Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അർദ്ധനാരി
LGBTQ അറിവുകൾ ആരോഗ്യം ജീവിതം ലൈംഗീകത

അർദ്ധനാരി

By Neethu KrishnanSeptember 14, 202310 Comments3 Mins Read120 Views
Woman transgender looking in the mirror and seeing man in flat design. Gender identity.
Bookmark Now
Please login to bookmark Close

No account yet? Register

“ഇവൾ ഇങ്ങനെ തുടങ്ങിയാൽ എന്നാ ചെയ്യുമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല. ആകപ്പാടെ ഒരു മനപ്രയാസമാ അവളുടെ കാര്യം ഓർത്തിട്ട്. പഠിപ്പിക്കാൻ വിട്ടതും ആകെ ഗുലുമാലായെന്നാ ഇപ്പൊ തോന്നുന്നത്.”
നിറഞ്ഞു വന്ന കണ്ണുകളെ തോളിൽ കിടന്ന തോർത്തിൻ തുമ്പാൽ തുടച്ചിട്ട് പ്രീതി പറഞ്ഞു. അയൽവക്കംകാരാണ് ലീലയും പ്രീതിയും. എന്താവശ്യത്തിനും അങ്ങോട്ടും ഇങ്ങോട്ടും ഓടി ചെല്ലുന്നവർ, ഒന്ന് വിഷമം പറഞ്ഞാൽ ആശ്വസിപ്പിക്കുവാൻ, മനമിടറുമ്പോൾ സാരമില്ല എന്ന് പറഞ്ഞ് തോളിൽ തട്ടി സമാധാനിപ്പിക്കുവാൻ ഒരു കൂട്ട്. അതാണ്‌ ലീലക്ക് പ്രീതിയും പ്രീതിക്ക് ലീലയും. എന്തും പറയാൻ പറ്റുന്ന നല്ല കൂട്ടുകാർ.
“അവൾ ഒന്ന് മുടി വെട്ടിയതിന് ഇത്ര വിഷമിക്കാനെന്തിരിക്കുന്നു പ്രീതീ. മുടിയല്ലേ അത് വളർന്നോളും. ”
“ഇത് അങ്ങനെയല്ല ചേച്ചീ. അവൾക്ക് ആകെ മൊത്തം എന്തൊക്കെയോ മാറ്റങ്ങളുണ്ട്. പത്തിരുപതു വയസായ പെങ്കൊച്ചല്ലേ. പെൺകുട്ടികളുടേതായ യാതൊരു സ്വഭാവവും അവൾക്കില്ല. ആണാണെന്നാ വിചാരം. ചെറുപ്പത്തിലേ ആൺകുട്ടികളുടെ രീതിയും സ്വഭാവവുമൊക്കെ കാണിച്ചപ്പോൾ ഞങ്ങൾ അതൊരു തമാശയായിട്ടേ കണ്ടിരുന്നുള്ളു. അവൾക്ക് മൂത്തത് രണ്ടു ചെറുക്കന്മാരല്ലേ. അവരുടെ രീതികൾ കണ്ടു പഠിച്ചതാണെന്നാ വിചാരിച്ചത്. പക്ഷേ ഇപ്പോളും…. ഈ പെണ്ണിതെന്നാ ഭാവിച്ചാണെന്ന് എനിക്ക് മനസിലാവുന്നില്ല എന്റെ ദൈവമേ.”
ആ അമ്മയുടെ കണ്ണുകളിൽ നിന്നും ചുടുകണ്ണീർ ലാവ പോലെ പുറത്തേക്കൊഴുകി.
“കരയാതെ പ്രീതീ. മുരളിയുമായി ഇതെപ്പറ്റി സംസാരിച്ചോ?”
പെൺകുട്ടികൾ എന്തു ചെയ്താലും അത് അമ്മമാരുടെ വളർത്തുദോഷം ആണെന്നല്ലേ പറയൂ. ഞാൻ കുറച്ചുകൂടെ ശ്രദ്ധിക്കണമായിരുന്നു എന്നാണ് ചേട്ടൻ ഇപ്പോൾ പറയുന്നത്. ആദ്യമൊക്കെ കുഞ്ഞല്ലേ എന്ന് കരുതി അവളെ എല്ലാത്തിനും പ്രോത്സാഹിപ്പിച്ചിരുന്നത് ചേട്ടനായിരുന്നു. എന്നിട്ടാണ്.”

“എനിക്കും നന്നായിട്ടറിയാവുന്ന കുട്ടിയല്ലേ അവൾ. കുറച്ചായിട്ട് ഞാനും ശ്രദ്ധിക്കുന്നുണ്ട് അവളിലെ മാറ്റങ്ങൾ. ഞാൻ ഒരു കാര്യം പറയട്ടെ. സമാധാനമായി കേൾക്കണം.”
“എന്താ ചേച്ചീ?!”
“സമാധാനപരമായി കേൾക്കണം. മീര ഒരു ട്രാൻസ്‌ജെൻഡർ ആണെന്നാണ് തോന്നുന്നത്. ”
“ചേച്ചീ….”
“ഇതുതന്നെയാണ് ഞാൻ പറഞ്ഞത്, സമാധാനമായി കേൾക്കണം എന്ന്. ആണും പെണ്ണും കൂടാതെ മൂന്നാമതൊരു വിഭാഗക്കാരുകൂടെ ഉണ്ട്‌ ഈ ലോകത്ത്.”
“അവൾ പെൺകുട്ടിയാണ് ചേച്ചീ. എല്ലാം കൊണ്ടും തികഞ്ഞ ഒരു പെണ്ണ്. എനിക്കാതറിയാം. ഒരു കൗൺസിലിംഗ് കൊടുത്താൽ ഇവൾ മാറും.”
പ്രീതി ഭ്രാന്തമായി കരഞ്ഞുകൊണ്ട് തന്റെ മുടിയിൽ തെരുപ്പിടിച്ചു
“ഇല്ല മോളേ. മാറില്ല. നീ പറഞ്ഞല്ലോ അവൾ പൂർണ്ണമായും ഒരു പെണ്ണാണെന്ന്. ശരീരം കൊണ്ട് തികഞ്ഞ ഒരു പെൺകുട്ടിയാണ് അവൾ. മനസ് ആണിന്റേതും. എല്ലാവർക്കും ഒരു മിഥ്യാധാരണയുണ്ട് അതവരുടെ വേഷംകെട്ടാണെന്നും നല്ല ചികിത്സയോ കൗൺസിലിംഗോ കിട്ടിയാൽ മാറുമെന്നും. മന്ത്രവാദം വരെ നടത്തുന്നവരുണ്ട്. നിങ്ങൾ രണ്ടുപേരും അവളുമായി ഒന്ന് സംസാരിക്കുക. അവളെ അറിയാൻ ശ്രമിക്കുക.അവൾക്ക് ആണായി ജീവിക്കാനാണ് താൽപ്പര്യമെങ്കിൽ കൂടെ നിൽക്കുക. നമ്മുടെ പുരാണത്തിൽ പോലും ഇങ്ങനുള്ളവരെ പരാമർശിച്ചിട്ടുണ്ട്. അർദ്ധനാരീശ്വര സങ്കല്പം ഒക്കെ കേട്ടിട്ടില്ലേ ”
“ആണായി എന്നുകരുതി അവൾക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാവുമോ, കുട്ടികൾ ഉണ്ടാവുമോ. ട്രാൻസ്‌ജെൻഡർ ആയ ആളുകളെല്ലാം ലൈംഗിക തൊഴിലാളികൾ അല്ലേ. എന്റെ മോളെയും അങ്ങനെ വിടണമെന്നാണോ പറയുന്നത്.?
പ്രീതി ദേഷ്യം കൊണ്ട് വിറച്ചു.
“നീ എന്താണ് പ്രീതി ഈ പറയുന്നത്.! നിന്നോടാരാണ് ഈ മണ്ടത്തരങ്ങൾ എല്ലാം പറഞ്ഞത്! മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കുന്ന എത്രയോ ഭിന്നലിംഗക്കാർ ഉണ്ട്‌. അവർക്ക് മിക്കവർക്കും ഈ തൊഴിലിലേയ്ക്ക് ഇറങ്ങിചെല്ലേണ്ടി വന്നതിന്റെ പ്രധാന കാരണം അവരുടെ വീട്ടുകാർ തന്നെയാണ്. ഇങ്ങനെയുള്ള വ്യക്തികൾ ആണെന്നറിയുമ്പോൾ തള്ളിക്കളയുന്നതും പടിയടച്ചു പിണ്ഡം വയ്ക്കുന്നതും ഒക്കെ അതിന് കാരണമാണ്. ആരും സപ്പോർട്ട് ചെയ്യാനില്ലാതെ അവരെങ്ങനെ പിന്നേ ജീവിക്കും. ആളുകൾ മുതലെടുക്കുന്നതാണവരെ. സ്വന്തം സ്വത്വം സ്ഥാപിച്ചെടുക്കാൻ പാടുപെടുന്നവരെ ചൂഷണം ചെയ്യുന്നവർ.”
“എന്നാലും…”
“ഒരെന്നാലുമില്ല. നമുക്ക് പാകമല്ലാത്ത ഒരു വസ്ത്രം ധരിക്കുമ്പോൾ തന്നെ നമ്മുടെ ആത്മവിശ്വാസം പോകില്ലേ. അപ്പോൾ സ്വന്തം എന്ന് തോന്നാത്ത ശരീരവുമായി കഴിയുന്ന അവരുടെ അവസ്ഥയോ? പിന്നേ കുടുംബമായി കഴിയുന്നവർ എത്രപേരുണ്ടെന്നു അറിയാമോ. സൂര്യ -ഇഷാൻ, പിന്നേ വിഹാൻ. ആ കുട്ടി വിവാഹം കഴിച്ചിരിക്കുന്നത് ഒന്നാംതരം ഒരു പെൺകുട്ടിയെ തന്നെയാണ്. അങ്ങനെ എത്രയോ പേര്. പിന്നേ കുട്ടികൾ, വിവാഹം കഴിച്ചു എന്ന് കരുതി കുട്ടികൾ ഉണ്ടാകണമെന്നുണ്ടോ? നിന്റെ ആങ്ങള തന്നെ, എത്രയോനാളായി വിവാഹം കഴിഞ്ഞിട്ട്, കുട്ടികളുണ്ടോ? ഇപ്പോളും പ്രാർത്ഥനയും നേർച്ചയുമായി കഴിയുകയല്ലേ അവർ? കുറേനാൾ കഴിയുമ്പോൾ ട്രാൻസ് ദമ്പതിമാർക്ക് ദെത്തെടുക്കാനുള്ള നിയമമൊക്കെ വരും. അപ്പോൾ എല്ലാം ശരിയാവില്ലേ. നിങ്ങൾ രണ്ടുപേരുംകൂടെ അവളോട് സംസാരിക്ക്. അവളെ മനസിലാക്കാൻ ശ്രമിക്ക്. പിന്നേ അവളുടെ ചേട്ടന്മാരെയും പറഞ്ഞുമനസിലാക്ക്. കുടുംബമാണ് ഇങ്ങനെയുള്ളവരുടെ പ്രധാന ശക്തി. അവളെ ചേർത്തു നിർത്ത്. അപ്പോൾ അവളുടെ ദേഷ്യവും വാശിയും എല്ലാം മാറും.”

“എന്നിട്ട് അവളെ ഒരു ഡോക്ടറേക്കൂടി കാണിക്കാം അല്ലേ?.”
“തീർച്ചയായും. അതിന് മുൻപേ ഒരു സൈക്കോളജിസ്റ്റിനെ കൂടെ കാണിക്കണം.നീ സമാധാനമായി ചെല്ല്. പിന്നെ, നാട്ടുകാർ എന്ത് വിചാരിക്കും എന്ന് കരുതരുത്. അവരല്ല നിങ്ങടെ കാര്യം തീരുമാനിക്കേണ്ടത്. മനസിലായോ?”
ഹൃദയത്തിലെരിഞ്ഞ ആ നെരിപ്പോടണഞ്ഞ ആശ്വാസത്തിൽ പ്രീതി വീട്ടിലേക്ക് നടന്നു. ചുണ്ടിൽ ഒരു ഇളം പുഞ്ചിരിയുമായി.
Pic:google

Post Views: 27
4
Neethu Krishnan

ദേ.. ഇതാണ് ഞാൻ

10 Comments

  1. Suma Jayamohan on August 28, 2024 1:54 PM

    നന്നായിട്ടുണ്ട്❤️🌷👌

    Reply
  2. Nishiba M on September 18, 2023 12:04 AM

    ചില നേർക്കാഴ്ചകൾ

    Reply
  3. രേഷ്മ ലെച്ചൂസ് on September 17, 2023 10:47 PM

    തുറന്നെഴുതു👏🏻👏🏻👏🏻👏🏻👏🏻നല്ല രചന

    Reply
    • Neethu Krishnan on September 17, 2023 11:10 PM

      🥰🥰🥰🥰🥰

      Reply
  4. Neethu Krishnan on September 17, 2023 9:58 PM

    Thank you dear 🥰

    Reply
  5. Sunandha Mahehs on September 17, 2023 2:55 PM

    നീതു ഇതുപോലെ ഒരെണ്ണം എഴുതിയിരുന്നോ ?

    Reply
    • Neethu Krishnan on September 17, 2023 3:22 PM

      എഴുതിയിരുന്നു.

      Reply
    • Nafs nafs on September 17, 2023 9:35 PM

      എല്ലാം വിശദമായിട്ടെഴുതി. നല്ലെഴുത്ത് നീതൂ‌👏👏👏

      Reply
      • Neethu Krishnan on September 17, 2023 9:57 PM

        Thank you dear 🥰

        Reply
  6. Someone on September 16, 2023 7:43 PM

    ❤️❤️💗

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.