Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴ നനയുന്നവർ
അനുഭവം

മഴ നനയുന്നവർ

By SHAMNA N MSeptember 10, 2023Updated:September 10, 20237 Comments3 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു മൂവന്തി നേരത്താണ് വാഹിത്ത പച്ചയും മഞ്ഞയും പ്ലാസ്റ്റിക് നാരുകൾ കൊണ്ട് കൊരുത്ത വള്ളിക്കൂടയും തൂക്കി വീട്ടിലേക്ക് കയറി വന്നത്.

അവർ ഉമ്മയുടെ വകയിലൊരു ഇളയമ്മയുടെ മകളായി വരും.

“ഞാൻ ഇവിടെ കൊറച്ചൂ സം നിൽക്കാൻ പോക്വാ.” വാഹിത്ത വന്നുകയറിയ ഉടനെ പ്രഖ്യാപിച്ചു.

ഉമ്മയുടെ മുഖം മങ്ങി.

ഉപ്പയുടെ മരക്കച്ചോടം എട്ടുനിലയിൽ പൊട്ടിയിരിക്കുന്ന സമയമാണ്.

“അവനോന്റെ പൊര ആകുമ്പോ പള്ള മുറുക്കി ഉടുത്തങ്ങോട്ട് കഴിയാം. മാറ്റാനാളുകള് ( അന്യർ ) വന്ന് കയറിയാൽ അത് പറ്റ്വോ ”

ഉമ്മ പിറുപിറുത്തു.

 

“ഞ്ഞി അന്റെ പുയ്യാപ്ലന്റവിടെ പറഞ്ഞിട്ട് തന്നല്ലേ പോന്നത് വാഹിദാ…?”സാരി മാറുന്ന വാഹിത്തയോട് ഉമ്മ ഗൗരവത്തിൽ തിരക്കി.

“ഇൻക്ക് വേറെ പണീല്ല്യ… “അവർ ചിറികോട്ടി.

“ഞാനൊന്ന് കുളിച്ചിട്ട് വരാം എളാമ്മാ…കൊറേ ദൂരം ബസ്സില് വന്നതല്ലേ… മേലപ്പടി പൊടീം വെയർപ്പും” വാഹിത്ത മുറിയിൽ നിന്ന് പുറത്തിറങ്ങി.

“എത്ര വീടുകളുണ്ട്, കുടുമ്മത്തിൽ… നനഞ്ഞ നെലം കുയിക്കാൻ തന്നെ എല്ലാരിക്കും ഇഷ്ടം…” വാഹിത്തയ്ക്ക് കുളിക്കാൻ സോപ്പും തോർത്തുമുണ്ടും കൊടുക്കുമ്പോഴും ഉമ്മ നൊടിഞ്ഞു കൊണ്ടിരുന്നു.

ഇത്തമാർ മുഖത്തോട് മുഖം നോക്കി.

ആളുകളെ സത്കരിക്കാൻ ഓടി നടക്കുന്ന ഉമ്മക്കിതെന്തു പറ്റിയാവോ?

അവർ കണ്ണുകൾ കൊണ്ട് ചോദ്യം കൈ മാറി.

 

“തെയ്യമ്പാടത്തു പോയിട്ട് അവില് കുത്തീത് തരാൻ പറ…വരണ വഴിയ്ക്ക് മമ്മതാലീന്റെ പീട്യേന്ന് രണ്ടച്ചു വെല്ലോം വാങ്ങിക്കോ.” ഉമ്മ കടുകുകുപ്പിക്കുള്ളിൽ നിന്ന് ഒരു അഞ്ചുരൂപാനോട്ട് പെറുക്കിയെടുത്ത് എന്റെ കയ്യിൽ തന്നു.

ഞാനതുമായി ഓടി.

ഉരലിലിട്ട് നെല്ല് കുത്തി തവിട് കളയുകയായിരുന്ന പാറൂട്ട്യമ്മ അകത്ത് പോയി ഒരു ഓലവട്ടി നിറയെ അവലുമായി വന്നു.

ഞാൻ നോട്ട് കൊടുത്തപ്പോൾ അവർ ഒറ്റരൂപ മടക്കിത്തന്നു.

അത് കൊണ്ട് വാങ്ങിച്ച ശർക്കരയുമായി കുന്നുകയറി വീട്ടിലേക്ക് നടക്കുമ്പോൾ പൊതിക്കുള്ളിൽ മൂന്നച്ചുണ്ടെന്ന് ഞാൻ തപ്പി കണ്ടുപിടിച്ചു.

അവസാനത്തേത് എനിക്ക് തന്നെ… ഞാൻ സന്തോഷത്തോടെ കണക്കുകൂട്ടി.

 

വാഹിത്ത കുളി കഴിഞ്ഞു വന്നതും ഉമ്മ അവിൽ നനച്ചതും കട്ടൻചായയും വിളമ്പി.

ഒരു പിഞ്ഞാണവസി നിറയെ അവൽ പോയ വഴി കണ്ടില്ല.

പൊതിയിൽ അവശേഷിച്ച ശർക്കരയിട്ട് ഉമ്മ അടുത്ത പിഞ്ഞാണം അവലൊരുക്കുമ്പോൾ എന്റെ നെഞ്ചുപിടച്ചു.

വാഹിത്ത നാലുനാളായി അന്നം കാണാത്ത കൂട്ടുള്ള ആക്രാന്തത്തോടെ അതും ശടെ ന്ന് അകത്താക്കി.

“ഞാനൊന്ന് കിടക്കട്ടെ. ” ചായ ഒറ്റ വലിക്ക് കുടിച്ച ശേഷം അവർ കുട്ട്യറയിലെ മടക്കുകട്ടിലിൽ കയറി കിടന്നു.

ഞാൻ വായിൽ കിട്ടിയ അണ്ടി താഴോട്ട് വീണുപോയ അണ്ണാന്റെ കുണ്ഠിതം കടമെടുത്ത് ഉമ്മറത്തിണ്ണയിൽ കയറി പഠിക്കാനിരുന്നു.

നേരം നന്നായി ഇരുട്ടിയപ്പോൾ

ഉമ്മ മധുരം ചേർക്കാത്ത കട്ടൻചായയിൽ ബാക്കി വന്ന അവൽ കുതിർത്ത് ഞങ്ങൾക്ക് കുടിക്കാൻ തന്നു.

“ഉപ്പ വന്നപ്പോ അരി കൊണ്ടന്നിട്ട്ണ്ട്. നാളെ ചോറ് തരാം…” ഉമ്മ ഞങ്ങളെ ആശ്വസിപ്പിച്ചു.

 

കറന്റ് ഇല്ല.

അകം മുഴുക്കെ പുഴുങ്ങുന്ന ചൂട്…

എവിടെയോ ഇടി മൂളുന്നു.

ആകാശവാണിയിൽ നിന്ന് ഒഴുകി വരുന്ന ചലച്ചിത്ര ഗാനങ്ങൾ കേട്ട് കിളിജാലകത്തിന് അപ്പുറം മഴയിരമ്പം കാത്ത് ഞാൻ കിടന്നു.

മഴ പെയ്തു തുടങ്ങിയാലുടനെ താരാട്ട് കേട്ട കുഞ്ഞിനെപ്പോലെ ഉറങ്ങിതുടങ്ങുമായിരുന്ന ആ നല്ല കാലം എത്ര അകലെയാണെന്ന് ഇന്ന് വെറുതെ ഓർക്കുന്നു….

 

പെട്ടെന്ന് കുട്ട്യറയിൽ നിന്ന് വാഹിദത്തയുടെ നിലവിളി ഉയർന്നു.

“അള്ളോ… ന്റെ മ്മാ….” ഞങ്ങൾ ചെന്ന് നോക്കുമ്പോൾ വാഹിദത്ത കട്ടിലിൽ നിന്ന് നിലത്തേക്ക് തലയിട്ടുവെച്ച് കിടന്ന് കാറുകയാണ്.

അവരുടെ നീണ്ട മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു.

കണ്ണുകൾ രണ്ടും ചുവന്ന് പുറത്തേക്കുന്തി നിൽക്കുന്നു.

“ഇന്റട്ത്താ ഓന്റെ ഒളിച്ചുപൊത്തിക്കളി… ഞമ്മളാരാണെന്ന് ഓനറിയൂല…” വാഹിദത്ത തല പൊന്തിച്ച് ചാടിയിരുന്ന് ചുമരിൽ തെളിഞ്ഞ നിഴലിനോട് ചീറുന്നു.

“ഇത് പെണ്ണിന്റെ മേല് റൂഹാനി കൂട്യത് തന്നെ… ” ഒച്ച കേട്ട് ഓടിയെത്തിയ അയൽക്കാരിപ്പെണ്ണുങ്ങൾ കട്ടായം പറഞ്ഞു.

“ആമിനുത്താ… കല്ലുമ്മലെ മൊയ്ല്യാരട്ത്ത് പെണ്ണിനെ രാവിൽത്തന്നെ ഒന്ന്‌ കൊണ്ടായിക്കള…” പെണ്ണുങ്ങൾ ഉമ്മയെ ഉപദേശിച്ചു.

‘ഇവടെ നിത്യേന ചോറ് വെക്കാൻ അരി വാങ്ങുവാൻ പൈസല്ല്യാണ്ടിരിക്കുമ്പളാണ്….’ ഉമ്മ വളരെ പതിയെ പിറുപിറുത്തു.

 

“അനക്ക് ഇന്നെ തൊടാൻ പറ്റൂല ല്ലേ… ഞാൻ ചോരേം നീരുംള്ള ഒര് പെണ്ണല്ലേ… ഇഞ്ഞി മാണിക്യത്തിന് കാവൽ നിക്കണ പാമ്പാ ബലാലേ … വെറും പാമ്പ്… ഫൂ….”

വാഹിത്ത ആർത്തുചിരിച്ചു.

പിന്നെ പൊട്ടിക്കരഞ്ഞു.

‘മോഹമുള്ള് കൊണ്ട് നെഞ്ചിൽ ഏറ്റ മുറിപ്പാടിൽ

നൊമ്പരങ്ങൾ മാത്രം നീക്കി വെച്ചതാരോ….’

റേഡിയോ പാടിക്കൊണ്ടിരുന്നു.

ഉമ്മ കുറുമ്പിത്തയുടെ നേരെ ക്രുദ്ധഭാവത്തിൽ നോക്കിയതും അവൾ ഓടിച്ചെന്ന് അത് ഓഫ് ചെയ്തു.

വാഹിദത്ത മൂക്കുചീന്തി ഭിത്തിയിൽ തേച്ച് പിന്നെയും പൊട്ടിച്ചിരിച്ചു.

“തൂറ്യോനെ പേറ്യാൽ പേറ്യോനും നാറും…” ഉമ്മ പതം പറഞ്ഞു!

 

ഒരാഴ്ച കഴിഞ്ഞപ്പോൾ വാഹിത്ത തിരിച്ചു പോയി.

മൂന്നുനാലുമാസങ്ങൾ കഴിഞ്ഞപ്പോൾ പിന്നെയും വന്നു.

ഉപ്പയുടെ പുതിയൊരു കച്ചോടം പച്ച പിടിച്ചു വരുന്ന സമയമായത് കൊണ്ട് ഉമ്മ മുഖം കറുപ്പിച്ചില്ല.

രാത്രി കൂക്കിവിളിച്ച വാഹിദത്തയെ പിറ്റേ ദിവസം അയൽക്കാരി കദീസുവിന്റെ കൂടെ മൊയ്‌ല്യാരുടെ അടുക്കൽ വിട്ട് ഉമ്മ ‘ഉഴിഞ്ഞു വാങ്ങിപ്പിച്ചു'(ബാധ ഒഴിക്കൽ ചടങ്ങ്!).

വാഹിത്ത രണ്ടുനാൾ കഴിഞ്ഞു തിരിച്ചു പോയി.

കുറച്ചു ദിവസം കഴിഞ്ഞ് പുയ്യാപ്ലയുടെ വീടിന്റെ അടുത്തുള്ള പുഴയിൽ ചാടി വാഹിത്ത ആത്മഹത്യ ചെയ്തതായി അറിയിച്ച് ആള് വന്നപ്പോൾ ഞങ്ങൾ നടുങ്ങിത്തരിച്ചു പോയി.

 

തനിക്ക് പറയാനുള്ളത് കേൾക്കാനോ ഒരു നല്ല മനോരോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കി കൊടുക്കാനോ ആരുമില്ലാതായിപ്പോയ ഒരു സ്ത്രീ.

ഉള്ളിലൊരു മുറിവായി അവരിപ്പോഴുമുണ്ട്.

ഉഷ്ണം പെരുകുന്ന രാത്രികളിലൊക്കെയും മുടിയഴിച്ചിട്ട്

അവർ ആർത്തലയ്ക്കുന്നത് കേൾക്കാം.

മോഹമുള്ള് കൊണ്ട് മുറിവേറ്റ് തീർന്നുപോയ പെണ്ണൊരുത്തി മഴ നനഞ്ഞുകൊണ്ടേയിരിക്കുന്നതായി തോന്നും….!

Post Views: 22
5
SHAMNA N M

ഓർമകളുടെ കാവൽക്കാരി

7 Comments

  1. Sunandha on May 15, 2025 6:33 PM

    നടന്നതാണോ ?

    Reply
  2. Shreeja R on September 14, 2023 12:57 PM

    👌👌

    Reply
  3. Sobha Narayanasharma on September 13, 2023 6:28 PM

    മികച്ച അവതരണം 👍👍🙏

    Reply
  4. Nishiba M on September 12, 2023 4:58 PM

    നോവുകൾ. ഉള്ളിലൊരു ഭാരമായി. നന്നായി എഴുതി

    Reply
  5. sabira on September 10, 2023 3:08 PM

    😥😥

    Reply
    • Shamna Nm on September 12, 2023 4:49 PM

      🥰

      Reply
      • Joyce on May 16, 2025 4:49 AM

        നന്നായി എഴുതി.👍👏

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.