Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമയിൽ ഒരുപിടി തുമ്പപ്പൂ
Contests അനുഭവം അറിവുകൾ ഓർമ്മകൾ കഥ കുട്ടികൾ നര്‍മം പാചകം പാരന്റിങ് പ്രചോദനം ബന്ധങ്ങൾ സൗഹൃദം

ഓർമയിൽ ഒരുപിടി തുമ്പപ്പൂ

By Anju MohananAugust 22, 20232 Comments3 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉമ്മറത്തിരുന്ന് മൊബൈൽ ഫോണിൽ വിരലോടിച്ചിരിക്കുന്ന സമയത്താണ് അമ്മമ്മയുടെ ചാരുകസേരയിൽ ഇരുന്നുള്ള ആ ചോദ്യം വന്നത്.

“നാളെ അത്തം തുടങ്ങുമെന്ന് കേട്ടല്ലോ മക്കളെ… മുറ്റത്ത് പൂക്കളം ഒന്നും ഇടുന്നില്ലേ?”എന്ന്.

ഞാനവിടെ ഇരുന്നു ചിരിച്ചുകൊണ്ട് അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു “അമ്മേ ഈ അമ്മമ്മയുടെ കിളിയൊക്കെ പറന്നു പോയെന്ന് തോന്നുന്നു. പഴയ 80 കളുടെ ഓർമ്മയാ മനസ്സിൽ . അമ്മയെ കളിയാക്കിയെങ്കിലും ശേഷം ഞാനും ഒന്ന് ചിന്തിച്ചു നോക്കി. അമ്മാമ പറഞ്ഞത് ശരിയല്ലേ? പത്തിരുപത്തഞ്ച് വർഷം ആകും ഈ വീട്ടുമുറ്റത്ത് ഒരു അത്തം ഇട്ടിട്ട്. സത്യത്തിൽ അന്ന് അനുഭവിച്ചറിഞ്ഞതല്ലേ ശരിക്കുള്ള ഓണം! എന്റെ ഓർമ്മകളും 90കളിലേക്ക് പറന്നു …

അത്തം ആയാൽ പിന്നെ ഓടും പാടത്തേക്കും  പറമ്പിലേക്കും  ആറ്റിന്റെ ഓരോത്തും എല്ലാം പൂക്കൾ ഇറക്കാൻ. ഞാൻ മാത്രമല്ല കേട്ടോ… വീട്ടിന്റെ അപ്പുറവും ഇപ്പുറവും ഒക്കെയുള്ള എല്ലാ കൂട്ടുകാരികളും കൂട്ടുകാരന്മാരും ഉണ്ടാകും. ഒരു മത്സരം പോലെ ഞങ്ങൾ പൂക്കൾ ശേഖരിച്ച് മുറ്റത്ത് ചാണകം വട്ടത്തിന് മെഴുകി, ഒത്ത നടുവിന് ചാണകംചെറിയ പന്തു പോലെ ഉരുട്ടി വച്ച് അതിൽ ഒരു ചെമ്പരത്തി പൂവും വെച്ച് കൊടുക്കും. ഗണപതി ആണെന്നാണ് സങ്കല്പം. അത്തം മുതൽ തുടങ്ങി 10 ദിവസവും പൂക്കളമിടും. ഒന്നാം ദിവസം ഒരുതരം പൂവ് രണ്ടാം ദിവസം രണ്ടുതരം പൂക്കൾ…. അങ്ങനെ പത്താം നാൾ ആകുമ്പോൾ എല്ലാ നിറങ്ങളും എല്ലാ പൂക്കളും എല്ലാവരുടെയും വീട്ടുമുറ്റത്ത് ഉണ്ടാകും .

ചിങ്ങം തുടങ്ങിയാൽ തന്നെ നാട്ടുകാർ പരസ്പരം തമാശയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “ഓണം ഒക്കെ വന്നോടേയ്”  അതിനു രസകരമായ പല മറുപടികളും നൽകാറുണ്ട്.

ഓണം വരുത്താൻ രണ്ടുമാസം മുന്നേ തന്നെ കാണുന്ന ഒരു കാഴ്ചയുണ്ട്. പറമ്പിൽ നിൽക്കുന്ന എല്ലാ തെങ്ങിലെയും തേങ്ങ ഇടണം. ഒരു കൂമ്പാരം പോലെ കൂട്ടിയിട്ട് എല്ലാവരും ചേർന്ന് തേങ്ങ പൊതിച്ച്, ഉടച്ച്  വെയ്ലത്ത് ഉണങ്ങാൻ വയ്ക്കും. പിറ്റേന്ന് അത് ചിരട്ടകൾ  വേർപെടുത്തി വീണ്ടും വെയിലത്ത് വയ്ക്കും. പിറ്റേന്ന് വീണ്ടും ആ തേങ്ങയെ ചെറിയ പൂളുകൾ ആക്കി മുറിച്ച് വീണ്ടും വെയില് കൊള്ളിക്കും. കൊപ്ര കാക്ക എടുത്തുകൊണ്ടു പോകാതെ കാവലിരുത്തുന്നത് എന്നെ ആയിരിക്കും. കാക്കയെക്കാളും വലിയ ശല്യം ഞാനാവുമ്പോൾ എന്നെ അവർ കളിക്കാൻ പറഞ്ഞയക്കും. ആ കൊപ്രയെ ആട്ടി ഉണ്ടാക്കുന്ന എണ്ണകൊണ്ട്. അച്ചപ്പം, മിക്സ്ചർ, മുറുക്ക്, ആലങ്ങ അങ്ങനെ തുടങ്ങിയ പലഹാരങ്ങൾ എല്ലാം ഉണ്ടാകും. എന്നാലേ അവരുടെ ഓണം ഭംഗിയാകൂ .

അതുകഴിഞ്ഞാൽ പിന്നെ അമ്മയും അയൽപക്കത്തുള്ള കൂട്ടുകാരികളുടെ അമ്മയും ചേർന്ന് ഏതെങ്കിലും ഒരു ചെറിയ ടെക്സ്റ്റൈൽസിൽ പോയി വീട്ടിലുള്ളവർക്കെല്ലാം നല്ല ഡ്രസ്സ് എടുത്തു കൊണ്ടുവരും. ഈ നേരം ഞങ്ങൾ കുട്ടികൾ ആരെയെങ്കിലും ഒക്കെ സോപ്പിട്ട് മുറ്റത്തു നിക്കണ മാവില് ഒരു ഊഞ്ഞാല് കെട്ടും. ഊഞ്ഞാല് കിട്ടിക്കഴിഞ്ഞാൽ പിന്നെ കുട്ടികൾ എല്ലാം അതിന്റെ ചുവട്ടിൽ തന്നെയാകും സ്ഥിരതാമസം. അവിടെ കൊച്ചു കൊച്ചു പിണക്കങ്ങൾ ഉണ്ടാകും, കളി തമാശകൾ ഉണ്ടാകും, ഊഞ്ഞാല് പൊട്ടി വീഴ്ച ഉണ്ടാകും. ഊഞ്ഞാൽ പടിയിൽ എഴുന്നേറ്റ് നിന്ന് ഗോഷ്ഠി കാണിച്ച് ആടി മൂടിടിച്ചു വീഴാറുണ്ടായിരുന്നു. പിന്നെ ദൂരദർശനിൽ വരുന്ന ഓണം സ്പെഷ്യൽ സിനിമകൾക്ക് വേണ്ടി കാത്തിരുന്നു കാണും . ആ സമയത്തൊക്കെ ഏതെങ്കിലും ബന്ധുക്കൾ വീട്ടിലെ സന്ദർശനത്തിന് വരികയും, ഞങ്ങൾ അങ്ങോട്ടേക്ക് പോവുകയും ചെയ്യുമായിരുന്നു. സമ്മാനങ്ങൾ ഒക്കെ വാങ്ങുകയും കൊടുക്കുകയും ഒക്കെ ചെയ്യും

പിന്നെ എടുത്ത്  പറയേണ്ട ഒരു കാര്യമാണ്  വീട്ടിലുള്ള എല്ലാവരും ചേർന്ന് ഒരുക്കുന്ന ഈ സദ്യ എല്ലാവരും ചേർന്ന് തന്നെ കഴിക്കുന്നത്  അതൊക്കെ കഴിഞ്ഞാൽ പിന്നെ ജംഗ്ഷനിലെ വലിയ ചേട്ടൻമാർ നടത്തുന്ന ഓണപരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. ബിസ്കറ്റ് കടി മത്സരത്തിനും ചാക്കിൽ കയറ്റി ഓട്ടത്തിനുമെല്ലാം സമ്മാനം വാങ്ങിയിട്ടുണ്ടായിരുന്നു…എല്ലാം ഇന്നലെ കഴിഞ്ഞ പോലെ…

ഇന്നും ഓണം ഉണ്ട്. പക്ഷേ അത്തമിടാൻ ഒന്നും ഞങ്ങൾക്ക് സമയമില്ല. അതിനുള്ള പൂവുകൾ ഒന്നും ഇല്ലാതാനും. തേടി നടന്നാൽ അഞ്ചാറ് റോസാപ്പൂക്കൾ കിട്ടുമായിരിക്കും പിന്നെ മൂന്നുനാല് ചെമ്പരത്തി പൂക്കളും . നമ്മുടെ ഓണം വീട്ടിനുള്ളിൽ ഇരിക്കുന്ന ടിവിയിലും കയ്യിലിരിക്കുന്ന മൊബൈൽ ഫോണുകളിലും ഒതുങ്ങി നിൽക്കുന്നു. പിന്നൊരു സന്തോഷത്തിന് ഓൺലൈൻ ആയിട്ടോ നേരിട്ടോ ഡ്രസ്സുകൾ വാങ്ങും. സ്കൂളുകളിലും ഓഫീസുകളിലും ഓണപരിപാടികൾ നടത്തി റെഡിമെയ്ഡ് സദ്യയൊക്കെ വാങ്ങി കഴിച്ച്   എല്ലാം അതിലൊതുങ്ങി .

“എന്തരടേ ഇത് ‘പഴയ ഓണം മതിയായിരുന്നു…..

📸കടപ്പാട് : google

Post Views: 21
2
Anju Mohanan

അങ്ങ് പപ്പനാഭന്റെ നാട്ടിൽ… ആറ്റിങ്ങലിൽ താമസം.

2 Comments

  1. Sunandha Mahesh on September 2, 2023 5:34 PM

    നല്ലെഴുത്ത് 👍

    Reply
  2. Silvy Michael on August 23, 2023 7:57 PM

    അതെ, ഓണം പണ്ട് പൊന്നോണവും തിരുവോണവും ഒക്കെയായിരുന്നു. ഇന്നത് ഓഫീസോണവും സ്കൂളോണവുമൊക്കെയായി ‘ആഗോളവൽക്കരി’ക്കപ്പെട്ടിരിക്കുന്നു. പാർസൽ ഊണും കൂടെ ആയാൽ ഭേഷായി 🤩

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.