അതേയ് കൂടെ കൂടിയിട്ട് പത്ത് വർഷം എന്ന് വച്ചാലോ?
അതിനേക്കാൾ തലയിൽ ആയിട്ട് പത്ത് വർഷം എന്ന് വയ്ക്കുന്നതല്ലേ… 😆
ങേ എന്തെങ്കിലും പറഞ്ഞോ?
അല്ല.. നീ നിന്റെ ഇഷ്ടത്തിന് വയ്ക്ക് എന്ന് പറയുകയായിരുന്നു.
എന്റെ ഇഷ്ടത്തിന് വയ്ക്കാൻ ആണെങ്കിൽ നിങ്ങളോട് ചോദിക്കണോ മനുഷ്യാ 😡
അതെന്നെയാ ഞാനും ചോദിക്കുന്നേ ഇതൊക്കെ എന്നോട് എന്തിനാ ചോദിക്കുന്നെ?
നീ സ്വന്തം ഇഷ്ടത്തിന് ചെയ്ത എന്തെങ്കിലും കാര്യം എനിക്കിഷ്ടമായില്ല എന്നു പറഞ്ഞു ഞാൻ വഴക്ക് കൂടിയിട്ടുണ്ടോ? കെട്ടിക്കൊണ്ടു വന്ന അന്ന് മുതൽ നിനക്ക് എല്ലാത്തിനും ഞാൻ സ്വാതന്ത്ര്യം തന്നിട്ടില്ലേ? 🤗
ഓഹോ… അപ്പോൾ നിങ്ങള് തന്നിട്ട് വേണോ എനിക്ക് സ്വാതന്ത്ര്യം കിട്ടാൻ അതെന്താ ബ്രിട്ടീഷുകാര് ഇന്ത്യ വിട്ടു പോയപ്പോൾ എന്റെ സ്വാതന്ത്ര്യം നിങ്ങൾക്ക് തന്നിട്ടാണോ പോയത്?
അത് പിന്നെ… ഞാൻ മറ്റു ഭർത്താക്കന്മാരെ പോലെ നിന്നെ നിയന്ത്രിക്കുന്നില്ലല്ലോ എന്നാണ് ഉദ്ദേശിച്ചത്. 😐
ഓ അങ്ങിനെ.. അത് വലിയ പ്രത്യേകത ആയിട്ടൊന്നും പറയണ്ട കേട്ടോ ഇന്നത്തെ കാലത്ത് എല്ലാരും അങ്ങിനെ ഒക്കെ തന്നെയാ. അല്ലെങ്കിൽ വിവരം അറിയും.
അപ്പൊ പറ കൂടെ കൂടിയിട്ട് പത്ത് വർഷം എന്ന് വയ്ക്കട്ടെ?
ഇണക്കവും, പിണക്കവും ഒത്തിരി ഇഷ്ടവുമായി പത്ത് വർഷങ്ങൾ എന്നായാലോ?
അയ്യേ പൈങ്കിളി അതൊന്നും വേണ്ട.
നമ്മൾ നമുക്കായി തീർത്ത സ്വർഗ്ഗത്തിൽ പത്ത് വർഷങ്ങൾ.. ഇത് എങ്ങിനെ ഉണ്ട്?
സ്വർഗ്ഗമോ എവിടെ ഞാനൊന്നും കാണുന്നില്ലല്ലോ 😛
വർഷങ്ങൾ പോയതറിയാതെ എന്ന് വച്ചാലോ
അപ്പോൾ പത്ത്?
അത് ബ്രായ്ക്കറ്റിൽ വച്ചോ
ഛെ
അതും ഇഷ്ടപ്പെട്ടില്ലേ? ഇതാ ഞാൻ പറഞ്ഞത് നീ നിന്റെ ഇഷ്ടത്തിന് എഴുതാൻ.
ഡോ മനുഷ്യാ ഞങ്ങൾ ഒരു അഭിപ്രായം ചോദിക്കുന്നതേ അതിന്റെ ഉത്തരം കൂടി മനസ്സിൽ കണ്ടിട്ടായിരിക്കും അത് ഊഹിച്ചു പറയണം അങ്ങിനെയാ നല്ല ഭർത്താക്കന്മാർ. അതെങ്ങനെ ഇവിടെ അതിന് വല്ലോം സമയം ഉണ്ടോ..
ഹൊ എന്ത് കണ്ടിട്ടാണോ ഇയാളെ.. എന്റെ പത്ത് വർഷം പോയി.
ങാ അത് മതി. 😌
2 Comments
ഇങ്ങനെയൊക്കെ പറയാമോ 😃
😃😃