ഒരു മഞ്ഞുകണം പോലെ
*****************************
മഞ്ഞുപൊഴിയും രാവിലീ പാതയിൽ
ഏകാന്ത പഥികനായ് ഞാൻ നടക്കവേ..
ഒരു നോവുള്ള കുളിരായ് നിന്നോർമ്മകൾ എന്നിൽ പടരവേ
ഏകനാണെന്നു ഞാൻ മറന്നു !
തീരത്തെ പുണർന്നൊരു തിരയെന്റെ പാദങ്ങളെ മെല്ലെ തഴുകവേ ,
വിരഹത്തിൻ നോവറിഞ്ഞ പോൽ മൗനമായ് വിടവാങ്ങി !
മഞ്ഞുകണങ്ങളാൽ തീർത്തൊരാ പ്രണയ സൗധത്തിലന്നു നമ്മളൊത്തു ചേർന്നു,
മഞ്ഞുകണങ്ങൾ കോർത്തൊരാ വരണമാല്യം നിൻ കഴുത്തിലണിയിച്ചന്നേരം ,
തുഷാര ബിന്ദുവിൻ നൈർമ്മല്യമായ്
കംബളത്തിനുള്ളിൽ ഒന്നിച്ചു പുണർന്ന് കിടക്കവേ ,
നിന്നെ ഞാനെന്റെ മാറിലെ ചൂടിലമർത്തിയന്നേരം ,
ഏറെ കഥകളന്യോനമ്മോതി മുല്ലവള്ളിപ്പോൾ നിന്നിൽ പടർന്നു !
പ്രണയത്തിൻ ലഹരിയിലലിഞ്ഞൊരു
മന്ദസ്മിതം തൂകി എന്നിൽ നീ മയങ്ങി !
നിലാവിൽ കുളിച്ചൊരു പ്രകൃതിയുമതു കണ്ടു ലജ്ജാവിവശയായി !
പാലൊളി തൂകുമാ ചന്ദ്ര താരകങ്ങളും സാക്ഷിയായ് ,
അന്നു നമ്മൾ കണ്ടൊരാ കിനാക്കൾക്ക്
മഞ്ഞിൻ നനുത്ത സ്പർശമായിരുന്നു !
വിട പറഞ്ഞകലുന്ന നേരത്ത്
ഞാനേകിയ ചുംബനങ്ങളേറ്റു വാങ്ങവേ ,
നിന്നുടലിൽ ഞാനറിഞ്ഞതും അതേ സ്പർശമായിരുന്നു സഖീ …
നിഷാ സുരേഷ് കുറുപ്പ്✍️
2 Comments
👌👌
നല്ല വരികൾ 😍