Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പാഠഭേദം
കഥ ബന്ധങ്ങൾ വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

പാഠഭേദം

By Veena SinkarusSeptember 1, 2023Updated:September 1, 202310 Comments4 Mins Read200 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്നോട് ഏറ്റവുമധികം കളവ് പറഞ്ഞിട്ടുള്ളത് എന്റെ അമ്മയായിരിക്കും.

നെറ്റിയിൽ ചന്ദനക്കുറിയിട്ട്, നേർത്ത നിറങ്ങളിലുള്ള കോട്ടൺ സാരിയുടുത്ത്

സ്കൂളിലേക്ക് പോകുന്ന സംഗീതാധ്യാപികയായ അമ്മ. ഏതിരുട്ടിൽ കൊണ്ട് നിർത്തിയാലും അമ്മയുടെ മൂക്കിലെ പൂവിന്റെ ആകൃതിയുള്ള മൂക്കുത്തി കല്ലുകൾ തിളങ്ങുമായിരുന്നു.

അതിനേക്കാൾ തിളക്കം എന്നും അമ്മയുടെ മുഖത്തിനുണ്ടായിരുന്നു. പക്ഷേ പതിയെ പതിയെ ആരോ തല്ലിക്കെടുത്തിയത് പോലെ ആ പ്രകാശം കെട്ടുപോയിരുന്നു.

നാട്ടുകാർ പലരും ഉരുക്കഴിക്കുന്ന കഥകളിൽ അച്ഛന്റെ കൂടെ വേറെയേതോ സ്ത്രീയുടെ പേര് ചേർത്ത് കേൾക്കാൻ തുടങ്ങിയത് മുതലാണ് അമ്മ അടുക്കളയിലേക്ക് ഒതുങ്ങിയത്. അമ്മ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെയും ശരിവയ്ക്കുന്ന രീതിയിൽ അസാധാരണമായ അച്ഛന്റെ മൗനം ഞങ്ങളെയാകെ വീർപ്പുമുട്ടിച്ചിരുന്നു.

അച്ഛന് കഞ്ഞിയായിരുന്നു ഏറ്റവും പ്രിയം. അതുകൊണ്ട് രാവിലെയും രാത്രിയും അമ്മ കഞ്ഞിയാണ് ഉണ്ടാക്കുക.സ്കൂളിൽ പോകും മുൻപ് ചൂടൻ കുത്തരിക്കഞ്ഞിയും ചമ്മന്തിയും എന്തെങ്കിലും ഉപ്പേരിയും വിളമ്പിവെച്ച് കൂടെയിരുന്നൂട്ടുന്ന നേരം ഞങ്ങളെ വിശ്വസിപ്പിക്കാൻ അമ്മ ഞങ്ങളോട് പറയും.

“നാട്ടാര് വെറുതെ പറയണതാ ഉണ്ണ്യേ.. അച്ഛനെ അമ്മയ്ക്കറിഞ്ഞൂടെ. അച്ഛനോട് ദേഷ്യം തോന്നേണ്ടാട്ടോ ”

ആ കഞ്ഞി തൊണ്ടയിലേക്കിറങ്ങും നേരം അതിന്റെ കൂടെ അമ്മയുടെ കണ്ണീര് കൂടിയാണ് ഉള്ളിലേക്കിറങ്ങി പോകുന്നതെന്ന് ഉണ്ണിമായയ്ക്ക് പലവട്ടം തോന്നിയിട്ടുണ്ട്. തങ്ങൾ കഴിച്ച് കഞ്ഞിയെത്ര ബാക്കിയുണ്ടായാലും അമ്മ അത് കഴിക്കാറില്ല. കാരണം ചോദിച്ചാൽ വിശപ്പില്ലെന്ന ഉത്തരം പ്രതീക്ഷിക്കുന്ന ഞങ്ങളുടെ മുന്നിൽ അമ്മ ചിരിക്കും.

“പിന്നേ.. എനിക്കീ കഞ്ഞി തീരെ ഇഷ്ട്ടൂല ഉണ്ണ്യേ.. നിങ്ങള് പോയിട്ട് അമ്മയുണ്ടല്ലോ നല്ല അരിദോശ നെയ്യ് തൂവി ചുട്ടെടുത്ത് കഴിക്കാറുണ്ട് ”

ആദ്യമൊക്കെ വിശ്വസിച്ചിരുന്ന നുണ പിന്നെപ്പിന്നെ അടുക്കളയ്ക്കപ്പുറം ഒളിച്ചു നിന്നു നോക്കിയപ്പോൾ ഉള്ളിൽ നിന്ന് ഒലിച്ചു പോയ നുണ. അമ്മയ്ക്ക് പണ്ടേ  കഞ്ഞിയിഷ്ടമായിരുന്നു. അത് തനിക്കറിയാം. പിന്നെയെങ്ങിനെയാണ് പെട്ടെന്നത് ഇഷ്ടമില്ലാതാകുന്നത്?

പല ദിവസം അമ്മ കാണാതെ ഒളിഞ്ഞു നോക്കി കഞ്ഞി കുടിക്കുമ്പോഴേക്കും ഉള്ളുരുക്കുന്ന എന്തൊക്കെയോ ഓർമ്മകളിലും ചിന്തകളിലും അമ്മ വിതുമ്പുകയാണ്. പിന്നെ കഞ്ഞി കഴിക്കാനാകാതെ മാറ്റി വയ്ക്കും. ഒന്നുമൊന്നും കഴിക്കാൻ കഴിയാത്ത വിധം അമ്മയുടെ ഉള്ളിനെ ഉലച്ച കൊടുങ്കാറ്റുകളെ അമ്മ കണ്ടെടുത്തത്  അച്ഛന്റെ കുപ്പായക്കീശയിൽ നിന്നും കിട്ടിയ  കുപ്പിവളത്തുണ്ടുകളിലും മുല്ലപ്പൂമൊട്ടുകളിലും ആയിരുന്നുവെന്നത് വളരെ വൈകിമാത്രം ഉണ്ണിയറിഞ്ഞ സത്യമായിരുന്നു.

പ്രായം ചെല്ലും തോറും കഞ്ഞിയെ ഉണ്ണി വെറുത്തു തുടങ്ങി. കഞ്ഞി മുൻപിലെത്തുമ്പോൾ അതിന്റെ ചൂടിനൊപ്പം ഉരുകിതീർന്ന അമ്മയുടെ സന്തോഷങ്ങളോർത്ത് അവളുടെ ഉള്ളും വേവാറുണ്ടായിരുന്നു. ഒരു കുറ്റബോധവും ഇല്ലാതെ കഞ്ഞി കുടിച്ച് അമ്മയോട് ഒരു വാക്ക് പോലും മിണ്ടാതെയെഴുന്നേറ്റ് പോകുന്നയച്ഛനെ വെറുത്തത് പോലെ  കഞ്ഞിയെയും ഉണ്ണി വെറുക്കാൻ തുടങ്ങി.

ഒരു ദിവസം അമ്മയും താനും തനിച്ചായൊരു ദിവസം എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഉണ്ണി ചോദിച്ചു

“അച്ഛൻ അമ്മയെ സ്നേഹിക്കുന്നില്ലല്ലോ. പിന്നെയെന്തിനാണ് അമ്മ അച്ഛന് ഇഷ്ടമുള്ളത് മാത്രം വെച്ചുണ്ടാക്കണേ?”

ചോദ്യം കേട്ട് അമ്മയൊന്നു ഞെട്ടിയെന്നു തോന്നുന്നു.

“അച്ഛനിഷ്ടമുള്ളതൊക്കെ അമ്മയ്ക്കും ഇഷ്ടാ ഉണ്ണ്യേ. നിനക്കതിപ്പോ പറഞ്ഞാൽ മനസിലാകില്ല്യാ ” എന്ന് ഉത്തരം പറഞ്ഞൊതുക്കി അമ്മ അകത്തേക്ക് പോയപ്പോഴും ഉണ്ണിമായയുടെ ഉള്ളിൽ സംശയം ബാക്കിയായിരുന്നു.

“നമ്മളെ ഇഷ്ടമില്ലാത്ത ഒരാളുടെ ഇഷ്ടങ്ങൾ നമ്മൾ നോക്കണത് എന്തിനാ?” എന്നവൾ സ്വയം ചോദിച്ചു. ഉത്തരം കിട്ടാതെ ഇരുട്ടിൽ നോക്കി പകച്ചിരിക്കുമ്പോഴാണ് കഞ്ഞി കുടിക്കാൻ അമ്മ വന്നു വിളിക്കുന്നത്. വേണ്ടെന്ന് അമ്മയോട് പറഞ്ഞു മുറിയിലേക്ക് നടക്കുമ്പോൾ അമ്മ പിന്നാലെ വന്നു.

“അച്ഛന്റെയിഷ്ടം മാത്രല്ല. മക്കൾടെ ഇഷ്ടവും അമ്മ നോക്കും ട്ടോ ” എന്ന് പറഞ്ഞു ചൂടുള്ള ഗോതമ്പ് ദോശയിൽ നിന്നൊരു കഷ്ണം പൊട്ടിച്ചെടുത്ത്  കട്ടിയുള്ള തേങ്ങാചമ്മന്തി ചേർത്ത് അവൾക്ക് നേരെ നീട്ടി. അവളത് രുചിയോടെ കഴിച്ചു.

“അമ്മ ജീവിക്കണത് നിങ്ങൾക്കൂടി വേണ്ടീട്ടാ കുട്ട്യേ.. അമ്മയ്ക്ക് നിങ്ങളല്ലേ ഉള്ളൂ ” എന്ന് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നുവെങ്കിലും അതവൾ കാണാതിരിക്കാൻ അമ്മ പാടുപെടുന്നുണ്ടായിരുന്നു.

ദിവസങ്ങൾ കടന്നു പോയി. അച്ഛൻ പലപ്പോഴും വീട്ടിൽ വരാറില്ലായിരുന്നു. അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നത് കൊണ്ട് ഒരല്ലലും കൂടാതെ അവർ വളർന്നു. അച്ഛനില്ലായ്മ എന്ന മക്കളുടെ ഉള്ളിലെ ശൂന്യതയെ ആത്മധൈര്യം കൊണ്ട് അമ്മ മറികടന്നു. അച്ഛൻ വരാതായതിൽ പിന്നെ അമ്മ കഞ്ഞി വയ്ക്കുന്നതേ മറഞ്ഞുപോയിരുന്നു. വീടിന്റെ ഉൾത്തളങ്ങളിൽ നെയ്യിൽ ചുട്ടെടുത്ത ദോശയുടെയും സാമ്പാറിന്റെയും ചൂട് വെള്ളച്ചോറിന്റെയും ഗന്ധം നിറഞ്ഞുതുടങ്ങി.

അങ്ങിനെയൊരു ദിവസം സ്കൂൾ വിട്ട് ഉണ്ണിമായ വീട്ടിലെത്തുമ്പോഴാണ് വീടിന് മുൻപിലൊരാൾക്കൂട്ടം കാണുന്നത്. എന്താപത്താണ് വീട്ടിലുണ്ടായതെന്നു പേടിച്ച് ഓടിയകത്തെത്തുമ്പോൾ

അച്ഛൻ കട്ടിലിൽ കിടപ്പുണ്ട്. മുഖത്ത് പഴയ കാർക്കശ്യവും ഗർവ്വും ഒന്നും കാണാനില്ല. ആകെ ക്ഷീണിച്ച് എല്ലൊക്കെ ഉന്തിയിരിക്കുന്നു. എന്തിനായിരിക്കും ഇപ്പൊ തിരിച്ചു വന്നത്. ചിന്തിച്ചു നിൽക്കുമ്പോഴാണ് അയലത്തെ ദേവിയേച്ചി പറയുന്നത് കേട്ടത്.

“സ്ട്രോക് വന്നതാത്രെ.. ഇനി എഴുന്നേറ്റ് നടക്കാൻ പറ്റില്ലെന്ന് തോന്നീപ്പോ ആ ഒരുമ്പെട്ടോൾ ആളെക്കൂട്ടി ഇവിടെ കൊണ്ടാക്കി. ഇനീപ്പോ ഇതും കൂടി ഈ പാവം പെണ്ണിന്റെ തലയില് ”

“അവളെ വേണ്ടാണ്ട് പോയതല്ലേ. ഇപ്പോ ആകെ ആശ്രയത്തിന് അവളേ ഉള്ളൂ. ഇതൊക്കെയാ വിധി എന്ന് പറയുന്നേ ”

പലരും അമ്മയുടെ കഷ്ടപ്പാടുകളുടെ കഥ പറഞ്ഞു പിരിഞ്ഞു പോയി.

അപ്പോഴേക്കും ഒരു പാത്രത്തിൽ കഞ്ഞിയുമായി അമ്മ അച്ഛനരികെ വന്നിരിക്കുന്നു. അച്ഛനെ പതുക്കെ പിടിച്ചെഴുന്നേൽപ്പിച്ച്‌ ഇരുത്തി കഞ്ഞി കോരി കൊടുക്കുന്നു. അത് കണ്ട് അവൾക്ക് അത്ഭുതം തോന്നി.

ഇത്രയും നോവിച്ച ഒരു മനുഷ്യനോട് ഇനിയും സ്നേഹം തോന്നുമോ?

” ഈ മനുഷ്യൻ കാരണം നമ്മൾ എന്തൊക്കെ അനുഭവിച്ചു അമ്മേ?ഇനിയും അമ്മ പഠിച്ചില്ലേ? ” ഉണ്ണിമായ അമ്മയോട് ചോദിച്ചു.

“തെറ്റുകൾ പറ്റാത്ത മനുഷ്യരുണ്ടോ ഉണ്ണ്യേ?

അവരെപ്പോലെ നമ്മളും പെരുമാറിയാൽ പിന്നെ എന്താ കാര്യം ”

“അമ്മയ്ക്കിപ്പോൾ സന്തോഷം തോന്നണില്ലേ? എനിക്ക് തോന്നണുണ്ട് ” അവൾ പറഞ്ഞു

“നമ്മൾ ഈശ്വരനെ മറന്നൊന്നും ചെയ്യാൻ പാടില്ല ഉണ്ണ്യേ.. ചെയ്താൽ മറുപടി കിട്ടും. അത് നിനക്കായാലും.. എനിക്കായാലും. ചീത്ത ചിന്തയൊന്നും ന്റെ കുട്ടീടെ ഉള്ളിൽ വേണ്ടാട്ടോ ”

അമ്മ പറഞ്ഞു നിർത്തുമ്പോൾ ഉണ്ണിമായ  അച്ഛന്റെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തോ പറയുന്നുണ്ടായിരുന്നുവെങ്കിലും അത് വ്യക്തമായി പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. എങ്കിലും അമ്മയ്ക്കും ഉണ്ണിമായയ്ക്കും അത് വ്യക്തമായി കേൾക്കാമായിരുന്നു.

“മാപ്പ് ”

തങ്ങളനുഭവിച്ച വേദന, കഷ്ടപ്പാടുകൾ ഒക്കെയും ആ ഒരൊറ്റ വാക്ക് കൊണ്ട് മായ്ച്ചുകളയാൻ പറ്റുമോ? ഒരിക്കലുമില്ല.

അച്ഛൻ ജീവിതത്തിലെ വലിയൊരു പാഠം പഠിച്ചിരിക്കുന്നു. അച്ഛൻ ചെയ്ത തെറ്റുകളൊന്നും തനിക്ക്  പൊറുക്കാനാകില്ല  എങ്കിലും അമ്മയ്ക്ക് വേണ്ടി ഒക്കെയും ക്ഷമിച്ച് അച്ഛനെ നോക്കണം. അമ്മ പറഞ്ഞത് പോലെ തെറ്റ് ചെയ്യാത്ത മനുഷ്യരില്ലല്ലോ?

അന്ന് രാത്രി അച്ഛന് കഞ്ഞി കൊടുത്തതിനു ശേഷം കുത്തരിക്കഞ്ഞിയും ചമ്മന്തിയും അവർക്ക് വിളമ്പി അമ്മയും ഒപ്പം കഴിക്കുന്നുണ്ടായിരുന്നു. വീണ്ടും അമ്മയുടെ മുഖത്തെ സമാധാനത്തിന്റെ ഇത്തിരിവെട്ടം കണ്ടപ്പോൾ ഓർമ്മകളിലെ കഞ്ഞിയുടെ കണ്ണീരുപ്പ് അവളിലേക്ക് സ്നേഹത്തിന്റെ മധുരമായി കിനിഞ്ഞിറങ്ങി.

 

✒️ വീണ സിങ്കാരൂസ്

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

 

Post Views: 28
8
Veena Sinkarus

💜

10 Comments

  1. Veena Sinkarus on May 20, 2025 8:01 PM

    ഒത്തിരി സ്നേഹം ❤️

    Reply
  2. Sayara Fathima KARU KUNNATH on May 16, 2025 10:47 AM

    വളരെ നന്നായി എഴുതി 👌🥰💗

    Reply
    • Veena Sinkarus on May 20, 2025 7:59 PM

      സ്നേഹം ❤️

      Reply
  3. മിനി സുന്ദരേശൻ on May 12, 2025 11:43 PM

    നന്നായെഴുതി❤️👍

    Reply
    • Veena Sinkarus on May 20, 2025 7:59 PM

      സ്നേഹം ❤️

      Reply
  4. Suma Jayamohan on May 12, 2025 3:58 PM

    നല്ല കഥ.❤️🌹
    തെറ്റുകൾ ക്ഷമിക്കാൻ എല്ലാവർക്കും പറ്റില്ല. ആ അമ്മയ്ക്കു പറ്റിയല്ലോ

    Reply
    • Veena Sinkarus on May 20, 2025 7:59 PM

      നന്ദി.. സ്നേഹം ❤️

      Reply
  5. Sushama TR on May 14, 2024 8:02 PM

    കഥ നന്നായി. നല്ലെഴുത്ത് വീണ💖

    Reply
    • Veena Sinkarus on May 20, 2025 8:00 PM

      സ്നേഹം ടീച്ചർ ❤️

      Reply
  6. Nafs nafs on September 26, 2023 2:14 PM

    വരികളുടെ ഒഴുക്കിൽ എന്തു രസാ വായിക്കാൻ .
    👏👏👏🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.