Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്മരണാഞ്ജലി
ഓർമ്മകൾ

സ്മരണാഞ്ജലി

By sreeSeptember 12, 2023Updated:September 12, 2023No Comments2 Mins Read108 Views
Bookmark Now
Please login to bookmark Close

No account yet? Register

മണിയമ്മ സാർ മരിച്ചു, റാന്നിയിലുള്ള മകളുടെ വീട്ടിൽ വച്ച്. ഇന്ന് രാവിലെ ആദ്യം കിട്ടിയ നാട്ടു വാർത്തയായിരുന്നു. ഞങ്ങളുടെ നാട്ടിൻപുറത്തുകാർ അങ്ങനെയാണ്, സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും സാർ എന്നാണ് വിളിക്കുക. ടീച്ചർ,മാഡം തുടങ്ങിയ സംബോധനകൾ പണ്ട് ഞങ്ങൾ നാട്ടുകാർക്ക് അന്യമായിരുന്നു.

എന്റെ ഓർമയിൽ നാട്ടിലെ എറ്റവും റൊമാന്റിക് ആയ അധ്യാപക ദമ്പതികളായിരുന്നു ഞങ്ങളുടെ സ്കൂളിലെ അധ്യാപകരായിരുന്ന സത്യൻ സാറും മണിയമ്മ സാറും. എപ്പോഴും ഇണക്കുരുവികളെപ്പോലെ ഒരുമിച്ചു നടക്കുന്നവർ. എന്റെ വീടിൽ നിന്നും സ്കൂളിലേയ്ക്കുള്ള വഴിമധ്യയാണ് ഇവരുടെ മനോഹരമായ പൂന്തോട്ടത്താൽ അലങ്കരിച്ചിരുന്ന ശ്രീഭവനം എന്ന വീട് . ഒരു ചെറിയ കുന്നിൽപുറതെന്നവണ്ണം തോന്നിപ്പിക്കുന്ന ഉയരത്തിലുള്ള എന്റെ വീട്ടിൽ നിന്നും നോക്കുമ്പോൾ കാണാവുന്ന ദൂരത്തിലായിരുന്നു അന്ന് ഈ വീട്.
കുട്ടികളോട് പ്രത്യേക അടുപ്പത്തോടെയും വാത്സല്യത്തോടെയും പെരുമാറിയിരുന്നു ഇവർ. മധുരം നിറഞ്ഞ കഥകൾ പറഞ്ഞു ഞങ്ങൾ കുട്ടികളുടെയൊക്കെ മനസ്സ് കീഴടക്കിയിരുന്ന സത്യൻ സാർ ക്ലാസ്സിൽ വരാനായി ഞങ്ങൾ ഫ്രീ പീരിയടിനു വേണ്ടി കാത്തിരിക്കുമായിരുന്നു. സ്കൂളിൽ വച്ച് പകുത്തു കുടിക്കാനായി ഫ്ലാസ്കിൽ നിറച്ച ചായയുമായി സ്കൂളിലേയ്ക്കുള്ള ഇവരുടെ യാത്രയും ഒഴിവുദിവസങ്ങളിൽ പറമ്പിൽ എന്തെങ്കിലും പണികളിൽ വ്യാപ്രുതരായിരിക്കുന്ന കാഴ്ചയും ഞങ്ങൾക്ക് സുപരിചിതമായിരുന്നു. തികച്ചും സൗഹാർദമയവും കുലീനത നിറഞ്ഞതുമായ പെരുമാറ്റരീതികൾ കാരണം സത്യൻ സാറും മണിയമ്മ സാറും നാട്ടുകാർക്കും പ്രിയപ്പെട്ടവരായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ആ വീടിനെ ഞാൻ ആരാധനയോടെ കണ്ടിരുന്നതുമായി ബന്ധപെട്ട, ഇപ്പോൾ ഓർക്കുമ്പോൾ ചിരിയൂറുന്ന ഓർമകൾ ഒന്നിലധികം ഉണ്ട്.

എന്റെ വീടിന്റെ ഉൾപ്പെടെ അക്കാലത്തെ വിചിത്രമായ വീട്ടു പേരുകളിൽ നിന്നും വേറിട്ട് നിന്നിരുന്ന ശ്രീ ഭവനം എന്ന പേരായിരുന്നു എന്നെ ആകർഷിച്ചിരുന്ന ഒരു ഘടകം. എന്റെ വീടിന്റെ പേരുമാറ്റി ശ്രീയിൽ തുടങ്ങുന്ന പേരാക്കണമെന്നത് അന്നത്തെ എന്റെ ബാലിശമായ ആഗ്രഹം ആയിരൂന്നു. പലപ്പോഴും ഇത് ഞാൻ എന്റെ വീട്ടിൽ അവതരിപ്പിച്ചിട്ടുമുണ്ട്.

സത്യൻ സാറിന്റെ മകളായ ശ്രീചേച്ചി എന്റെ രണ്ടാമത്തെ ചേച്ചിയുടെ ഉറ്റ സുഹൃത്തായിരുന്നു. ആ ബന്ധം കാരണം പലപ്പോഴും ചേച്ചിയുടെ വിരൽതുമ്പി ൽ തൂങ്ങി ഞാൻ അവിടെ പോയിട്ടുണ്ട്. അന്നാളുകളിൽ അപൂർവമായി മാത്രം കാണുമായിരുന്ന വൈദ്യുതീകരിക്കപെട്ടിരുന്ന വീടുകളിൽ ഒന്നായിരുന്നു അത്.വൈദ്യുത വിളക്കുകകളെ അത്ഭുതത്തോടെ നോക്കി നില്ക്കുന്ന ഒരു കുട്ടിയായിരുന്നു അന്ന് ഞാൻ.. പക്ഷെ അന്നൊരിക്കൽ സത്യൻ സാറിന്റെ സ്വീകരണമുറിയിൽ നടുക്കായി തൂക്കിയിട്ടിയിരുന്ന ക്രിസ്ടലുകളും കല്ലുകളും പതിപ്പിച്ച മനോഹരമായ വൈദ്യുതവിളക്കിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. ആരിൽ നിന്നോ കേട്ടറിഞ്ഞ ഒരു കിംവദന്തി എന്റെ മനസ്സില് സത്യൻ സാറിനെ കാണുമ്പോഴും ആ വീടിന്റെ സമീപത്തു കൂടി പോകുമ്പോഴും കടന്നു വരുമായിരുന്നു. സത്യൻ സാറിനു നിധി കിട്ടിയിട്ടുണ്ടെന്നും ആ വീട്ടില് സൂക്ഷിച്ചിട്ടുള്ള നിധിയെ പറ്റി അറിയാവുന്ന മറ്റൊരാൾ സാറിന്റെ സുഹൃത്തും ആ വീട്ടിലെ സ്ഥിര സന്ദർശകനായിരുന്ന ആൾ മാത്രമാണ് എന്നതായിരുന്നു പരസ്യമായിരുന്ന ആ രഹസ്യം. നിധി എന്താണെന്നുള്ള എന്റെ സംശയനിവൃത്തി വരുത്തിതന്ന ചേച്ചി പറഞ്ഞത് ഭൂമിക്കടിയിൽ നിന്നും കിട്ടുന്ന നിറയെ രത്നങ്ങൾ പതിപ്പിച്ച തിളങ്ങുന്ന എന്തോ ഒരു വസ്തു ആണ് എന്നതായിരുന്നു. തൂക്കു വിളക്കിനെ നിധിയായി സങ്കല്പ്പിച്ച ഞാൻ നിർനിമേഷയായി നോക്കിനിൽക്കുമായിരുന്നു അതിലേയ്ക്ക്. സത്യൻ സാറിന്റെ വീട്ടിലെ നിധി ഞാൻ കണ്ടുവെന്നു ആവേശത്തോടെ വീട്ടില് പോയി പറഞ്ഞപ്പോൾ കളിയാക്കിയുള്ള വീട്ടുകാരുടെ ചിരി ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.

വർഷങ്ങൾക്ക് മുൻപ് സത്യൻ സാർ കാൻസെർ ബാധിതനായി മരിക്കുകയായിരുന്നു. തന്റെ സഹചാരിയുടെ വിയോഗത്തിൽ ഒറ്റപ്പെട്ടു പോയ മണിയമ്മ സാർ എന്തൊക്കെയോ കാരണങ്ങളാൽ വീടും നാടും വിട്ടു ദൂരെയുള്ള മകളുടെ വീട്ടിൽ സ്ഥിരതാമസമാക്കി .പിന്നീടു ഞാൻ മണിയമ്മ സാറിനെയും കണ്ടിട്ടില്ല. ഇനിയും കാണാനും സാധിക്കില്ല . അനിവാര്യമായ മരണത്തെ തടഞ്ഞു നിർത്താനാവില്ല എന്ന സത്യത്തെ അംഗീകരിച്ചു കൊണ്ട്, മണിയമ്മസാറിന്റെയുംസത്യൻ സാറിന്റെയും ഐശ്വര്യം നിറഞ്ഞ പുഞ്ചിരിയെയും ആ തൂക്കു വിളക്കിനേയും മുറ്റത്തെ നിറഞ്ഞു നിന്ന പൂന്തോട്ടത്തെയും മറവിയുടെ മായവലയത്തിലകപ്പെടാതെ ഞാൻ എന്റെ മനസ്സിലുള്ളിൽ സൂക്ഷിച്ചുവയ്ക്കട്ടെ..

Post Views: 171
9
sree

എന്റെ കഥയില്ലായ്മകൾക്ക് ഒരു ആമുഖം വികാരങ്ങളെ വാക്കുകളാക്കാൻ ഞാൻ എന്നും പിശുക്ക് കാട്ടിയിരുന്നു, പല അവസരങ്ങിലും അതെന്നെ വല്ലാതെ വീർപ്പുമുട്ടിച്ചുവെങ്കിലും. വിരൽത്തുമ്പിലെങ്കിലും എന്റെ ചിന്തകളെ സംയോജിപ്പിക്കാൻ പലപ്പോഴും ആഗ്രഹച്ചിട്ടുണ്ട്. എഴുതുന്നവോരോട് എനിക്കന്നും ഇന്നും ആരാധനയാണ്. അസാധ്യമായതൊന്നുമില്ല എന്ന നെപോളീയൻ വചനത്തെ അനുസ്മരിച്ചുകൊണ്ട് ഞാനിതാ തുടങ്ങി വയ്ക്കുന്നു. എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പരിദേവനങ്ങളും അക്ഷരങ്ങളാക്കാനുള്ള എളിയ ശ്രമം.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.