Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൽക്കണ്ട മുത്തശ്ശി
ഓർമ്മകൾ

കൽക്കണ്ട മുത്തശ്ശി

By Vinod EraliyoorAugust 20, 2023Updated:August 21, 20231 Comment1 Min Read48 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓർമ്മകളിലൂടെ ഊളിയിട്ട് പിറകോട്ട് പിറകോട്ട് അങ്ങനെ സഞ്ചരിക്കുക. ജീവിത ചക്രം റിവൈൻഡ് മോഡിലിട്ട് ആന്റിക്ലോക്ക്വൈസിൽ കറക്കിക്കറക്കി അങ്ങനെയങ്ങനെ പിന്നോട്ട്. ആഹ്ലാദിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, പലവികാരങ്ങളും കൂടിക്കലരുന്ന, മനസ്സിൽത്തട്ടുന്ന പല ഓർമ്മകളും അപ്പോൾ പതിയെത്തെളിഞ്ഞു തെളിഞ്ഞു വരും.

മിക്കവാറും നമ്മുടെ ഓർമ്മകൾ ചെന്നു മുട്ടുന്നത് ഒരു മൂന്നു നാലു വയസ്സിലാവും. അതിലും പിന്നോട്ടുള്ള ഓർമ്മകൾ ഒരുപക്ഷെ നമ്മുടെയാവില്ല. അവ പലതും നമ്മുടെ മാതാപിതാക്കളോ മറ്റടുപ്പമുള്ളവരോ പേർത്തും പേർത്തും പറഞ്ഞ് നമ്മുടെ മനസ്സിൽ നമ്മുടെതന്നെയോർമ്മകളായി തോന്നിപ്പിച്ച് കൂടു കൂട്ടിയവയാവാം.

എന്റെ ഏറ്റവും പഴയ ഓർമ്മ ഒരു മൂന്നര വയസ്സുകാരനെ അവന്റെ അമ്മ പല്ലു തേപ്പിക്കുന്നതാണ്. അമ്മയുടെ വയർ അങ്ങനെ വീർത്തിരിക്കുകയാണ്. അതിൽ ഒരു കുഞ്ഞാവയുണ്ടത്രേ. നേരം പരപരാ വെളുത്തു വരുന്നു. അടുക്കളയുടെ പുറത്ത് ഒരു വശത്തുള്ള കുഞ്ഞിറയത്ത് ഞാൻ അങ്ങനെ വാ പൊളിച്ചു നിൽക്കുന്നു. പൽപ്പൊടിയിട്ട് എന്റെ പല്ലുകൾ അമ്മ അങ്ങനെ അമർത്തി തേക്കുകയാണ്. ഹായ്,നല്ല രസം..ഞാൻ അമ്മയുടെ കയ്യിൽ ഒറ്റക്കടി!

‘ആ..എന്തൊരു വേദന..നിന്റെയൊരു കടി..’ എന്നും പറഞ്ഞ് വേദനകൊണ്ട് കൈകുടഞ്ഞ് അമ്മ നോക്കുമ്പോൾ ദേ അമ്മയുടെ നാട്ടിൽ നിന്ന് രണ്ടു പേർ വന്നിരിക്കുന്നു! മൂവാറ്റുപുഴയിലുള്ള ഞങ്ങളുടെ വീട്ടിൽ നിന്ന് വളരെയകലെയുള്ള കരുനാഗപ്പള്ളിയിലാണ് അമ്മ ജനിച്ചത്. അവിടെ നിന്നാണ് അമ്മയുടെ അയല്പക്കക്കാരായ രണ്ടുപേർ ഈ അതിരാവിലെ വന്നിരിക്കുന്നത്!

തെല്ലൊരാതിശയത്തോടെ അമ്മ അവരെ നോക്കുന്നു. അവർ അമ്മയോട് അമ്മയുടെ മുത്തശ്ശിയുടെ മരണവിവരം പറയുകയാണ്. അതായത് എന്റെ മുതുമുത്തശ്ശിയുടെ – വല്ല്യമുത്തശ്ശിയുടെ – മരണം. വാർത്തകേട്ട അമ്മ അവിടെത്തന്നെയിരുന്നു കരയുന്നു..കൂടെ വായിൽ പൽപ്പൊടിയും കണ്ണിൽ വെള്ളവുമൊമൊലിപ്പിച്ചുകൊണ്ട് ഞാനും.

ഇടയ്ക്കിടെ കൽക്കണ്ടവും ശർക്കരയും തരുന്ന, മോണകാട്ടി ചിരിക്കുന്ന, ഞാൻ കൽക്കണ്ട മുത്തശ്ശി എന്നു വിളിക്കുന്ന വല്യമുത്തശ്ശിയെ എനിക്ക് വലിയ ഇഷ്ടമായിരുന്നുവത്രേ! അതാവാം അത്രയും ചെറുപ്രായത്തിലെ ആ രംഗങ്ങൾക്ക് ഇന്നും ഇത്ര തെളിച്ചം. ഇപ്പോൾ ആ ഓർമ്മകൾ അയവിറക്കുമ്പോൾ മനസ്സിൽ കൽക്കണ്ടമാധുര്യം കിനിയുന്ന സ്നേഹം അങ്ങനെ വന്നു നിറയുന്നു..❤️

Post Views: 21
0
Vinod Eraliyoor

സഞ്ചാരവും സാഹിത്യവും സിനിമയും ഇഷ്ടമുള്ള ഒരു പ്രവാസി.

1 Comment

  1. Manna Mereeza on August 27, 2023 7:50 AM

    👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.