Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹചുംബനം
പ്രണയം ബന്ധങ്ങൾ

സ്നേഹചുംബനം

By Neethu KrishnanAugust 17, 2023Updated:August 18, 20236 Comments2 Mins Read259 Views
Happy embracing seniors walking along tree alley on sunny day
Bookmark Now
Please login to bookmark Close

No account yet? Register

സ്നേഹചുംബനം

“വയസിയായല്ലോടീ പെണ്ണേ…” അവിരാച്ചായൻ ത്രേസ്യാമ്മച്ചിയുടെ ചുളിവ് വീണ കവിൾത്തടങ്ങളിൽ മെല്ലെ തലോടി.

“പിന്നേ ചുളിയാതിരിക്കാൻ എനിക്ക് പതിനാറല്ലേ പ്രായം. വയസ് എഴുപതായി മനുഷ്യനെ..”

“എന്റെ മനസ്സിൽ നിനക്കിപ്പോളും പതിനാറ് വയസാടീ. എന്റെ മിന്നും കഴുത്തിലിട്ടുണ്ട് കാറിക്കൂവി ഈ വീട്ടിൽ വന്നു കേറിയ അതേ പ്രായം. ശെരിക്കും നീ അന്നെന്നാത്തിനാടീ കരഞ്ഞേ?”

“പിന്നേ അന്ന് കൊല്ലാനാണോ വളത്താനാണോ കൊണ്ടുപോകുന്നെ എന്ന് അറിയാൻ മേലാരുന്നല്ലോ. ഏതും പോരാഞ്ഞു വീട്ടീന്ന് ആദ്യമായി മാറി നിക്കുന്നതും.”

“എന്റെ കൂടെ കിടക്കാൻ അമ്മച്ചി പറഞ്ഞതിന് എന്നാ ബഹളമാരുന്നു പെണ്ണേ നീ. എന്നിട്ട് എത്ര നാളാ അമ്മച്ചീടെ കൂടെ കിടന്നത്. ഓർക്കുന്നുണ്ടോ നീ ”

“ഒന്ന് പോ മനുഷ്യാ ”

ചുളിവിന് മീതെ പടർന്ന ശോണിമയെ മറക്കാൻ ത്രേസ്യാമ്മച്ചി ചുമ്മാ ഒരു ശ്രമം നടത്തി.

“അവസാനം ഇതൊരു നടക്ക് പോകുകേലാ എന്ന് മനസിലാക്കിയാണ് അമ്മച്ചി ആ തുലാമഴ സമയത്ത് അമ്മച്ചീടെ വീട്ടിൽ പോയത്. ഇടീം മിന്നലും നിനക്ക് പേടിയാരുന്നത് കൊണ്ട് എനിക്കന്നു കോളടിച്ചു ” അവിരാച്ചായൻ ഒന്നൂറി ചിരിച്ചു.

“അയ്യേ.. ഇതിയാനെന്നാന്നു പറഞ്ഞു. ഈ വയസനാം കാലത്ത് ശൃംഗരിക്കാൻ വരുന്നത് നോക്കിക്കേ.”

“വയസനാം കാലത്തല്ലെടീ. നല്ലകാലത്തിലും ഞാൻ നല്ലവണ്ണം ശൃംഗരിച്ചിട്ടുണ്ട്. അതിന്റെ തെളിവല്ലേ നീ എട്ടു പെറ്റത്. ഇന്നത്തെ പെൺപിള്ളേർക്കൊക്കെ പറ്റുന്ന കാര്യമാണോ അത് ”

“പറ്റാമായിട്ട് ഒന്നുമല്ല, അന്ന് വേറെ വഴിയില്ലാഞ്ഞു. അതാ ”

“എടി കേമീ… എന്നാലും ഓരോ പേറു കഴിയുമ്പോളും നീ ഒന്നിനൊന്നു സുന്ദരിയായി വരുവാരുന്നു കേട്ടോ. എന്നാ മിനുപ്പും തുടുപ്പുമായിരുന്നു നിനക്ക്. നല്ല മെഴുകു പോലെ ഇരുന്ന പെണ്ണാ.”

പണ്ടത്തെ ഓർമയിൽ അവിരാച്ചായന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.

“നിങ്ങള് പിന്നേ മോശമായിരുന്നോ. തെങ്ങിന് തടമെടുക്കുന്ന നിങ്ങളെ നോക്കി നിന്നെന്നും പറഞ്ഞു അപ്പുറത്തെ മറിയ പെണ്ണിനോട് ഞാനെന്തു വഴക്ക് കൂടിയിട്ടുണ്ടെന്നറിയാമോ. നിങ്ങളും വയസ്സനായി. നോക്കിക്കേ, പണ്ടത്തെ മസിലൊക്കെ ഉടഞ്ഞ്, കവിളൊക്കെ തൂങ്ങി തൊലിയൊക്കെ ചുളിഞ്ഞ് ശെരിക്കും ഒരു വല്യപ്പൂപ്പൻ ”

ത്രേസ്യാമ്മച്ചി വാ പൊത്തി ചിരിച്ചു.

“ത്രേസ്യാപ്പെണ്ണേ ”

“എന്തോ ”

“എത്ര പെട്ടെന്നാ അല്ലെടീ കാലങ്ങൾ പോകുന്നേ. അന്ന് തോമാ പറഞ്ഞത് ശരിയാ ”

“തോമാ എന്നാ പറഞ്ഞെന്നാ ”

“പിള്ളാരെ എല്ലാത്തിനേം ഒന്നും പഠിപ്പിക്കാൻ വിടണ്ടാ. വയസനാം കാലത്ത് കൂടെ നിക്കാൻ ആരും ഉണ്ടാവില്ലെന്നു ”

“ദൈവദോഷം പറയല്ലേ മനുഷ്യാ. പിള്ളേര് കൂടെ നിന്നില്ലേലെന്നാ. നമുക്ക് എന്ത് ബുദ്ധിമുട്ടാ ഇവിടെ ഉള്ളത്. ഭക്ഷണത്തിനു ഭക്ഷണം, മരുന്നിനു മരുന്ന് കൂട്ടിനു ഒരുപാട് ആളുകൾ. പിന്നെന്നാ വേണം.”

“നിനക്കും ഇല്ലെടീ മക്കളുടെ കൂടെ നിക്കണം എന്ന് ആഗ്രഹം? ”

“മക്കള് നമ്മളെ നടതള്ളിയതൊന്നും അല്ലല്ലോ. എല്ലാ അവധിക്കും നമ്മളെ അവർ കൂട്ടിക്കൊണ്ട് പോകുന്നില്ലേ. ആ വലിയ വീട്ടിൽ നമ്മൾ രണ്ടും മാത്രം കഴിയുന്നതിലും നല്ലത് ഇതാ. മക്കൾക്ക് അവരുടെ സൗകര്യം നോക്കുകയും ചെയ്യാം. ഒന്നുമില്ലേലും ആരേം പേടിക്കാതെ എനിക്കെന്റെ ഇച്ചായന്റെ നെഞ്ചിൽ തലവെച്ച് ഇങ്ങനെ കിടക്കാല്ലോ. അതുപോരെ.”

അവിരാച്ചായൻ ത്രേസ്യാമ്മച്ചിയെ ചേർത്ത് പിടിച്ച് ആ ചുളിവ് വീണ കവിൾത്തടങ്ങളിൽ അമർത്തി ചുംബിച്ചു. 16 വയസ്സിലെ ത്രേസ്യാമ്മക്ക് കൊടുത്തപോലെ

Post Views: 23
5
Neethu Krishnan

ദേ.. ഇതാണ് ഞാൻ

6 Comments

  1. മിനി സുന്ദരേശൻ on July 12, 2025 1:55 AM

    എത്ര സുന്ദരം ഈ പ്രണയം👍❤️

    Reply
    • Neethu Krishnan on July 14, 2025 4:17 PM

      എന്റെ അമ്മയുടെ അച്ഛൻ ഇതുപോലാരുന്നു. ഒത്തിരി ഇഷ്ട്ടമായിരുന്നു അമ്മയെ

      Reply
  2. Nafs nafs on June 9, 2024 6:26 PM

    ഓർമ്മത്താള് സൂപ്പർ👌👏👏

    Reply
  3. RBK on August 24, 2023 4:15 PM

    മനോഹരം ❤️

    Reply
    • Suma Jayamohan on June 8, 2024 8:17 PM

      വയസ്സാകുംതോറും സ്നേഹം കൂടും എനിക്കു നീയും നിനക്കു ഞാനും😃❤️
      നന്നായി എഴുതി💐👌❤️

      Reply
    • Nafs nafs on June 9, 2024 6:27 PM

      മനോഹരം പ്രണയം👌👏👏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.