് അവരുടെ ഭയത്തിലും ശാപത്തിലും എല്ലാം നിറഞ്ഞ ആ ആ മാംസത്തെ ഭക്ഷിക്കുന്നത് ?
അവരുടെയൊക്കെ ശാപം തീർച്ചയായിട്ടും ആ മാംസത്തിൽ ഉണ്ടാകുമല്ലോ എന്ന് നാം പലപ്പോഴും ഓർക്കാറില്ല !
ഹോട്ടലുകൾക്കെല്ലാം പോയി ആഹാരം കഴിക്കുമ്പോൾ അതൊരു മരിച്ച ശരീരമാണ് ആഹാരമാക്കി മാറ്റിയതെന്ന് പലപ്പോഴും ആരും ഓർക്കാറില്ല !
കഴിയുന്നതും ഒരു ജീവനെയും കൊല്ലാതെ ആഹാരം കഴിക്കുന്നതായിരിക്കും നല്ലതെന്ന് പറയുന്ന അതേ സമയത്ത് , ഇന്ന് ഏത് ലോകത്തും ഓരോ മനുഷ്യനും അവൻ കഴിക്കേണ്ട ആഹാരം അവന്റെ അധികാരമാണ്, എന്ന് പറയുന്ന ഈ കാലത്ത്, എന്റെ അഭിപ്രായം പറയുന്നു…അത്രമാത്രം !
സസ്നേഹം
🌹എൻ സുരേഷ്🌹