Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാനെങ്ങനെ ടോക്സിക്കാവും, നിങ്ങൾ പറ!
ആരോഗ്യം കഥ ജീവിതം ത്രില്ലർ പാരന്റിങ് ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ഞാനെങ്ങനെ ടോക്സിക്കാവും, നിങ്ങൾ പറ!

By Rebecca IzhakAugust 21, 2023Updated:August 22, 20234 Comments6 Mins Read59 Views
Bookmark Now
Please login to bookmark Close

No account yet? Register

അവളെന്റെതാവുമോ? അവളെ സ്വന്തമായി വേണമെന്ന ആഗ്രഹം എനിക്കുണ്ടോ? ഇല്ല, ഇല്ലായിരിക്കാം പക്ഷേ അവളോടുള്ള എൻ്റെ യഥാർത്ഥ പ്രണയം എന്നെങ്കിലുമവൾ മനസ്സിലാക്കണം എന്നാഗ്രഹമുണ്ട്. ഊണിലും ഉറക്കത്തിലും എവിടെയായാലും എന്റെ മനസ്സിൽ എപ്പോഴുമവൾ മാത്രമേയുള്ളു.

എന്നാണെനിക്കവളോട് പ്രണയം തോന്നിയതെന്നല്ലേ.. അവൾ വേറൊരാളുടെ കാമുകിയായിരുന്നു, അവർ രണ്ടുപേരും വിവാഹിതരായി. അപ്പോഴൊന്നും ഞാനവളെ കണ്ടതേയില്ല. അവർക്കൊരു കുഞ്ഞ് ജനിച്ചതിനുശേഷം ഞങ്ങൾ അവരെ കാണാൻ പോയിരുന്നു, ഞാനും എന്റെ ഭാര്യയും കൂടി.

കണ്ട മാത്രയിൽ എനിക്ക് മനസ്സിലായി, ഞാൻ അന്വേഷിച്ച് കൊണ്ടിരുന്ന, അന്വേഷിച്ചിരുന്ന എന്റെ രാജകുമാരി അവളായിരുന്നുവെന്ന്. എൻ്റെ ഉള്ളം അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അവളൊരു ഭാര്യയായിരുന്നു, അമ്മയായിരുന്നു, അതൊന്നും എന്റെ മനസ്സിലെ അതിയായ ആഗ്രഹത്തിന് തടസ്സമായിരുന്നില്ല.

അവളെ കണ്ട നിമിഷത്തിൽ തന്നെ എൻ്റെ ഉള്ളറകളിൽ നനുപ്പ് പടർന്ന് തുടങ്ങി. കണ്ടിട്ടും നോക്കിയിട്ടും മതി വരുന്നില്ല. അവളുടെ ഭർത്താവിനോട് കലശലായ കുശുമ്പ്, അസൂയ, ദേഷ്യം ഇത്യാദി എനിക്ക് തോന്നി തുടങ്ങി. സത്യം പറഞ്ഞാൽ അയാളെ കൊല്ലുവാനുള്ള ദേഷ്യം.

അവളുടെ മാറിൽ അമർന്നിരിക്കുന്ന കുഞ്ഞിനോടും എനിയ്ക്കസൂയയായി. അവളുടെ ചൊടികളിൽ വിടരുന്ന പുഞ്ചിരി എന്നെ ഭ്രാന്തനാക്കി. അവളോട് എനിക്ക് ഒരുപാട് സംസാരിക്കണമെന്ന് മോഹമായി പക്ഷേ ഒരു വാക്ക് പോലും വരുന്നില്ല, ശബ്ദം തീരേ വരുന്നില്ല.

” സുഖമാണോ കുട്ടിക്ക്?” എന്ന് മാത്രം ചോദിച്ചു.

തിരിച്ചുവന്ന് ഭാര്യയോടെന്റെ അഭിപ്രായം പറഞ്ഞു, ” എന്ത് നല്ല മോളാണവൾ? അവൾക്കിഷ്ടപ്പെട്ട ഒരാളെ കല്യാണം കഴിച്ചെന്ന് പറഞ്ഞ് എന്തിനാണവളെ നിങ്ങൾ ഒഴിവാക്കിയത്? ”

സൗമ്യ : “ഞങ്ങൾക്കത് സഹിക്കാൻ പറ്റിയില്ല സന്ദീപ്.. ഞങ്ങളുടെ വീട്ടിലെ എല്ലാ സ്ത്രീകൾക്കും ഒരുപാട് സ്വാതന്ത്ര്യമുണ്ട്. അവളത് മിസ്സ് യൂസ് ചെയ്തു. അവളാരോടും ഒരു വാക്കും പറയാതെ എടുത്തുചാടി വിവാഹം കഴിച്ചില്ലേ? അവൾക്കത് നാശത്തിനാവുമെന്ന് ഞങ്ങൾ കരുതി. അത് തെറ്റിദ്ധാരണയായിരുന്നു, അവരുടെ സ്നേഹം യഥാർത്ഥമാണെന്ന് അവർ തെളിയിച്ചുവല്ലേ?”

ഞാനവളെ ചേർത്തു പിടിച്ച് ചോദിച്ചു,

” യഥാർത്ഥ സ്നേഹം.. അങ്ങനെയൊന്നുണ്ടോ, സൗമ്യ?”

സൗമ്യ സന്ദേഹത്തോടെ എന്നോട്,

” എന്താ അങ്ങനെ ചോദിച്ചത്? അപ്പോൾ നിങ്ങൾക്കെന്നോട് യഥാർത്ഥ സ്നേഹമല്ലേ? അങ്ങനെയൊന്നില്ലേ?”

അയ്യോ.. എനിക്കവളെ വേദനിപ്പിക്കാൻ വയ്യ ! ഒരിക്കലും ഞാനത് ചെയ്യില്ല, ഞാൻ പറഞ്ഞു,

” ഹേ.. നോ വറീസ്.. സൗമ്യ, നീ എൻ്റെ ജീവനാണ്.. ഞാനങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്”.

ഞാനവളുടെ മുഖം കോരിയെടുത്ത് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

സൗമ്യയെ ഒരിക്കലും വിഷമിപ്പിക്കാൻ എനിക്കാവില്ല, കാരണം അവൾ എൻ്റെ ജീവന്റെ പാതിയാണ്. പക്ഷേ മറ്റൊരു പാതിയെ ഞാൻ വീണ്ടും കണ്ടുമുട്ടി. അവളെപ്പറ്റി വീട്ടിലുള്ളവർ ഓരോന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് അവൾ മഹാ”:-&&! ആണെന്നാണ്.

അനിയത്തിയുടെ വിവാഹത്തിന് അവളും ഭർത്താവും കുട്ടികളും വന്നിരുന്നു, അവിടെ ഇരുന്നവളൊരു പാട്ടുപാടി, എന്റെ രോമകൂപങ്ങളെല്ലാം അവൾക്ക് വേണ്ടി എഴുന്നേറ്റ് എത്തി നോക്കി. പ്രണയാർദ്രമായി അവ ഓരോന്നും പരസ്പരം പുണർന്നു നിന്നു. അവളോടുള്ള എൻ്റെ പ്രണയം ദിവസം പ്രതി കൂടി വരികയാണ്. ഇതപകടത്തിനാണോ? ഒരിക്കലും അല്ല!

എന്റെ പ്രേമം, അത് നുരഞ്ഞു പൊന്തുകയാണ്, അവളെയൊന്ന് കെട്ടിപ്പിടിക്കാൻ, ആ അധരങ്ങളൊന്ന് കവരുവാൻ ഹൃദയം തുടിക്കുകയാണ്. അവളാണെങ്കിലോ ഭർത്താവുമായി എപ്പോഴും മുട്ടിയുരുമ്മിയിരിക്കും.

അവളുടെ ഭർത്താവിനെ കാണുന്തോറും, അവൾ ഭർത്താവിനെ വർണ്ണിക്കുന്തോറും എൻ്റെ ഉള്ളിലെ കനലെരിയുകയാണ്. അവനെ കത്തിച്ച് ചാമ്പലാക്കാൻ മാത്രം അതിന്റെ ജ്വാല വലുതായിരുന്നു. അവളുടെ ആ സംസാരം ഞാൻ ശ്രദ്ധിക്കാതെയിരുന്നാലും, അവളത് തന്നെ പറയുകയാണ്.

ഞാനവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി പറഞ്ഞു,

” മോളെ നീ നിന്നെ പറ്റി പറയൂ!”

എവിടെ? ആരോട് പറയാൻ, ആര് കേൾക്കാൻ?

അവൾ : ” ചേട്ടാ ഞാൻ പൂർണ്ണയാകുന്നത് അദ്ദേഹവും കൂടെയുള്ളപ്പോഴാണ്, ആൾക്കുമതേ..”

ഹോ അവളുടെയൊരു ഭർതൃസ്നേഹം ! ഇതുപോലെയൊക്കെ പറയുന്ന സ്ത്രീകളോട് എനിക്ക് പരമ പുച്ഛമൊക്കെയാണ്. എങ്കിലും ഞാനുമിതൊക്കെ ആശിക്കുന്നില്ലേ? ഉണ്ട്, എന്റെ ഭാര്യ ആവോളം എനിക്ക് സ്നേഹവും ലാളനയും നൽകുന്നുമുണ്ട്. പക്ഷേ അതൊന്നുമല്ല എന്നെ ഇവളോടടുപ്പിക്കുന്നത്. അതിലും വലിയ എന്തോ ഒരാകർഷണം, ഒരു കാന്തിക വലയം അവൾക്ക് ചുറ്റുമുണ്ട്.

അവളുടെ ശബ്ദത്തിനും മാന്ത്രികതയുണ്ട്. ചിരിക്കുമ്പോൾ, സംസാരിക്കുമ്പോൾ എല്ലാം.. അതെന്താണെന്ന് എനിക്കറിയില്ല.

എന്റെ ഭാര്യക്ക് പോലും അങ്ങനെയൊന്ന് കണ്ടിട്ടില്ല. ഇങ്ങനെയൊക്കെ തോന്നുന്നത് തെറ്റാണോ? എന്റെ ഭാഗത്ത് തെറ്റില്ല, ഞാനൊരു മനുഷ്യനാണ്. അവളെന്റെ ഭാര്യയുടെ ഇളയമ്മയുടെ മകളാണ്, രക്തബന്ധം തീരേ ഇല്ല. അതുകൊണ്ടുതന്നെ ഇതൊരു തെറ്റുമല്ല. എന്റെ ഭാര്യ, അവളെന്റെ ജീവൻ തന്നെ ! അവളില്ലാതെ എനിക്കൊന്നിനും കഴിയില്ല.. പക്ഷേ ഇവളെന്റെ രാജകുമാരിയാണ്.

ഇവളെയും വേണ്ടെന്ന് വയ്ക്കാൻ എനിക്ക് കഴിയുന്നില്ല. ചിന്തിച്ചത് തന്നെ വീണ്ടും വീണ്ടും പറയുന്നതെന്തിനാലേ?

അവളൊരു വകയ്ക്കും കൊള്ളില്ലെന്ന് ഇവരുടെ വീട്ടുകാർ പറയുന്നുണ്ട്, അതിനെന്ത് പ്രസക്തിയാണുള്ളത്. അവളുടെ ഭർത്താവിന്റെ മുഖത്തെ സംതൃപ്തി, അവളുടെയും ഭർത്താവിന്റെയും സന്തോഷം അത് കണ്ടാൽ എങ്ങനെയാണ് അവളൊന്നിനും കൊള്ളില്ലെന്ന് പറയുവാൻ സാധിക്കുക. അവളുടെ ഭർത്താവും ശരിയല്ലെന്ന് എങ്ങനെ പറയുവാൻ കഴിയും?

ഞാൻ പറയുകയാണെങ്കിൽ അവളാണ് ഏറ്റവും വിലകൂടിയവൾ. അവളിപ്പോൾ എഴുത്തും തുടങ്ങിയിരിക്കുന്നു. അവൾ എഴുതുന്ന പ്രണയ വരികൾ എനിക്കല്ലേ? ഞാൻ മനസ്സിലാക്കാനല്ലെ അവളുടെ സങ്കടങ്ങളും പരിഭവങ്ങളും എഴുതി പിടിപ്പിക്കുന്നത്? ഞാൻ വായിക്കാൻ വേണ്ടിയല്ലേ? അതേ എനിക്ക് വേണ്ടിയാണ്, അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

അവളോട് സംസാരിക്കുവാനായി എന്റെ ചുണ്ടുകളും കൈകളും വിറക്കുന്നു. ഞാനെന്റെ ഫോണെടുത്തു വാട്സാപ്പിൽ ടൈപ്പ് ചെയ്തു, ഒരു സന്തോഷത്തിന്,

” ഹായ്,

ലവ്ഡ് യുവർ റൈറ്റിംഗ്സ്..”

അൽപ്പസമയങ്ങൾക്കകം മറുപടി വന്നു,

” താങ്ക്യൂ ഡിയർ”

ഇന്നത്തേക്കിതു മതി, പതിയെ പതിയെ ഞാനവളുടെ ഹൃദയത്തിൽ കയറിപ്പറ്റും, എന്റെ ഉള്ളിലെ പ്രണയം ഞാനവളോട് പറയും. മറുത്ത് പറയാനാവാത്ത വിധം ഞാൻ അവളെ സ്നേഹം കൊണ്ട് പൊതിയും, അവളുടെ മറുപടി മെസ്സേജ് വിരലുകൾ കൊണ്ട് തലോടി ഞാൻ വിചാരിച്ചു.

പക്ഷേ അധികകാലം എനിക്ക് കാത്തിരിക്കാൻ സാധിച്ചില്ല, പിറ്റേ ദിവസം ഞാൻ വീണ്ടും അടുത്ത മെസേജ് അയച്ചു,

” ഹേയ് എനിക്കന്ന് കുട്ടി പാടിയ പാട്ടൊന്നു പാടി തരുമോ?”

” ഏതു പാട്ട്? ഞാനൊന്നും പാടി തന്നില്ലല്ലോ?”

ഞാൻ: ” ഓ സോറി, അന്ന് മധുവിന്റെ കല്യാണത്തിന്..”

അവൾ : ” അയ്യോ.. ഞാനേത് പാട്ടാണ് പാടിയത്? എനിക്ക് ഓർമ്മയില്ലല്ലോ..”

ഞാൻ : ” എന്നാൽ അത് വേണ്ട, ഈ അടുത്ത് വല്ല പാട്ടും പഠിച്ചോ?

ആ ചെറുതായി മുളുന്നതായാലും മതി..”

കുറച്ച് സമയം കഴിഞ്ഞാണ് അവൾ മറുപടി ടൈപ്പ് ചെയ്തത്,

അവൾ: ഇപ്പോൾ പാട്ടുപാടാനുള്ള ഒരു മൂഡിലല്ല ഞാൻ.. എൻ്റെ ഇൻസ്റ്റഗ്രാമിൽ ഏതെങ്കിലും ഉണ്ടാകുമല്ലോ? തൽക്കാലം ഇപ്പോൾ അത് കേട്ടൂടേ ചേട്ടാ. ഓക്കെ ബൈ..”

മറുപടി വന്നതിനു ശേഷം അവൾ ഓഫ് ലൈനായി.

ഛെ! മൂഡ് പോയി. പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണ് ഒന്ന് സംസാരിക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല. ദേഷ്യം എന്റെ ഞരമ്പുകളിലൂടെ കൈകളിലെത്തി ഫോണെടുത്തെറിഞ്ഞ് ഞാനെന്റെ കലിയടക്കി. എന്നിട്ടും അവളെ വെറുക്കാൻ എനിക്കാവുന്നില്ല. കിട്ടാക്കനിയാണെന്ന് അറിഞ്ഞിട്ടും ഞാനാ പഴം ആഗ്രഹിക്കുന്നു. എനിക്കും നുകരണമൊരിക്കൽ..

വീണ്ടും ഞാനവൾക്ക് മെസേജയച്ചു, ഞാനവളോട് എന്റെ ഹൃദയം തുറന്ന് പറഞ്ഞു, ” ഐ ലവ് യു.. ഡാമ്‌ലി ഐ ആം ഇൻ ലവ് വിത്ത് യു”

” 🙄..

എന്താ ഉദ്ദേശിച്ചത്? ”

എന്ന അവളുടെ മറുപടിക്ക് മുൻപ് ഞാൻ ടൈപ്പ് ചെയ്ത് തുടങ്ങി.

” യെസ് ഡിയർ, ഞാൻ നിന്നെ പ്രേമിക്കുന്നു, സ്നേഹിക്കുന്നു, അതിഗാഢമായി, നീഗൂഢമായി..”

അവളത് കണ്ടിട്ടും മറുപടി ഒന്നും തരുന്നില്ല.. എന്റെ ചങ്ക് പിടച്ചു, ഹൃദയത്തിൽ നിന്നും രക്തം വല്ലാത്ത വേഗതയിലൊഴുകി തുടങ്ങി. എന്റെ പേശികളെല്ലാം വല്ലാതെ മുറുകി കൊണ്ടിരുന്നു. ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. പെട്ടെന്നാണ് സൗമ്യയുടെ കോൾ എൻെറ മൊബൈലിലേക്ക് വരുന്നത്. ശങ്കിച്ച് ഞാൻ കോളെടുത്തു,

“പൊന്നേ , പറ..”

സൗമ്യ : “സന്ദീപ് എനിക്ക് വരാൻ പറ്റില്ല. പെട്ടെന്നൊരു കളക്ടറുടെ മീറ്റിംഗ് അനൗൺസ് ചെയ്തു. അതുകൊണ്ട് ഞാൻ ഗസ്റ്റ് ഹൗസിൽ തന്നെയായിരിക്കും. ലേറ്റ് ആയിട്ട് യാത്ര വേണ്ടല്ലോ?”

ഞാൻ :” ഓക്കേ ടാ , ടേക്ക് കെയർ.. നാളെ ഇങ്ങെത്തിയേക്കണം.”

സൗമ്യ : “പിന്നല്ലാതെ..”

എന്റെ ഉള്ളൊന്ന് കാളി പോയി, അവളെങ്ങാനും സൗമ്യയോട് പറഞ്ഞോ എന്ന് പേടിച്ചു. ഭാഗ്യം, സൗമ്യ ഒന്നും അറിഞ്ഞിട്ടില്ല. പരമ രഹസ്യമായി തന്നെ നീങ്ങാനാണ് എനിക്ക് തോന്നുന്നത്. അവൾ മിക്കവാറും എന്റെ സെന്റിമെൻസിൽ വീഴും എനിക്കുറപ്പുണ്ട്.

കുറച്ചുകഴിഞ്ഞപ്പോൾ അവളുടെ മറുപടി വന്നു,

ചേട്ടന് തലക്ക് സുഖമില്ലേ? ഒരനിയത്തിയോട് ഇങ്ങനെയൊക്കെയാണോ പറയുന്നത്? ചേച്ചിയെ ചതിക്കാൻ എങ്ങനെ മനസ്സ് വരുന്നു?

ഞാൻ : എൻ്റെ സൗമ്യയെ ചതിക്കുകയോ? എനിക്കതിന് കഴിയില്ല. എന്റെ സൗമ്യയോടുള്ള സ്നേഹമല്ല കുട്ടീ, നിന്നോടെനിക്ക്..

അവൾ : എന്തൊക്കെ പറഞ്ഞാലും നടക്കില്ല, അത് നടക്കില്ല. എനിക്കിനി മെസ്സേജ് അയക്കരുത്.

ആ മറുപടി തരലും എന്താണ് ഞാൻ പറയുന്നത്, എനിക്ക് എങ്ങനെയത് ഫീൽ ചെയ്തു അറിയിക്കുന്നതിനു മുൻപേ അവളെന്നെ ബ്ലോക്ക് ചെയ്തു. ഒരുതരത്തിലും എനിക്കവളോട് എന്റെ സ്നേഹം പറയുവാൻ സാധിക്കുന്നില്ലല്ലോ?

ഞാനൊരിക്കലും എൻ്റെ ഭാര്യയെ ചതിക്കില്ല, അവളേക്കാൾ മേലേയല്ല ആരുമെനിക്ക്, ഒരിക്കലുമല്ല പക്ഷേ വേറൊരു രീതിയിൽ എനിക്കവളോട് പ്രണയമാണ്. ഞാനിവിടെ നീറുകയാണ് അവൾക്കത് മനസ്സിലാകുന്നില്ലല്ലോ? എനിക്ക് അവളെ ഇപ്പോൾ കാണണം, അവളോട് സംസാരിക്കണം, അവളുടെ ശബ്ദം ഒന്ന് കേൾക്കണം എന്ത് ചെയ്യും?

ഞാൻ ഉടനടി അവളുടെ ഇൻസ്റ്റാ പേജെടുത്തു.. അവൾ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ നോക്കി സൂം ചെയ്തു വീണ്ടും നോക്കി. അവളുടെ പാട്ടുകൾ കേട്ട് എൻെറ ഹൃദയത്തിൽ ഞാനത് ആവാഹിച്ചു വെച്ചു. ഇവളെന്തൊരു പെണ്ണാണ്? എന്റെ ആഗ്രഹത്തിന് വേണ്ടി എത്ര പെണ്ണുങ്ങൾ വേണമെങ്കിലും വരും. പക്ഷേ ഞാനാഗ്രഹിച്ച ഇവൾ ഒന്നിനും കൂട്ടാക്കുന്നില്ലല്ലോ..

അവളെ കാണാനായി അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഞാൻ ചെന്നു. പക്ഷേ തിരക്കാണെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി. ഞാനടുക്കാൻ ശ്രമിക്കുന്തോറും അവൾ അകന്നു പോവുകയാണ്.

അവൾക്കുവേണ്ടി, എന്റെ ഭാര്യയുടെ ബർത്ത് ഡേ പാർട്ടി വെച്ചു. വേറെ ആരെ വീട്ടിൽ പോയി വിളിച്ചില്ലെങ്കിലും അവളുടെ വീട്ടിൽ പോയി അവളെയും ഭർത്താവിനെയും ക്ഷണിക്കണമെന്ന് ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തു. ഞാനും സൗമ്യയും അവളുടെ വീട്ടിലേക്ക് ചെന്നു. സൗമ്യ തന്നെ അവളോടും ഭർത്താവിനോടും പറഞ്ഞു. ” നിങ്ങൾ വരണം കുട്ടികളോടൊത്ത്, എന്റെ മാത്രമല്ല ഞങ്ങളുടെ സന്തോഷത്തിന് “.

ഇത്ര തിരക്കുള്ള സൗമ്യയും ഞാനും അവരുടെ വീട്ടിൽ ചെന്ന് വിളിച്ചാൽ വരാതിരിക്കാൻ അവർക്ക് കഴിയില്ല. അവൾ വരും തീർച്ച, കൂടെയവനും!

കൊതിച്ച് കാത്തിരുന്ന ദിവസം വന്നെത്തി. അവളും ഭർത്താവും കുട്ടികളും വന്നു. അവൾ വളരെ ലളിതമായി വസ്ത്രം ധരിച്ചിരുന്നു. പൊതിഞ്ഞു കെട്ടി വച്ച ഒരു നീല ചുരിദാറിൽ വാരി വിതറിയ വെള്ള പൂക്കളും ഇടയിൽ എത്തി നോക്കുന്ന മിന്നാ മിനുങ്ങുകളും ! എങ്കിലും അവൾ സുന്ദരി തന്നെ !

ഞാനവരുടെ അടുക്കലേക്ക് ഓടിയെത്തി രണ്ട് പേരേയും പിടിച്ച് കസേരയിലിരുത്തി. എന്റെ കണ്ണുകളുടെ നോട്ടം അവഗണിച്ചവൾ ഇരിക്കുകയാണ്. അവളുടെ കണ്ണുകളിൽ എന്നോടുള്ള പ്രതിഷേധം ഇരുമ്പുകയാണ്.

വയ്യ എനിക്ക് വിട്ടുകൊടുക്കാൻ വയ്യ, എന്റെ പ്രേമം ഉപേക്ഷിക്കാൻ വയ്യ! അവരുടെ അരികിലൂടെ നടക്കുമ്പോഴെല്ലാം കൈകൾ അവളുടെ തോളത്തോ കൈകളിലോ തട്ടിത്തെറിപ്പിച്ചു ഞാൻ നടന്നു. അവളെന്നെ രൂക്ഷമായി നോക്കുന്നുണ്ട്, അപ്പോഴെല്ലാം ചെറുപുഞ്ചിരി ഞാനവൾക്ക് വേണ്ടി എൻ്റെ ചുണ്ടിലൊളിപ്പിച്ചു.

ഒരു നിമിഷം പോലും അവൾ അയാളെ, അവളുടെ ഭർത്താവിനെ വിട്ടു മാറിയില്ല. അവർക്കുള്ള ഭക്ഷണം ഞാൻ എടുത്ത് അവരുടെ അടുത്തേക്ക് നടന്നു, അവരുടെ കൈകളിൽ കൊടുത്തു. അവളുടെ കയ്യിൽ കൊടുത്തപ്പോൾ ഞാൻ അവളുടെ വിരലുകളിൽ മുറുകെ സ്പർശിച്ചു. അവൾ പ്ലേറ്റോടുകൂടെ കൈ പിൻവലിച്ചു.

അവളുടെ മുഖത്ത് കടന്നൽ കുത്തിയതു പോലുള്ള ഭാവമാണ് ഉള്ളത്. എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റാതായിരിക്കുന്നു , അവളോടുള്ള അഭിനിവേശം മാത്രമാണ് ഇപ്പോഴെന്റെ സിരകളിൽ. വല്ലാത്തൊരു അവസ്ഥയിലേക്ക് അവളെന്നെ എത്തിച്ചിരിക്കുന്നു.

അവൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അവളുടെ രണ്ടു തോളുകളിലും കൈ വെച്ചു.

അവളെഴുന്നേറ്റ് നിന്ന് എന്നോട് എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് മൃദുസ്വരത്തിൽ പറഞ്ഞു ” ഹൌ ഡെയർ യു ട്ടച്ച് മി.. ഡു യു നോ ഹൌ ടോക്സിക്ക് പേഴ്സൺ യു ആർ?”

ഒരു ഞെട്ടലോടെ അവളുടെ വായിൽ നിന്നും ഞാനത് കേട്ടു! അപ്രതീക്ഷിതമായിരുന്നു അവളുടെ പ്രതിഷേധം, എൻ്റെ പ്രണയം മാത്രമാണ് എന്നേകൊണ്ടിങ്ങനെ ചെയ്യിപ്പിക്കുന്നത്. അവളെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്തുകൊണ്ട് അവൾ അത് മനസ്സിലാക്കുന്നില്ല.

അത് പറയുവാനല്ലെ ഞാൻ ശ്രമിച്ചത്? അല്ലേ? പറയൂ നിങ്ങൾ പറയൂ ഞാനൊരു ടോക്സിക് പേഴ്സണാണോ?

 

 

 

Post Views: 20
0
Rebecca Izhak

Love to read and write.

4 Comments

  1. Sabira on August 22, 2023 1:02 PM

    അല്ലെ അല്ല. ഒരു പാവം ഞരമ്പ് രോഗി… 😀

    Reply
    • Rebecca Izhak on August 22, 2023 5:50 PM

      Athe 😃

      Reply
    • മന്ന മെരീസ on August 26, 2023 1:50 PM

      Good one 👍❤️

      Reply
    • Silvy Michael on September 18, 2023 1:01 PM

      ഞാനെന്തു പറയേണ്ടൂ 😂😂

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.