Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സെൽവി
കഥ സ്ത്രീ

സെൽവി

By Sruthi SreedharSeptember 25, 20232 Comments3 Mins Read33 Views
Bookmark Now
Please login to bookmark Close

No account yet? Register

“സെൽവീ.. “
“സെൽവീ.. വിളിച്ചാലും കേൾക്കത്തില്ല.
മര്യാദക്ക് ഒരു പണിയും മുഴുവനാക്കില്ല. എവിടെപ്പോയി കിടക്കുവാ.. “
“കൊച്ചമ്മേ.. ദാ വന്നൂ.. “

“സെൽവീ എന്റെ ചുരിദാർ അയേൺ ചെയ്തോ?”

“ഇല്ല മായേച്ചീ… ദാ ഇപ്പോ വരാം.. “

“പോവുന്നെന്റെ മുന്നേ അമ്മക്കുള്ള ചൂടുവെള്ളം ബാത്റൂമിൽ എടുത്തു വെക്കൂ.. സെൽവീ.. “

സെൽവി നെറ്റിയിലെ വിയർപ്പുതുള്ളികൾ കൈത്തണ്ട കൊണ്ട് തുടച്ചു മാറ്റി. നേരം വെളുക്കുമ്പോൾ തുടങ്ങിയതാ.. അവൾ നേടുവീർപ്പിട്ടു. 

ചുരിദാർ ഇസ്തിരി ഇട്ടു മടക്കുമ്പോൾ മായ പറഞ്ഞു. നാളെ എല്ലാരും അമ്പലത്തിൽ പോകും. മീനു ഇവിടെ കാണും. അവൾക്ക് വരാൻ പറ്റില്ല. 

“അതിനെന്താ മായേച്ചീ.. ഞാൻ ഉണ്ടല്ലോ ഇവിടെ. “സെൽവി പറഞ്ഞു. 

പിറ്റേന്നു വെളുപ്പിനെ എല്ലാവരും അമ്പലത്തിൽ പോയി. സെൽവി ഗേറ്റ് അടച്ചു അടുക്കളയിലെ പണിയിൽ മുഴുകി. 

“സെൽവീ നിനക്കാരാ ആ പേരിട്ടത്?”
ചൂട് പാത്രത്തിൽ നിന്നും രണ്ട് ഇഡലിയെടുത്ത് അതിനു മുകളിലേക്ക് ആവി പറക്കുന്ന സാമ്പാർ കോരി ഒഴിച്ചു ഇച്ചിരി ചമ്മന്തിപൊടിയും മിക്സ് ചെയ്തു ഉരുളയാക്കി വായിലിട്ട് മീനു ചോദിച്ചു. 

“അറിയില്ല മീനു.. ഞാൻ ചെറുപ്പം തോട്ടെ ഈ വീട്ടിലാ.. പേരിനൊരു മാമൻ എന്നുപറഞ്ഞു തിരുനെൽവേലിയിൽ നിന്നും ഒരാൾ വരും. ഈ വീടിനുള്ളിൽ അതാണെന്റെ ജീവിതം”. സെൽവി മൗനിയായി. 

ഒരു കാര്യം ചെയ്യാം ഇന്ന് നമുക്ക് ബാംഗ്ലൂർ ഒന്നു ചുറ്റിയാലോ? എന്തു പറയുന്നു സെൽവി.. 

“അയ്യോ.. മീനൂട്ടി ഞാനില്ല. കൊച്ചമ്മ അറിഞ്ഞാൽ”. 

“ഓ അമ്മ ഒന്നും പറയില്ല. വരുമ്പോ കുറച്ചു പച്ചക്കറിയുമായി വരാം.. ” മീനു സെൽവിയെ നോക്കി കണ്ണിറുക്കി. 

“വേഗം പോയി കുളിച്ചു റെഡി ആയിട്ടു വാ.. “

സെൽവി ഓടി.. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം. അല്ലേലും ഈ വീട്ടിൽ മീനുവിന് എന്നെ കാര്യമാ.. നല്ല സ്നേഹം ഉള്ള കുട്ടി. സെൽവി കുളിക്കുന്നതിനിടെ ഒരു പാട്ടുമൂളിക്കൊണ്ട് ഓർത്തു. 

ചുവന്ന ബ്ലൗസും നീല പുള്ളിയുള്ള പാവാടയും നെറ്റിയിൽ ചുവന്ന പൊട്ടുമായി സെൽവി റെഡി ആയി. 

“അയ്യേ ഇതെന്തു കോലം.. ഈ ഡ്രെസ്സ് ഇട്ട് വന്നേ.. ” കയ്യിൽ ഒരു മഞ്ഞ ചുരിദാറുമായി  മീനു വന്നു. 

ചുരിദാർ ഇന്നുവരെ സെൽവി ധരിച്ചിട്ടില്ല. മോഹം ഒരുപാടുണ്ടായിരുന്നു. അവൾ അതു വാങ്ങി നോക്കി.. എന്തു ഭംഗിയാ.. 

“ഇങ്ങു വന്നേ.. മീനു അവളുടെ എണ്ണയുള്ള മുടി സൈഡിലോട്ടു ചീകികൊടുത്തു. ഇപ്പോൾ കാണാൻ എങ്ങനെയുണ്ട്? മീനു ചോദിച്ചു.
സെൽവി കണ്ണാടിയിൽ നോക്കി. അവൾക്ക് ആദ്യമായ് അവളോടൊരു ഇഷ്ടം വന്നു. 

അവളുടെ മുഖത്തുള്ള ചുവന്ന വലിയ പൊട്ട് മാറ്റി വെള്ള കല്ലുള്ള പൊട്ട് ഇട്ടുകൊടുത്തു മീനു. മീനുവിന്റെ മനോഹരമായ ഒരു കമ്മലും ഇട്ട് സെൽവി കണ്ണാടിയിൽ ഒന്നൂടെ നോക്കി.. 

“മതി മതി.. പെട്ടെന്ന് പോകാം” മീനു പറഞ്ഞു. അവൾ തലയാട്ടി. 

സ്കൂട്ടിയുടെ ബാക്കിലിരുന്ന് ആന്നാദ്യമായ് സെൽവി ബാംഗ്ലൂർ തിരക്കുകൾ ആസ്വദിച്ചു.
ഇതുവരെ കഴിക്കാത്ത ഭക്ഷണം കഴിച്ചു. ബാംഗ്ലൂർ  തെരുവുകളിൽ മീനുവിന്റെ കൈ പിടിച്ചു നടന്നു. ഏതോ കടയിൽ നിന്നും അവൾക്കിഷ്ടപെട്ട ചുവപ്പിൽ സ്വർണ്ണ നിറമുള്ള കുപ്പിവളകൾ വാങ്ങിച്ചു. 

ഒരു പൂക്കടയുടെ മുന്നിലൂടെ പോയപ്പോൾ അവിടെ നിറയെ ചുവന്ന റോസാപൂക്കൾ നിറച്ചുവച്ചിരിക്കുന്നു. അവളുടെ കണ്ണുകളിലെ തിളക്കം സ്കൂട്ടിയുടെ മിററിൽ മീനു കണ്ടു. 

ഒരു മുല്ലപൂ മാലയും നിറയെ റോസാപൂക്കളും അവളുടെ കയ്യിൽ കൊടുത്തപ്പോൾ സെൽവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

സെൽവിക്ക് മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയ ദിവസം. ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കണം.. ആഗ്രഹങ്ങൾ നിറവേറ്റണം.. ഒരു പെൺകുട്ടിയുടെ ആരും അറിയാതെ പോയ കൊച്ചു കൊച്ചു  സ്വപ്നങ്ങൾ. തന്റെ കുഞ്ഞു സ്വപ്നം നിറവേറ്റിയ ദിവസം.. 

ഏതോ വണ്ടിയുടെ ഹോണടി അവളെ ചിന്തകളിൽ നിന്നുണർത്തി. 

അവളുടെ സ്വപ്നങ്ങളിലെ പൂമ്പാറ്റക്ക് ആയുസ്സ് കുറവാണെന്ന സത്യം അവൾക്കറിയാം. പറക്കാൻ വെമ്പുന്ന തന്റെ ചിറകുകൾ ആരുമറിയാതെ ഒതുക്കി വെച്ചു സെൽവി.. 

“അയ്യോ.. മീനൂട്ടി വേഗം പോകാം”. സെൽവി  പോകാൻ ധൃതി കൂട്ടി. 

നാളെമുതൽ അവൾ വീണ്ടും പഴയ പാവാടയിട്ട സെൽവി..

Post Views: 146
1
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

2 Comments

  1. ജയശങ്കർ on September 25, 2023 6:20 PM

    കൊച്ചു കഥ നന്നായി

    Reply
    • Sruthi Sreedhar on September 25, 2023 6:34 PM

      Thank you 😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.