Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൂകാംബിക യാത്ര
യാത്ര

മൂകാംബിക യാത്ര

By Sruthi SreedharAugust 25, 2023Updated:August 25, 20231 Comment2 Mins Read108 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഐശ്വര്യായിട്ട് തുടങ്ങാൻ മൂകാംബിക ദേവി തന്നാ ഉത്തമം”
അമ്മാവൻ പറഞ്ഞു.

“ന്നാ പിന്നെ…അങ്ങനെത്തന്നെ ആവട്ടെ നിങ്ങൾ രണ്ട് പേരും പൊയ്ക്കൊള്ളൂ. എഴുത്തിനിരുത്തൽ ഭംഗി ആവട്ടെ…” അച്ഛനും പറഞ്ഞു.

രമ്യ സുജിയേട്ടന്റെ മുഖത്ത് നോക്കി. രണ്ടാമത്തെ മോന്റെ വിദ്യാരംഭംത്തിന് മൂകാംബികയിൽ പോകാൻ സുജിയേട്ടന്റെ വീട്ടുകാർ തീരുമാനിച്ചു.

“സുജിയേട്ടാ…ഞാൻ വഴിപാട് ഇട്ടിരുന്നു തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്താൻ” രമ്യ പറഞ്ഞു.

“എടീ അവിടെയും നമുക്ക് പോകാം. അതൊന്നും കുഴപ്പമില്ല. ആദ്യം അച്ഛൻ പറഞ്ഞത് കേൾക്കാം, നീ വിഷമിക്കാതെ” സുജിത്ത് രമ്യയെ സമാധാനിപ്പിച്ചു.

ട്രെയിനിലെ സൈഡ് സീറ്റിൽ ഇരുന്ന് രമ്യ പ്രകൃതി ഭംഗി ആസ്വദിച്ചു.

നാട്ടിലുള്ള പോലെ തെങ്ങുകൾ കുറവാ…പകരം കുറേ മുള്ളുപോലുള്ള ഇലകളുള്ള ചെടികൾ.

മലനിരകൾ അങ്ങ് പരന്നു കിടക്കുന്നു.എന്തു രസാ കാണാൻ…ചൂടു കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ രമ്യയുടെ കണ്ണുകൾ ഒരു മലയിൽ ഉടക്കി.

അതിനു മുകളിൽ എന്താകും? മൃഗങ്ങൾ മാത്രമാണോ…അതോ മനുഷ്യരുണ്ടാകുമോ…മലയ്ക്ക് സൈഡിലായി കാടുപോലെ നിറയെ മരങ്ങളുമുണ്ട്.

അമ്മേ…ബിസ്‌ക്കറ്റ് താ അമ്മേ…

മോന്റെ വിളിയിൽ രമ്യ തന്റെ ആലോചകളിൽ നിന്നുണർന്നു.

മൂകാംബികയിൽ പോകാൻ ഉടുപ്പിയിൽ ട്രെയിൻ ഇറങ്ങി. നേരം സന്ധ്യയാവാൻ പോകുന്നു.

അവിടെ ഇറങ്ങിയ യാത്രക്കാർ എല്ലാവരും അമ്പലത്തിലേക്കാണ്. സുജിത്ത് രണ്ട് ബാഗും പൊക്കിയെടുത്തു. നല്ല വെയ്റ്റ് ഉണ്ടെന്നു തോന്നുന്നു. മുഖഭാവം കണ്ടാൽ അറിയാം. രമ്യ മക്കളെയും എടുത്ത് മുന്നിൽ നടന്നു.

കന്നട സംസാരിച്ചുകൊണ്ട് ഡ്രൈവർമാർ മൂകാംബികയിലേക്കുളള യാത്രയുടെ വിലപേശൽ നടത്തുന്നുണ്ടായിരുന്നു. അതിലൊരാൾ അവരെ കണ്ടപ്പോൾ ഓടി വന്നു.

അയാൾ കാർ ഡോർ തുറന്നു. രമ്യ മക്കളെകൂട്ടി സീറ്റിൽ കയറി ഇരുന്നു. ബാഗ് എടുത്ത് അയാൾ ഡിക്കിയിൽ വച്ചുതന്നു. സുജിയേട്ടനോട് അയാൾ നിർത്താതെ കന്നടയിൽ സംസാരിച്ചു കൊണ്ടിരുന്നു.

അപ്പോഴേക്കും നേരം ഇരുട്ടി. പിന്നീട്‌ അങ്ങോട്ടുള്ള ഓരോ വഴിയും പേടിപ്പെടുത്തുന്നതായിരുന്നു. രണ്ട് സൈഡിലും നിറയെ കാടുകൾ…ഒരു വീട് പോലുമില്ല.

അതിനിടയിൽ വല്ലതും സംഭവിച്ചാൽ പോലും ആരും അറിയില്ല. അത്രക്കും വിജനമായ സ്ഥലം. ഒരു ലൈറ്റ് പോലും ഇല്ല. രമ്യ പേടിയോടെ സുജിത്തിനെ നോക്കി.

ചെറിയ മോൻ നല്ല ഉറക്കമായിരുന്നു. അതിനിടയിൽ സുജിത് രമ്യയുടെ ചെവിയിൽ പറഞ്ഞു. “നിന്നോട് ഗോൾഡ് ഇടണ്ടാന്ന് എത്ര തവണ പറഞ്ഞതാ!”

രമ്യ പെട്ടെന്ന് ഷാൾ എടുത്ത് കഴുത്തിൽ ചുറ്റി. താലിയും ചുവന്ന കല്ലുള്ള നെക്കലേസും ഷാൾ കൊണ്ട് മറച്ചുപിടിച്ചു. മറ്റേ കൈകൊണ്ട് സുജിയേട്ടനേം ചുറ്റിപിടിച്ചു.

മൂത്ത മകൻ സുജിത്തിന്റെ കൈയ്യിൽ കിടന്ന് ഉറങ്ങാൻ തുടങ്ങി. അതിനിടയിൽ ഒരു ജീപ്പ് റോഡ്സൈഡിൽ ആക്‌സിഡന്റ് ആയി കിടക്കുന്നുണ്ടായിരുന്നു. രാവിലെ സംഭവിച്ചതാണെന്ന് ഡ്രൈവർ പറയുന്നുണ്ടായിരുന്നു.

ഇരുട്ടുകൾ നിറഞ്ഞ റോഡിലൂടെ കാർ ഓടികൊണ്ടിരുന്നു. ഇടക്ക് വളവുകൾ വരുമ്പോൾ ഡ്രൈവർ സ്പീഡ് കുറച്ചു വണ്ടി പതിയെ ആക്കി.

ക്ഷേത്രത്തിന് അടുത്ത് എത്താറായപ്പോഴാണ് വെളിച്ചം കണ്ടുതുടങ്ങിയത്. അപ്പോഴാണ് രമ്യക്ക്  ശ്വാസം നേരെ വീണത്. നിറയെ കടകൾ നിരന്നുകിടക്കുന്നു. നല്ല തിരക്കുള്ള ചെറിയ ചെറിയ റോഡുകൾ. അപ്പോഴേക്കും ചാറ്റൽ മഴ പെയ്തു തുടങ്ങി. ഡ്രൈവർ ഒരു ഹോട്ടലിന് മുന്നിലായി വണ്ടി നിറുത്തി.

ഹോട്ടൽ റൂം ചെറുതാണെങ്കിലും നല്ല ക്ലീൻ ആയിരുന്നു. രമ്യ ജനൽപാളികൾ തുറന്നപ്പോൾ ആളുകൾ രാത്രി ഭക്ഷണം കഴിക്കാൻ തിരക്കു കൂട്ടി ഹോട്ടലിന് മുന്നിൽ നിൽപ്പുണ്ടായിരുന്നു. മസാല ദോശയുടെ മണം മൂക്കിൽ അടിച്ചു കയറി.

പിറ്റേന്ന് രാവിലെ സുജിത്ത് എണീക്കുമ്പോഴേക്കും മക്കളെയെല്ലാം ഒരുക്കി രമ്യയും റെഡിയായി നിന്നു. ക്ഷേത്രത്തിൽ നിന്നും ദേവീ സ്തുതികൾ കേൾക്കാം.

രമ്യയും സുജിത്തും മക്കളെയും കൊണ്ട് മൂകാംബിക ദേവിയെ തൊഴുതു പുറത്തേക്ക് വന്നു. അവിടെ ഒരു സൈഡിലായി ചുറ്റമ്പലത്തിൽ വലിയൊരു ആൾക്കൂട്ടം വിദ്യാരംഭം കുറിക്കാൻ മക്കളെയും എടുത്ത് വരിയായി നിൽപ്പുണ്ടായിരുന്നു.

മൂകാംബിക ദേവിയുടെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ പോലെ. ഭക്തിസാന്ദ്രമായ അന്തരീക്ഷം. വിദ്യാരംഭം കുറിക്കാൻ സമയമായി.

നവരാത്രി ആഘോഷ ദിവസം ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാൻ ഒരുപാട് കുരുന്നുകൾ എത്താൻ തുടങ്ങിയിരുന്നു.

ഐശ്വര്യമായിട്ട് തുടങ്ങാം…

പൂജാരിയുടെ നേതൃത്വത്തിൽ രമ്യ മോനെ മടിയിലിരുത്തി അവന്റെ കൈ വെച്ച്  അരിയിൽ എഴുതാൻ തുടങ്ങി.

‘ഹരിശ്രീ ഗണപതയേ നമഃ ‘

*********

Post Views: 23
1
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

1 Comment

  1. Joyce Varghese on August 28, 2023 6:35 PM

    നല്ല രചന 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.