Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉമ്മരുചികൾ 💛
അനുഭവം പാചകം

ഉമ്മരുചികൾ 💛

By SHAMNA N MSeptember 14, 20238 Comments3 Mins Read981 Views
Bookmark Now
Please login to bookmark Close

No account yet? Register

കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിൽ പോയപ്പോൾ ഗ്രീൻ ഗ്രോസറി സെക്ഷനിൽ മൂത്തുപഴുത്തൊരു മത്തൻ എന്നെ നോക്കി തൊണ്ണ കാണിച്ച് ചിരിച്ചുകൊണ്ട് ഇരിക്കുന്നത് കണ്ട്…

“ആഹാ… മത്തൻ ഒടച്ചത് ണ്ടാക്കാം.” ഞാൻ ഒരല്പം ഉറക്കെ കണക്ക് കൂട്ടി.

“എത്ര കാലായി ഉമ്മ ണ്ടാക്കണ കുമ്പളം ഒടച്ചത് കഴിച്ചിട്ട്… ” കെട്ട്യോന്റെ കണ്ണുകൾ വികസിച്ചു.

അല്ലേലും ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ചക്കാരനാണ്, പുള്ളി!

പോട്ടെ, ഉമ്മരുചികൾ എല്ലാർക്കും പ്രിയം തന്നെ.

ഞാൻ ആശ്വസിച്ചു!

മൂപ്പരുടെ നാട്ടിൽ മത്തന് കുമ്പളം എന്നാണ് പറയുക.

എന്റെ നാട്ടിലാണെങ്കിൽ ഇളവനാണ്,കുമ്പളം!

കല്യാണം കഴിഞ്ഞ കാലത്ത് വിരുന്നിന് പോകുവാൻ ഇറങ്ങിയ എന്നോട് തഞ്ചത്തിൽ ഉമ്മ പറഞ്ഞു :

“തിരിച്ചു വരുമ്പോ കൊറച്ച് കുമ്പളം വാങ്ങിച്ചോ. രാത്രി ഉപ്പാക്ക് ചോറിനൊപ്പം കൊടുക്കാനാ… കുമ്പളം ഒടച്ചത് ണ്ടേൽ ഉപ്പാക്ക് ചോറ് ബെയ്ക്കാൻ പിന്നൊന്നും വേണ്ട. ”

‘പിന്നെന്താ വാങ്ങിക്കാലോ ‘എന്ന് ഞാൻ പുഞ്ചിരിച്ചു.

വൈകിട്ട് തിരിച്ചു വരും വഴി ഞാനൊരു ഇളവൻ കായ മുഴുക്കെ തന്നെയങ്ങ് വാങ്ങിച്ചു.

ഉമ്മയ്ക്ക് സന്തോഷം ആകട്ടെ.

അല്ലേലും പുത്തനച്ചി പുരപ്പുറം തൂക്കുമെന്നാണല്ലോ!

ഉമ്മ സഞ്ചി തുറന്നു നോക്കുമ്പോ മഞ്ഞ കുമ്പളത്തിന് പകരം വെണ്ണീരിൽ പുതഞ്ഞ പച്ച നിറത്തിൽ ഒരു സാധനം.

“ഇതെന്താ ഞ്ഞി മേടിച്ചോണ്ട് വന്നിക്ക്?

ഇത് ഇബടെ ആർക്കും ഇഷ്ടല്ല. കറി വെച്ചാലും കൂടി ആരും കൂട്ടലില്ല. ഇന്റെ റബ്ബേ… ഇനി ഉപ്പാക്ക് ചോറ്റിന് എന്ത് കൊടുക്കും.” ഉമ്മ മൂക്കത്ത് വിരൽ വെച്ച് നിൽപ്പായി.

ഞാൻ ഇഞ്ചി കടിച്ച കുരങ്ങനെകൂട്ട് കെട്ട്യോനെ ഒന്ന്‌ പാളി നോക്കി.

കടയുടെ മുമ്പിൽ നിന്ന് മൊബൈലിൽ തോണ്ടി നിൽക്കുന്ന നേരം കൊണ്ട് ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഈ പറ്റ് പറ്റുമായിരുന്നോ?

“അന്നേ ല്ലാരും പറഞ്ഞതാ… മരോളെ അവനോന്റെ നാട്ടിന്ന് തന്നെ എട്ക്കുന്നതാ നല്ലത് ന്ന്…” ഉമ്മ പിറുപിറുത്തു.

പിന്നെ അടുത്ത വീട്ടിൽ നിന്ന് കറിയ്ക്ക് വല്ലോം തരപ്പെടുത്താൻ പറ്റുമോ എന്ന് നോക്കാനായി ഇറങ്ങിപ്പോയി.

എന്നാലും ഈ ‘മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ ‘ എന്ന ചൊല്ല് ഇവിടെ മാത്രം ബാധകം അല്ലാതായതെങ്ങനാ?…ഞാൻ വാ പൊളിച്ചു നിന്ന് കൊണ്ട് ആലോചിച്ചു.

രണ്ടുകിലോ വരുന്ന ഇളവൻ അല്പാഅല്പം എടുത്ത് ഒറ്റയ്ക്ക് തോരൻ ഉണ്ടാക്കി ഒറ്റയ്ക്ക് കഴിച്ചു തീർത്തത് ചരിത്രം!

“ദേ, ചെറിയ കഷ്ണം മുറിച്ചു വാങ്ങിച്ചോ… അല്ലേൽ ഫ്രിഡ്ജിൽ കിടന്ന് ചീയാനാകും അതിന്റെ വിധി…” കെട്ട്യോൻ ട്രോളി ഉന്തിക്കൊണ്ട് ബാത്ത് സോപ്പ് വാങ്ങിക്കുന്നിടത്തേക്ക് നടന്നു പോയി.

ഓ… പിന്നെ.

ഞാൻ അങ്ങനെ ഭക്ഷണസാധനങ്ങൾ കളയാറൊന്നുമില്ല.

ഞാൻ ചിറികോട്ടി.

ഉമ്മ ഉണ്ടാക്കുന്ന ‘കുമ്പളം ‘ഉടച്ചതിന് പ്രത്യേക രുചിയാണ്.

മത്തൻ തൊലി കളഞ്ഞ് സാമാന്യം വല്യ കഷ്ണങ്ങളായി മുറിച്ചെടുത്ത് മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കണം.

അതിലേക്ക് തേങ്ങ ചിരകിയതും കാന്താരിയും കുഞ്ഞുള്ളിയും ജീരകവും ചേർത്ത് അമ്മിയിൽ വെച്ച് ചതച്ചത് ഒഴിച്ചുവേവിച്ച് കടകോൽ കൊണ്ട് ഉടച്ചെടുക്കണം. പിന്നെ വെളിച്ചെണ്ണയിൽ വറ്റൽ മുളകും കറിവേപ്പിലയും ഉഴുന്നും ചേർത്ത് മൂപ്പിച്ചൊഴിക്കണം

ഒഹ്… അപ്പോ കൊതിയേറ്റുന്ന ഒരു ഗന്ധം അടുക്കളയിലങ്ങനെ പറന്നുനടക്കും

യൂട്യൂബ് വ്ലോഗേഴ്സ് പറയുന്നത് പോലെ ഈ കുമ്പളം ഒടച്ചത് മാത്രം ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം!!!

പച്ചക്കറികൾ വെയിംഗ്‌ മെഷീനീലിൽ വെച്ച് തൂക്കി സ്റ്റിക്കറൊട്ടിച്ചു നൽക്കുന്നിടത്ത് നല്ല ഉയരവും വണ്ണവുമുള്ള തമിഴ് പൊമ്പിള നിൽക്കുന്നത് കണ്ടു.അവരുടെ മൂക്കിലെ വെള്ളിക്കല്ല് പതിപ്പിച്ച മൂക്കുത്തിക്ക് അപാര ചേല്.

“മത്തൻ മുറിച്ചു തരണേ… അരക്കിലോ മതി.” ഞാൻ മഞ്ഞിച്ച ഒരു മത്തൻ മുഴുക്കെ അവരുടെ കയ്യിൽ നൽകിക്കൊണ്ട് പറഞ്ഞു.

മുറിക്കണം എന്ന് കേട്ടപ്പോൾ അവരുടെ മുഖം മങ്ങിയെന്ന് തോന്നി.

പണ്ട് കെട്ട്യോന്റെ വീട്ടിൽ നിന്ന് ഒരു മുഴുവൻ കുമ്പളം മുറിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും

കുറുക്കന് പൊതിയാതേങ്ങ കിട്ടിയ കൂട്ട് അവിടുന്നും ഇവിടുന്നും കൊത്തി ചിന്നം പന്നമാക്കി മാനം കെട്ട എന്നെത്തന്നെ ഓർത്തപ്പോൾ എനിക്ക് ചിരി വന്നുമുട്ടി.

പക്ഷേ ചിരിച്ചില്ല.

വലിയ മൂർച്ചയില്ലാത്ത കത്തി കൊണ്ട് മത്തൻ പിളർത്താൻ കഷ്ടപ്പെടുന്ന അവരെ പരിഹസിക്കുകയാണെന്ന് തോന്നിയാലോ?

അറിയാതെ പോലും ആരേം വേദനിപ്പിക്കുവാൻ ഒരു നിമിത്തമാകുന്നത് എനിക്കൊട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്!

“ഇത് പെളർത്താൻ കത്തി ഒക്കെന്തിനാ… അന്റെ കയ്യിന്റെ ആരോഗ്യം തന്നെ പോരെ പെണ്ണേ?” കയ്യിൽ തക്കാളി നിറച്ച പേപ്പർ കവർ തൂക്കി നിന്നിരുന്ന ഒരു കിളവൻ

ആ സ്ത്രീയുടെ ഉടൽവണ്ണം ഒളികണ്ണിട്ട് നോക്കി വഷളൻ ചിരി തൂകിക്കൊണ്ട് ഒരു ചോദ്യം പാസ്സാക്കി.

എന്റെ മുഖം മങ്ങി.

ഇത്രയും പ്രായമായിട്ടും സ്ത്രീകളെ ബഹുമാനിക്കാൻ പഠിച്ചില്ലല്ലോ എന്നോർത്ത് എന്റെയുള്ളിൽ അയാളോട് വെറുപ്പ് നുരഞ്ഞു.

” ഇന്റെ കയ്യിന്റെ ആരോഗ്യം ഞാൻ വേറെ പലതും അടിച്ചു തിരിക്കാനാണ് ഉപയോഗിക്കാറ് കാർന്നോരെ… ” അവരുടെ ചുണ്ടിൽ ചിരി വിടർന്നു നിൽക്കുമ്പോഴും കണ്ണിൽ തീയാളി.

കിഴവന്റെ മുഖം ഊക്കിൽ ഒരടിയേറ്റത് പോലെ ചളുങ്ങി വികൃതമായി.

ആഹാ… എത്ര കൃത്യമായ മറുപടി.

സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ഫ്ലോർ മാനേജർ നോക്കുമ്പോൾ കസ്റ്റമറെ ചിരിച്ചു കൊണ്ട് ഡീൽ ചെയ്യുന്ന സെയിൽസ് ഗേൾ…

കക്ഷത്തിൽ ഉള്ളത് പോകാതെ ഉത്തരത്തിൽ ഉള്ളത് എടുക്കാൻ പഠിച്ച ആ സ്ത്രീയെ ഞാൻ ആദരവോടെ നോക്കി മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു; അവർ തിരിച്ചും.

Post Views: 24
8
SHAMNA N M

ഓർമകളുടെ കാവൽക്കാരി

8 Comments

  1. Smitha Ranjith on November 6, 2024 2:53 PM

    Super.. നല്ലെഴുത്ത്

    Reply
  2. Shafia Shamsudeen on November 5, 2024 2:58 PM

    മത്തങ്ങയും കുമ്പളങ്ങയും അറിയാം.. എന്താണീ ഇളവൻ?
    എഴുത്ത് സൂപ്പർ 🥰👍

    Reply
  3. Sunandha Mahesh on October 13, 2023 7:12 PM

    👌👌👌

    Reply
  4. Divya Sreekumar on October 13, 2023 1:43 PM

    മത്തങ്ങ റെസിപി അടിപൊളി

    Reply
  5. Nishiba M on September 15, 2023 12:52 AM

    മനോഹരം

    Reply
    • Shreeja R on October 14, 2023 9:18 AM

      👌👌

      Reply
    • drvenus on November 6, 2024 9:39 AM

      മത്തൻ വിഭവം പരീക്ഷിക്കട്ടെ.!

      Reply
  6. Sabira latheefi on September 14, 2023 11:36 PM

    Adipoli

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.