“അമ്മായീ.. എല്ലാതവണേം തറവാട്ടിലല്ലേ.. ഒത്തൂടണേ.. ഇപ്രാവശ്യം എന്റെടുത്തേക്ക് പോരൂ.. ”
“ഓണം ഇത്തവണ ഹൈദരാബാദ് ആഘോഷിക്കാം.. ചിറ്റയും, വല്യച്ഛനും ഫാമിലിയും എല്ലാരും വന്നോട്ടെ.. ”
ഫോൺ വിളിക്കുന്നതിനിടെ എന്റെ മുഖത്തെ സന്തോഷം കണ്ട് ഏട്ടൻ ദൂരെനിന്നും ആരാന്ന് ചോദിച്ചു.
“ഏട്ടാ.. മംഗലത്തെ അമ്മായിയാ.. ഞാൻ എല്ലാവരേം വിളിക്കട്ടെ ഇത്തവണ? ഓണം നമുക്കെല്ലാർക്കും.. ഇവിടെ കൂടാം. ഞാൻ വിളിക്കാൻ തുടങ്ങാട്ടോ.. ”
‘അതിനെന്താ’ എന്ന് ഏട്ടൻ പറഞ്ഞെങ്കിലും മനസ്സിൽ ഉണ്ടാകും എന്റെ വീട്ടീന്നു ആരേലും വന്നാൽ ഇവൾടെ ഭാവം ഇങ്ങനല്ലല്ലോന്ന് 😅😂. ഞാൻ മനസ്സിൽ ഊറിചിരിച്ചു.
ഓണത്തിന് ഒരൂസം മുന്പേ എല്ലാരും വന്നു. അമ്മ, അമ്മായി, വല്യചൻ, വല്യമ്മ, ചിറ്റ, .. എല്ലാരുമുണ്ട്.
എനിക്കറിയാം.. എനിക്ക് ഷൈൻ ചെയ്യാൻ പറ്റുന്ന കറക്റ്റ് ടൈം ആണിപ്പോ.. അത് അറിയാവുന്നതുകൊണ്ട് തന്നെ നേരത്തെ യൂട്യൂബ് നോക്കി സദ്യ വട്ടം എല്ലാം ഞാൻ കുറിച്ചുവച്ചു. ആരും അറിയാതെ കിച്ചണിലെ കത്തി വെക്കുന്ന സ്റ്റാൻഡിനു താഴെ ലിസ്റ് വെച്ചു. ഇടക്ക് മറന്നാൽ ഒന്ന് നോക്കാലോ.. 😅😂
ആദ്യം ഒരു ഡൗട്ട് ഉണ്ടായിരുന്നു. സദ്യ എങ്ങനെ ഏത് രീതിയിൽ വെക്കും എന്ന്. തിരുവനന്തപുരം സ്റ്റൈൽ ആണേൽ ലക്ഷ്മി നായർ സ്റ്റൈൽ ആയാലോ?😇 അല്ലേൽ വേണ്ട. ന്നാ പിന്നെ തൃശ്ശൂർ സ്റ്റൈൽ സദ്യ ആയാലോ.. അതാകുമ്പോ വീണയുടെ യൂട്യൂബ് ചാനലിൽ എല്ലാം ഉണ്ട്. 😊. വേണ്ട അതുംശരിയാവില്ല. പഴയിടം സദ്യ സെർച്ച് ചെയ്തു. അതിലെ പായസം ആയാലോ.. ആകെ കൺഫ്യൂഷൻ. 😇
എല്ലാരും മലപ്പുറം, കോഴിക്കോട് ആയോണ്ട് അവസാനം മലബാർ സ്റ്റൈൽ നാടൻ സദ്യ റെസിപീ ലിസ്റ്റ് തന്നെ ഞാൻ റെഡി ആക്കി.
അങ്ങനെ ഓണം എത്തി. എല്ലാരും കൂടെ ഏകദേശം 25 പേർ ഉണ്ട്. കുട്ടികൾ അടക്കം. ചിറ്റേം വല്യമ്മേം അമ്മേം സഹായിച്ചെങ്കിലും ഐറ്റംസ് വെക്കുന്നത് എല്ലാം ഞാൻ തന്നെ. സദ്യയുടെ കഷ്ണങ്ങൾ എല്ലാം മുറിക്കുന്നതിനിടയിൽ പറയുന്നത് കേട്ടു.”അവൾ മിടുക്കി ആയല്ലോ.. ഒറ്റക്ക് താമസായപ്പോ എല്ലാം പഠിച്ചു. ഒന്നും
അറിയില്ലാർന്നല്ലോ.. ഇങ്ങനെ വേണം കുട്യോളായാൽ” വല്യമ്മ പറഞ്ഞു.
സാമ്പാർ ഇളക്കുന്നതിനിടയിൽ ഇതൊക്കെ കേട്ട് ഗൂസ്ബംബ്സ് വന്നു എനിക്ക്. എന്നാലും വല്യ മൈൻഡ് കാണിച്ചില്ല.. കുറച്ചൂടെ തിരക്കു കൂട്ടി ഞാൻ അടുക്കളയിൽ തകർത്ത് അഭിനയിച്ചു.
സദ്യ കഴിച്ചിട്ട് ബാക്കി കൂടെ കേൾക്കാലൊന്ന് ആലോചിച്ചിട്ട് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം. ഞാൻ അവിയൽ കഷ്ണങ്ങൾ മിക്സ് ചെയ്യാൻ ചട്ടി എടുത്തു.
ഒരു മണി ആവാറായി. ചിറ്റേടെ മോൻ ഇലയൊക്കെ തുടച്ചു കഴിഞ്ഞു. റെഡി ആയി. ഇനി പപ്പടം കൂടെ ഉണ്ടാക്കിയാൽ മതി. എന്റെ ടെൻഷൻ കൂടി. പുളിയിഞ്ചി ഒന്നൂടെ ടേസ്റ്റ് നോക്കി എല്ലാം കറക്റ്റ്.
“എന്നാ പിന്നെ ഊണ് വിളമ്പാലോ?”
അമ്മ ചോദിച്ചു. ആയിക്കോട്ടെ.. ഞാനും പറഞ്ഞു.
“വല്യച്ഛന് ഷുഗർ ആയോണ്ട് ടൈം തെറ്റിയാൽ ശര്യാവില്ല. ഊണ് കഴിക്കാം.. ” വല്യമ്മ തിരക്കു കൂട്ടി.
ഇലയിട്ടു. ഇലയുടെ അറ്റത്തു നിന്നും വിളമ്പാൻ തുടങ്ങി.. ഞാൻ എത്തി നോക്കി ഒന്നിനും ഒരു കുറവ് വരുത്തല്ലേ.. എല്ലാറ്റിലും ഉപ്പ് എല്ലാം കറക്ട് തന്നല്ലേ.. മനസ്സിൽ ഓരോന്നൊക്കെ വന്നു തുടങ്ങി.
വല്യച്ഛൻ ആരോടോ പറയുന്നു.. “സദ്യവട്ടത്തിന് കറികൾക്ക് എല്ലാറ്റിനും ഓരോരോ സ്ഥലമുണ്ട് വിളമ്പാൻ.. അത് തെറ്റാൻ പാടില്ലാട്ടോ.. ”
ഇടക്ക് അമ്മ പറഞ്ഞു “ചോറു കൊണ്ടു വാ.. ”
ഞാൻ കിച്ചണിൽ പോയി.. ചോറെടുക്കാൻ..
ചോറ് !!!
അടിവയറ്റീന്ന് ഒരു ആളൽ.. തല കറങ്ങുന്നപോലെ..
ചോറ് വെക്കാൻ മറന്നു.. 😳
പിന്നെ ഒരഞ്ച് നിമിഷം
അമ്മ എന്നെയൊക്കെ തട്ടിമാറ്റി കിച്ചണിലേക്ക് ഓടി..
വല്യമ്മ കുക്കർ എടുത്തപ്പോഴേക്കും.. ചിറ്റ പെട്ടെന്ന് അരി കഴുകി വന്നു..
എല്ലാരും എന്നെ നോക്കുന്നു. 🙄😒
കുട്ടികളെല്ലാം ചിരിയടക്കാൻ പാടുപെടുന്നു. 😅
ഏട്ടന്റെ മുഖത്ത് നോക്കി.. ഒന്നേ നോക്കിയുള്ളു.. 🙄
സ്വന്തം വീട്ടുകാർ അല്ലേ.. ഇത്രയല്ലെ സംഭവിച്ചുള്ളൂ എന്ന മട്ടിൽ.. ഏട്ടൻ 😏
ആ ഒരു ഒറ്റ നിമിഷം മതിയാരുന്നു എനിക്ക്..
‘ഭൂമി രണ്ടായി പിളർന്ന്.. സീതാ ദേവി ഭൂമിയിലേക്ക് അന്തർധാനം ചെയ്ത കഥ.. ‘
അച്ഛമ്മ പണ്ട് രാമായണം പറഞ്ഞത് ഓർമിക്കാൻ..


12 Comments
🤓🤓അത് നന്നായി 🤓
😅🤣
ഹഹഹ അതു കലക്കി 😂
😍😅
Vallatha kashtam aayi poyi, vaayichappo thanne ente ulleennum oru aanthal… nallezhuth dear 👌🏻🥰
😍😅
😂😂
😅🤣
Ishtam.. onasadhya kazhichapole
😍❤️
😍❤️
ആർക്കോ പറ്റിയ അബദ്ധം പണ്ടു വായിച്ചതുകൊണ്ട് എൻ്റെ ലിസ്റ്റിൽ ഒന്നാമത്തേത് ചോറാണ്.😃❤️