Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » റീബൗണ്ട് റിലേഷന്ഷിപ്സ്…
കഥ ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സൗഹൃദം

റീബൗണ്ട് റിലേഷന്ഷിപ്സ്…

By Sheena PillaiSeptember 2, 2023Updated:September 4, 2023No Comments4 Mins Read101 Views
Bookmark Now
Please login to bookmark Close

No account yet? Register

by Sheena Pillai Singh

മഴത്തുള്ളികൾ ജാലകത്തിൽ ആഞ്ഞടിക്കുന്ന ശബ്ദം കേട്ട് രാജ് ഐപാഡിൽ നിന്ന് നോട്ടം മാറ്റി എഴുന്നേറ്റു. ബ്ലൈൻഡ്‌സ് വകഞ്ഞു മാറ്റി താഴേക്ക് നോക്കാൻ ശ്രമിച്ചത് മഴയുടെ ശക്തി മൂലം അയാൾക്ക് കഴിഞ്ഞില്ല. തിരക്കേറിയ മെട്രോ നഗരത്തിലെ സൗപർണിക ടവേഴ്സിലെ ഇരുപത്തിയേഴാം നിലയിൽ ആണ് രാജിന്റെ ഓഫീസ്. വിദേശ ഉപരിപഠനം കഴിഞ്ഞു ഇന്ത്യയിൽ മടങ്ങിയെത്തിയ രാജിന് പ്രമുഖ മൾട്ടിനാഷണൽ ഫേർമിൽ ജോലി ലഭിക്കാൻ പ്രയാസമുണ്ടായില്ല. ജാലകപ്പാതി തുറന്നയാൾ മഴത്തുള്ളികളെ ഉള്ളിലേക്ക് ക്ഷണിച്ചു.. ശക്‌തിയോടെ അവ മുഖത്ത് വന്നടിച്ചപ്പോൾ രാജിന് വല്ലാത്ത ഒരുണർവ് അനുഭവപ്പെട്ടു. പോക്കറ്റിൽ നിന്നും തൂവാലയെടുത്തു മുഖം ഒപ്പികൊണ്ടയാൾ താഴോട്ട് നോക്കി. റോഡിലൂടെ പായുന്ന വാഹനങ്ങൾ മകന്റെ ഹോട്ട് വീൽസ് കളക്ഷൻ പോലെ തോന്നിച്ചു.

പിന്നിൽ മുരടനക്കം കേട്ട് രാജ് തിരിഞ്ഞു നോക്കി…

“സർ, ഇനി പ്രത്യേകിച്ച് പണിയില്ലെങ്കിൽ ഞാൻ ഇറങ്ങട്ടെ, മഴ കൂടുന്ന ലക്ഷണം ഉണ്ട്.” രാജിന്റെ ഓഫീസ് സെക്രട്ടറി അനിതയായിരുന്നു പിന്നിൽ.

അപ്പോഴാണയാൾ സമയം നോക്കിയത്. ഏഴു മണി കഴിയുന്നു.

” ഓക്കേ അനിത , യൂ മേയ് ഗോ ഹോം ”

അയാൾക്ക്‌ നന്ദി പറഞ്ഞു കൊണ്ട് അനിത വാതിൽ ചാരി പുറത്തേക്കിറങ്ങി.
ഒരു കോഫി വേണമല്ലോ എന്ന് തോന്നി രാജ് ഹാളിലേക്കിറങ്ങി. മിക്കവാറും സ്റ്റാഫ് പോയിരിക്കുന്നു. സെക്യൂരിറ്റി മാത്രം ആ വലിയ ഓഫീസിൽ. കോഫി മെഷീനിൽ നിന്നും മഗ്ഗിൽ കോഫിയുമായി തന്റെ ക്യാബിനിലെ കസേരയിലേക്ക് അയാൾ ചാഞ്ഞിരുന്നു. ഇന്നിനി പണി ചെയ്യാനുള്ള മൂഡില്ലാത്ത കാരണം വീട്ടിലേക്കു പോകാൻ അയാൾ തീരുമാനിച്ചു. ഒഴിഞ്ഞ വീട്ടിലേക്ക് കയറി ചെല്ലുന്ന രംഗമോർത്തപ്പോൾ തന്നെ രാജിന്റെ മനം മടുത്തു.

ഐപാഡിൽ ഫേസ്ബുക് പേജ് തുറന്നുകൊണ്ടയാൾ കോഫി മെല്ലെ കുടിക്കാൻ തുടങ്ങി.
പഴയ സുഹൃത്തുക്കളുടെ ഒരുപാടു അപ്ഡേറ്റ്സ് കണ്ടപ്പോൾ പഴയ കോളേജ് ജീവിതം രാജിന്റെ ഓർമകളിൽ വീണ്ടും വന്നുകൂടി. അന്നും സുഹൃത്‌വലയത്തിൽ തിളങ്ങിനിന്നിരുന്നവർ തന്നെ ഇന്നും അവരുടെ തിളങ്ങുന്ന ജീവിതം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിക്കുന്നു. പ്രശംസ നേടുന്നു…

” ഹായ്, ഹൌ ആർ യു?”

ചാറ്റ് വിൻഡോ സൈഡിൽ മിന്നിയപ്പോൾ… അവൾ… ജയ… തന്റെ സോൾമേറ്റ്.. അന്നും ഇന്നും… എന്നെന്നും?
മറുപടി അയക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ജയയുടെ ആറു മെസ്സേജുകൾ.

” ഡാ… ഇന്നലെ അയച്ചതിന് മറുപടി എന്താ തരാത്തെ?”
” നിനക്കറിയില്ലേ നിന്നോട് സംസാരിക്കുന്നത്‌ മാത്രമാണെന്റെ ലൈഫിലെ ആക ഹാപ്പി മൊമെന്റ്‌സ്‌ എന്ന് !”
” ഡാ റിമെംബെർ നമ്മുടെ ഫസ്റ്റ് കിസ്.. ഡ്യൂറിങ് കോളേജ് ട്രിപ്പ്…”
” നീ എന്താ റിപ്ലൈ അയക്കാതെ.. ”

” നീ ആകെ മാറിപ്പോയി…”

രാജിന് തലപെരുത്തു.

ജയാ.. നിനക്കറിയില്ലേ എന്റെ മനസ്സിൽ ഏന്നും നീ മാത്രം ആണെന്ന്. പക്ഷെ എനിക്ക് അതെങ്ങനെ നിന്നോട് പറയണം എന്നറിയില്ല. അന്നും… ഇന്നും…
റിപ്ലൈ ചെയ്യാതെ അവൻ ഫേസ്ബുക് ലോഗൗട്ട് ചെയ്തു.

വീട്ടിലേക്കുള്ള ഡ്രൈവിൽ രാജിന്റെ മനസ്സിൽ ജയയുമായുള്ള റിലേഷൻ മാത്രമായിരുന്നു. എത്ര വർഷങ്ങൾ.. എത്ര പെൺകുട്ടികൾ… എന്തിന്.. ലവ് മാര്യേജ് ചെയ്ത റിച്ച പോലും ജയയുടെ മുന്നിൽ വെറും പൂജ്യം.

ജയ.. എന്താണവളെ ഇത്ര യൂണിക്‌ ആക്കുന്നത്. എന്തായാലും സൗന്ദര്യമല്ല. വെറും ആവറേജ് ആണവൾ. പക്ഷെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു സോൾ കണക്ഷൻ രാജിന് ജയയോടുണ്ടായി.

ഇത്ര വർഷങ്ങൾ കഴിഞ്ഞും അവളുടെ ഒരു മെസ്സേജിനു അവന്റെ മനസ്സിനെ ഇളക്കി മറിക്കാൻ കഴിയുന്നു. വീട്ടിലെത്തി ഫ്രഷ് ആയി ഒരു പെഗ് വിസ്കിയുമായി രാജ് ബാൽക്കണിയിൽ ഇരുന്നു. മനസ്സ് ഇരുപതു വർഷങ്ങൾ പിന്നിലേക്ക് പാഞ്ഞു.

കോളേജിൽ ഒരുമാതിരി പരസ്യം ആയിരുന്നു രാജ്-ജയ പ്രണയം. ക്യാംപസ് പ്ലേസ്മെന്റ് വഴി ജോലി കിട്ടിയ രാജ് ബാംഗ്ലൂരിൽ രണ്ടുവർഷത്തോളം ജോലി ചെയ്ത ശേഷം വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടി. ശേഷം വിദേശത്തു തന്നെ ജോലി തുടർന്നു.
ജയയുമായി കത്തുകൾ വഴി അവൻ എന്നും ബന്ധത്തിന് കോട്ടം വരാതെ നിലനിർത്തി. ലോകത്തിനു മുന്നിൽ രാജ് ഒരു മാതൃക ആയിരുന്നു എങ്കിലും ജയയുടെ ഒരു ചെറിയ നീരസം പോലും അവനു താങ്ങാവുന്നതിലേറെ ആയിരുന്നു. അത് കാരണം ആകാം ജയയുമായി ഇടയ്ക്കിടെ ഉണ്ടായ ചെറിയ പിണക്കങ്ങൾ പോലും അവനെ മാനസികമായി അലട്ടിയത്.

നാലു വർഷത്തോളം അങ്ങനെ പ്രണയിച്ചു നടന്നിട്ടും വിധി അവരെ വേർപിരിച്ചു. രാജിന്റേതൊരു ലവ് മാര്യേജ് ആയിരുന്നു. ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടും ഇഷ്ടമാകാതെ നിരാശയിൽ ഇരിക്കുമ്പോളാണ് രാജിന്റെ മുൻപിൽ റിച്ച ഏത്തിയത്. ഒറ്റ നോട്ടത്തിൽ രാജിനവളെ ഇഷ്ടമായി. ജയയുടേത് വീട്ടുകാരുറപ്പിച്ച വിവാഹമായിരുന്നു. രാജിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ അവൾക്കു കഴിയാത്തതു കാരണം അവൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം തന്റെ മാതാപിതാക്കൾക്ക് വിട്ടു കൊടുത്തു. വർഷങ്ങൾ പെട്ടെന്ന് കടന്നു പോയി. ജയയുടെ എല്ലാ വിവരങ്ങളും രണ്ടു പേരുടെയും കൂട്ടുകാരനായ ആകാശ് പറഞ്ഞു രാജ് അറിയുന്നുണ്ടായിരുന്നു. എല്ലാം തികഞ്ഞതെന്നു ലോകത്തിനു തോന്നാവുന്ന ഒരു ജീവിതം ആയിരുന്നു രാജിന്റെ. എന്നിട്ടും ഒറ്റക്കാകുന്ന ദുർലബ നിമിഷങ്ങളിൽ രാജിന്റെ ചിന്തകളിൽ ജയ എന്നും കടന്നു വന്നിരുന്നു. അങ്ങനെയാണ് ഫേസ്ബുക് വഴി ജയയുടെ പേര് കണ്ടപ്പോൾ ഒട്ടും താമസിക്കാതെ രാജ് അവൾക്കൊരു റിക്വസ്റ്റ് അയച്ചതും അവളത് ഞൊടിയിടക്കുള്ളിൽ സ്വീകരിച്ചതും. പതിവായുള്ള സംഭാഷണങ്ങൾ വീണ്ടും അവരെ പഴയ കാലത്തിലേക്ക് തിരിച്ചു കൊണ്ടുപോയി.

ഒരിക്കൽ അബദ്ധത്തിൽ ഐപാഡ് ലോക്ക് ചെയ്യാൻ മറന്ന ജയയുടെ ചാറ്റ്ബോക്സ് അവളുടെ ഭർത്താവ് കണ്ടതോടെ ജയക്ക് തീരുമാനം എടുക്കേണ്ടി വന്നു. രാജിനെ ഇനി നഷ്ടപ്പെടാൻ അവൾക്ക് സമ്മതമല്ലായിരുന്നു. പക്ഷെ തന്റെ കുഞ്ഞുങ്ങളെ ഓർത്തവൾ സംയമനം പാലിച്ചു.

രാജിന് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു ജയയുടെ പിന്മാറൽ… ഏതു സമയവും അവളുടെ ചിന്തകൾ മാത്രമായി അവന്റേതായ ഒരു ലോകത്തു ഒഴിഞ്ഞു കൂടി ഏതാനും മാസങ്ങൾ തള്ളി നീക്കിയ രാജിന്റെ മുന്നിൽ ഒരു ജൂനിയർ അനലിസ്റ്റ് ആയി അവൾ ജോയിൻ ചെയ്തു. പ്രഭ…

പ്രഭയുടെ മെൻറ്റർ കൂടിയായിരുന്നത് കൊണ്ട് അവളുമായി രാജിന് അധിക സമയം ചിലവഴിക്കേണ്ടി വന്നു. അങ്ങനെ ഒരു വൈകിയ വേളയിൽ പ്രഭയെ ഡ്രോപ്പ് ചെയ്യാൻ പോയ രാജിന് അവളുടെ നിഷ്കളങ്ക സ്വഭാവം ഇഷ്ടമായി തുടങ്ങി. അങ്ങനെ പതിവായി അവർ ഓഫീസിൽ നിന്നും ഒരുമിച്ചിറങ്ങി കണ്ടുമുട്ടൽ തുടർന്നു. രാജിന് ജയയെ മറക്കാൻ കിട്ടിയ അവസരമായിരുന്നു പ്രഭ.

പ്രഭയുമായുള്ള സായാഹ്നങ്ങൾ രാജിന് ചിന്തിക്കാൻ അവസരം നൽകിയില്ല എന്ന കാരണം അവൻ പെട്ടെന്ന് മനസ്സിലാക്കി. അത് കൊണ്ട് തന്നെ പ്രഭയുമായി ഒരു വൈകാരിക അകലം പാലിക്കാൻ അവനു കഴിഞ്ഞു. പ്രഭയാണെങ്കിൽ രാജിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു.
പ്രഭയുടെ വീട്ടുകാർ അവളുടെ വിവാഹക്കാര്യം നിശ്ചയിക്കുന്ന വിവരം അവളപ്പോൾ തന്നെ രാജിനെ വിളിച്ചറിയിച്ചു.. അവനിൽ നിന്നും ഒരു പ്രതികരണവും കിട്ടാതെ ആയപ്പോൾ അവൾ അവന്റെ മുന്നിൽ കരഞ്ഞു. കാലു പിടിച്ചു.. എന്നിട്ടും രാജ് അവളെ സ്വീകരിച്ചില്ല.

” ഞാൻ നിന്റെ സമ്മതമില്ലാതെ ഒന്നും ചെയ്തിട്ടില്ല പ്രഭാ. എനിക്കൊരു കുടുംബം ഉണ്ട്. നീ വീട്ടുകാർ പറയുന്നത് കേൾക്കൂ..”

അതായിരുന്നു രാജ് അവൾക്കു കൊടുത്ത അവസാന ഉപദേശം. ആകെ തകർന്ന മട്ടിൽ പോയ പ്രഭയെ കുറിച്ച് പിന്നീട് രാജ് ആലോചിച്ചിട്ടേയില്ല. അവന്റെ മുന്നിൽ രേഖ എത്തി. അവൾ പോയപ്പോൾ ശാന്തി…പിന്നെ അമല.. അങ്ങനെ എത്രയോ പെൺകുട്ടികൾ..

രേഖ പോയപ്പോൾ അമലയുണ്ടായിരുന്നു അവന്.

“ഒരിക്കലും ഇമോഷണൽ ആകരുത് രാജ്..”
അടുത്ത കൂട്ടുകാരനായ അരുണിന്റെ ഉപദേശം അവൻ അതേപടി സ്വീകരിച്ചു.
എങ്കിലും ഒറ്റക്കാകുന്ന നിമിഷങ്ങളിൽ ജയ രാജിന്റെ മസ്തിഷ്‌കത്തിൽ കടന്നു കൂടുമായിരുന്നു.. അത് മായ്ക്കാൻ ഒരു രേഖക്കും അമലക്കും ശാന്തിക്കും കഴിഞ്ഞില്ല.
ഇന്നും രാജ് കാത്തിരിക്കുന്നു. എന്നെങ്കിലും ഒരു ദിവസം ജയ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിൽ… അത് വരെ അവൻ ഇമോഷണലി അവൈലബിൾ ആകാതെ നോക്കണം എന്ന് ഓർമ്മിപ്പിക്കാൻ അരുണിനെ പോലെ ഒരു ഉറ്റ സുഹൃത്തും.

“ഡാ .. ആൾവേസ് റിമെംബേർ… റീബൗണ്ട് റിലേഷന്ഷിപ്സ് ആണ് ഈസി. നീ പിടി കൊടുക്കാതെ സൂക്ഷിക്കണം.”
അരുണിന്റെ ഉപദേശം രാജിന് വേദവാക്യം ആയിരുന്നു. റീബൗണ്ട് റിലേഷന്ഷിപ്സ്
ആണ് രാജിന് പ്രഭയും അമലയും ശാന്തിയും രേഖയും. ജയയുടെ വരവ് നോക്കി ഇരിക്കുന്നതിനിടെ അവനു കിട്ടുന്ന കോംപ്ലിമെന്ററി സമ്മാനങ്ങൾ ആണ് ഈ സ്ത്രീകളുടെ വൈകാരികതകൾ…

രാജിന്റെ റീബൗണ്ട്… ഇപ്പോഴും തുടരുന്നു…

Post Views: 46
1
Sheena Pillai

I'm a civil engineering professional by credentials. My passion is writing, traveling and reading

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.