Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവിഹിതം
കഥ പ്രണയം

അവിഹിതം

By Salman SaliAugust 17, 20232 Comments2 Mins Read257 Views
Bookmark Now
Please login to bookmark Close

No account yet? Register

“പ്ലീസ് ഇനിയും നിങ്ങൾ എന്നെ തേടി വരരുത്. എന്റെ ഇക്ക പാവമാണ്. ഇനിയും ആ പാവത്തിനെ വഞ്ചിക്കാൻഎനിക്ക് വയ്യ!”

ഫോൺ ഓഫായതുകൊണ്ട് കെട്യോളെ വിളിക്കാൻ വീടിന്റെ പിന്നിൽ ചെന്നപ്പോ ഉള്ളിൽ നിന്നും അവളുടെ സംസാരം കേട്ട എന്റെ നെഞ്ച് തകർന്ന് പോയി. അവൾ നിഷ്കളങ്കമായി നിന്ന് എന്നെ വഞ്ചിക്കുകയായിരുന്നു. ആരാണ് ഉള്ളിലെന്നറിയാൻ ഞാൻ കാത് കൂർപ്പിച്ചു ശ്രദ്ധിക്കാൻ തുടങ്ങി.

“നിങ്ങളെ ഞാൻ കാണരുതായിരുന്നു. എന്തിനാണ് നിങ്ങൾ ന്റെ ജീവിതത്തിലേക്ക് കയറി വന്നത്. ന്റെ ഇക്ക പാവമായിരുന്നു ജോലി തിരക്ക് കഴിഞ്ഞു ന്നോട് ഒന്ന് മിണ്ടാൻ നേരമില്ല എന്നത് സത്യം. പക്ഷെ എന്നെയും മക്കളെയും ഒരു കുറവും ഇല്ലാതെ നോക്കുന്നുണ്ട്.” ഇന്നലെ കൂടെ മോൾ ഉറങ്ങീല്ല എന്നും പറഞ്ഞു ഡ്യൂട്ടി കഴിഞ്ഞു വന്നു മോളുറങ്ങാൻ വേണ്ടി ഒരു മണിക്കൂർ സംസാരിച്ചിട്ടും ഓളോട് മിണ്ടുന്നില്ല എന്ന്. കള്ളി! എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കേറി. “ആയിടയ്ക്കാണ് നിങ്ങൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. നിങ്ങളുടെ സംസാരവും കെയറിംഗും കണ്ടപ്പോ ഞാൻ പോലും അറിയാതെ ഞാൻ അതിൽ വീണുപോവുകയായിരുന്നു.” ഓൾടെ സംസാരം ഇനീം കേൾക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു കുക്കറിന്റെ വിസിൽ കൊണ്ട് എറിഞ്ഞു തകർത്തത് ന്റെ നെഞ്ച്. അലക്കി ഒടിഞ്ഞത് ന്റെ നടു. ഉള്ളി അരിഞ്ഞു വാർന്നൊഴുകിയത് ന്റെ കണ്ണീർ. എന്നിട്ട് എതൊ ഒരുത്തന്റെ കെയറിങ് കണ്ടിട്ട് വീണ് പോയി പോലും.

ദേഷ്യം പകയായി മാറിയ നിമിഷം കയ്യിൽ കിട്ടിയ വടിയുമായി ഞാൻ മതിൽ ചാടി. രണ്ടിനേം കൊല്ലാനുള്ള തീരുമാനത്തിലാണ് മതിൽ ചാടിയത്. പക്ഷെ നിലത്ത് ഇട്ട ചൂലിൽ തട്ടി കാല് ഒന്ന് തിരിഞ്ഞു കയ്യും കുത്തി നിലത്ത് വീണു. ഉള്ളിൽ അവളോടും കാമുകനോടുമുള്ള പക മാത്രമായതുകൊണ്ട് വേദന കാര്യമാക്കാതെ വാതിൽ തള്ളിത്തുറന്നു റൂമിൽ കേറിയപ്പോ കാണുന്നത് പുതപ്പ് മൂടി പുതച്ചു അതിനുള്ളിൽ കിടന്ന് സംസാരിക്കുന്ന അവളെയാണ്. ദേഷ്യത്തോടെ പുതപ്പ് വലിച്ചു മാറ്റിയതും അവൾ ഞെട്ടി എണീറ്റു.

“ന്താ…ന്താ ഇക്കാ?” “കുന്തം എവിടെടി നിന്റെ മറ്റവൻ?” ”ദേ ഇക്കാ ഒരുമാതിരി തോന്ന്യാസം പറയരുത് ട്ടാ..”

”ഒഹൊ തോന്ന്യാസം പറഞ്ഞാൽ ആണ് കുഴപ്പം നിനക്ക് കാണിക്കാം ല്ലേ. ഞാൻ പുറത്തുന്നു എല്ലാം കേട്ട്. എവിടെടി നിന്റെ കെയറിങ് ഉള്ള ക്യാമുകൻ …”

” ഹ ഹ ഹ.. ന്റെ ഇക്കാ ങ്ങളെയൊരു കാര്യം!”

” ഇജ്ജ് ഇരുന്ന് ഇളിക്കാതെ വിളിക്കെടി അവനെ. അവളുടെ ചിരികൂടെ ആയപ്പോ കൊല്ലാനുള്ള ദേഷ്യം ആയിമനസ്സിൽ.” ”ന്റെ ഇക്കാ.. ഹ ഹ .. അള്ളോഹ്.. ഞാനിത് ആരോട് പറഞ്ഞു ചിരിക്കും. ന്റെ ഇക്കാ അത് ഞാനൊരു കഥ എഴുതിയതാണ്. ടൈപ് ചെയ്ത് കൈ കടഞ്ഞപ്പോ വോയ്‌സ് ടൈപ്പിംഗ് ആക്കിയതാണ്. അല്ലാതെ കാമുകനെ വിളിച്ചു കേറ്റി അവിഹിതം ണ്ടാക്കിയതല്ല.”

പുല്ല്! വോയ്‌സ് ടൈപ്പിങ്ങിൽ എക്സ്പ്രഷനിട്ടു കഥ എഴുതിയതും പോരാഞ്ഞിട്ട് ഓൾടെ ഒരു ഇളിയും. ദേഷ്യവും കലിപ്പും മാറിയപ്പോ കയ്യിൽ നിന്നും വേദന തുടങ്ങി. ” അല്ലാ ന്ത അന്റെ കഥയുടെ പേര്?” ” ചിറകൊടിഞ്ഞ കിനാവുകൾ …” ” എന്നാ അത് മാറ്റി കൈ ഒടിഞ്ഞ കെട്യോൻ എന്നാക്കിക്കോളി. അന്റെ ഒലക്കമ്മലെ വോയ്‌സ് കേട്ട് മതിൽ ചാടിഒടിഞ്ഞത് ന്റെ കൈ… ഓരോരോ അബദ്ധങ്ങളെ!”

സൽമാൻ സാലി

Post Views: 32
6
Salman Sali

2 Comments

  1. Nishiba M on August 11, 2025 6:45 PM

    മനോഹരം. രസകരം

    Reply
  2. മിനി സുന്ദരേശൻ on August 11, 2025 5:34 PM

    പുതിയ സാങ്കേതികവിദ്യകൾ വരുത്തിവയ്ക്കുന്ന വിനയേ …… രസകരമായി എഴുതി👍❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.