Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചിതലരിക്കാത്ത ഓർമ്മകൾ
അനുഭവം കുട്ടികൾ

ചിതലരിക്കാത്ത ഓർമ്മകൾ

By Lis LonaAugust 16, 2023Updated:December 4, 20231 Comment3 Mins Read318 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നൊരു ക്രിസ്തുമസ് തലേന്നുള്ള കുമ്പസാരം കഴിഞ്ഞു പാപപരിഹാരത്തിനായി വികാരിയച്ചൻ ചെവിയിലോതിയ രണ്ടു സ്വർഗ്ഗസ്ഥനായ പിതാവും പത്തു നന്മനിറഞ്ഞ മറിയവും ചൊല്ലിക്കഴിഞ്ഞു ശുദ്ധീകരിക്കപ്പെട്ടവളായിട്ടും ഞാൻ മാതാവിന് മുൻപിൽ എഴുന്നേൽക്കാതെ മുട്ടുകുത്തി നിന്നു.

അടുത്ത മാസത്തെ കുമ്പസാരത്തിന് ഏറ്റു പറയാനുള്ള പാപത്തിന്റെ കണക്കിലേക്ക് അൾത്താരക്ക് മുൻപിൽ മുട്ടിപ്പായി പ്രാർഥിച്ചത് വേറൊന്നുമല്ല കൊല്ലത്തിലൊരിക്കൽ മാത്രം കിട്ടുന്ന പുതുവസ്ത്രമെന്ന അത്യാഗ്രഹം.

കഴിഞ്ഞ കൊല്ലം വാങ്ങിയത് പലതവണയായി ഇട്ട് ഇഴ പിഞ്ഞിയിരിക്കുന്നു. അഴുക്ക് കളയാൻ അമ്മ പരുപരുത്ത അലക്കുകല്ലിൽ ഉരച്ചു കഴുകി നിറം മങ്ങിയിരിക്കുന്നു..

ഇത് ഒരുപാട് തവണ ഇട്ടതല്ലേയെന്നും ഇനിയും ഇതു കളഞ്ഞില്ലേയെന്നും ആരും ചോദിച്ചില്ലെങ്കിലും പതിനൊന്ന് വയസുകാരിയുടെ മനസ്സിൽ ആ ചോദ്യം പലയാവർത്തി കേൾക്കാം.

ആഗ്രഹത്തിന് ശക്തി കൂട്ടാനായി അയൽപക്കത്തുള്ള കൂട്ടുകാർക്കെല്ലാം ഓണക്കോടിയും കുടുംബക്കാരുടെ വീട്ടിലെ കല്യാണത്തിനെടുത്ത കോടിയും കണ്ടു മഞ്ഞളിച്ച പോയ കണ്ണുകൾ…

ചേച്ചിമാരുള്ളവർ അവരുടെ ഉടുപ്പുകളും ഇട്ടു മുൻപിൽ വിലസുമ്പോൾ അമ്മയോടും അപ്പയോടും ഉള്ളറിയാതെ ഈർഷ്യ തോന്നും.

എനിക്ക് മുൻപേ ഒരാളെ ജനിപ്പിക്കാരുന്നില്ലേ എന്ന്…

പിന്നെയും കാലമെടുത്തു, അവരുടെ കല്യാണം കഴിഞ്ഞു അധികം വൈകാതെ കിട്ടിയ ഞാനെന്ന മകൾക്ക് മുൻപേ വേറൊരാളെ എങ്ങനെ കിട്ടാനെന്ന് മനസ്സിലാവാൻ..

പള്ളിയകത്തിരുന്ന് പ്രാർത്ഥിച്ചു തീരാനായില്ലേയെന്ന് അമ്മ ഇടംകണ്ണിട്ട് നോക്കി ചോദിക്കുന്നുണ്ടെന്നോട്…

മുട്ടുകുത്തി അധികനേരം നിൽക്കാൻ കഴിയാത്ത അമ്മയെ അങ്ങനെ ഇരുത്തിക്കുന്നതിനു മാതാവ് പോലും ദേഷ്യപ്പെടാൻ തുടങ്ങിയോ എന്ന് തോന്നിയപ്പോൾ കുരിശു വരച്ചു ഞാനെഴുന്നേറ്റു.

പ്രാർത്ഥിച്ചതെല്ലാം വെറുതെയായി പോയി..

പിറ്റേന്ന് പെട്ടിയിൽ നിന്നും പഴയ പാവാടയും ജാക്കറ്റുമെടുത്തു തന്ന അമ്മയോട് കുശുകുശുത്തത് കേട്ടിട്ടാകണം ദൈവമെനിക്ക് അങ്ങേരുടെ സ്വന്തം കെയറോഫിൽ ഒരു വഴിയൊരുക്കി തന്നു…

രണ്ടു വയസ്സിനു മൂത്തതെങ്കിലും ഒരു കൂട്ടുകാരിയുടെ അമ്മ മോളുടെ കുറച്ചു ഉടുപ്പുകൾ പാകമാവാത്തത് ഉണ്ട് മോൾ അധികമൊന്നും ഇട്ടിട്ടില്ല.. ഞാൻ തന്നാൽ കുട്ടിക്കത് വീട്ടിലിടാൻ പറ്റും നീ വാങ്ങുമോയെന്ന് എന്റമ്മയോട് ചോദിച്ചു…

വീട്ടിൽ ഇല്ലായെങ്കിലും എന്റമ്മ വേണ്ടന്നേ പറയൂ..

എന്താണെങ്കിലും… അതിപ്പോ മുണ്ട് മുറുക്കിയുടുത്തു വെള്ളം കുടിച്ചു ജീവിക്കേണ്ടി വന്നാലും അങ്ങനെ തന്നെ..

ഞങ്ങൾ മക്കൾക്കും അത് പകർന്നു തരാൻ ഒരു മടിയും കാണിച്ചിട്ടുമില്ല.

ഉള്ളത് കൊണ്ട് ജീവിക്കുക എന്നത് അമ്മക്ക് ശീലമാണെങ്കിൽ അപ്പക്കത് തെറ്റിച്ചാൽ ജീവൻ പോകുന്നതിന് തുല്യവും…

എങ്കിലും ആ ചേച്ചി നിർബന്ധിച്ചപ്പോൾ അമ്മയത് പോയി വാങ്ങി. ഒരുപക്ഷേ എലി പുന്നെല്ല് കണ്ടപോലെയുള്ള എന്റെ ഭാവപ്രകടനവുമാകാം അമ്മയെ കൊണ്ടത് ചെയ്യിച്ചത്.

പഴയ പത്രകടലാസിൽ പൊതിഞ്ഞു വീട്ടിലേക്ക് കൊണ്ടുവന്ന തുണികൾ എത്ര തവണ ഞാൻ അഴിച്ചുനോക്കിയെന്ന് എനിക്ക് പോലും നിശ്ചയമില്ല…

പഴയതെന്ന് പറഞ്ഞാലും പുതുമണം പോകാത്ത, അന്നത്തെ ദിവസം വരെയും ഞാൻ സ്വപ്നത്തിൽ പോലും ധരിക്കാത്ത ഫ്രോക്കുകളും മിഡികളും ഷർട്ടുകളും എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടെങ്കിലും ഇടാൻ പക്ഷേ അമ്മ സമ്മതിക്കുന്നില്ല .

കാരണം അമ്മക്കത് അപ്പയുടെ മുൻപിൽ എങ്ങനെ അവതരിപ്പിക്കുമെന്നറിയില്ല… വരുന്നത് വരട്ടെയെന്നും പറഞ്ഞു രണ്ടുംകല്പിച്ചു ഞാൻ ചെന്ന് ചോദിച്ചു അപ്പയോട്..

വഴക്കും അടിയുമൊക്കെ പ്രതീക്ഷിച്ചാണ് ഞാനാ തുണിക്കെട്ട് കാണിച്ചതെങ്കിലും അപ്പ ഒരുപക്ഷെ തെക്കിനിയിലെ വല്ലിയുടെ ആഭരണങ്ങൾ കാണിക്കുമ്പോഴുള്ള ഗംഗയുടെ കണ്ണിലെ തിളക്കം എന്റെ കണ്ണിലും കണ്ടതാകും ഒന്നു മൂളികൊണ്ട് ഇട്ടോളാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

അമ്മയോട് സമ്മതം ചോദിക്കാതെ തന്നെ പിന്നെ പഴയ ഉടുപ്പുകൾ അവർ വീട്ടിലെത്തിക്കും… അങ്ങനെ പഴയതെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം പുതുവസ്ത്രങ്ങൾക്ക് പഞ്ഞമില്ലാതായി.

ആ കാലമൊക്കെ മാറി, ഇപ്പോൾ മനസ്സിനിഷ്ടമുള്ള നിറമോ മോഡലോ അറിയിക്കാതെ എല്ലാം കണ്ടറിഞ്ഞു എത്തിച്ചുതരാൻ നല്ലപാതി ഉള്ളത് കൊണ്ട് പുതുവസ്ത്രങ്ങൾക്ക് ഒരു കുറവും ഇല്ല.

പുതിയ തുണികളുടെ മണം ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഞാൻ ഇന്നും ഏത് തുണി വാങ്ങിയാലും ഒന്ന് വാസനിച്ചു നോക്കും… പക്ഷേ അന്ന് അമ്മ ഗഡുക്കളായി പൈസ കൊടുത്തു വാങ്ങിച്ചു തന്നിരുന്ന തുണികളുടെ മോഹിപ്പിക്കുന്ന ഗന്ധമില്ല ഇന്നതിനെന്നു മാത്രം..

വീട്ടിലന്നു ദാരിദ്ര്യമൊന്നുമില്ല… വരവറിഞ്ഞേ ചിലവ് ചെയ്യാവൂ എന്ന് പഠിപ്പിക്കാൻ ഇതൊക്കെയായിരിക്കും അപ്പക്കും അമ്മയ്ക്കും മുൻപിലുള്ള വഴികൾ.. അതേ അങ്ങനെ തന്നെയാണ്.

കയ്യിലെത്തുന്നത് സന്തോഷത്തോടെ പങ്കു വെക്കാനും കിട്ടുന്നതിൽ തൃപ്തരായി ജീവിക്കാനും ഇല്ലായ്മയും ബുദ്ധിമുട്ടും കുട്ടികളും അറിഞ്ഞിരിക്കണമെന്നും അതുകൊണ്ട് അവർക്ക് ദോഷമല്ല ഗുണമേ വരൂവെന്നും അറിയിപ്പിച്ച് മക്കളെ വളർത്തിയ മാതാപിതാക്കൾ.

അതുകൊണ്ട് തന്നെയാണ് ആ ഓർമകളും ശീലങ്ങളും ഇനിയും അതേപോലെ എന്നിലുള്ളത്..

അലമാരയിലുള്ള തുണികൾ ഇട്ടു പഴകാതെ…

പുതിയത് വരുമ്പോഴോ പാകമാവാതെ വരുമ്പോഴോ ഞാൻ മാറ്റി വക്കും…അർഹതപെട്ടവരിൽ അതെത്തിച്ചു കൊടുക്കാനായി.

ഉപയോഗിച്ച വസ്ത്രങ്ങൾ ഉടുക്കാൻ ഒരു മടിയുമില്ലെന്ന് കളക്ടർ വാസുകി പ്രളയകാലത്ത് പറഞ്ഞപ്പോഴും ഞാനോർത്തു അവരെന്നല്ല അത് വായിച്ചവരിൽ.. ഷെയർ ചെയ്തവരിൽ 60% പേരും അങ്ങനൊക്കെ തന്നെയാവും ജീവിച്ചിട്ടുണ്ടാകുകയെന്ന്..

ഇന്നും കുഞ്ഞേച്ചിക്ക് പാകമാവാത്ത ഉടുപ്പുകൾ ഇട്ടു വിലസി നടക്കുന്ന ചീരുവിനെ കണ്ടപ്പോൾ ഇനിയും ചിതലരിക്കാത്ത ഓർമകളെല്ലാം ഒരു തീവണ്ടി പോലെ കൂകിപാഞ്ഞു മനസ്സിലൂടെ….

ലിസ് ലോന ✍️

Post Views: 51
9
Lis Lona

Lis Lona

1 Comment

  1. Silvy on August 18, 2023 8:53 AM

    The good old values 🥰🥰🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.