Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പരിഹാസം
ജീവിതം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

പരിഹാസം

By SHYNI CELIN THOMASSeptember 11, 202318 Comments2 Mins Read296 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഈ കൊച്ചിന് എവിടുന്ന് ചെക്കനെ കിട്ടാനാ.. എന്ത് തേച്ചിട്ടും നെറം വക്കാത്ത ഒരു സാധനം.”

അമ്മ അച്ഛനോട് പതം പറയുന്നുണ്ട്. തിണ്ണയിലിരുന്ന് റീൽസ് കണ്ടുകൊണ്ടിരുന്ന അനിയത്തി പുച്ഛത്തോടെ അവളെ നോക്കി ചിറിക്കോട്ടി.

ചേട്ടൻ അത് കേട്ടില്ലെന്ന് നടിച്ചു ബുള്ളറ്റ് തുടക്കുന്നത് തുടർന്നു. അവൾ പതുക്കെ അകത്തേക്ക് വലിഞ്ഞു.

ഇന്ന് രാവിലെ കടം വാങ്ങിയ കാശ് തിരികെതരാൻ വന്ന പുഷ്‌പേച്ചിയുടെ “കല്യാണമൊന്നും ആയില്ലേ” എന്ന പരിഹാസം നിറഞ്ഞ അന്വേഷണത്തിൽ നിന്നാണ് വീട് വീണ്ടും പുകയാൻ തുടങ്ങിയത്.

നെഞ്ചിലും കണ്ണിലും പുകഞ്ഞു നീറാൻ തുടങ്ങിയപ്പോൾ അവൾ ചുമരിലിരുന്നു ചിരിക്കുന്ന മുത്തശ്ശിയെ നോക്കി കണ്ണിലെ ആവിയകറ്റി. നോക്കി നിൽക്കേ.. മുത്തശ്ശിയുടെ മടിയിൽ കിടന്ന് തൻ കറുത്തുപോയതിന്റെയും ചേട്ടനും അനിയത്തീം വെളുത്തുപോയതിന്റേം ആവലാതി പറയുന്ന പഴയ പത്തുവയസ്സുകാരിയായി അവൾ.

ചുക്കിചുളിഞ്ഞ കൈകൾ കൊണ്ട് അവളുടെ തലയിൽ തലോടി മുത്തശ്ശി പറഞ്ഞോണ്ടിരുന്നു,

“ഇച്ചിരി കറുത്തൂന്നല്ലേള്ളൂ…കയ്യിനും കാലിനും കണ്ണിനും കൊഴപ്പൊന്നുംല്ലല്ലോ പെണ്ണേ…”

പത്തുവയസ്സിലെ അവളുടെ ആവലാതിക്ക് ആ ഉത്തരം അത്ര പോരായിരുന്നു.

ഇരുപത്താറുവയസ്സിലും ആ ഉത്തരം മനസ്സിലായെങ്കിലും അവൾ അത് മനസിലാകാത്തത്പോലെ മുത്തശ്ശിയുടെ ചിത്രത്തിൽ നിന്നും മറ്റൊരു തൃപ്തമായ ഉത്തരത്തിനു വേണ്ടി പ്രതീക്ഷയോടെ ഉറ്റുനോക്കി. തന്റെ യുക്തിഹീനതയിൽ ലജ്ജതോന്നി സ്വയം ചിരിച്ചു ഫോണുമെടുത്തു അവൾ മുറ്റത്തേക്കിറങ്ങി.

വീണയുടെ മൂന്നു മിസ്സ്ഡ് കോളുകൾ കണ്ടപ്പോൾ തിരിച്ചുവിളിക്കാനായി റിങ് കൊടുത്ത് അവൾ കാത്തിരുന്നു. ഫോണെടുത്തതും മുഖവുരയൊന്നും കൂടാതെയുള്ള വീണയുടെ ആവേശവും സന്തോഷവും തിങ്ങിയ ശബ്ദം കേട്ടു. “രക്ഷപ്പെട്ടടി…രക്ഷപ്പെട്ടു. സെക്രട്ടറിയറ്റ് അസ്സിസ്റ്റ്‌ന്റെ അഡ്വൈസ് മെമോ വന്നു. ഒരു മാസത്തിനുള്ളിൽ ജോയിൻ ചെയ്യണം. നിനക്ക് വന്നോ? ല്ലേൽ ഉടനെ വരും. റാങ്കലിസ്റ്റിൽ നീ കഴിഞ്ഞിട്ടല്ലേ ഞാൻ. ഉറപ്പായിട്ടും വരും.”

ബാക്കിയൊന്നും കാതിൽ എത്തിയില്ല. ഭൂമിയിൽ തൊട്ടിട്ടില്ല എന്ന് തോന്നി. സന്തോഷമല്ല… ആശ്വാസമാണ്… പതം പറയുന്ന അമ്മയുടെയും പുച്ഛിക്കുന്ന അനിയത്തിയുടെയും അവഗണിക്കുന്ന ഏട്ടന്റെയും പരിഹസിക്കുന്ന നാട്ടുകാരുടെയും മുന്നിലൂടെ ഇനി തലയുയർത്തി നടക്കാം.

“ഈ കറുമ്പിക്കിനി നിങ്ങൾ ചെക്കനെ തിരയേണ്ട.. കല്യാണോം വേണ്ടാ…”

അവളുടെ മങ്ങി വരണ്ട മുഖത്തു ആത്മവിശ്വാസത്തിന്റെ തെളിച്ചം പടർന്നുതുടങ്ങിയിരുന്നു.

Post Views: 38
7
SHYNI CELIN THOMAS

ഞാൻ... മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക. കഥകളുണ്ട് കയ്യിൽ... പക്ഷെ, എഴുതാൻ വയ്യ... കൈ വിറക്കും... കരള് കലങ്ങും... എന്തെന്നാൽ,... എന്റെ കഥകളെന്റെ നേർ ജീവിതമാകയാൽ... അദ്ധ്യാപികയായി അന്നം തേടുന്നു. ആത്മനാ..., അവസാനം വരെ വിദ്യാർഥി.

18 Comments

  1. Joyce Varghese on October 2, 2025 6:36 PM

    നല്ല രചന.
    വളരെ ഇഷ്ടപ്പെട്ടു.
    🥰👍

    Reply
  2. മിനി സുന്ദരേശൻ on October 2, 2025 3:29 PM

    സ്വന്തം കാലിൽ നിൽക്കാനായാൽ കറുപ്പായാലെന്ത്, വെളുപ്പായാലെന്ത്….. ആ ആത്മവിശ്വാസം മതിയല്ലോ……. നന്നായെഴുതി👍🌹

    Reply
  3. Suma Sreekumar on October 2, 2025 1:37 PM

    ഭംഗിയുണ്ടെങ്കിലും സ്വന്തം കാലിൽ നിൽക്കുന്നതാണ് ഭംഗി…
    നല്ലെഴുത്ത്

    Reply
  4. Sunandha Mahehs on September 18, 2023 1:08 PM

    അത്രേയുള്ളൂ, സ്വന്തം കാലിൽ നിൽക്കണം

    Reply
    • Neethu VR on September 1, 2024 1:58 PM

      കറുപ്പും ഒരു നിറമാണ്, അതിമനോഹരമായ നിറം 🖤🖤🖤.

      Reply
  5. രേഷ്മ ലെച്ചൂസ് on September 18, 2023 11:28 AM

    ദൈവം മറുപടി കൊടുക്കാൻ ഒരു അവസരം തരും

    Reply
    • SHYNI CELIN THOMAS on September 18, 2023 1:07 PM

      💖

      Reply
      • Sayara fathima k.k on October 2, 2025 6:34 PM

        നല്ല എഴുത്ത്. 👌💗എല്ലാ നിറത്തിനും അതിന്റെ തായ ഭംഗി യുണ്ട്..നമ്മടെ ആഗ്രഹ പ്രകാരം ഒന്നും അല്ലാലോ നമ്മൾ ആരും ഈ ഭൂമിയിൽ ജനിച്ചതും വളർന്നതും.. എല്ലാം ദൈവത്തിന്റെ മാത്രം ഇച്ച പ്രകാരം ആണ് 💗🥰

        Reply
    • Silvy Michael on September 18, 2023 4:23 PM

      🥰🥰🥰

      Reply
  6. Divya Sreekumar on September 18, 2023 10:25 AM

    നന്നായിട്ടുണ്ട് 👍👍

    Reply
    • SHYNI CELIN THOMAS on September 18, 2023 2:13 PM

      👍💖

      Reply
    • Shreeja R on September 2, 2024 7:56 AM

      നന്നായി എഴുതി 👍

      Reply
  7. sree on September 13, 2023 1:33 PM

    നല്ല എഴുത്ത്

    Reply
    • SHYNI CELIN THOMAS on September 13, 2023 1:37 PM

      🙏

      Reply
    • Nishiba M on September 18, 2023 11:48 AM

      മനോഹരം. കാലം നൽകുന്ന മറുപടി .

      Reply
      • SHYNI CELIN THOMAS on September 18, 2023 1:07 PM

        💖

        Reply
  8. Manna Mereeza on September 13, 2023 8:11 AM

    Good one 👍

    Reply
    • SHYNI CELIN THOMAS on September 13, 2023 1:37 PM

      🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.