Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രിയ കൂട്ടുകാരിക്ക്
കഥ സൗഹൃദം

പ്രിയ കൂട്ടുകാരിക്ക്

By Neehara RahinAugust 25, 2023Updated:August 30, 20236 Comments2 Mins Read131 Views
Bookmark Now
Please login to bookmark Close

No account yet? Register

തെളിർമയുള്ള വെള്ളത്തിൽ വെള്ളാരം കല്ലുകൾ വെച്ചതുപോലെ മനോഹരമായിരുന്നു അവളുടെ കണ്ണുകൾ. ചിലപ്പോഴൊക്കെ ആ കണ്ണുകളിൽ നോക്കി നിന്നുപോയിട്ടുണ്ട്. കാഴ്ച നഷ്ടപെട്ട് ഇരുട്ട്മൂടിയ കണ്ണുകളാണ് അവയെന്ന് പറയുമായിരുന്നേ ഇല്ല.. ഞങ്ങളിൽ സുന്ദരിയും അവളായിരുന്നു. ഞങ്ങളുടെ ഐറിൻ. എംഎസ് സി കെമിസ്ട്രി ബാച്ചിലെ ഏറ്റവും നല്ല വിദ്യാർത്ഥി. കെമിസ്ട്രി എന്നാൽ അവൾക്ക് എന്തോ ആവേശമായിരുന്നു. ഞങ്ങളൊക്കെ വെറുതെ ഒരു പിജി എന്നോ അല്ലെങ്കിൽ ഒരു തൊഴിലിനെന്നോ വേണ്ടി പഠിച്ചപ്പോൾ അവൾക്ക് കെമിസ്ട്രി സിരകളിലൂടെ ഒഴുകുന്ന രക്തം പോലെ ആയിരുന്നു. അല്ലായിരുന്നെങ്കിൽ ഡിഗ്രി പഠനകാലത്ത് കെമിസ്ട്രി ലാബിൽ നിന്നും ഉയർന്ന പുക അവളുടെ കാഴ്ചകളെ മറച്ചപ്പോൾ അവൾ അന്ന് പടി ഇറങ്ങുമായിരുന്നു ഈ കോളേജിന്റെ. എന്നിട്ടും തോൽക്കാതെ അവൾ മുന്നേറി.

ഭംഗി ഉള്ള കൈപ്പടയിൽ വരികൾ തെറ്റാതെ കാഴ്ചയുള്ളവരെ വരെ തോൽപ്പിച്ചു അവളെഴുതിയ വരികളിലൊന്നും ഇരുട്ട് മൂടിയ അവളുടെ വർത്തമാനകാലത്തെ പറ്റിയുള്ള വേവലാതികൾ ആയിരുന്നില്ല, മറിച്ച് ഭാവിയിൽ അവൾക്കായി തുറക്കപ്പെടുന്ന വാതിലുകളെ പറ്റിയുള്ള വെളിച്ചവും പ്രത്യാശയും ആയിരുന്നു.

ഞാൻ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി, ഇന്ദിര. ഇന്ദിര ജോർജ്.. ഇന്ദു എന്നവൾ സ്നേഹത്തോടെയും പരിഭവത്തോടെയും വിളിച്ചിരുന്ന, 3 വർഷക്കാലം അവളുടെ കണ്ണുകളായി മാറിയ പ്രിയ കൂട്ടുകാരി. ഇന്നവൾ എന്നെ കാണാൻ വന്നിരുന്നു. കണ്ണിന്റെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു. അവൾക്ക് ഇപ്പോൾ കാണാം. പൂർണമായല്ലെങ്കിലും മങ്ങിയ കാഴ്ചകൾ. അത് നോർമൽ ആവാൻ സമയം എടുക്കുമത്രേ. എന്തായാലും അവൾക്ക് കാഴ്ച കിട്ടിയല്ലോ. ഇപ്പോൾ അവളുടെ വെള്ളാരം കണ്ണുകൾക്ക് കൂടുതൽ ഭംഗി വന്നപോലെ.

ഞങ്ങൾ ഒരുപാടു നേരം സംസാരിച്ചിരുന്നു. അവൾ Phd ചെയ്യാൻ പോവുന്നെന്ന് കേട്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ചിലപ്പോൾ അവളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് തോന്നും പഠിപ്പിന്റെ കാര്യം ഒഴിച്ചാൽ അവളൊരു മണ്ടി ആണെന്ന്.

അവൾ ഒരു രഹസ്യം കൂടി എന്നോട് പറഞ്ഞു ഞങ്ങളുടെ കോളേജിൽ പ്രാക്ടിക്കൽ ക്ലാസിനു വന്നുകൊണ്ടിരുന്ന പോൾ സാറുമായി അവളുടെ കല്യാണം ഉറപ്പിക്കാൻ പോവുന്നെന്ന്. അയാൾക്ക് പണ്ടേ അവളെ ഇഷ്ടമായിരുന്നു പോലും.

ഇന്നെനിക്ക് അത്രമേൽ സന്തോഷം തോന്നിയ ദിവസമാണ്. ഞാൻ എന്നും അവൾക്ക് വേണ്ടി അത്രയയേറെ പ്രാർത്ഥിച്ചിട്ടുണ്ട്. അവളുടെ ആഗ്രഹങ്ങൾക്ക് തുണയാവൻ കർത്താവിനോട് കരഞ്ഞു പറഞ്ഞിട്ടുണ്ട്. കോളേജിൽ പിജി രണ്ടാംവർഷം നേത്രദാന ക്യാമ്പയിൻ വന്നപ്പോൾ ഒരു പേപ്പറിൽ ഞാനും ഒപ്പിട്ട് കൊടുത്തു. അത് ഞാൻ പോൾ സാറിനെ ഏൽപ്പിക്കുമ്പോൾ പ്രത്യേകം പറഞ്ഞിരുന്നു ഈ പേപ്പർ എന്നെങ്കിലും ഉപയോഗിക്കാൻ പറ്റുകയാണെങ്കിൽ അതെന്റെ ഐറിന് വേണ്ടി ആവണമെന്ന്.. അതല്ലെങ്കിലേ മറ്റൊരാൾക്ക് ചിന്തിക്കാവു എന്ന്..

പരിഭവങ്ങളും പരാതിയും അല്പം കളിചിരിയും ഒക്കെ കഴിഞ്ഞ് കുടുംബ കല്ലറയിലെ എന്റെ കുഴിമാടത്തിൽ ഒരു റോസപ്പൂവ് വെച്ച് തിരിച്ചു നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ഒന്നു കൈ നീട്ടി അവളുടെ കണ്ണുകളിൽ തൊട്ട് ഇനി ‘നമ്മുടെ’ കണ്ണുകൾ നിറയരുതെന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും അവളുടെ ആഗ്രഹങ്ങൾക്കും അവൾ കീഴടക്കേണ്ട ഉയരങ്ങൾക്കും ആ കൈ ഒരു തടസമാവാതിരിക്കാൻ ഞാനെന്റെ കല്ലറക്കുള്ളിൽ ആത്മാശാന്തി പൂണ്ടു.

ചിത്രത്തിന് കടപ്പാട് : പിന്ററെസ്റ്

Post Views: 34
5
Neehara Rahin

6 Comments

  1. DIJU on April 22, 2024 11:31 AM

    Sweet but touching…good work.

    Reply
  2. Sunandha Mahesh on September 2, 2023 5:41 PM

    ബ്യൂട്ടിഫുൾ 😍

    Reply
  3. Neethu Krishnan on August 30, 2023 3:14 PM

    ഇഷ്ട്ടപ്പെട്ടു. നല്ല കഥ 🥰

    Reply
    • Neehara Rahin on August 30, 2023 3:40 PM

      🥰🥰thank u

      Reply
  4. Joyce Varghese on August 28, 2023 6:28 PM

    നല്ല രചന, കൂട്ടുകാരിയുടെ കണ്ണിലെ വെളിച്ചം, ഹൃദയത്തിൽ സൂക്ഷിച്ചവൾ. നല്ല ഫീൽ തന്ന കഥ ❤

    Reply
    • Neehara Rahin on August 28, 2023 7:04 PM

      🥰🥰thank u chechi..

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.