Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ ലഡാക്ക് യാത്ര
അറിവുകൾ യാത്ര

എന്റെ ലഡാക്ക് യാത്ര

By Preeja MohanAugust 17, 2023Updated:August 17, 2023No Comments8 Mins Read77 Views
Bookmark Now
Please login to bookmark Close

No account yet? Register

“Ladakh the land of high passes’

ലഡാക്ക് യാത്ര എന്ന് കേട്ടാല്‍ എന്നും ഒരു ആവേശമായിരുന്നു.  പർവതനിരകളുടെ  ഭംഗിയും, മഞ്ഞ് മരുഭൂമികളുടെ തണുപ്പും , തണുത്തുറഞ്ഞ കൊടുമുടികളുടെ തിളക്കവും ഒരു സ്വപ്നം ആയിരുന്നു. അതുകൊണ്ട് തന്നെ അവസരം വന്നപ്പോൾ ഒന്നും ആലോചിക്കാതെ ആവേശത്തിൽ ബുക്ക്‌ ചെയ്തു. എന്നെപോലെ തന്നെയാണ് എന്റെ സഹയാത്രികരായ പെൺ കൂട്ടങ്ങളും റീൽസിൽ കണ്ടു മാത്രം പരിചയമുള്ള സ്വപ്ന ഭൂമിയിലേക്ക് പറന്നു ഉയർന്നത്. പക്ഷേ  ലഡാക്ക് ഒരു സാഹസികത നിറഞ്ഞ യാത്ര ആണെന്ന്  തീരെ പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും സ്വപ്നങ്ങളിലേക്ക് എത്തുക അത്ര എളുപ്പമല്ലല്ലോ, പ്രതിസന്ധികൾ തരണം ചെയ്തു നേടിയെടുക്കുന്ന ആഗ്രഹങ്ങളുടെ സുഖം വേറെ ആണ്.

ജമ്മു കശ്മീരിന്റെ ഒരു ഭാഗമായിരുന്നു ലഡാക്ക് 31 ഒക്ടോബർ 2019ൽ ആണ്  ഒരു കേന്ദ്രഭരണ പ്രദേശമായി രൂപം കൊണ്ടത്. ലഡാക്കിന്‍റെ തലസ്ഥാനം ലേ ആണ്. ടിബറ്റൻ സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടെ ജനങ്ങളിൽ ചെലുത്തിയിട്ടുണ്ട് .

ലഡാക്കില്‍ മഞ്ഞുരുകിയാല്‍ വിനോദ സഞ്ചാരികളുടെ മുന്നില്‍ ഒരു അത്ഭുത ലോകത്തിന്‍റെ വാതില്‍ തുറന്നു എന്നാണ് അര്‍ത്ഥം. വേനലിന്‍റെ ഇളം വെയിലിലാണ്  ഞങ്ങളും ഈ വിനോദ സഞ്ചാരകേന്ദ്രത്തിലേക്കു യാത്ര പോയത്. ലഡാക്കിന്‍റെ വടക്ക് കാരക്കോറം മലനിരകളും തെക്ക് ഹിമാലയ പര്‍വ്വതവുമാണ്.
സൃഷ്ടി ട്രാവൽ ഗ്രൂപ്പിൽ ഞങ്ങൾ 11 പെണ്ണുങ്ങളും 2 കുട്ടികളും പിന്നെ ഞങ്ങളുടെ ഗൈഡ് ആയ ഫാത്തിമയും ഉണ്ടായിരുന്നു.  രാത്രിയിൽ 8.30 ക്കുള്ള ഫ്ലൈറ്റിൽ നെടുമ്പാശ്ശേരിയിൽ നിന്നും നേരെ ഡൽഹിയിൽ എത്തി, അവിടെ നിന്നും രാവിലെ 6.45 നുള്ള ഫ്ലൈറ്റിൽ ‘ലേ ‘ യിലേക്ക് യാത്ര തിരിച്ചു.
ഫ്ലൈറ്റ് ‘ലേ’യിൽ എത്തുന്നതിനെ കുറച്ചു മുൻപ് തന്നെ താഴെ ഹിമാലയ പർവതങ്ങളുടെ കാഴ്ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.   ആകാശത്തോളം മുട്ടിനിൽക്കുന്ന മഞ്ഞുമൂടിയ മലനിരകൾ സൂര്യകിരണങ്ങൾ തട്ടി വെള്ളിപാത്രങ്ങൾ പോലെ  തിളങ്ങുന്നു. അതിനിടയിൽ ചെറിയ പാളികളായ മേഘങ്ങൾ അപ്പൂപ്പൻ താടികളെ പോലെ പാറിനടക്കുന്നു. ഈ ആകാശകഴ്ചകൾ എത്ര കണ്ടാലും മതി വരില്ല.   “മണ്ണിലാണ് സ്വർഗം ഈ നിമിഷമാണ് പറുദീസ ”  ആരോ പറഞ്ഞ വരികൾ ആണ് ആ നിമിഷം ഓർമ്മ വന്നത്.

Kushok Bakula Rimpochee Airport, ലേയിലെ ചെറിയ എയർപോർട്ട് ആണ്,  സൗകര്യങ്ങളും കുറവാണ്.  നേരത്തെ നിർദ്ദേശിച്ചത് അനുസരിച്ചു ഞങ്ങൾ ഡൽഹിയിൽ വച്ചു തന്നെ തെർമൽസും, ജാക്കറ്റും  ഇട്ടിട്ടാണ് ഫ്ലൈറ്റിൽ കയറിയത്. വന്നിറങ്ങിയപ്പോൾ ആണ് ‘ തണുപ്പിന്റെ കാഠിന്യം മനസ്സിലായത്. പിക്കപ്പ്  വാൻ എത്തിയപ്പോൾ ലഗ്ഗേജ് എടുത്തു വക്കാൻ തന്നെ ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല, തണുപ്പ് 1 ഡിഗ്രി ആയിരുന്നു. എക്സിർസൈസ്   സ്ട്രിക്ട് ആയി ചെയ്യണം എന്നും പറഞ്ഞിരുന്നെങ്കിലും, അത് അത്ര സീരിയസ് ആയി എടുത്തില്ല. ഓക്സിജൻ കിട്ടാൻ അത്രയും ബുദ്ധിമുട്ട് ഉണ്ടാകും എന്ന് അവിടെ എത്തിയപ്പോൾ ആണ് മനസ്സിലായത്.

ഹോട്ടലിൽ എത്തിയപാടെ റൂമിൽ കയറി, അന്നത്തെ ദിവസം പുറത്തു ഇറങ്ങാതെ അവിടെ തന്നെ കഴിച്ചു കൂട്ടണം എന്ന് ആയിരുന്നു ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം. ഒരു ദിവസം ‘ acclimatization’ വേണം  ശരീരത്തിനു അവിടുത്തെ കാലാവസ്ഥ ഒന്ന് പരിചയപ്പെടാൻ വേണ്ടി ഉള്ള സമയം.  ഉച്ചക്ക് ഹോട്ടലിൽ തന്നെ കഴിച്ചു, ധാരാളം വെള്ളം കുടിക്കാൻ ഇടയ്ക്കു നിർദേശം തരുന്നുണ്ടായിരുന്നു. പക്ഷേ ഉച്ച കഴിഞ്ഞു ചിലർക്ക്  ശരീര ആസ്വാസ്ഥ്യങ്ങൾ തുടങ്ങി. വൊമിറ്റിങ്ങ്, തലവേദന, ലൂസ് മോഷൻ എന്നിങ്ങനെ പല ബുദ്ധിമുട്ടുകൾ ഉണ്ടായി. പെട്ടെന്നു ഉണ്ടായ ക്ലൈമറ്റ് ചേഞ്ച്‌ നമ്മുടെ ശരീരം accept ചെയ്യാൻ ഉള്ള ബുദ്ധിമുട്ടുകൾ സ്വാഭാവികം തന്നെ ആണ്. വൈകിട്ട് കുറച്ചു ദൂരം ഒന്ന് നടന്നു നോക്കാം എന്ന് ഫാത്തിമ പറഞ്ഞെങ്കിലും ഞങ്ങൾ 5 പേര് മാത്രമേ പുറത്തു പോകാൻ കഴിഞ്ഞുള്ളൂ. ബാക്കി ഉള്ളവരുടെ അവസ്ഥ മോശം ആയിരുന്നു. രാത്രി ഹോട്ടലിൽ ഹീറ്റർ തന്നത് കൊണ്ട് ഞങ്ങൾ കഷ്ടിച്ച് രക്ഷപെട്ടു.

പിറ്റേന്ന് രാവിലെ ബ്രേക്ഫാസ്റ് കഴിഞ്ഞു ഞങ്ങളുടെ tour പ്ലാൻ അനുസരിച്ചു സ്ഥലങ്ങൾ കാണാനായി റെഡിയായി. ഗൈടിന്റെ നിർദ്ദേശം അനുസരിച്ചു എന്നും രാവിലെ diamox എന്ന ടാബ്ലറ്റ് എല്ലാരും കഴിച്ചു (mountain sickness കുറക്കാൻ വേണ്ടി ). മൂന്നു കുപ്പികളിലായി വെള്ളം നിറച്ചു, ഒന്നിൽ electral sachet കലക്കിയത് (ഡെഹൈഡ്റേഷൻ ഒഴിവാക്കാൻ ),  ചൂട് വെള്ളം, സാധാ വെള്ളം എന്നിങ്ങനെ വേറെ. ഇടയ്ക്കു കഴിക്കാനായി ഡ്രൈ ഫ്രൂട്ട്സ് , ചോക്ലേറ്റ് ഒക്കെ കരുതിയിരുന്നു.

ആദ്യം പോയത്  ‘Hall of fame’  എന്ന war മ്യൂസിയത്തിലേക്ക്. അവിടെ  നമ്മുടെ നാടിനു വേണ്ടി ജീവൻ സമർപ്പിച്ച ധീര ജവാൻമാരെക്കുറിച്ച് അറിയുമ്പോൾ നമ്മുടെ കണ്ണുകൾ ഒരു നിമിഷം ഈറനണിയും മാത്രമല്ല അവരെക്കുറിച്ച് ഓർത്തു അഭിമാനം കൊള്ളുകയും ചെയ്യും. അവിടെ  ലഡാക്കിന്റെ ഭൂപ്രകൃതിയെ കുറിച്ച് അറിയാനുള്ള രൂപ രേഖകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോ യുദ്ധത്തിന് ഉപയോഗിക്കുന്ന തോക്കുകളും,  വാർ ഓപ്പറേഷനു കളുടെ ചരിത്രങ്ങളും എല്ലാം സൂക്ഷിച്ചിട്ടുണ്ട്.

പിന്നീട് ഞങ്ങൾ പോയത്   ഒരു മുഖ്യ ആകർഷണമായ ‘മാഗ്നെറ്റിക് ഹിൽ’ പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് പതിനാലായിരം അടി മുകളിലാണ് ഇതിന്റെ സ്ഥാനം. ശ്രീനഗറിലേക്കുള്ള ദേശീയപാതയിൽ ലേയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ മല സ്ഥിതിചെയ്യുന്നത്.  വാഹനങ്ങളുടെ എൻജിൻ ഓഫ് ആക്കി ന്യൂട്രലിൽ ഇട്ടാൽ വാഹനം തനിയെ കുന്ന് കയറി പോകുമെന്നതായി അനുഭവപ്പെടും എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഞങ്ങൾ നോക്കി നിൽക്കെ പല വണ്ടികളും അവിടെ വന്നു ന്യൂട്രലിൽ ഇട്ടു നീങ്ങി മുമ്പിലോട്ടു പോകുന്നത് ഞങ്ങളും കണ്ടു. ഇത് ഒരു optical illusion പ്രതിഭാസം എന്ന് പറയുന്നു. ചുറ്റും ഉള്ള പ്രകൃതി സൗന്ദര്യവും,  പർവ്വതനിരകളുടെ ഭംഗിയുമാണ്  ഇതിലും അതിശയകരമായ എനിക്ക് തോന്നിയത്.
അൽച്ചി മൊണാസ്ട്രി, മൂന്നു ബുദ്ധ ക്ഷേത്രങ്ങൾ ചേർന്നതാണ്  ഈ മൊണാസ്ട്രി, ഇവിടുത്തെ വാസ്തു വിദ്യകളും  വളരെ വ്യത്യസ്തവും ആകർഷണം ഉളവാക്കുന്നവയുമാണ്.

സംഗം പോയിന്റ്, സിന്ധു നദിയും സൻസ്‌കാർ നദിയും കൂടിച്ചേരുന്ന സ്ഥലമാണ്. സൻസ്‌കാറിന്റെ ചെളി നിറഞ്ഞ നീല അരുവിയുമായി  സിന്ധുവിന്റെ പച്ച നിറം കൂടി ചേരുമ്പോൾ സംഗം പോയിന്റ് സംഗമം ശരിക്കും വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയാണ്. റാഫ്റ്റിംഗ് സാഹസികതയ്ക്ക് ഏറെ പ്രശസ്തമായ സംഗം പോയിന്റ് അതിവേഗ റാപ്പിഡുകൾക്കും പേരുകേട്ടതാണ്.

മൂന്നാം ദിവസം ആയിരുന്നു നമ്മൾ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം. ‘Kardhungla pass’ ആണ് ലക്ഷ്യം.
കാർദുംഗ്ലായുടെ ഉയരം 17,582 അടി (5,359 മീറ്റർ) ആണ്. ഓർക്കുക  കേരളത്തിലെ ഹിൽ സ്റ്റേഷൻ ഏറ്റവും കൂടിയ ഉയരം 2200 അടി അടുത്തു മാത്രമേ ഉളളൂ. ഡിസംബറിൽ പോകുമ്പോൾ മുന്നാറിലെ തണുപ്പ് സഹിക്കാൻ പറ്റാത്ത ഞാനാണ് കാർദുംഗ്ലായുടെ മുകളിലേക്കു.  ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോറബിൾ പാസ്, വടക്കുഭാഗത്ത് കാരക്കോണം മലനിരകളുടെയും തെക്ക് ലഡാക്ക് മലനിരകളുടെയും അനുപമ സൗന്ദര്യം കാർദുംഗ്ലാ പാസിലേക്ക് പോകുന്നവര്‍ക്ക് ആസ്വദിക്കാനാകും.  ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പരിപാലിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡുകളിലൊന്നാണ്.  ലേയിൽനിന്നു കാർദുംഗ്ലായിലേക്കുള്ള 39 കിലോമീറ്റർ ദൂരമായിരുന്നു ഏറ്റവും ദുഷ്കരം.   മുകളിൽ ജീവവായു കുറവായതിനാൽ 10 മിനിറ്റിൽ കൂടുതൽ കർദൂങ് ലായിൽ (കെ–ടോപ്) തങ്ങാൻ അനുവദിക്കില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു.  വണ്ടി അവിടെ എത്തിയപ്പോൾ തന്നെ ചിലരുടെ ആരോഗ്യ സ്ഥിതി മോശമായി തുടങ്ങി, ഓക്സിജൻ ലെവൽ കുറഞ്ഞു ശ്വാസം കിട്ടാതെ ഉള്ള അവസ്ഥ, വൊമിറ്റിങ്, തലവേദന എന്നിവ. ഫാത്തിമ കൈയിൽ കരുതിയ ഓക്സിജൻ സിലിണ്ടർ തുറന്ന് ആവിശ്യ ഉള്ളവർക്ക് ഓക്സിജൻ കൊടുത്തു. എല്ലാരേയും അവിടെ ഒരു 5 മിനിറ്റ് നിർത്തി ഫോട്ടോ ഒക്കെ എടുത്തു പെട്ടന്ന് തന്നെ ഇറങ്ങി.  തണുപ്പ് അസഹനീയം ആയതിനാൽ ആർക്കും അവിടെ നിൽക്കാനും താല്പര്യമില്ല.  എന്നാലും ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞതിൽ എനിക്ക് എവറസ്റ്റ്‌ കീഴടക്കിയ സന്തോഷം തോന്നി.

അവിടുന്ന് ഞങ്ങൾ പോയത് നുബ്ര താഴ്‌വരയിലേക്കാണ്. പോകുന്ന വഴി മണലാരണ്യങ്ങൾ ആണ് കൂടുതൽ. അവിടെ നമുക്ക് ഡബിൾ ഹംമ്പ് ഉള്ള ഒട്ടകത്തിന്റെ പുറത്തു കയറി സവാരി നടത്താം,  ബൈക്ക് റൈടും ഉണ്ട്.  ഞങ്ങൾ ഓരോരുത്തരും ഓരോ ഒട്ടകങ്ങളുടെ പുറത്തു കയറി കുറച്ചു കറങ്ങി തിരിച്ചു എത്തി.

ലഡാക്ക് ന്റെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു താഴ്‌വരയാണ് നുബ്ര. അന്ന് രാത്രി ഞങ്ങളുടെ താമസം അവിടെ ആയിരുന്നു. മുള കൊണ്ട് ഉണ്ടാക്കിയ ചെറിയ ചെറിയ മുറികൾ ഉള്ള ഒരു റിസോർട്ട്. ലഡാക്കിനെക്കാൾ തണുപ്പ് കൂടിയ പ്രദേശം ആണ് ഇത്. രാത്രി മുറിയിൽ ഹീറ്റർ ഇല്ലാത്തതിനാൽ കൈയിലുള്ള തെർമൽസും ജാക്കറ്റും എല്ലാം എടുത്തു ഇടേണ്ടി വന്നു ഒന്നുറങ്ങാൻ.

നാലാം ദിവസം രാവിലെ ടുര്‍ടുക്കിലേക്ക്  പുറപ്പെട്ടു. പോകുന്ന വഴിക്കു Home of Siachen warriors museum കണ്ടു. അവിടെ കയറിയാൽ siachen glacier’s പോകുന്ന ജവാന്മരെ കുറിച്ച് നമുക്ക് കൂടുതൽ അറിയാൻ കഴിയും. നമിക്കാതെ വയ്യ. ഏറ്റവും കൂടിയ മൈനസ് 50 ഡിഗ്രി തണുപ്പിലും glacier സൈറ്റിൽ നിൽക്കുന്ന ജവാന്മാരുടെ കഷ്ടപ്പാട് അറിയാതെ നമ്മൾ സുഖമായി വീട്ടിൽ കിടന്നു ഉറങ്ങുന്നു. നമുക്ക് വേണ്ടി അവരുടെ ജീവിതം ഹോമിക്കുമ്പോൾ നമ്മൾ അവരെ അറിയുക എങ്കിലും വേണം. അവർ ഉണർന്നിരിക്കുന്നത് കൊണ്ടാണ് നമ്മൾ ഉറങ്ങുന്നത് എന്ന് നമ്മൾ മറക്കുന്നു. Ladakh യാത്രയിൽ ഉടനീളം റോഡിന്റെ വശങ്ങളിൽ കിടക്കുന്ന  പാറ കൂട്ടങ്ങളിൽ  ഓരോ വാചകങ്ങൾ എഴുതി വച്ചിട്ടുണ്ട് എല്ലാം നമ്മുടെ ധീര ജാവന്മാരുടെ ത്യാഗം ഓർമിപ്പിക്കുന്നവയാണ്.

“Sleep peacefully at your homes, indian army is guarding the frontiers”,

ടുര്‍ടുക്ക്   ഇന്ത്യ പാക് ബോർഡർ എത്തുന്നതിനു 2.5 കിലോമീറ്റര്‍ മുമ്പ് വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്ന അവസാനത്തെ  ഗ്രാമമാണിത്.  ഇന്ത്യയുടെ അറ്റത്തുള്ള ഈ ഗ്രാമത്തിന് മോഹിപ്പിക്കുന്ന സൗന്ദര്യമാണുള്ളത്. ഇവിടെ മാത്രമാണ് കുറച്ചു പച്ചപ്പുള്ള പ്രദേശവും മരങ്ങളും കണ്ടത്. ഇവിടെ നിന്നാൽ ഇന്ത്യ പാക് ബോർഡർ നമുക്ക് കാണാൻ സാധിക്കും. ലേ നഗരത്തില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമവും മുമ്പ് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലായിരുന്നു,1971 -ലെ യുദ്ധത്തെ തുടര്‍ന്ന് വിഭജിച്ചപ്പോൾ ഈ പ്രദേശം ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തതോട് കൂടി  ബാള്‍ട്ടി വിഭാഗത്തിലെ കുറച്ചു ജനങ്ങൾ പാകിസ്താനിലേക്ക് മാറ്റപ്പെട്ടു. ബാൾട്ടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയിലെ ഏക പ്രദേശമാണ് ടുര്‍ടുക്ക് താഴ്‌വര.
ബാള്‍ട്ടി സംസ്‌കാരം അറിയാന്‍ കഴിയുന്ന ഇന്ത്യയിലെ ചുരുക്കം സ്ഥലങ്ങളില്‍ ഒന്നായ ടുര്‍ടുക്കില്‍ പഴയൊരു ബാൾട്ടി സംസ്കാരം ഇപ്പോഴും സൂക്ഷിക്കുന്ന ഒരു ഭവനവുമുണ്ട്. അവിടെ നമ്മളെ അവർ അവരുടെ സംസ്‍കാരത്തെ പരിചയപെടുത്തുന്ന രീതിയിൽ എല്ലാം സമാഹരിച്ചുട്ടുണ്ട്. ചെറിയ പാറ കല്ലുകൾ അടുക്കി നിർമ്മിച്ചിരിക്കുന്ന വീടുകൾ, മുകളിൽ മരക്കൊമ്പുകൾ നിരത്തി വച്ചു മേൽക്കൂര, മഴ ഇല്ലാത്തതിനാൽ അവർക്കു ഇതൊക്കെ ധാരാളം. തണുപ്പ് ആയത് കൊണ്ട് തന്നെ മുറികൾക്ക് വലിപ്പം തീരെ കുറവാണ്,  ഒരാൾക്ക് കഷ്ടിച്ച് നിൽക്കാവുന്ന ഉയരമേ മുറികൾക്കുള്ളൂ.  വൈവിധ്യമാര്‍ന്ന പഴവര്‍ഗ്ഗങ്ങള്‍ക്ക്  പ്രസിദ്ധമാണ് ഇവിടം പ്രത്യേകിച്ച് ആപ്രിക്കോട്ടുകള്‍, ബ്ലൂബെറി എന്നിവ ഇവിടെ ധാരാളം കിട്ടും. ഇസ്ലാം, ബുദ്ധ വിശ്വാസികളായ ഇവർ ബാല്‍ടി, ലഡാക്കി, ഉര്‍ദു എന്നീ ഭാഷകളാണ് സംസാരിക്കുന്നത്.

പാൻഗോങ് എന്ന നീല തടാകം. ഹിമാലയത്തിൽ 13,900 അടി ഉയരത്തിൽ  ഇന്ത്യയിലും ചൈനയിലുമായി സ്ഥിതി ചെയുന്ന തടാകമാണ്. തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യയിലും 90 കിലോമീറ്റർ ചൈനയിലുമാണ് കിടക്കുന്നത്. ഉപ്പുവെള്ള തടാകങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകം കൂടിയാണ് ഇത്.   ഉപ്പുവെള്ളമായതിനാൽ മീനുകള്‍ മാത്രമല്ല, മറ്റു ജലജീവികളേയോ സസ്യങ്ങളേയൊ ഇവി‌‌ടെ കാണുവാന്‍ സാധിക്കില്ല. മഞ്ഞുകാലത്ത് തടാകം ഉപ്പുവെള്ളമാണെങ്കിലും പൂർണ്ണമായും മരവിക്കുന്നു . ത്രീ ഇഡിയറ്റ്സ് എന്ന  സിനിമ കണ്ടവർ  ക്ലൈമാക്സ് രംഗങ്ങളിൽ  വധുവിന്‍റെ വേഷത്തില്‍ കരീനാ കപൂര്‍ സ്കൂട്ടര്‍ ഓ‌ടിച്ചു വരുന്ന രംഗം ഓർക്കുന്നുണ്ടാവും.  ആ മനോഹരമായ നീല തടാകം ഇതാണ്  . ഇ‌ടയ്ക്കിടെ നിറം മാറുന്ന തടാകം കൂടിയാണിത്. പച്ചയും നീലയും മാത്രമല്ല, ചില സമയങ്ങളില്‍ തടാകത്തിന്‍റെ നിറം ചുവപ്പുമാകും. ഇതിന്റെ ഭംഗി കണ്ടു നിൽക്കാൻ മനസ്സ് പറയും പക്ഷെ തണുപ്പ് നമ്മളെ അനുവദിക്കുന്നില്ല. തടാകത്തിന്റെ സൈഡിൽ  സിനിമയിൽ അമീർഖാൻ ഇരുന്ന കസേരയും കരീന ഉപയോഗിച്ച സ്കൂട്ടറും സഞ്ചാരികളെ ഫോട്ടോ ഷൂട്ടിനു ആകർഷിക്കുന്നു.

changla pass വഴിയാണ് ലേയിലേയിലേക്കുള്ള മടക്ക യാത്ര. മഞ്ഞുരുകിയ വെള്ളവും, മണ്ണും കല്ലും ഇടിഞ്ഞിറങ്ങിയ പാതയും താണ്ടിയുള്ള യാത്ര പലയിടത്തായി മുറിഞ്ഞു. ചങ്ല പാസ്സ് ലോകത്തിലെ മൂന്നാമത്തെ ഉയരത്തിൽ ഉള്ള റോഡ് ആണ് ഇതു സമുദ്ര നിരപ്പിൽ നിന്നും 17590 അടി ഉയരത്തിൽ ആണ്.  യാത്ര മധ്യേ വഴിക്കു മഞ്ഞു വീഴ്ച കാരണം പല ഇടങ്ങളിലും വണ്ടികൾ നിർത്തിയിട്ടിരിക്കുക ആയിരുന്നു. വണ്ടിയിൽ അഡിഷണൽ ചങ്ങല ഇട്ടു വേണം ഓടിച്ചു കയറ്റുവാൻ, റോഡ്  മഞ്ഞു പാളികൾ വീണു അത്രെയും മോശം അവസ്ഥയിൽ ആണ് . 5-6 മണിക്കൂർ എടുത്തു ഞങ്ങൾ അവിടം ക്രോസ്സ് ചെയ്യാൻ.ധാരാളം വെള്ളം കൊടുക്കേണ്ടത് കൊണ്ട് രണ്ടു മണിക്കൂർ ഗ്യാപ്പിൽ മൂത്ര ശങ്ക ഉണ്ടാകും പക്ഷെ ഇവിടെ ഞങ്ങൾ ഒന്നും ചെയ്യാനാവാതെ പെട്ടു പോയി. ഈ സന്ദർഭത്തിൽ മാത്രമാണ് ആണുങ്ങളോട് അസൂയ തോന്നുന്നത്. വേറെ നിവർത്തിയില്ലാതെ ഞങ്ങൾ പെണ്ണുങ്ങൾ ഷാൾ മറ ആക്കി കൊണ്ട് അവിടെ മഞ്ഞിൽ തന്നെ കാര്യം സാധിച്ചു.

ഏഴാം ദിവസം ലഡാക്കിലെ ലേ ജില്ലയിലെ നുബ്ര താഴ്‌വരയിലെ  ഏറ്റവും പഴക്കമേറിയതും വലുതുമായ ബുദ്ധവിഹാരമാണ് ( ഗോമ്പ ) ഡെസ്‌കിറ്റ് ഗോമ്പ അല്ലെങ്കിൽ  ഡിസ്‌കിറ്റ് മൊണാസ്ട്രി. 33മീറ്റർ ഉയരമുള്ള പ്രതിമ ആണ് ഇത്. മഠത്തിൽ പ്രാർത്ഥനാ ഹാളിൽ ചോ റിൻപോച്ചെ (കിരീടമണിഞ്ഞ ബുദ്ധൻ) പ്രതിമയും ഒരു വലിയ ഡ്രമ്മും ഉഗ്രമായ കാവൽ ദേവതകളുടെ നിരവധി ചിത്രങ്ങളും ഉണ്ട്.

ലേഹ് കൊട്ടാരം ലഡാക്കിലെ ഏറ്റവും ഗംഭീരമായ നിർമ്മിതികളിൽ ഒന്നാണ്. ഭാഗികമായി തകർന്ന നിലയിലും ജീർണിച്ച അവസ്ഥയിലാണെങ്കിലും, ഒൻപത് നിലകളുള്ള കോട്ട പോലെയുള്ള കൊട്ടാരം കാണേണ്ടത് തന്നെ ആണ്.

കോട്ടയുടെ ശിലാമുഖം ചായം പൂശിയിട്ടില്ല, പ്രകൃതിദത്തമായ പാറകൾ കൊണ്ട് ഉണ്ടാക്കിയതാണ്. പരമ്പരാഗത രീതിയിൽ , കല്ലും തടിയും ഒന്നിടവിട്ട പാളികളോടെയാണ് മതിലുകൾ നിർമ്മിച്ചിരിക്കുന്നത്.
എല്ലാം കണ്ടു കഴിഞ്ഞു ഞങ്ങളെ leh മാർക്കറ്റിലേക്കു വിട്ടു. അവിടെ തന്നെ അവരുടെ പരമ്പരാഗത ആഹാരം കിട്ടുന്ന ഹോട്ടലിൽ കയറി ആഹാരം കഴിച്ചു. രുചി അറിയാനായി മാത്രം, നമ്മുടേത് പോലെ എരിവും പുളിയും ഇല്ലാത്തതു കൊണ്ട് തന്നെ എന്റെ നാവിനു രുചി തോന്നിയില്ല. ആഹാരം കഴിഞ്ഞു ഷോപ്പിംഗ് ആയിരുന്നു ലക്ഷ്യം. അവിടെ സുലഭമായി കിട്ടുന്നത് ഡ്രൈ ഫ്രൂട്സ് ആണ്. പിന്നെ ബുദ്ധിസ്റ്റുകളുടെ സംസ്കാരവുമായി ബന്ധപ്പെട്ട സാധനങ്ങൾ ആണ് അധികവും.

ഇനി ladakh പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയാം. ബോഡി എക്സിർസൈസ് ബ്രീതിങ് എക്സിർസൈസും മൂന്നു മാസം മുൻപ് തുടങ്ങി ശരീരം ഫിറ്റ്‌ ആക്കുക. നല്ല ആഹാരം പ്രതീക്ഷിക്കരുത് കിട്ടുന്നത് നൂഡിൽസ്, ചപ്പാത്തി, ദാൽ എന്നിവ മാത്രം. കയ്യിൽ വെള്ളവും ആഹാരവും (ഡ്രൈ fruits പോലെ ) കരുതുക. പോകുന്ന വഴിയിൽ ബാത്രൂം സൗകര്യം വളരെ കുറവാണ്, ഇനി കിട്ടിയാലും വൃത്തിയില്ലാത്തവ ആയിരിക്കും. അത് കൊണ്ട് ഇപ്പോൾ ഓൺലൈൻ കിട്ടുന്ന pee chute, urinal bag, എന്നിവ കരുതുക. തണുപ്പിന് ആവിശ്യമുള്ളത്ര തെർമൽസും, ജാക്കറ്റും,  സോക്സും തീർച്ചയായും കരുതുക.  ആവിശ്യം medicines എല്ലാം കരുതുക.

അങ്ങനെ വലിയൊരു സ്വപ്നം സാക്ഷത്കരിച്ച നിർവൃത്തിയോടെ മഞ്ഞു മലകളോടും പർവ്വതങ്ങളോടും യാത്ര പറയുമ്പോൾ,  ഇനിയും കൊതി തീരാതെ മറ്റൊരു ഹിമാലയൻ കാഴ്ചകൾക്ക് എന്റെ മനസ്സിൽ തിരി തെളിയുന്നുണ്ടായിരുന്നു.

ആകാശം ഭൂമിയെ കണ്ടുമുട്ടുന്ന സ്ഥലമാണ്, ഹൃദയം ആത്മാവിനെയും കണ്ടുമുട്ടുന്നത് പോലെ..

Post Views: 28
1
Preeja Mohan

Working at SGSTDept, Ernakulam. Married, located at Kadavanthra, Ernakulam love to travel, explore new places, writing travelogues, reading etc

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.