Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാനും അമ്മൂമ്മ രുചികളും
ഓർമ്മകൾ പാചകം

ഞാനും അമ്മൂമ്മ രുചികളും

By Meera AnandSeptember 14, 20239 Comments3 Mins Read243 Views
Bookmark Now
Please login to bookmark Close

No account yet? Register

കുട്ടിക്കാലത്തെ രുചിയോർമ്മകളിൽ ഏറ്റവും കേമം അമ്മൂമ്മയുടെ രുചികൾ തന്നെ…

അമ്മൂമ്മ തയ്യാറാക്കുന്ന വിഭവങ്ങൾ എത്ര നിസ്സാരമായിക്കോട്ടെ. അവയുടെ രുചി. അതൊരിക്കലും നാവു മറക്കില്ല. കുട്ടിക്കാലത്തു വീട്ടിൽ തയ്യാറാക്കുന്ന വെണ്ണയും ഉപ്പും ചേർത്ത് കുഴച്ച ചോറിൽ പപ്പടം പൊടിച്ചു നൽകിയിരുന്ന ഉരുളകൾ മുതൽ അങ്ങോട്ട് ഏതു വിഭവങ്ങൾ തന്നെ ആണെങ്കിലും അമ്മൂമ്മയുടെ ഒരു കൈയൊപ്പ്‌ ഓരോന്നിലും പതിഞ്ഞിരുന്നു. അത് തന്നെയാവാം നാവും മനസും അവയൊന്നും ഇനിയും മറക്കാൻ കൂട്ടാക്കാത്തത്. അമ്മൂമ്മയുടെ നാട് കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിൽ ആണ്. മാടശ്ശേരിൽ എന്നാണ് തറവാട്ട് പേര്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അമ്മൂമ്മയുടെ പാചകത്തിൽ ആർപ്പൂക്കരയിൽ നിന്നുള്ള ചില തനതായ വിഭവങ്ങൾ കയറി വരാറുണ്ട് എന്ന്. ശരിയാണ്. മറ്റെവിടെയും അധികം കഴിച്ചിട്ടില്ലാത്ത പല വിഭവങ്ങളും അമ്മൂമ്മയുടെ അടുക്കളയിൽ ഞാൻ രുചിച്ചിട്ടുണ്ട്. വെണ്ടയ്ക്ക അവിയൽ, മാങ്ങാ അവിയൽ, ഏത്തക്ക അവിയൽ,മുളകുകറി,ചേമ്പില കൂട്ടാൻ,തക്കാളി ചേർത്ത മുട്ട തോരൻ, മുരിങ്ങയില മുട്ട തോരൻ,പരിപ്പ് ഉള്ളി തോരൻ, അങ്ങനെ ആ ലിസ്റ്റ് പിന്നെയും നീളും. 

വളരെ innovative ആയിരുന്നു അമ്മൂമ്മ. Breakfast ഇൽ തന്നെ പുതിയ പല പരീക്ഷണങ്ങളും അമ്മൂമ്മ നടത്തിയിരുന്നു. കുളിച്ചധികം പുളിച്ച ദോശമാവ് കൊണ്ടുണ്ടാക്കിയ ദോശ സാധാരണ ആരും കഴിക്കില്ല. എന്നാൽ അമ്മൂമ്മ ആ മാവിൽ സവാള പൊടിയായി അരിഞ്ഞത്, കുറച്ചു തേങ്ങാ, കറിവേപ്പില ഇവ ചേർത്ത് നന്നായി ഇളക്കി ദോശ കല്ലിൽ ഒഴിച്ച് അതിന്റെ മുകളിൽ നന്നായി നല്ലെണ്ണ തൂവി, മോരിച്ചു പ്ലേറ്റിലേക്കിട്ടാൽ, പുളിച്ച ദോശയെന്നല്ല, ദോശയേ കഴിക്കാത്ത ആളു വരെ പ്ലേറ്റ് വടിച്ചു തീർത്തുകളയും. ഈ ദോശക്കു ചട്ടിണി ഒന്നും വേണമെന്നില്ല. വെറും പഞ്ചസാര കൂട്ടി ആണെങ്കിലും കഴിക്കാം. വളരെ നല്ല സ്വാദാണ്. Recycled food അമ്മൂമ്മയുടെ ഒരു പ്രത്യേകത ആയിരുന്നു. അത് വളരെ നന്നായി ഉണ്ടാക്കുകയും ചെയ്യും. അമ്മൂമ്മ കൂടുതലും വെജിറ്റേറിയൻ വിഭവങ്ങൾ ആണ് ഉണ്ടാക്കിയിരുന്നത്. എന്നാലും ഇടക്കൊക്കെ നോൺ വെജും ഉണ്ടാക്കിയിരുന്നു. 

എനിക്ക് വളരെ ഇഷ്ടപ്പെട്ട അമ്മൂമ്മയുടെ ഒരു ഉച്ചയൂണ് വിഭവം ആണ് ചേമ്പില കൂട്ടാൻ. ഇതിനെ നമ്മുക്ക് മീനില്ലാ മീൻകറി എന്നും വിളിക്കാം. അത് എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം. 

ചെറു ചെമ്പിന്റെ തളിരില -10
തേങ്ങാ -4 വലിയ സ്പൂൺ
മഞ്ഞൾ പൊടി -1 ടീ സ്പൂൺ
മുളക് പൊടി -1 1/2 ടീ സ്പൂൺ
മല്ലി -1 ടീ സ്പൂൺ
ചെറിയ ഉള്ളി -1 എണ്ണം
വാളൻ പുളി – ഒരു നെല്ലിക്ക വലിപ്പത്തിൽ
പച്ച വെളിച്ചണ്ണ -1 വലിയ സ്പൂൺ
കറിവേപ്പില -1 തണ്ട്
ഉപ്പു – ആവശ്യത്തിന്

ആദ്യം ചേമ്പില നന്നായി കഴുകി വൃത്തിയാക്കി ഓരോന്നും നീളത്തിൽ ചുരുട്ടി അതിന്റെ രണ്ടറ്റങ്ങൾ തമ്മിൽ കെട്ടുക. ഇത് ഒരു 5 മിനുട്ട് ആവിയിൽ പുഴുങ്ങുക. (ചേമ്പിലയുടെ ചൊറിച്ചിൽ മാറാനാണിത്‌ ). അത് മാറ്റി വെക്കുക. തേങ്ങ,മഞ്ഞൾ പൊടി, മുളകുപൊടി, മല്ലി, ചെറിയ ഉള്ളി ഇവ ചേർത്ത വെണ്ണ പോലെ അരച്ചെടുക്കുക. നെല്ലിക്ക വലിപ്പത്തിൽ ഉള്ള പുളി ചെറു ചൂടുവെള്ളത്തിൽ ഇട്ടു നന്നായി പിഴിഞ്ഞെടുക്കുക. ഒരു കൽച്ചട്ടിയിൽ തേങ്ങാ അരപ്പു ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്കു അവികേറ്റി വച്ചിരിക്കുന്ന ചേമ്പില കെട്ടുകൾ ചേർക്കുക. അത് ഇളക്കി യോജിപ്പിച്ചു ആവശ്യത്തിന് ഉപ്പും ചേർത്ത്‌ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ പിഴിഞ്ഞ് വച്ചിരിക്കുന്ന പുളിവെള്ളം ചേർക്കുക. എല്ലാം കൂടി യോചിപ്പിച്ചു ഒന്ന് കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് അടച്ചുവെക്കുക. കൽച്ചട്ടിയിൽ പാചകം ചെയ്താൽ ചൂട് കുറെ സമയം ഉണ്ടാകും. 

കുറച്ചു സമയമങ്ങനെ അടച്ചു വെച്ചിട്ടു അത് തുറക്കുമ്പോൾ വരുന്ന ഒരു സുഗന്ധം ഉണ്ട്. അതെ… നമ്മുടെ നാസാരന്ത്രങ്ങളെ കൊതിപിടിപ്പിക്കുന്ന ഒരു സുഗന്ധം!!  ഇത്ര നേരം അടച്ചു വെക്കുന്നതിനു “പാത്രപാകം” എന്നാണ് അമ്മൂമ്മ പറയുക. 

“ഏതു വിഭവം ഉണ്ടാക്കിയാലും ഉടനെ കഴിക്കാൻ പാടില്ല. അത് ഉണ്ടാക്കിയ പാത്രത്തിൽ തന്നെയിരുന്നു പാത്ര പാകം വന്നിട്ടേ കഴിക്കാവൂ. എന്നാലേ അതിന്റെ രുചി പൂർണമായും ഇറങ്ങു. ” അമ്മൂമ്മയുടെ വാക്കുകൾ ആണിത്. 

ഞാൻ ഈ വാക്കുകൾ പരമാവധി പാലിക്കാറുണ്ട്. നല്ല ചൂട് കുത്തരി ചോറിലേക്കു ചേമ്പില കൂട്ടാൻ ഒഴിച്ച് കുഴച്ചു ആദ്യത്തെ ഉരുള വായിൽ വെക്കുമ്പോൾ ഉണ്ടാകുന്ന ഒരു സ്വാദ് !!! അത് പറഞ്ഞാൽ മനസിലാവില്ല. കഴിച്ചു തന്നെ അറിയണം. 

അടുത്ത തലമുറയ്ക്ക് അന്യമായ പല പാചകവിധികളും അമ്മൂമ്മക്ക്‌ പറ്റുന്നത് പോലെ പകർന്നു നല്കിയിട്ടാണ് അമ്മൂമ്മ യാത്രയായത്. ചിലതെങ്കിലും എനിക്കും പകർന്നുനല്കിയിട്ടുണ്ട്. അമ്മൂമ്മയുടെ പേരക്കുട്ടിയതിൽ വളരെ അഭിമാനം തോന്നുന്നു എനിക്ക്. 

മീര ❤️❤️✍️

ചിത്രങ്ങൾ :ഗൂഗിൾ

Post Views: 21
8
Meera Anand

I am a bangalore based housewife. I love to read & write. I have some passions like jewellery making, bottle art, cooking etc..

9 Comments

  1. Manju on September 15, 2023 2:13 PM

    ഒരിക്കലും മറക്കാത്ത ഓർമ്മകളും രുചികളും…🥰

    Reply
    • Meera Anand on September 15, 2023 2:51 PM

      ❤️❤️🥰

      Reply
    • Manna Mereeza on September 25, 2023 7:32 AM

      പണ്ട് എൻറെ കൂടെ കോളേജിൽ പഠിച്ച ഒരു കൊങ്ങിണി കുട്ടി ഉണ്ടായിരുന്നു, സുമിത… അവളു കൊണ്ടുവരായിരുന്നു ചേമ്പില അപ്പം… ഇത് വായിച്ചപ്പോൾ എനിക്ക് അതാ ഓർമ്മ വന്നേ ❤️❤️

      Reply
  2. Sreelakshmi on September 15, 2023 8:47 AM

    💓💓nostalgiaaa

    Reply
    • Shanty Ciby on September 15, 2023 1:57 PM

      Pazhamayude peruma😍

      Reply
    • Meera Anand on September 15, 2023 2:51 PM

      ❤️❤️🥰

      Reply
    • Meera Anand on September 15, 2023 2:51 PM

      ❤️🥰❤️

      Reply
    • Meera Anand on September 15, 2023 2:52 PM

      ❤️❤️🥰🙏

      Reply
  3. Nishiba M on September 15, 2023 12:56 AM

    മനോഹരം. ഹൃദ്യമായ രുചികൾ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.