Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സഹയാത്രികൻ
കഥ

സഹയാത്രികൻ

By Roy MattackalAugust 18, 2023Updated:August 18, 2023No Comments2 Mins Read181 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നലെ കട്ടപ്പന വരെ പോയി, തിരികെ വരും വഴി കുമളി എത്തിയപ്പോൾ തന്നെ ലേശം ഇരുട്ടിത്തുടങ്ങിയിരുന്നു. ഭാഗ്യത്തിനു കോട്ടയത്തിനുള്ള ബസ്, സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നു. രാത്രി ആവുന്ന കാരണമായിരിക്കാം, അധികം യാത്രക്കാരും ഉണ്ടായിരുന്നില്ല. ബസ് എടുക്കുവാൻ തുടങ്ങിയപ്പോഴേക്കും ഒരാൾ ഓടി വരുന്നു.. ‘ എടുക്കല്ലേ, ഒരാൾ കൂടി ‘ എന്നു നിലവിളിച്ചും കൊണ്ട്. ബസ് കിട്ടിയ സന്തോഷത്താൽ ആ ചെറുപ്പക്കാരൻ എന്റെ അടുത്തു വന്നിരുന്നു. ഓടി വന്നതിന്റെ ആവാം, അയാൾ നന്നേ വിയർത്തിരുന്നു. അപ്പോഴാണ് ഞാൻ അതു ശ്രദ്ധിച്ചത്.. അയാൾക്കു ഇടത്തെ കൈ ഇല്ല. തെല്ലും പരിഭവമോ ബുദ്ധിമുട്ടോ കൂടാതെ അയാൾ പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സെടുത്തു, തന്റെ ടിക്കറ്റ് ആവശ്യപ്പെട്ടു.. ‘ ഒരു കോട്ടയം ‘.

ഞാൻ ചിന്തിച്ചു തുടങ്ങി.. കുറേ വർഷങ്ങൾക്കു മുമ്പ് മൈസൂരിൽ വച്ച് ഒരു അപകടത്തിൽ എന്റെ ഇടത്തെ കൈ ഒടിഞ്ഞതും, ഏതാണ്ട് രണ്ടു മാസത്തോളം വലത്തെ കൈയ്യുടെ മാത്രം സഹായത്താൽ വളരെ ബുദ്ധിമുട്ടിയ സമയങ്ങളെ കുറിച്ചും. കൈലി ഉടുക്കുവാനും പാന്റിന്റെ ഹുക്കിടുവാനും ഒക്കെ ആയിരുന്നു ഏറ്റം പ്രയാസം. ഏതാണ്ട് ഒരാഴ്ചയെടുത്തു എല്ലാം ഒന്നു ശീലിക്കുവാൻ. അന്നു മുതൽ ചിന്തിക്കുന്നതാ, ഈ കൈ ഇല്ലാത്തവരുടെ കഷ്ടപ്പാടുകൾ.

‘ സർ എങ്ങോട്ടാ ‘

അയാൾ സംസാരം തുടങ്ങി. പിന്നീടങ്ങോട്ടു ചോദ്യങ്ങൾ മാത്രമായിരുന്നു എനിക്കു നേരെ. എന്റെ പേരു്, പ്രായം, കുടുംബം, ജോലി, ജീവിതാനുഭവങ്ങൾ.. എന്നു വേണ്ട, ഞാൻ എങ്ങിനെ കുമളിയിൽ എത്തി എന്നു വരെ ചോദിച്ചറിഞ്ഞു. അയാളുടെ സംസാരത്തിൽ ഒരു പ്രത്യേകത തോന്നിയതു കൊണ്ടാവാം എല്ലാത്തിനും ഉത്തരങ്ങൾ നൽകാൻ ഞാൻ മടിച്ചില്ല. ബഹുമാനം, സ്നേഹം, കരുതൽ.. മാത്രമല്ല, എപ്പോഴും ആ മുഖത്ത് ഒരു തരം സന്തോഷവും സംതൃപ്തിയും ഞാൻ കണ്ടു. യാത്രയിൽ തനിച്ചാണെന്നു തോന്നിയതുമില്ല. വണ്ടിപ്പെരിയാറും പീരുമേടും കടന്നു പോയത് ഞാൻ അറിഞ്ഞതും ഇല്ല.

കുട്ടിക്കാനം കഴിഞ്ഞപ്പോൾ കടുത്ത മൂടൽ മഞ്ഞിൽ ബസ് ഓടിക്കുവാൻ ഡ്രൈവർ നന്നേ വിഷമിക്കുന്നതു അയാൾ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നതു ഞാൻ കണ്ടു. എന്നോടുള്ള സംസാരവും കുറഞ്ഞു. അത്രയും നേരം എന്നോടു വാതോരാതെ സംസാരിച്ച അയാൾ എന്തു കൊണ്ടായിരിക്കും പെട്ടെന്നു സംസാരം കുറച്ചത് !  എനിക്കു പെട്ടെന്നു ഉത്തരം കിട്ടി.. നന്മ നിറഞ്ഞ മനസ്സുമായി എനിക്കു കൂട്ടു നൽകിയ അയാൾ, അല്പനേരം ആ ഡ്രൈവറിനു വേണ്ടിയും പ്രാർത്ഥിച്ചിരുന്നതാവാം. അതെ, അയാൾക്കേ അതിനു കഴിയുമായിരുന്നുള്ളൂ.

‘ മുണ്ടക്കയം കഴിഞ്ഞു സർ ‘

അപ്പോഴാണ് ഞാൻ അമ്പരന്നത്. അയാളുടെ പേരോ മറ്റൊരു വിവരമോ ഞാൻ ചോദിച്ചറിഞ്ഞില്ല. ഇനി അതിനു സമയവും ഇല്ല. എവിടെയോ ഒരു നോമ്പരം അനുഭവപ്പെട്ടു എനിക്ക്, അതോ കുറ്റ ബോധമായിരുന്നോ. മാനുഷിക ബലഹീനതയാലാണോ, അതോ എന്റെ അറിവില്ലായ്മയാലാണോ? അറിയില്ല..

ഞാൻ അയാളോടു ആദ്യമായി ഒരു ചോദ്യം ചോദിച്ചു.

  ‘ഒരു കൈ കൊണ്ട് മാത്രം ജീവിക്കുന്നതിൽ താങ്കൾക്കു പ്രയാസമില്ലേ? ‘

അയാളുടെ മറുപടി പെട്ടെന്നായിരുന്നു..

‘എനിക്കാരേയും ചേർത്തു പിടിക്കാൻ ഒരു കൈ പോരേ സർ, മറ്റുള്ളവർക്കെന്നെ ചേർത്തു പിടിക്കാൻ അവരുടെ നല്ല മനസ്സുകളും മതിയാവും ‘.

ഒരു സിംഗിൾ ബെല്ലടിക്കുന്നതും  പാറത്തോടു, പാറത്തോടു എന്നു കണ്ടക്ടർ പറയുന്നതും കേട്ടു. എന്റെ സഹയാത്രികനോടു ഞാൻ വിട പറഞ്ഞിറങ്ങി. ഇറങ്ങുന്നതിനു മുമ്പ് അയാളുടെ മുഖം ഒന്നു കൂടി കാണുവാൻ ഞാൻ ആ സീറ്റിലേക്കൊന്നെത്തി നോക്കി. അയാൾ അവിടെയില്ല. അയാൾ എവിടെപ്പോയി.. ഇത്ര പെട്ടെന്ന്  !!

സ്വപ്നങ്ങൾക്കും ഒരു മനോഹര യാത്രയുടെ സൗന്ദര്യമോ!

Post Views: 34
1
Roy Mattackal

Schooling at Sainik School Kazhakkoottam, took Engineering degree from University Vishweshwaraya College of Engineering Bangalore. Career in Sales and Marketing.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.