Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രേവതിയുടെ ഷൂസും കൺമഷിയും, പിന്നൊരോണവും
Contests കഥ

രേവതിയുടെ ഷൂസും കൺമഷിയും, പിന്നൊരോണവും

By Roy MattackalAugust 27, 20231 Comment2 Mins Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

രേവതി. അവളുടെ പേര് അതായിരുന്നു എന്നാണെന്റെ ഓർമ്മ. ഒരു സാധാരണ കുടുംബത്തിൽ പിറന്ന മകൾ.  എനിക്കവളുടെ അച്ഛനെയാണ് കൂടുതൽ പരിചയം, ഞങ്ങൾ സുഹൃത്തുക്കളായിരുന്നു.

പഠിത്തത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നതു കൊണ്ട്, അച്ഛൻ തന്റെ മകളെ നല്ല സ്കൂളിൽ ചേർത്തു. അയാളുടെ ഒരേയൊരു വരുമാനം കൊണ്ട് വേണം കുടുംബം മുമ്പോട്ടു പോകാൻ. പ്രതീക്ഷകളും വിശ്വാസവുമല്ലേ ഏതു പ്രതികൂല ഘട്ടങ്ങളേയും അതിജീവിക്കുവാൻ നമ്മേ പ്രേരിപ്പിക്കുക. ആ കാഴ്ചപ്പാടാണ്, ഒരു വ്യക്തിയെ ഉത്തരവാദിത്വ ബോധമുള്ള ഒരച്ഛനാക്കുന്നത്. അതയാൾക്കു നല്ലവണ്ണം അറിയാമായിരുന്നു.

മിടുക്കിയായി പഠിച്ചു, രേവതി. തന്റെ അദ്ധ്യാപകരുടെ പ്രിയപ്പെട്ടവൾ. പക്ഷെ, തക്ക സമയത്ത് സ്കൂൾ ഫീസടയ്ക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ക്ലാസ്സിനു പുറത്തു സ്ഥിരം നിൽക്കേണ്ടി വരുമെന്ന സ്ഥിതിയും അവൾ അറിഞ്ഞു. വീട്ടിൽ മടങ്ങിയെത്തുമ്പോൾ സ്കൂൾ ബാഗ് വലിച്ചെറിഞ്ഞ്, അച്ഛൻ കേൾക്കെ അമ്മയോട് പരാതി പറയാനേ അവൾക്കായുള്ളൂ. അമ്മയ്ക്കോ, ഉള്ളിലെ സങ്കടം ദേഷ്യമായി മാറ്റി ഭർത്താവിനോടു കയർക്കുവാനുമേ സാധിച്ചിരുന്നുള്ളൂ.

രേവതിക്കു പരാതികൾ ഇരട്ടിച്ചു വന്നതേയുള്ളു. പിടി പറിഞ്ഞ ബാഗ്, നിറം മങ്ങിത്തുടങ്ങിയ യൂണിഫോം, ഇനിയും ബൗൺ പേപ്പറിട്ടു പൊതിയാത്ത പുസ്തകങ്ങൾ, എത്ര മുറിക്കിയെഴുതിയാലും തെളിയാത്ത പേന, രണ്ടിഞ്ചു നീളമുള്ള പെൻസിൽ, പൊട്ടിയ ഫ്രെയിമിട്ട സ്ലേറ്റ്.. പക്ഷെ, രേവതി സ്കൂളിൽ പിടിച്ചു നിന്നു.  എന്നും ഹോം വർക്കുകൾ ചെയ്തു, ക്ലാസ് ടെസ്റ്റുകളിൽ ഏറ്റം ഉയർന്ന മാർക്ക്, ഏതാനും കലാ കായിക ഇനങ്ങളിലെ പ്രതിഭ.. വീട്ടിലെ ദുഃഖങ്ങൾ, സ്കൂളിൽ നേട്ടങ്ങളാക്കുവാൻ രേവതി പഠിച്ചിരുന്നു.

എന്റെ പൊന്നു മോളേ.. അച്ഛൻ പഠിച്ചിരുന്ന കാലത്ത് സ്കൂൾ ബാഗില്ലായിരുന്നെന്നും പുൽപ്പേൽ വസ്ത്രാലയത്തിന്റെ പ്ലാസ്റ്റിക് കവറിലായിരുന്നു പുസ്തകങ്ങൾ കൊണ്ടു പോയിരുന്നതെന്നും, പത്രക്കടലാസ്സിട്ടാ പുസ്തകങ്ങൾ പൊതിഞ്ഞിരുന്നതെന്നും, കോലുമഷി പറിക്കാൻ പറ്റാഞ്ഞ കാരണം യൂണിഫോമിലാ സ്ലേറ്റു തുടച്ചിരുന്നതെന്നും, അതുകൊണ്ടൊക്കെത്തന്നെ മിടുക്കനായിരുന്നെങ്കിലും അച്ഛനു നല്ല മാർക്കു കിട്ടിയിരുന്നില്ലെന്നും ഒക്കെ പറഞ്ഞു രേവതിയെ കബളിപ്പിക്കുവാൻ അച്ഛനും പഠിച്ചിരുന്നു.

ഓണാവധി തുടങ്ങുന്നതിനു മുമ്പുള്ളൊരു ദിവസം.. തോൽ ഉരഞ്ഞുരഞ്ഞു ഇളകിമാറിത്തുടങ്ങിയ ഷൂസ് മുറ്റത്തു വലിച്ചെറിഞ്ഞിട്ടാണവൾ വീട്ടിലേക്കു കയറിയത്. വാവിട്ടു കരയുന്നുമുണ്ടായിരുന്നവൾ. പറമ്പിലെ തെങ്ങിനു തടമെടുക്കുവായിരുന്ന അച്ഛൻ കണ്ടത്, ഇനി നിങ്ങൾ വീട്ടിലോട്ടു കയറേണ്ട എന്ന മട്ടിലുള്ള മുഖഭാവമോടെ നിൽക്കുന്ന അമ്മയേയും. രാത്രിയിലെ ഭക്ഷണ സമയത്ത് അനുഭവപ്പെട്ട നിശ്ശബ്ദതയ്ക്കിടയിൽ അയാൾ ഉള്ളിൽ ഒന്നു വിങ്ങി. എന്തു ചെയ്യുമെന്ന ചിന്ത അയാളെ തെല്ലൊന്നുമല്ല അലട്ടിയത്.

ഉറക്കം വരുന്നില്ല. തിരിഞ്ഞു നോക്കുമ്പോൾ, ഒന്നും നടന്നില്ലെന്ന മട്ടിൽ നന്നായുറങ്ങുന്ന ഭാര്യയും മകളും. അയാൾ പതുക്കെ എണീറ്റു. മുറ്റത്ത് ഉപേക്ഷിച്ച ഷൂസുകൾ പരതിയെടുത്തു. ഭാര്യയുടെ കൺമഷി ഡപ്പിയെടുത്തയാൾ.  പതുക്കെപ്പതുക്കെ, അതീവ ദുഃഖത്തോടെ, ഷൂസിന്റെ ഉരഞ്ഞു വെളുത്ത ഭാഗങ്ങളിൽ കൺമഷി തേച്ചു പിടിപ്പിച്ചു. സമാധാനത്തോടെ ആ ഷൂസുകൾ വരാന്തയിലെ തൂണിനോടു ചേർത്തു വയ്ക്കുമ്പോൾ, നിലാവ് അല്പം കൂടി പ്രസന്നമായി. ഈശ്വരൻ തന്റെ തോളിൽ തട്ടി ഒന്നാശ്വസിപ്പിച്ചോ.. അയാൾ ഒന്നു സംശയിച്ചു. മടങ്ങിയെത്തി തന്റെ ഭാര്യയെ കൈ നീട്ടി പുണർന്നു കിടക്കുമ്പോൾ, രേവതിയും ആ ആലിംഗനത്തിൽ പങ്കു ചേർന്നു.. നിദ്രയിൽ തന്നെ.

ഇന്നവൾ വിവാഹിതയായി. സന്തോഷവതി. ഒരു വിധം നല്ല നിലയിൽ കഴിയുന്നു. ബാല്യകാല ഓർമ്മകളും അനുഭവങ്ങളും ജീവിതത്തിന്റെ കാണാ ഏടുകളിൽ, മറവിയെന്ന അദ്ധ്യായമായി മാറി.  അച്ഛന്റെ പരാധീനതകളോ ബദ്ധപ്പാടുകളോ അവളുടെ കണ്ണുകളെ നനയിക്കുന്നുമില്ല. കാരണം, അതൊക്കെ അവളുടെ അച്ഛന്റെ പ്രാർത്ഥനകളായിരുന്നു.

Post Views: 44
0
Roy Mattackal

Schooling at Sainik School Kazhakkoottam, took Engineering degree from University Vishweshwaraya College of Engineering Bangalore. Career in Sales and Marketing.

1 Comment

  1. Manna Mereeza on August 28, 2023 1:02 PM

    👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.