Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒടുവിലത്തെ താള്
ഓർമ്മകൾ പ്രണയം

ഒടുവിലത്തെ താള്

By Nithin Kumar JAugust 17, 2023Updated:August 18, 2023No Comments1 Min Read122 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്കായ് ഒരു താളുണ്ട്.
ഒരാളുടെയും ശ്വാസം വീഴാത്ത,
വിരലുകൾ പതിയാത്ത താള്.
ഒരാളും ഒരിക്കൽപോലും
നോക്കാതെ
പഴകിതുടങ്ങിയ
ഒടുവിലത്തെ താള്.
ധൂളി നിറഞ്ഞ,
ലൂത വലയം തീർത്ത,
ചിതലുകൾ ജഠരം
നിറച്ചു തുടങ്ങിയ
പുസ്തകമിന്ന്,
മച്ചിന്റെയെതോ കോണിൽ
ചണച്ചാക്കിന്റെ
ചൂടിലും
കുളിരിലും മരിച്ചു
ജീവിക്കുന്നുണ്ട്.

ദശലക്ഷം പഴകിയ,
ദുർഗന്ധം വമിക്കുന്ന
അക്ഷരങ്ങൾക്കിടയിൽ നിന്നും
മഷിപുരളാത്തയെന്റെ
താളിന്നും
തേങ്ങുന്നുണ്ടാകാം.
ആരും തഴുകാതെ പോയ
നൊമ്പരമുണ്ടാകാം.
ഏകനായി കാലങ്ങൾ
ഉന്തിനീക്കിയ
നൊമ്പരയലകൾ
ഉയരുന്നുണ്ടാകാം.
ഇന്നുമാരെയോ കൊതിയോടെ
കാത്തിരിക്കുന്നുണ്ടാകാം.
തൂവെള്ള കടലാസ്സിൽ
അക്ഷരങ്ങൾ കോറുന്ന
തൂലികയെ
കിനാവുകാണുന്നുണ്ടാകാം.
ഒടുവിലത്തെ താളെന്ന മുദ്രണം
ചാർത്തപ്പെട്ടതിനാലാവാം,
വാക്കുകൾ ചേർക്കപ്പെടാതെ
ഒഴിവാക്കപ്പെട്ടത്.

ഒരാൾ
ഒരിക്കൽ തേടി വരുമെന്ന്
നിനയ്ക്കുന്നുണ്ടാകാം.
ഒരു തൂവലിന്റെ സ്പർശനത്തിൽ
അക്ഷരങ്ങൾ രചിക്കപ്പെടുമെന്ന്
മോഹിക്കുന്നുണ്ടാകാം.
ഒഴിവാക്കപ്പെട്ട
താളിനൊപ്പം
പിന്തള്ളിയ അനേകരിലൊരാൾ
വന്നണയുമെന്ന്
വിശ്വാസിക്കുന്നുണ്ടാകാം.
അക്ഷരങ്ങൾ കൊണ്ടൊരു
കാവ്യം രചിക്കുമെന്ന്
ഓരോ രാവുകളിലും
പകലുകളിലും,
പഴകിയ
അക്ഷരങ്ങളിക്കിടയിൽ
നിന്നുമെന്റെ താള്
കിനാവുകാണുന്നുണ്ടാകാം.

അക്ഷരങ്ങളില്ലാത്ത
താളിനാര് കാവൽ!
വാക്കുകൾ കോറുവാനായി
ചിലരേലും താളിനടുത്തായി
വന്നിരിക്കാം.
ഭംഗിപോരാതെ മടങ്ങിയിരിക്കാം.
എഴുതപ്പെട്ട,പഴകിയ താളുകൾ
തങ്ങളുടെ കഥകൾ
പറയുന്നുണ്ടാകമിങ്ങനെ.
“അക്ഷരങ്ങൾ വിടർന്നാലും
ഒടുവിൽ മച്ചിന്റെകോണിലും,
പിന്നാമ്പുറത്തെ
ഒഴിഞ്ഞകോണിലും കുന്നുകൂടും,
നാം താളുകൾ.
ഒടുവിൽ ചാരമാകാൻ
വിധിക്കപ്പെട്ടവരും നമ്മുക്കിടയിൽ
അനേകമുണ്ട്.
കണ്ണീരുപ്പില്ലാത്ത
ഒരുതാളുമില്ലവിടെ!”

ഒരിക്കൽ എഴുതപ്പെട്ടാലും
ഒടുവിൽ മച്ചിന്റെയെതേലും
കോണിൽ വല്മീകം
തീർക്കുമെന്നറിഞ്ഞിട്ടും
ഒടുവിലത്തെ താള്
കാത്തിരിക്കുന്നു.
ഇന്നും!

*******************
നിഥിൻകുമാർ ജെ പത്തനാപുരം
7994766150

Post Views: 33
2
Nithin Kumar J

Writer

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.