പരീക്ഷിക്കരുത് കുഞ്ഞേ അമ്മയുടെ കൈക്കുള്ളം ചൂടരിച്ച കനലാണ് കണ്ടോ?
പരീക്ഷിക്കരുത് കുഞ്ഞേ അമ്മ ഉടനടി രക്ഷസ്സായി നിന്റെ കുഞ്ഞിളം മേനിയെ നോവിക്കുമിപ്പോ…
പരീക്ഷിക്കരുത് കുഞ്ഞേ നീ അമ്മയുടെ ഉള്ളംപിടയുന്നു.. ദയവായി ഒന്ന് കൂടെ നിൽക്കൂ…
വയ്യെന്റെ കുഞ്ഞേ സിരകളിൽ സ്നേഹം തൊടുത്ത വഴികളിൽ സങ്കടങ്ങൾ..ഒറ്റമരങ്ങളായി നീറി നിൽക്കുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അയ്യോ അടിച്ചുപോയെല്ലോ കുരുന്നേ എന്തിനീ ക്രൂരത ഞാൻ നമ്മോടു ചെയ്തു?
കരയല്ലേ കുഞ്ഞേ ഓമൽമഴയായി..വന്നെന്റെ ചങ്കിലെ ആളുന്ന തീ കെടുത്തൂ…
വാ നമുക്കൊരു പൂതപാട്ടും പിന്നെ പൂതമ്മേടെ കുട്ടീടെ നല്ല കഥയും കൺചിമ്മാതെ ചൊല്ലി രസിച്ചിരിക്കാം…
വേണ്ടാന്നു ഉറക്കെ ശഠിച്ചവനിങ്ങനെ നിലവിളിച്ചു..
“ഇനി ഞാനില്ലമ്മേ നിന്റെ കൂടെ കളിക്കാനുമില്ല പാടാനുമില്ല… “
കരഞ്ഞു കൊണ്ടവൻ പാഞ്ഞു ചെന്നച്ഛന്റെ തോളിൽ ചാരി താളബോധത്തോടൊരേങ്ങൽ മീട്ടി…
ഇനി ഞാനുമെന്റെ രക്ഷസ്സിന്റെ ഉൾതുടിയും… പിന്നെ ആർദ്രമാം വിങ്ങലും കൂടെ വിതുമ്പി ഞെരിയുന്നോരേകാന്ത കണ്ണുനീരും.
കരയല്ലേ അമ്മേ ഞാൻ അഞ്ചേന്നെഴുതി ദേ ശരിയല്ലേ വാ കാട്ടി തരാം…
നിന്നോളം ശരിയായ ഒന്നുമില്ല കുഞ്ഞേ ഈ ഭൂവിൽ നീ തന്നെ ആകാശം..
നീ തന്നെ ആശ്വാസം…
എന്നാലും തല്ലുകൊണ്ട് കരഞ്ഞുമറന്ന നിന്റുള്ളിലെ വേദന കൊണ്ട്-
ഞാനെന്റെ ചങ്കിൽ തീർത്ത ഈ “മുറിവ് “
ഇനി എന്നും എന്റെ തീരാവേദന…
ഫോട്ടോ കടപ്പാട് ഗൂഗിൾ..