Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വയറും വാടകക്കെടുത്ത് വായോ
Contests പാചകം

വയറും വാടകക്കെടുത്ത് വായോ

By Neethu KrishnanAugust 31, 2023Updated:September 3, 20233 Comments2 Mins Read36 Views
Bookmark Now
Please login to bookmark Close

No account yet? Register

തൂശനില മുറിച്ചുവച്ച്, തുമ്പപ്പൂ ചോറ് വിളമ്പി.. എല്ലാരും വായോ നമുക്ക് സദ്യ കഴിക്കാം

എഴുതാനിരിക്കുമ്പോൾ തന്നെ ചെറുതായി വായിലൂടെ വെള്ളം ഊറുന്നുണ്ട്. നല്ലൊരു സദ്യ കഴിച്ചു കഴിഞ്ഞാൽ തണുത്ത കാറ്റും കൊണ്ട് ഒരു ഉറക്കം. ആഹഹ. ഇതിൽ പരം ആനന്ദം എന്തു വേണ്ടൂ… എന്നാലും വീട്ടുകാരും കുടുംബക്കാരും എല്ലാവരും കൂടെ ഇരുന്ന്‌ ഓണസദ്യ ഉണ്ണുന്നതിന്റെ രസം ഒന്ന് വേറെ തന്നെ ആണല്ലേ അതൊരു പ്രത്യേക വികാരമല്ലേ 🥰🥰🥰

 

സദ്യ വെറുതെ അങ്ങ് ഉണ്ടാൽ പോരല്ലോ. അതിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയില്ലേ. വിളമ്പുന്നത് മുതൽ കഴിച്ചു കഴിഞ്ഞ് ഇല മടക്കുന്നത് വരെ.

 

ഇരിക്കുന്ന ആളിന്റെ ഇടതുവശത്തേക്ക് വരുന്നതുപോലെയാവണം തൂശനില ഇടേണ്ടത്. പിന്നെ ഓരോ വിഭവങ്ങളും വിളമ്പുന്നതിനും ഉണ്ട് കണക്കുകൾ. ആദ്യം ഇടതുവശത്ത് ഒരു നുള്ള് ഉപ്പ് ഇട്ടു തുടങ്ങാം. പിന്നേ ഉപ്പേരി, ശർക്കര വരട്ടി, അതിന് നേരെ താഴെ ഒരു ചെറുപഴവും അതിന് മുകളിൽ ഒരു പപ്പടവും. ഉയ്യോ… പപ്പടം ഒന്നേ ആകാവൂ എന്നൊരു നിർബന്ധവും ഇല്ല കേട്ടോ. പപ്പടത്തിന്റെ പേരിൽ ലഹള വരെ നടക്കുന്ന സമയമാണേ…

 

ഇനി തൊടുകറികളുടെ വരവാണ്. മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ, ചിലയിടത്ത് ഇഞ്ചിപ്പുളിയും പതിവുണ്ട്. ഇനി പന്തിയിലെ പ്രമാണിമാരുടെ വരവാണ്. അവിയൽ, തോരൻ, എരിശ്ശേരി, മധുരക്കറി, മസാലക്കറി.. ഇതിൽ മസാലക്കറിയും മധുരക്കറിയും ‘ന്യൂ ജൻ’ ആണ്. പണ്ട് ഉണ്ടായിരുന്നില്ല എന്ന് അപ്പൂപ്പന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്.ഇനി പച്ചടിയെയും ഓലനെയും ഇഞ്ചിക്കറിയെയും വിളിക്കാനുള്ള സമയമാണ്.

 

 

ഇവരെല്ലാം വന്ന് ഇരുന്നുകഴിഞ്ഞാൽ ഏറ്റവും പ്രധാനി അങ്ങ് എത്തും. ആവി പറക്കുന്ന നല്ല തുമ്പപ്പൂ ചോറ്. അവന്റെ പുറകെ വാലുപോലെ വരും പരിപ്പും നെയ്യും. ഇനി അങ്ങോട്ട് ആരംഭിക്കുകയായി.ചൂടുചോറിലോട്ട് വീണ പരിപ്പിന്റെയും നറുനെയ്യുടെയും വാസന അങ്ങ് ആസ്വദിച്ച് വലിച്ചു കയറ്റിയ ശേഷം ആ സൈഡിലിരിക്കുന്ന പപ്പടത്തെ ശടു പിടാ എന്നങ്ങു പൊടിച്ചു ചേർക്കണം. ആഹാ. അന്നനാളത്തെ തൊട്ടുതഴുകി പരിപ്പും നെയ്യും പപ്പടവും ചേർന്ന മൂന്നാല് ഉരുളകൾ അങ്ങ് ഇറങ്ങിചെല്ലുമ്പോളേക്കും കായത്തിൽ മുങ്ങിക്കുളിച്ച കഷങ്ങളുമായി ചൂട് സാമ്പാറിങ്ങെത്തും. അതിലെ മുരിങ്ങക്കോലിന്റെ ആത്മാവ് വരെ വലിച്ചെടുത്ത് അതിനെ വശത്തേയ്ക്ക് വച്ചിട്ട് ആത്മാർത്ഥമായി മൂന്നാലുരുളകൾ കൂടി. ഇതിനിടക്ക് നമ്മൾ മുകളിൽ വിളമ്പിയിരിക്കുന്ന തോരൻ, അവിയൽ തുടങ്ങിയവരെ മറക്കരുത് കേട്ടോ.

 

ഇടക്ക് ആ അച്ചാറൊക്കെ എടുത്ത് മർമത്ത് തേച്ച് ഒരു വാ വെള്ളം കൂടെ കുടിക്കുമ്പോളേക്കും മഞ്ഞ ഉടുപ്പൊക്കെയിട്ട് സുന്ദരനായി നല്ല കുറുക്കുകാളൻ എത്തിക്കഴിഞ്ഞിരിക്കും. ബാക്കി വന്ന ഇത്തിരി ചോറിൽ ആ കാളൻ അങ്ങൊഴിച്ച് അതിന്റെ പുളിയൊക്കെ ആസ്വദിച്ച് ഒറ്റക്കണ്ണടച്ച് വാരി വിഴുങ്ങും. ആ പുളിയുടെ ചെകിടിപ്പ് മാറാൻ മധുരക്കറി കഴിച്ചു കഴിയുമ്പോളേക്കും തൊട്ടിയിൽ കയറി കുണുങ്ങി കുണുങ്ങി ഒരു ഒന്നൊന്നര വരവുണ്ട്…. ആരാ? നമ്മുടെ പായസം. അടപ്രഥമൻ ആണെങ്കിൽ അടിപൊളി. അത് ഇലയിലോട്ട് വാങ്ങി അതിലേയ്ക്ക് ഒരുപഴവും പപ്പടവും കൂടെ പൊടിച്ചു ചേർത്ത് ഗ്ലഞ്ചം ഗ്ലഞ്ചം എന്നങ്ങു കുടിക്കണം.എന്നിട്ട് ആ തുമ്പത്തിരിക്കുന്ന അച്ചാറോ ഇഞ്ചിക്കറിയോ തൊട്ട് നാവിന്റെ മർമത്തിലെയ്ക്ക് അങ്ങ് തേക്കണം.

അതിന്റെ എരിവ് അങ്ങ് മാറി വരുമ്പോളേക്കും പാൽപ്പായസം വരും. അവനെ ഗ്ലാസിൽ കുടിക്കുന്നതാണ് കേട്ടോ എനിക്ക് പ്രിയം.

 

പിന്നേം വരാനുണ്ട് ഒരു വെള്ളക്കാരൻ. ഇഞ്ചിയും കറിവേപ്പിലയും എല്ലാം ചതച്ചിട്ട നല്ല സ്വയമ്പൻ സംഭാരം. അതും കുടിച്ച് ഒരു എമ്പക്കവും വിട്ട് ഇരിക്കുന്നതിന്റെ എതിർവശത്തേയ്ക്ക് ഇലയും മടക്കി അങ്ങ് എണീക്കണം.. ആഹാ. ആഹഹാ എന്തു രസം…. അപ്പൊ എല്ലാവരും ഓണസദ്യ ഒരുക്കിക്കോളൂ. എല്ലാവർക്കും ഓണാശംസകൾ.

 

Nb: ഇതൊരു കോട്ടയം സ്റ്റൈൽ ഓണസദ്യ ആണേ. ഇവിടെ രസമൊന്നും പതിവില്ല. പലയിടങ്ങളിലും സദ്യയുടെ രീതികളിൽ വ്യത്യാസമുണ്ട്. അങ്ങനെയുള്ള വ്യത്യാസങ്ങൾ എല്ലാവരും ഒന്ന് പറയണേ.

 

Pic: google

Post Views: 32
4
Neethu Krishnan

ദേ.. ഇതാണ് ഞാൻ

3 Comments

  1. Nafs nafs on September 5, 2023 12:03 AM

    കൊള്ളാം . സദ്യ അസ്സലായി👌👌

    Reply
  2. Sunandha Mahesh on September 1, 2023 8:29 AM

    വയറ് നിറഞ്ഞൂ, ഗംഭീര സദ്യ 👍

    Reply
    • Neethu Krishnan on September 1, 2023 8:58 AM

      🥰🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.