Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഡയാന
അനുഭവം നര്‍മം

ഡയാന

By JISHA RAJESHSeptember 15, 2023Updated:September 22, 202314 Comments4 Mins Read280 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്ന് രാത്രി ജോലി കഴിഞ്ഞെത്തിയ പപ്പയുടെ കൈയ്യിൽ ഒരു ചെറിയ കാർഡ് ബോർഡ് പെട്ടിയുണ്ടായിരുന്നു. ആകാംക്ഷയോടെ പെട്ടിയ്ക്കരികിലെത്തിയ ഞങ്ങൾ കുട്ടികൾ നേർത്ത ഒരു ‘മ്യാവൂ’ ശബ്ദം കേട്ട്  സന്തോഷത്തോടെ തുള്ളിച്ചാടി. പെട്ടി തുറന്നപ്പോൾ അതിനുള്ളിൽ പേടി ച്ചരണ്ട കണ്ണുകളുമായി  ഞങ്ങളെയെല്ലാം മാറി മാറി നോക്കുന്ന, നല്ല വെളുവെളുത്ത കമ്പിളിക്കുപ്പായം ഇട്ടത് പോലൊരു പൂച്ചക്കുട്ടി. 

കഷ്ടിച്ച് ഇരുപത് ദിവസം പ്രായം കാണും. മനുഷ്യർക്ക് വളർത്താവുന്ന സകല പക്ഷിമൃഗാദികളെയും  ഞങ്ങൾ കുട്ടികളെക്കാളും കാര്യമായി പരിപാലിക്കുന്ന എൻ്റെ പ്രിയ മാതാവ് രംഗത്തേയ്ക്ക് കടന്ന് വന്ന് പൂച്ചക്കുഞ്ഞിൻ്റെ ഇനീഷ്യൽ അസസ്സ്മെൻ്റും  ജനറൽ എക്സാമിനേഷനും  കഴിഞ്ഞ് അസഗ്നിദ്ധമായി പ്രഖ്യാപിച്ചു. ” ഇത് സാധാരണ പൂച്ചയല്ല, വിദേശിയാണ്. അമ്മച്ചിയുടെ മുണ്ടിൻ്റെ അടുക്ക് പോലുള്ള വാല് കണ്ടില്ലേ, ഇതിനെ എവിടുന്ന് കിട്ടി ?”

കിലുക്കത്തിലെ മോഹൻലാൽ സ്റ്റൈലിൽ പപ്പാ മറുപടി പറഞ്ഞു. ” സിംഗപ്പൂരുള്ള എൻ്റെ ഒരു കൂട്ടുകാരൻ എനിക്ക് വേണ്ടി കൊണ്ടുവന്നതാണ്”. ഞങ്ങൾക്കെല്ലാം അദ്ഭുതവും ഒപ്പം ബഹുമാനവും തോന്നി ആ പൂച്ചക്കുട്ടിയോട്.  നാളെ സ്കൂളിൽ ചെല്ലുമ്പോൾ  ആളാകാനുള്ള വാർത്തയുമായി. പഞ്ഞിക്കിടക്കയും അനുബന്ധ സൗകര്യങ്ങളുമൊക്കെയൊരുക്കപ്പെട്ടു. നൂലുകെട്ടും പേരിടീലും നടന്നു. വിദേശിയും സർവ്വോപരി സ്ത്രീലിംഗത്തിൽ പെട്ടവളായത് കൊണ്ടും ‘ ഡയാന ‘ എന്ന പരിഷ്ക്കാരിപേരാണ് അവൾക്ക് ഇട്ടത്. വർഷവും വേനലും വസന്തവും മാറി മാറി വന്നു.  നമ്മുടെ കുഞ്ഞുഡയാന വളർന്ന് ഒരു സൗന്ദര്യധാമമായി പരിണമിച്ചു. 

രണ്ട് വജ്രക്കല്ലുകൾ പോലെയുള്ള നീലക്കണ്ണുകളും, മഞ്ഞിൻ വെളുപ്പുള്ള കട്ടി രോമങ്ങളുള്ള മേനിയും, വിശറി പോലുള്ള നീണ്ട വാലുമായി ആ മാർജ്ജാരസുന്ദരി എല്ലാവരുടെയും ഓമനയായി പരിലസിച്ചു. വീട്ടിലെ ഇളയ കുഞ്ഞിനെപ്പോൽ അവളെ കളിപ്പിക്കാനും താലോലിക്കാനും എല്ലാവരും മത്സരിച്ചു. സ്വാതന്ത്ര്യത്തോടെ മടിയിൽക്കയറിയിരുന്നും, തൊട്ടുരുമ്മി നടന്നും, വിളിച്ചാൽ ഉടൻ ഓടിവന്നും അവളും ഞങ്ങളെ സ്നേഹിച്ചു. നാട്ടിലും സ്കൂളിലുമൊക്കെ ഡയാനക്കഥകൾ പറയാൻ ഞങ്ങൾ മത്സരിച്ചു.
സ്കൂളിൽ ഇരിക്കുമ്പോൾ പോലും അവൾ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും എന്നോർത്ത് ഞാൻ വേവലാതിപ്പെട്ടു. പക്ഷേ വേവലാതി എനിക്ക് മാത്രമല്ല, അവളെക്കുറിച്ച് ചിന്തിക്കുന്നവർ വേറെയുമുണ്ടെന്ന് താമസിയാതെ മനസ്സിലായി. 

രാപകൽ വ്യത്യാസമില്ലാതെ, വീടിന് ചുറ്റും പൂവാലശല്യം. വിവിധ രാഗത്തിലും ശ്രുതിയിലുമുള്ള ‘മ്യാവൂ ‘കളാൽ ശബ്ദമുഖരിതമായി ഭവനാന്തരീക്ഷം.
പരിസരവാസികളായ കണ്ടൻ പൂച്ചകൾ, തങ്ങളെക്കൊണ്ടാവും പോൽ അവളുടെ ശ്രദ്ധയാകർഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു. 

ഡയാന പക്ഷേ അവരെയൊന്നും ഗൗനിച്ചില്ല.  ശ്രദ്ധിക്കാൻ ഞങ്ങൾ സമ്മതിച്ചില്ല എന്ന് പറയുന്നതാവും ശരി. വീടിന് പുറത്തേയ്ക്ക് പ്രാഥമികാവശ്യങ്ങൾക്കായി മാത്രമേ അവൾ പോകാറുണ്ടായിരുന്നുള്ളൂ. അതിനും ഞങ്ങൾ ശക്തമായ കാവലേർപ്പെടുത്തി. എങ്കിലും വീട്ടുതടങ്കലിൽ ഒരു പൂച്ചയെ എത്ര നാൾ കാത്തു സൂക്ഷിക്കും? സംഘർഷഭരിതമായ ദിവസങ്ങൾ കടന്നു പോകവെ, കാവൽ ഭടന്മാരുടെ കണ്ണ് വെട്ടിച്ച് ഒരു നാൾ ഒരു മാർജ്ജാര കുമാരൻ വീടിനുള്ളിൽ അതിക്രമിച്ചു കയറി. അതോടെ അപ്പനമ്മമാർ അടിയന്തിര കമ്മിറ്റി കൂടി ഒരു തീരുമാനമെടുത്തു. കട്ടപ്പനയിലെ ഒരു ബന്ധുവീട്ടിൽ ഇതേ പോലൊരു കണ്ടൻ പൂച്ചയുണ്ട്. ഇവളെ ആ യുവകോമളന് മംഗലം ചെയ്തു കൊടുക്കാം. പക്ഷേ ഉടനടി നടക്കില്ല. അവിടുന്നൊരാൾ  പെണ്ണ് കാണലിന് പൂച്ചയെയുമായി ഇങ്ങോട്ട് വരും.  അത് വരെ ഇവളെ കാത്തു സൂക്ഷിക്കണം. ആ ഉത്തരവാദിത്വം ഓരോരുത്തർക്കുമായി വീതിച്ചു കൊടുത്തു. 

അങ്ങനെ  കൂട്ടിലകപ്പെട്ട ഡയാനയ്ക്കും പോകെപ്പോകെ  ചില  ഭാവഭേദങ്ങൾ . പുറത്ത് നിന്നുള്ള ‘മ്യാവൂ ‘വിന് അവൾ മറുപടി ‘മ്യാവൂ ‘ കൊടുക്കുന്നു. എങ്ങനെയെങ്കിലും പുറത്ത് ചാടാൻ തക്കം പാർക്കുന്നു. ഞങ്ങളെയൊക്കെ ബദ്ധവൈരികളെയെന്ന പോൽ ക്രുദ്ധിച്ചു നോക്കുന്നു.  അതോടെ ഞങ്ങളും ബദ്ധശ്രദ്ധുക്കളായി. ശ്രമകരമായ ഒരു ഉത്തരവാദിത്വമായിരുന്നത്. എന്നാലും ഡയാനയെപ്പോലെത്തന്നെ ഒരു പൂച്ചക്കുഞ്ഞിനെക്കിട്ടമെങ്കിൽ വേറെ മാർഗ്ഗമില്ലായിരുന്നു സുഹൃത്തുക്കളെ. ആ നാട്ടിൻ പുറത്ത്, അന്തക്കാലത്ത്, ഒരേയിനത്തിൽപ്പെട്ട പൂച്ചകൾ തമ്മിൽ  ഡേറ്റിംങ്ങ്, മേറ്റിംങ്ങ് മുതലായവ നടത്തിക്കൊടുക്കുന്ന പരിഷ്കൃത സ്ഥാപനങ്ങളോ, സമ്പ്രദായങ്ങളോ നിലവിൽ ഉണ്ടായിരുന്നില്ല. 

ദിനരാത്രങ്ങൾക്ക് ഒച്ചിൻ്റെ വേഗം പോലെ തോന്നിപ്പിച്ച നാളുകൾ തള്ളി നീക്കവെ, അന്ന് നേരം പുലർന്നത് ആ അശുഭ വാർത്തയുമായിട്ടായിരുന്നു. നമ്മുടെ കഥാനായികയെ കാണാനില്ല! ‘കുന്തം പോയാൽ കുടത്തിലും തപ്പണം’ എന്ന മട്ടിൽ അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കിയില്ല. മരണവീട് പോലായി ഞങ്ങളുടെ വീട്. ദു:ഖത്തിൽ പങ്കുചേരാൻ അയൽക്കാരെല്ലാം എത്തി. ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച്
ഞാനും അനിയത്തിയും കരച്ചിലിൻ്റെ തോത് കൂട്ടിക്കൊണ്ടിരുന്നു. സ്കൂളിൽ പോകാതെ, ഭക്ഷണം കഴിക്കാതെ കുട്ടികളും, പരാതി പറഞ്ഞ് അമ്മയും രണ്ട് ദിവസം കഴിച്ചു. അവൾക്ക് എന്ത് പറ്റിയിട്ടുണ്ടാവാം എന്ന വിഷയത്തിൽ അഭ്യൂഹങ്ങളും കിംവദന്തികളും, എന്തിനേറേ, പ്രബന്ധങ്ങൾ വരെ രചിക്കപ്പെട്ടു. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം, പ്രസ്തുത പഞ്ചായത്തിലെ  തന്നെ ഒരു വീട്ടിൽ ഡയാനയുണ്ടെന്ന്  ചില ലോക്കൽ വാർത്താചാനലുകൾ അറിയിച്ചതനുസരിച്ച് പാഞ്ഞു ചെന്ന ഞങ്ങൾ ഞെട്ടിപ്പോയി.  ഞങ്ങളെ യാതൊരു പരിചയവുമില്ലാത്ത, ലോകത്തെ മറ്റ് മനശാസ്ത്രജ്ഞന്മാർ ചികിത്സിച്ചാൽ പ്രോഗ്രാം മൊത്തം മാറിപ്പോകുമെന്ന് ഡോക്ടർ സണ്ണി പറഞ്ഞ നകുലൻ്റെ ഗംഗയെപ്പോലൊരു ഡയാന ! അവളുടെ അടുത്തേയ്ക്ക് പോലും  ചെല്ലാൻ സമ്മതിക്കാതെ  അതാ, നെഞ്ചും വിരിച്ച് നിൽക്കുന്നു അവളുടെ  മനശാസ്ത്രജ്ഞനായ  മാർജ്ജാരമല്ലൻ. 

സമനില കൈവിട്ടു, വിട്ടില്ല എന്ന നിലയിൽ, പ്രതിസന്ധികളെയൊക്കെ തൃണവൽക്കണിച്ച്, ഡയാനയെ ഞങ്ങൾ ബലമായി പിടിച്ചു കൊണ്ടുവന്നു. ഞങ്ങളെയൊക്കെ ശത്രുക്കളെപ്പോൽ നോക്കി അവൾ മുരണ്ടു.  കടുത്ത ശബ്ദത്തിൽ “മ്യാവൂ” കൾ മുഴങ്ങി. യാതൊരു കൂസലുമില്ലാതെ പിന്നെയും ഇറങ്ങിപ്പോയി, നന്ദിയില്ലാത്ത ആ പൂച്ചത്തി.  നാണമില്ലാത്ത ഞങ്ങൾ പിന്നെയും പിടിച്ചു കൊണ്ടുവന്നു അവളെ. ഈ കൊണ്ടുവരവും ഇറങ്ങിപ്പോക്കും ഒരു ആചാരം കണക്കെ, കുറച്ച് ദിവസങ്ങൾ തുടർന്നു. 

ഒരു പൂച്ചയുടെ മുൻപിൽ അടിയറവ് പറയുന്നതിലും ഭേദം മരണമാണെന്നൊക്കെ എൻ്റെ അനിയത്തി പറയുന്നത് കേട്ട്, ഞെട്ടിത്തരിച്ച മാതാശ്രീ അവസാനം അസന്നിഗ്ധമായി അങ്ങട് കൽപിച്ചു. 

“ഇനി ഈ പൂച്ചയെ എൻ്റെ കൺമുൻപിൽ എങ്ങാനും കണ്ടാൽ കാല് തല്ലിയൊടിക്കും ഞാൻ. പൂച്ചയുടെ കാലല്ല, കൊണ്ടുവരുന്നവരുടെ കാൽ. ചിലപ്പോ കൈയ്യും. ഒന്നിനെയും വെറുതെ വിടിയേല, ഓർത്തോണം എല്ലാരും. ” കല്പന തൃണവൽഗണിച്ച് ഞങ്ങൾ രണ്ടാളും പിന്നെയും പോയി പാത്തും പതുങ്ങിയും അവളെയുമായി അടുക്കളമുറ്റത്തെത്തിയതും സീൽക്കാര ശബ്ദത്തോടെ  പറന്ന് വന്ന ഒരു സ്റ്റീൽ ചട്ടുകം അനിയത്തിയുടെ പുരികക്കൊടി കളെ  തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചീറിപ്പാഞ്ഞ് കടന്ന് പോയി, അടുത്തു നിന്ന മുരിങ്ങ മരത്തിൽ നിന്നും ഒരു  മുരിങ്ങക്കായയും പറിച്ച് ഹാർഡ്ലാൻഡിംങ്ങ് നടത്തി. ആ ഗ്യാപ്പിൽ പൂച്ച അതിർത്തി കടന്നു. ഉൽക്കയോ, വാൽനക്ഷത്രമോ എന്നൊക്കെ ചിന്തിച്ച്, അന്തം വിട്ട് കുന്തം വിഴുങ്ങാൻ ഞങ്ങൾക്ക് ഗ്യാപ്പ് തരാതെ, അടിയുടെ പെരുന്നാളും പാട്ടുകുർബാനയും ചൊല്ലിക്കഴിഞ്ഞ മാതാവ്, താഴെ വീണ മുരിങ്ങക്കായ പെറുക്കി അകത്ത് പോയി. ശേഷം ശുഭം. 

NB: അവൾ അമ്മയും മുത്തശ്ശിയും മുതുമുത്തശ്ശിയുമൊക്കെയായത് മാറി നിന്ന് ഞങ്ങൾ കണ്ടു. പക്ഷേ അവളെപ്പോലെ ഒരു പൂച്ചക്കുട്ടി പോലും അവൾക്ക്ജ നിച്ചില്ല. ഈ സംഭവം എന്നെ പഠിപ്പിച്ച പാഠങ്ങൾ രണ്ടാണ്. 

പൂച്ചകളെ വിശ്വസിക്കാൻ പറ്റില്ല. (പൂച്ചപ്രേമികളെ…. നിങ്ങ..  ക്ഷമി.. )

ജീവശാസ്ത്രപരമായ അടിച്ചമർത്തലുകൾ മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും അതിസാഹസികരാക്കും. 

Post Views: 30
12
JISHA RAJESH

14 Comments

  1. Nafs nafs on September 22, 2023 6:01 PM

    😄😄👌👌

    Reply
  2. Shreeja R on September 20, 2023 11:09 PM

    കൊള്ളാം 🤓🤓

    Reply
    • Jisha Rajesh on September 21, 2023 1:21 PM

      Thanks a lot

      Reply
  3. Joyce Varghese on September 17, 2023 2:08 AM

    ചിലർക്ക് pets സ്വാന്തനം നൽകും. അവർ അത്രയും അതിനെ ലാളിക്കുന്നുണ്ടാകും.
    ❤

    Reply
    • Jisha Rajesh on September 19, 2023 6:54 PM

      Exactly.Its a part of psychological treatment also.But I m not an animal lover. May b bcz of this incident. The main part is still I m having kitten & kitty at home.My kids are punishing me🤣🤣🤣Theyr the owner and I m the caretaker.Thank you for the support Joyce.

      Reply
  4. Someone on September 16, 2023 6:40 PM

    അവസാനം ശുഭമായി.. എനിക്കും ഇവറ്റകളെയൊക്കെ ദൂരെ നിന്ന് നോക്കി കാണുന്നതാ ഇഷ്ടം ❤️

    Reply
    • Jisha Rajesh on September 19, 2023 6:56 PM

      Athe athe. Njanum animal lover alla .Mari ninnu kanan eshtam anu.Thank you 🤩😍

      Reply
  5. Sunandha Mahesh on September 16, 2023 3:21 PM

    😄😄ഓൾക്ക് ഓനാണ് വലുത്.

    Reply
    • Jisha Rajesh on September 19, 2023 6:57 PM

      Athe athe.Thank you 🤩😍

      Reply
  6. Sabira latheefi on September 15, 2023 7:47 PM

    😍😍പെറ്റ് അനിമൽസിനെ വളർത്തുന്നത് ഇങ്ങനെ തന്നെ അല്ലെ. അവയുടെ ആവശ്യങ്ങൾ നമുക്ക് അനാവശ്യം ആയിട്ടാണ് തോന്നുക

    Reply
    • JISHA RAJESH on September 15, 2023 10:01 PM

      Athukondu pets nottam annu nirthiyathanu dear.Epol Fish mathrame ullu. Engottum odi povillallo.🤣🤣Thanks for reading🤩😍

      Reply
      • Divya Sreekumar on September 20, 2023 8:34 AM

        Princess Diana കൊള്ളാം ട്ടോ 😀

        Reply
        • Jisha Rajesh on September 20, 2023 11:58 AM

          Thanks dear🤩😍

          Reply
          • Silvy Michael on September 27, 2023 11:17 AM

            😂😂😂

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.