Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാഞ്ഞുപോയ ഓണക്കാലത്തിന്റെ ഓർമ്മയ്ക്ക്
Contests ഓർമ്മകൾ സൗഹൃദം

മാഞ്ഞുപോയ ഓണക്കാലത്തിന്റെ ഓർമ്മയ്ക്ക്

By Razeena PAugust 28, 2023Updated:August 31, 20237 Comments4 Mins Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് ഹോസ്പിറ്റൽ നല്ല തിരക്കാണ്. കയ്യൊഴിഞ്ഞ നേരമില്ല.. രണ്ടുദിവസമായി നാട്ടിലേക്ക് വിളിച്ചിട്ട്. എന്തോ മനസ്സ് വല്ലാതെ മടുത്തു പോയിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് എം ബി ബി എസിന് ചിലവ് കുറവാണെന്ന് പറഞ്ഞ് ചേക്കേറിയതാണ് ഇങ്ങോട്ട്. നാട്ടിൽ പഠിക്കുന്നതിന്റെ ഒരു ഭാഗമേ വേണ്ടൂ, അടുത്തുള്ള ത്രേസ്യാമ്മ ചേച്ചിയുടെ അനന്തരവൾ വഴിയാണ് വുഹനിലേക്ക് വണ്ടി പിടിച്ചത്. ഇതിപ്പം എത്രയായി? പഠിത്തം ജോലിയും നേടി. നല്ലൊരു കുടുംബത്തിന് ആലോചനയും വന്നു കെട്ടിച്ചയച്ചു. പക്ഷേ വിധി തന്നെ, കറുത്ത നിഴൽ പോലെ പിന്തുടർന്നപ്പോൾ വെറും രണ്ടു വർഷം കൊണ്ട് സന്തോഷകരമായ ദാമ്പത്യം തട്ടിയെടുത്തു.

വീണ്ടും കൂടെ പഠിച്ച സുഹൃത്ത് വഴി ഇതേ ഹോസ്പിറ്റലിൽ ജോലിക്ക് കയറി. അന്ന് കൈക്കുഞ്ഞായിരുന്നു മോളെ, അമ്മയെ ഏൽപ്പിച്ചിട്ട് വരുമ്പോൾ നെഞ്ചകം വല്ലാതെ പിടഞ്ഞിരുന്നു. പക്ഷേ നാട്ടിൽ നിന്നിട്ട് എന്ത് ചെയ്യാൻ? വിധവയായ സ്ത്രീക്ക് നാട്ടിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. പലവട്ടം ആലോചിച്ചാണ് ഇങ്ങോട്ട് വണ്ടി കേറിയത്. ആലോചനയിൽ മുഴുകിയിരുന്ന തന്നെ സിസ്റ്റർ ഡിസൂസ തട്ടി വിളിച്ചപ്പോഴാണ് നെക്സ്റ്റ് ഡ്യൂട്ടിക്ക് സമയമായി എന്നോർത്ത് വീണ്ടും ഓടിയത്..

ഇന്നത്തെ വർക്കൊക്കെ കഴിഞ്ഞ് ഡ്യൂട്ടി റൂമിൽ എത്തുമ്പോൾ സമയം ഏറെ വൈകിയിരുന്നു. പെട്ടെന്ന് ഡിസൂസ സിസ്റ്റർ വന്ന് ചോദിച്ചു. “ഇന്ന് നൈറ്റ്‌ ഉണ്ടോ?” ഇല്ലെന്ന് തലയാട്ടി ആ ടേബിളിൽ തലചായ്ച്ച് അങ്ങനെ കിടക്കുമ്പോൾ ദേ അടുത്ത ചോദ്യം.

“നാളെ നിങ്ങളുടെ എന്തോ ഫെസ്റ്റിവൽ അല്ലേ?”

 അപ്പോഴാണ് ഓർത്തത്, ഈശ്വരാ നാളെയല്ലേ ഓണം!

 മെല്ലെ ഒന്ന് പുഞ്ചിരി തൂകി അവളോട് അതെ എന്ന് പറഞ്ഞു.

 പിന്നെ പോകുന്ന വഴിയെല്ലാം ജാപ്പനിയായ അവൾക്ക് ഓണത്തെക്കുറിച്ച് അറിയണം.

ഇവിടെ എന്ത് ഓണം? എന്ത് വിഷു?

ഓർമ്മയിൽ തെളിഞ്ഞു നിന്നിരുന്ന വളരെ മനോഹരമായ ഒരു ഓണക്കാലത്തെ കുറിച്ച് പോകുന്ന വഴി ഉടനീളം ഞാൻ അവളോട് വിവരിച്ചു കൊണ്ടിരുന്നു.

നാട്ടിന്‍‍‌പുറങ്ങളില്‍‍ ജനിച്ചു വളര്‍‍ന്ന എല്ലാവരെയും എന്ന പോലെ എനിക്കും എന്റെ കുട്ടിക്കാലത്തെല്ലാം ഓണം എന്നു കേള്‍‍ക്കുന്നതു തന്നെ വല്ലാത്തൊരു സന്തോഷവും ആവേശവും ഒക്കെ ആയിരുന്നു. അന്നെല്ലാം ഓണം എന്നു കേള്‍‍ക്കുമ്പോള്‍‍ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് പത്തു ദിവസം നീണ്ടു നില്‍‍ക്കുന്ന ആഘോഷങ്ങള്‍‍ തന്നെ. അത്തം മുതല്‍‍ തുടങ്ങുന്ന പൂക്കള്‍‍ പറിയ്ക്കലും കളമൊരുക്കലും ഓണക്കളികളും സദ്യവട്ടങ്ങളും എല്ലാം.

മിക്ക വര്‍‍ഷങ്ങളിലും ഓണപ്പരീക്ഷകള്‍‍ കഴിയും മുന്‍‍പേ അത്തം തുടങ്ങിക്കാണും. എങ്കിലും പരീക്ഷത്തിരക്കുകള്‍‍ക്കുള്ളിലും അതിരാവിലെ അല്‍പ സമയം പൂക്കളമൊരുക്കാന്‍‍ മാറ്റി വയ്ക്കുമായിരുന്നു. എല്ലാ മലയാളികളുടേയും ആഘോഷം എന്ന പേര്‍ അന്വര്‍‍ത്ഥമാക്കും വിധം ജാതി മത വ്യത്യാസങ്ങളൊന്നുമില്ലാതെ നാട്ടില്‍‍ എല്ലാവരും കളമൊരുക്കി ഓണത്തെ വരവേറ്റിരുന്നു.

ഓണപ്പരീക്ഷകള്‍‍ക്കു ശേഷം പള്ളിക്കൂടം അടച്ചാല്‍‍ പിന്നെ ഓണക്കളികളും മറ്റും തുടങ്ങുകയായി. എന്നും അതി രാവിലെ തന്നെ എഴുന്നേറ്റ് പൂക്കള്‍ പറിയ്ക്കാനായി പാടവരമ്പുകളിലും മറ്റും പോകും. എത്ര നേരം ക്ഷമയോടെ ശ്രമിച്ചാലാണ് ഒരു ചേമ്പില/വാഴയില നിറയെ തുമ്പപ്പൂവും മുക്കുറ്റിയുമെല്ലാം ശേഖരിയ്ക്കാനാകുക എന്നോര്‍‍ക്കുമ്പോള്‍‍ ഇന്നും അതിശയം തോന്നുന്നു. ആവശ്യത്തിനു പൂക്കള്‍‍ ശേഖരിച്ചാല്‍‍ പിന്നെ ചാണകം കൊണ്ട് കളമെഴുതി അതില്‍‍ പൂക്കളമൊരുക്കുന്ന തിരക്കായി. മുറ്റമടിച്ചു വൃത്തിയാക്കി ചാണകം കൊണ്ട് കളമെഴുതി തരുന്നത് അമ്മൂമ്മയോ അമ്മയോ ആയിരിയ്ക്കും.

രാവിലെ ഭക്ഷണം കഴിച്ചു തീരുമ്പോഴേയ്ക്കും അയല്‍‍‌വീടുകളിലെ കൂട്ടുകാരെല്ലാം തയ്യാറായി കഴിഞ്ഞിട്ടുണ്ടാകും. പിന്നെ പലതരം കളികള്‍‍ തുടങ്ങുകയായി. ഓണപ്പാട്ടുകളും ഊഞ്ഞാലാട്ടവും കിളിത്തട്ടും നാടന്‍‍ പന്തുകളിയും കുട്ടിയും കോലും,ഒളിച്ചു കളിയും കള്ളനും പോലീസും കളിയും നിധി വേട്ടയും കരുനീക്കവും നൂറാം കോലും അങ്ങനെയങ്ങനെ ഒട്ടേറെ തനി നാടന്‍‍ കളികള്‍‍… അല്ലലില്ലാതെ സന്തോഷം മാത്രമുള്ള ഒരു ബാല്യം.

പകല്‍‍ മുഴുവനും കളികള്‍‍ക്കു പുറകേയാണെങ്കില്‍‍ രാത്രികാലങ്ങളില്‍‍ അടുക്കളയിലും മറ്റുമായിരിക്കും. അപ്പോള്‍‍ അമ്മയും അമ്മൂമ്മമാരുമെല്ലാം ഓണപ്പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലായിരിയ്ക്കും, കൂടെ അച്ഛനും. കളികള്‍‍ക്കും കുസൃതികള്‍‍ക്കുമിടയില്‍‍ അടുക്കളയില്‍‍ ഒരു പ്രദക്ഷിണം വച്ച് ഒരു പിടി ഉപ്പേരിയോ മറ്റോ വാരി അതും കൊറിച്ച് നടക്കുന്നത് ഒരു രസം തന്നെ ആയിരുന്നു.

മൂലം, പൂരാടം, ഉത്രാടം നാളുകള്‍‍ ആകുമ്പോഴേയ്ക്കും ഓണപ്പൂക്കളങ്ങളുടെയെല്ലാം മട്ടുമാറും. അപ്പോഴേയ്ക്കും പൂത്തറ കെട്ടി അതിലായിരിയ്ക്കും പൂക്കളമൊരുക്കുന്നത്. ചിലപ്പോള്‍‍ മഴയെ പേടിച്ച് ഒരു കൊച്ചു ഓലപ്പന്തലും കെട്ടിയിട്ടുണ്ടാകും. പന്തലുണ്ടെങ്കില്‍‍ അതിനു ചുറ്റും കുരുത്തോലയിട്ട് അലങ്കരിക്കും.

തിരുവോണമടുത്താല്‍‍ എല്ലാ വീട്ടിലും എപ്പോഴും വിരുന്നുകാരുടെ തിരക്കുകളും ഉണ്ടാകും. അങ്ങനെ ഉത്രാടം നാള്‍‍ ആകുമ്പോഴേയ്ക്കും അച്ഛന്‍‍ ഓണക്കോടി തയ്ച്ചു തരും. [അച്ഛന്‍ തയ്യലറിയാമായിരുന്നതിനാല്‍‍ കോടി വാങ്ങാറില്ല; തുണി എടുത്ത് അച്ഛന്‍‍ തന്നെ തയ്ച്ചു തരാറാണ് പതിവ്]. അന്നെല്ലാം കോടിയുടുപ്പ് ലഭിയ്ക്കുന്ന രണ്ട് അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ – പിറന്നാളിനും ഓണത്തിനും. അതു കൊണ്ടു തന്നെ അതിന്റെ വില അമൂല്യമായിരുന്നു.

ഏറ്റവും കൂടുതല്‍‍ തിരക്കുകളും ആഘോഷങ്ങളുമുള്ള ദിവസമായിരിക്കും ഉത്രാട ദിവസം. പിറ്റേ ദിവസം തിരുവോണം ആയതിനാല്‍ അന്ന് പണികളും തിരക്കുകളും ഒന്നും കാണില്ല. അതിനു വേണ്ടി എല്ലാം ഒരുക്കി വയ്ക്കുന്നത് ഉത്രാട ദിവസമായിരിക്കും.

ഉത്രാട ദിവസം വൈകുന്നേരമാകുമ്പോഴേയ്ക്കും ഞങ്ങള്‍‍ കുട്ടികള്‍‍ നാടു മുഴുവന്‍ ഓടി നടന്ന് തുമ്പക്കുടങ്ങളും ചെത്തി, മന്ദാരം, കോളാമ്പി, തുടങ്ങിയ പൂക്കളെല്ലാം ശേഖരിക്കും. അങ്ങനെ തിരുവോണ ദിവസം അതിരാവിലെ തന്നെ അച്ഛന്‍‍ പൂത്തറയില്‍‍ കോലം വരച്ച് തൃക്കാക്കരയപ്പന്‍‍ വച്ച് ആര്‍‍പ്പു വിളിച്ച് ഓണം കൊള്ളും. തിരുവോണ ദിവസം പുലികളി പോലുള്ള കലാരൂപങ്ങളും പല വിധം ഓണക്കളികളും മത്സരങ്ങളും നാട്ടില്‍‍ ഉണ്ടാകും.

പിന്നെ രാവിലെ മുതല്‍‍ സദ്യയ്ക്കുള്ള ഒരുക്കങ്ങളായിരിക്കും  വീട്ടില്‍‍. വിഭവ സമൃദ്ധമായ സദ്യയാണ് അന്നുച്ചയ്ക്ക്. സാമ്പാര്‍‌, കാളന്‍, ഓലന്‍, അവിയല്‍‌, എരിശ്ശേരി, തോരന്‍‌,പുളിശ്ശേരി, പച്ച മോര്, പപ്പടം, പല തരം ഉപ്പേരികള്‍‍, ഇലക്കറികള്‍‍, അച്ചാറുകള്‍‍, കായ ഉപ്പേരി, പഴം നുറുക്ക്, ശര്‍‌ക്കര പുരട്ടി എന്നിവയ്ക്കൊപ്പം പ്രഥമനും കൂടി ചേരുമ്പോള്‍‍ ഓണ സദ്യ വിശേഷമാകുന്നു.

തിരുവോണ സദ്യ കഴിഞ്ഞാല്‍‍ ബന്ധു മിത്രാദികളുടെ വീടു സന്ദര്‍ശനവും മറ്റുമായി ഒന്നു രണ്ടു ദിവസം പോയിക്കിട്ടും. അതു പോലെ തിരുവോണം കഴിഞ്ഞാലും നാലാം ഓണം വരെ നാട്ടില്‍‍ ഓണക്കളികളും മറ്റും ഉണ്ടായിരിക്കും. അങ്ങനെ പത്തു ദിവസം കഴിയുമ്പോഴേയ്ക്കും‍ ഒരുപാട് നല്ല നല്ല ഓര്‍‌‍മ്മകള്‍‌‍ ബാക്കിയാക്കിയാണ് എല്ലാ ഓണക്കാലവും കടന്നു പോയ്ക്കോണ്ടിരുന്നത്.”

 ഇത്രയും വാതോരാതെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ വളരെ ആവേശത്തോടെ അവൾ ചോദിച്ചു. “നാട്ടിൽ നല്ല രസമായിരിക്കും അല്ലേ ഇപ്പോൾ? നാളെ നിങ്ങളുടെ ഫെസ്റ്റിവൽ അല്ലേ? തനിക്ക് നാട് മിസ്സ് ചെയ്യുന്നുണ്ടാവും അല്ലേ? കേട്ടിട്ട് എനിക്ക് തന്നെ കൊതിയാവുന്നു.” ഇറങ്ങാൻ നേരം അവൾക്കൊരു പുഞ്ചിരി നൽകി ഒന്നും മിണ്ടാതെ നടന്നെങ്കിലും മനസ്സിൽ ഉണ്ടായിരുന്നു.

അല്ല അതൊക്കെ അന്ന്. ഇന്ന് കാലം എത്രയോ മാറിയിരിക്കുന്നു.ഇന്ന് ഓണവും ഓണാഘോഷവും ഓര്‍‍മ്മകളില്‍‍ മാത്രമായി മാറിക്കഴിഞ്ഞു. എല്ലാ ദിവസവും 24 മണിക്കൂറും ടെലിവിഷന്‍‌ ചാനലുകള്‍‌‍ നിറയേ പരിപാടികള്‍‌‍ ഉള്ളതിനാലാകാം മറ്റൊരു കളികള്‍‌‍ക്കും കുട്ടികള്‍ക്ക് ആര്‍‌‍ക്കും താല്പര്യമില്ല. നാട്ടിലും പഴയ ആഘോഷം ഒന്നും കാണാറില്ല.പിന്നീടെപ്പോഴാണ് ഓണക്കാലത്തെ കളികളായി ക്രിക്കറ്റും ഫുട്‌ബോളും ചെസ്സുമെല്ലാം കടന്നു വന്നത്? പൂക്കളമിടണമെന്നു തോന്നിയാല്‍‌‍ തന്നെ എല്ലാത്തരം പൂക്കളും കടകളില്‍‌‍ നിന്നും വാങ്ങാന്‍‌ കിട്ടും. എന്തിന്, ഓണക്കിറ്റ് ആയി സദ്യ പോലും സുലഭമായിക്കഴിഞ്ഞു.

പലതും നഷ്ടപ്പെടുന്ന കൂട്ടത്തില്‍‌‍ ഓണവും ഓണക്കാലം പകര്‍‌‍ന്നു നല്‍‌‍കുന്ന നന്മകളും നമുക്കു കൈമോശം വന്നു കൊണ്ടിരിയ്ക്കുകയല്ലേ? ഇന്ന് ഓണക്കാലത്ത് പൂക്കള്‍‌‍ പറിയ്ക്കാന്‍‌‍ പോകുന്ന എത്ര കുട്ടികള്‍‌‍ ഉണ്ട്? ഓണപ്പാട്ടുകളും ഓണക്കളികളും അറിയുന്ന എത്ര പേരുണ്ട്? ഓണത്തിനു വീട്ടില്‍‌‍ തന്നെ സദ്യ ഒരുക്കുന്ന എത്ര കുടുംബങ്ങളുണ്ട്?

എങ്കിലും കുട്ടിക്കാലത്തെ ഓണവും ഓണക്കാലവും ഒരു മലയാളിയും മറക്കുമെന്നു തോന്നുന്നില്ല. എല്ലാ മനുഷ്യരും ഒന്നു പോലെ ആകുന്ന, കള്ളവും ചതിയും എള്ളോളമില്ലാത്ത ഒരു മാവേലി നാട് എന്നത് എന്നുമൊരു സങ്കല്‍‍പ്പം മാത്രം ആയിരിയ്ക്കുമെങ്കിലും ഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍‍ക്കു കൂടി പകര്‍‍ന്നു കൊടുക്കാന്‍‍ നമുക്കു ശ്രമിയ്ക്കാം.

റൂമിലെത്തി ഡോറടച്ച് കീ മേശപ്പുറത്ത് വെച്ച് കുളിച്ച് ഫ്രഷായി വന്ന് പണ്ടെപ്പോഴോ പെട്ടിയിൽ എടുത്തുവെച്ച സെറ്റുമുണ്ട് എടുത്തു നോക്കി. എന്തുമാവട്ടെ നാളെ ഇതു ഉടുത്തു വേണം ഹോസ്പിറ്റലിൽ പോകാൻ. മാഞ്ഞുപോയ ഒരു ഓണക്കാലത്തിന്റെ ഓർമ്മയ്ക്ക്…

ഫോട്ടോ കടപ്പാട്: Pinterest

Post Views: 43
5
Razeena P

ഓരോ യാത്രയും സ്വപ്നങ്ങളുടെ ഫുൾസ്റ്റോപ്പ് അല്ല. നിറങ്ങൾ ചാലിച്ച ഓർമ്മയുടെ തുടക്കമാണ്…. ചില മടക്കങ്ങൾ പുതിയ തുടക്കത്തിൽ അനിവാര്യമാണ്..

7 Comments

  1. Sunandha Mahesh on September 2, 2023 10:16 AM

    ആ ഓണക്കാലത്തേക്ക് കൊണ്ടുപോയി ഈ എഴുത്ത് 👌👌👌

    Reply
    • Razeena on September 2, 2023 4:56 PM

      Thankyou chechi 🥰

      Reply
  2. Joyce Varghese on August 28, 2023 5:55 PM

    അതെ, വളരെ മനോഹരമായി ഓണം ആഘോഷം , കാലം കൊണ്ടുവന്ന മാറ്റങ്ങളും എഴുതി.

    Reply
    • Razeena on August 28, 2023 7:18 PM

      Thankyou ചേച്ചി

      Reply
    • Razeena on August 28, 2023 7:19 PM

      Thankyou chechi 🥰

      Reply
  3. Manna Mereeza on August 28, 2023 1:00 PM

    വളരെ മനോഹരമായി എഴുതി 👍🥰

    Reply
    • Razeena on August 28, 2023 7:20 PM

      Thankyou manna

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.