രണ്ടു സ്ത്രീകൾക്ക് ഇങ്ങനെ സ്നേഹിക്കാൻ കഴിക്കുമോടാ?
കഴിയും… ചിലപ്പോ ഇതിലും മേലെയും സ്നേഹിച്ചെന്ന് വരാം ….”
ഞാനും കൂടെയുള്ള ജേർണലിസ്റ്റ് വേണിയും ഇന്നലെ പടം കണ്ടിറങ്ങി അതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു.
ഉള്ളൊഴുക്ക് കണ്ടു കുറെ നേരം മനസ്സ് ഒഴുകി കൊണ്ടേ ഇരുന്നു. എത്ര ഗംഭീരമായ അഭിനയമാണ് ഉർവശി മാഡം കാഴ്ച്ചവച്ചിരിക്കുന്നത്. തനതായ വ്യഥകളിൽ മുങ്ങി താഴുമ്പോഴും കൂടെയുള്ളവനെ ഇങ്ങനെ താങ്ങായി തണലായി കരുതലോടെ ചേർത്ത് പിടിച്ചു എത്ര മനോഹരമായി ഒരുവളെ സ്നേഹിക്കാം എന്ന് കാണിച്ചു തരുന്ന ക്രിസ്റ്റോ ടോമി മാജിക്. മരണവും പ്രണയവും തികച്ചും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഫ്രെയിമുകളെ ഒരേ സിക്വൻസിൽ കോർത്തു കാഴ്ചക്കാരനിൽ ആരുടെ പക്ഷത്തു മനസ്സ് ചേർത്ത് നിർത്തണം എന്നറിയാതെ വൈകാരിക സങ്കീർണത ഒഴുക്കുന്ന നിമിഷങ്ങൾ.
ടോക്സിക് ബന്ധങ്ങളെ തിരിച്ചറിയാൻ പെണ്ണിന് ചില വാക്കുകൾ ധാരാളമാണ്. എന്നാൽ മനസിലായിട്ടും അത് അംഗീകരിക്കാതെ കുഴിയിൽ ചാടി ജീവിതം നശിപ്പിച്ചിട്ടു കരഞ്ഞു തീർക്കുന്നതിൽ നിന്നും എത്രയോ വലുതാണ് ഇനിയും വൈകിയിട്ടില്ല എന്ന് മനസിലാക്കി തിരിച്ചു അവനവനിലേക്ക് എത്തിചേരുന്നത്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പ്രണയം മാത്രമല്ല തീവ്രമായത്…
ചില വ്യക്തിബന്ധങ്ങൾ അത് തരുന്ന ദൃഢത. പരസപരം ഒച്ചപ്പാടുണ്ടാക്കാതെ സമാധാനത്തോടെ ശാന്തമായി ജീവിക്കാൻ കഴിക്കുന്നതിനപ്പുറം മറ്റെന്താണ് വേണ്ടത്..
2018il മികച്ച തിരക്കഥയ്ക്കു “ലാപതാ ലേഡീസിനെ ” പിന്നിലാക്കിയ ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് നൽകുന്ന കാഴ്ചനുഭവം പ്രതീക്ഷിച്ചതിലും വലുതായിരുന്നു. സിനിമയിലുടനീളം കുട്ടനാടിന്റെ ദൃശ്യവശ്യതയിൽ മഴ പെയ്തൊഴിയാതെ മോഹിപ്പിച്ചു നിന്നു.
ലീലാമ്മയായും അഞ്ജുവായും ഇനി വേറൊരാളും കൈപിടിച്ചിങ്ങനെ അഭിനയിച്ചു ഫലിപ്പിക്കില്ല… അല്ലെങ്കിലും ലീലാമ്മ പണ്ട് മുതലേ അസാധ്യമായ സ്ത്രീയാണ്..
2 Comments
Yes correct
ഉള്ളുപൊള്ളുന്ന നോവുകൾക്കിടയിലും അവൾ ചിലർക്കായി സ്നേഹം ചുരത്തേണ്ടി വരും.
ചിലരങ്ങനെ ആണ്.. നമ്മളെ അത്ഭുതപ്പെടുത്തി കൂടെ നിന്നു സ്നേഹിച്ചോണ്ടേ ഇരിക്കും… 💞