Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചില “അന്തർമുഖി”ചിന്തകൾ
അനുഭവം പ്രചോദനം

ചില “അന്തർമുഖി”ചിന്തകൾ

By Meera AnandAugust 17, 20231 Comment4 Mins Read246 Views
Bookmark Now
Please login to bookmark Close

No account yet? Register

നിങ്ങൾക്ക് ആൾക്കൂട്ടത്തിൽ നിന്ന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ?

നിങ്ങൾ ആരെങ്കിലും വീട്ടിൽ വന്നു കാളിങ് ബെൽ അടിച്ചാൽ പോയി വാതിൽ തുറക്കാൻ മടിയുള്ളവർ ആണോ?

പുറത്തെവിടെങ്കിലും പോയാൽ പരിചയക്കാരെ ആരെയും കാണരുതേ എന്ന് മനസ്സിൽ വിചാരിക്കുന്നവരാണോ നിങ്ങൾ?

വീട്ടിൽ ഒറ്റയ്ക്ക് എത്ര സമയം വേണമെങ്കിലും ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?

എങ്കിൽ ഉറപ്പിച്ചോളു നിങ്ങൾ ഒരു അന്തർമുഖി / അന്തർമുഖൻ അഥവാ introvert എന്ന വിഭാഗത്തിൽ പെടുന്നവർ ആണ്. ഇങ്ങനെ ഉള്ളവർ സ്വന്തം company കൂടുതൽ ഇഷ്ടപ്പെടുന്നവർ ആയിരിക്കും. അതായത് അവർക്ക് മറ്റുള്ളവരോട് സൗഹൃദം പങ്കിടുന്നതിനേക്കാൾ താല്പര്യം സ്വയം ഒതുങ്ങിക്കൂടുന്നതിലായിരിക്കും. ഈ കൂട്ടർക്ക് സൗഹൃദങ്ങൾ വളരെ കുറവായിരിക്കും. കൂടിവന്നാൽ ഒന്നോ രണ്ടോ സുഹൃത്തുക്കൾ, അത്രയേ ഉണ്ടാവു. പക്ഷെ, ഈ സുഹൃത്തുക്കൾ അവരുടെ എല്ലാം ആയിരിക്കും. അത്ര ആത്മാർഥമായി ആയിരിക്കും ഈ സുഹൃത്തുക്കളെ അവർ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത്.പിന്നെ ഒരു പ്രത്യേക കാര്യം എന്താണെന്നു വെച്ചാൽ ഈ സുഹൃത്തുക്കൾ ആരെങ്കിലും ഒരു ചെറിയ വിശ്വാസ വഞ്ചന കാട്ടിയാൽ പിന്നെ അവർക്കു ഒരിക്കലും അന്തർമുഖികളുടെ ജീവിതത്തിൽ ഒരു സ്ഥാനവും ഉണ്ടാവില്ല. അത് എത്ര വലിയ ആളാണെങ്കിൽ പോലും അവർ ക്ഷമിക്കില്ല.

ഇവർക്കുള്ള മറ്റൊരു പ്രത്യേകത എന്താണെന്നു വെച്ചാൽ അടുപ്പം ഉള്ളവരോട് whats appഇൽ എത്ര നേരം വേണമെങ്കിലും ഇവർ ചാറ്റ് ചെയ്യും ഫോണിൽ വളരെ നേരം സംസാരിക്കുകയും ചെയ്യും, പക്ഷെ ഇതേ ആൾക്കാരെ നേരിൽ കണ്ടാൽ ഒരു പക്ഷെ ഒന്നോ രണ്ടോ വാക്ക്, അതിൽ കൂടുതൽ സംസാരിക്കില്ല എന്ന് മാത്രമല്ല ചിലപ്പോൾ കണ്ടാൽ മിണ്ടുകയുമില്ല.😄ഒരു പ്രത്യേക ജന്മം അല്ലെ..അപ്പോൾ സ്വാഭാവികമായും മറ്റുള്ളവർ ഇവർക്ക് ചാർത്തികൊടുക്കുന്ന ചില അലങ്കാരങ്ങൾ ഉണ്ട് ” അഹങ്കാരി, തന്റേടി, ജാഡ, ” തുടങ്ങിയവ അവയിൽ ചിലതുമാത്രം. ഇവർ ഇവർക്ക് ചുറ്റും ഒരു പുറന്തോട് സൃഷിച്ചിട്ടുണ്ട്. അത് ഭേദിച്ചു പുറത്തു കടക്കാൻ ഇവർക്ക് വലിയ ബുദ്ധിമുട്ടാണ്. വളരെ അപൂർവമായി,അവർക്കു convenient ആയിട്ടുള്ള ആളുകളോട് മാത്രമേ പുറന്തോട് പൊട്ടിച്ചു അവർ സംസാരിക്കു. അത് അവരുടെ സ്വഭാവം ആണ്. മനഃപൂർവം ചെയ്യുന്നതല്ല. അത് മനസിലാക്കുന്നവർ അവരോടു അടുക്കുന്നു. അല്ലാത്തവർ ഇവരെ ” അഹങ്കാരികൾ ” എന്ന് വിളിച്ചു സായൂജ്യം അടയുന്നു. പിന്നെ മറ്റുള്ളവർ ഇവരെ പറ്റി എന്ത് ചിന്തയ്ക്കുന്നു എന്നോർത്ത് സമയം കളയാൻ ഇവർ മിനക്കെടാറില്ല. കാരണം മറ്റുള്ളവർ ഇവരെ പറ്റി എന്ത് ചിന്തിച്ചാലും അത് അവർ അറിയാറില്ല 😄അറിയണം എന്നവർക്ക് ആഗ്രഹവുമില്ല, അത്ര തന്നെ 🤭😜

പിന്നെ ഇത്തരക്കാർ വളരെ straight forward ആയിരിക്കും. അവർ ഒരിക്കലും മറ്റുള്ളവരെ പുകഴ്ത്തി കാര്യം നേടാറില്ല. ഉള്ള കാര്യം ഉള്ളതുപോലെ പറയും. പക്ഷെ അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നൊന്നും അവർ ചിന്തിക്കാറില്ല. പുറമെ കാണുന്നവർക്കു തോന്നും ഇവർ എന്താണിങ്ങനെ എന്ന്. പക്ഷെ ഇവർ ഉള്ളിൽ ഒരായിരം കാര്യങ്ങൾ സംസാരിക്കുന്നുണ്ടാവും. പുറമെ ചിലപ്പോൾ ചിരിക്കുകപോലുമില്ല. ഉദാഹരണത്തിന് ഇവർ ഒരാളെ ആദ്യമായി കാണുമ്പോൾ അയാൾ ആദ്യം ചിരിക്കും, പക്ഷെ ഇവർ ചിരിക്കണോ വേണ്ടയോ, അയാളോട് എന്താണ് ചോദിക്കേണ്ടത് എന്നൊക്കെ ആലോചിച്ചു വരുമ്പോഴേക്കും അയാൾ ജില്ല തന്നെ വിട്ടിട്ടുണ്ടാകും.😁 ഏതു കാര്യം ചെയ്യുന്നതിന് മുൻപും ഇവർ പല ആവർത്തി അതിന്റെ rehearsal നടത്തും. ഇപ്പോൾ പരിചയം ഇല്ലാത്ത ഒരാളെ ആദ്യമായി ഫോൺ ചെയ്യണമെങ്കിൽ അയാളോട് പറയണ്ട കാര്യങ്ങൾ, എന്തിനു ഡയലോഗ് വരെ നേരത്തെ പല ആവർത്തി പറഞ്ഞു നോക്കും.മറ്റുള്ളവരോട് സംസാരിക്കുക എന്നത് ഒരു Himalayan task ആണ്‌ ഇവർക്ക്. എന്നിട്ടു ഫോൺ ചെയ്താലോ പറയാൻ ഉദ്ദേശിച്ചതിന്റെ പകുതിപോലും പറയില്ല എന്ന് മാത്രമല്ല മറ്റേതോ അപ്രധാന കാര്യം പറഞ്ഞു സംഭാഷണം വേഗം അവസാനിപ്പിക്കുകയും ചെയ്യും. ഫോണിന്റെ മറുതലക്കൽ ഉള്ള ആളിന് ഇവർ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത് എന്ന സംശയവും വരും 🤭.
വീടാണ് ഇവരുടെ comfort zone. വീട്ടിൽ എത്ര സമയം വേണമെങ്കിലും ഇവർ ഒറ്റയ്ക്ക് ചിലവഴിക്കും. ആരും കൂട്ട് വേണമെന്നൊന്നില്ല. പുറത്തിറങ്ങാനും ആളുകളെ face ചെയ്യാനും വളരെ മടിയാണ് ഇവർക്ക്. ഇവർ വീട്ടിലേക്കുള്ള സാധങ്ങൾ മിക്കവാറും ഓൺലൈൻ ആപ്പ് വഴി ആയിരിക്കും ഓർഡർ ചെയ്യുന്നത്. അതാകുമ്പോൾ പുറത്തിറങ്ങേണ്ട, ആരോടും സംസാരിക്കുകയും വേണ്ട. സാധങ്ങൾ കൃത്യമായി വീട്ടിലെത്തുകയും ചെയ്യും. പിന്നെ ആർക്കെങ്കിലും വഴി പറഞ്ഞുകൊടുക്കാനോ മറ്റോ ഇവരോട് പറഞ്ഞാൽ തീർന്നു. Tension അടിച്ചു അവർ ഇല്ലാതാവും. ഇപ്പോൾ പിന്നെ ഗൂഗിൾ മാപ് വഴി ലൊക്കേഷൻ ഷെയർ ചെയ്താൽ മതിയല്ലോ. അത് ഇവരെ മാത്രം ഉദ്ദേശിച്ചുള്ള feature ആണെന്നാണ് തോന്നുന്നത്.😁

മനസിന് തീരെ കട്ടിയില്ലാത്ത കൂട്ടരാണിവർ. മറ്റുള്ളവരുടെ വിഷമം സ്വന്തം വിഷമം പോലെ ഇവരെ ബാധിക്കും. ഉദാഹരണത്തിന് ഫോണിൽ ഒരു sentimental വീഡിയോ മറ്റോ കണ്ടാൽ കൊച്ചുകുഞ്ഞുങ്ങളെ പോലെ ഇവർ പൊട്ടിക്കരയും.. എന്നിട്ടു കരഞ്ഞു വീർത്ത മുഖം ഒളിപ്പിക്കാൻ കഴിയാതെ കിടന്നു പാടുപെടും. ആരെങ്കിലും “എന്ത് പറ്റി?” എന്ന് ചോദിച്ചാലോ 😂 വളരെപ്പെട്ടെന്നു ഫീൽ ചെയ്യുന്നവരാണിവർ. അതുപോലെ എന്തെങ്കിലും പ്രശ്‍നം ഉണ്ടായാൽ അത് ആരോടെങ്കിലും ഷെയർ ചെയ്യുന്ന സ്വഭാവം ഇവർക്ക് വളരെ കുറവാണ്. അതിനുള്ള പരിഹാരം പരാമാവധി സ്വയം കണ്ടുപിടിക്കാൻ ശ്രമിക്കും. തീരെ നിവർത്തിയില്ലെങ്കിൽ മാത്രം ഏറ്റവും അടുപ്പമുള്ള സുഹൃത്തിനെ അറിയിക്കും.എന്നിട്ടോ അയാൾ പറയുന്ന പരിഹാരം അപ്പാടെ കണ്ണടച്ച് നടപ്പാക്കില്ല. ആലോചിച്ചു ബോധ്യപെട്ടാൽ മാത്രം അത് സ്വീകരിക്കും..🤭 ഒരു പ്രത്യേക ജന്മം തന്നെ അല്ലെ?

ഇവരുടെ മറ്റൊരു പ്രത്യേകത overthinking ആണ്.. ഒരു നിസ്സാര കാര്യം ചിന്തിച്ചു ചിന്തിച്ചു വളരെ സങ്കീർണമായ ഒരു പ്രശ്നമാക്കിക്കളയും ഇവർ..അതുപോലെ ഇവർ നേരത്തെ ചെയ്ത ഒരു കാര്യം കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്നാലോചിച്ചു ഉറക്കം വരെ കളയും. എന്നാൽ ഈ ഉറക്കം കളയുന്നത് ആ കാര്യം ചെയ്യുന്നതിന് മുൻപായിരുന്നെങ്കിൽ അത് കുറച്ചു കൂടി വൃത്തിയായി ചെയ്യാമായിരുന്നു.. അതിനു ശേഷം അതെ പറ്റി ആലോചിച്ചിട്ട് വല്ല കാര്യവുമുണ്ടോ? ചിലപ്പോൾ ആ കാര്യം ഇവർ നന്നായി തന്നെ ആകും ചെയ്തത്. പക്ഷെ ഇവർ അത് അംഗീകരിക്കില്ല. ഒരു പരിധി വരെ perfectionistകൾ ആണിവർ. ഒരു കാര്യം അതിന്റെ പരമാവധി പൂർണതയിൽ ചെയ്യാനാണ് ഇവർക്ക് താത്പര്യം. അത് പറ്റാതെ ആകുമ്പോൾ പിന്നെ നിരാശയും overthinking ഉം ഒക്കെ തുടങ്ങും.😄

ഇവർക്ക് ഏറ്റവും ബുദ്ധിമുട്ട് കല്യാണങ്ങൾ, birthday party, house warming തുടങ്ങിയ അവസരങ്ങൾ ആണ്. അവിടെ ഇവരുടെ comfort zone ഇൽ പറ്റിയ ആളുകൾ ഉണ്ടെങ്കിൽ രക്ഷപെട്ടു ഇല്ലെങ്കിൽ ഇവർ പെട്ടു 🤭. ആൾക്കൂട്ടത്തിൽ തനിയെ എന്ന പ്രയോഗം ഇവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.

അല്ല ഇതൊക്കെ ഇത്ര കൃത്യമായി ഞാൻ എങ്ങനെ അറിഞ്ഞു എന്നാണോ.. ഞാനും ഏതാണ്ട് ഈ വിഭാഗത്തിൽപ്പെടും, പൂർണമായിട്ടല്ല കുറച്ചൊക്കെ.. പിന്നല്ലാതെ ഞാൻ എങ്ങനെ അറിയാനാ ഇതൊക്കെ..😂🤭

എന്ന് ഒരു അന്തർമുഖി ( ഒപ്പ് )

മീര ✍️❤️❤️

Post Views: 33
4
Meera Anand

I am a bangalore based housewife. I love to read & write. I have some passions like jewellery making, bottle art, cooking etc..

1 Comment

  1. Nishiba M on July 1, 2024 12:58 PM

    പൂർണ്ണമായിട്ടല്ലെങ്കിലും അടിസ്ഥാനപരമായി ഞാനും ഇങ്ങനെയാണ്. അതിന്റേതായ പ്രശ്നങ്ങളിലൂടെ പല സന്ദർഭങ്ങളിലും കടന്നുപോവേണ്ടി വരാറുണ്ട്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.