Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറ്റുള്ളവരുടെ കാര്യങ്ങളിൽ എന്തിനാണ് നമുക്കിത്ര താല്പര്യം?
സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

മറ്റുള്ളവരുടെ കാര്യങ്ങളിൽ എന്തിനാണ് നമുക്കിത്ര താല്പര്യം?

By Akhilesh ParameswarSeptember 15, 2023Updated:December 4, 202320 Comments4 Mins Read551 Views
Bookmark Now
Please login to bookmark Close

No account yet? Register

നമ്മുടെ നാട് സമ്പൂർണ സാക്ഷരത നേടിയിട്ടും രാജ്യം അങ്ങ് ചന്ദ്രനിൽ മുദ്ര പതിപ്പിച്ചിട്ടും പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാത്ത ഒന്നാണ് മലയാളിയുടെ കപട സദാചാരം.

ഇന്നും മലയാളമക്കൾ തന്റെയുള്ളിലെ സദാചാരത്തിന്റെ ചാട്ട ചുഴറ്റുന്നത് മുഴുവൻ സ്ത്രീകൾക്ക് നേരെയാണ്.

സ്ത്രീകൾ അല്പം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാലോ ഒരു ഫോട്ടോ / വീഡിയോ പോസ്റ്റ്‌ ചെയ്താലോ അപ്പോൾ അണപൊട്ടുന്ന സദാചാരബോധവും, ലൈംഗികദാരിദ്രവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

വസ്ത്രധാരണം അവനവന്റെ പേഴ്സണൽ വിഷയമാണെന്നുള്ള സാമാന്യബോധമില്ലാത്തത് കൊണ്ടോ അതോ ഏത് പെണ്ണിന്റെയും പോസ്റ്റിന് കീഴിലും പോയി കുത്തി മറിയാമെന്ന തോന്നൽ കൊണ്ടോ എന്നറിയില്ല കാലങ്ങളായി മാറ്റമില്ലാതെ ഈ പ്രക്രിയ തുടർന്ന് കൊണ്ടിരിക്കുന്നു.

ഞാൻ എന്ത് ധരിക്കണം ധരിക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്… കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ പ്രായപൂർത്തിയായ ഏതൊരാൾക്കും സ്വന്തം താത്പര്യങ്ങൾ തിരഞ്ഞെടുക്കാനും സംരക്ഷിക്കാനുമുള്ള അവകാശങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട്.

എന്റെ വസ്ത്രം എന്റെ ശരീരം എന്റെ ഇഷ്ടം അതിൽ പുറമേ നിന്ന് നോക്കുന്ന ഒരാൾ ഊറ്റം കൊള്ളേണ്ടതില്ല, അങ്ങനെ തന്നെയാണ് മറ്റുള്ളവരുടെ കാര്യവും.

ഒരു സ്ത്രീ എന്ത് ധരിച്ചു എങ്ങനെ ധരിച്ചു എന്നുള്ളത് അവരെ മാത്രം സംബന്ധിക്കുന്ന വിഷയമാണെന്നിരിക്കെ എന്തിനാണ് ഹേ സദാചാരത്തിന്റെ പാഠപുസ്തകവുമായി അവർക്ക് പിന്നാലെ നിരങ്ങുന്നത്.

ഈ അടുത്തിടയ്ക്ക് ഡോക്ടർ ഷിനു ശ്യാമളൻ അല്പം മോഡേൺ ആയിട്ടുള്ള വസ്ത്രം ധരിച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്ക്ങ്ങ വച്ചപ്പോൾ അതിനടിയിൽ “നിങ്ങളൊരു ഡോക്ടർ അല്ലേ? ഇങ്ങനെ നടക്കാമോ?” എന്നൊരു cmt കണ്ടു. ഞാനൊന്ന് ചോദിക്കട്ടെ ഡോക്ടർ ആയത് കൊണ്ട് അവർ ഇങ്ങനെ നടക്കണം ഇങ്ങനെ ഇരിക്കണം എന്നൊക്കെയുണ്ടോ?

inbound4871916886614779150

ഇത് കേവലം ഒരു ഷിനു ശ്യാമന്റെ മാത്രം കാര്യമല്ല ഏത് സെലിബ്രിറ്റിയുടെ പോസ്റ്റ്‌ എടുത്താലും അതിലെല്ലാം ഇങ്ങനെ ഓരോ cmts കാണാം.ഇന്നലെ മനോരമ ഓൺലൈനിലും കണ്ടു സോഷ്യൽ മീഡിയ വിമർശകരുടെ ഇരയായ നീന ഗുപ്തയുടെ വസ്ത്രധാരണം.

പ്രായവും രൂപവും തൊട്ട് ചെയ്യുന്ന ജോലി വരെയും വസ്ത്രധാരണത്തിൽ വിഷയമായി മാറുകയാണ്.

64 കാരിയായ നീന ഗുപ്ത മോഡേൺ വസ്ത്രം ധരിച്ചതാണ് സോഷ്യൽ മീഡിയ സിംഹങ്ങൾക്ക് ദഹിക്കാതെ പോയത്.

സെലിബ്രിറ്റി പോട്ടെ ഒരു സാധാരണ നാട്ടിൻപുറത്തുകാരി പെൺകുട്ടിയിലേക്ക് വന്നാലും ഇത് തന്നെ അവസ്ഥ… പറഞ്ഞു പറഞ്ഞു അവൾക്കൊരു പുത്തൻ പട്ടം കൂടി ചാർത്തി കൊടുക്കും വേറൊന്നുമല്ല പോക്ക് കേസ്.

അല്ല മാന്യന്മാരെ ഷോട്ട്സ് ഇട്ടാൽ, ജീൻസും ടീ ഷർട്ടും ധരിച്ചാൽ,മിഡിയും ടോപ്പും ഇട്ടു ഡാൻസ് കളിച്ചാൽ,പത്ത് പേരോട് ചിരിച്ചു സംസാരിച്ചാൽ, ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഇഷ്ടമുള്ളിടത്ത് പോയാൽ, ഫോട്ടോ എടുത്താൽ അത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്‌താൽ എങ്ങനെയാണ് പോക്ക് കേസാകുന്നത്? ഇതൊക്കെ ചെയ്യുന്നവർ തെരുവ് വേശ്യയാണ് അല്ലെങ്കിൽ അവരെക്കാൾ കഷ്ടമാണ് എന്നൊക്കെ വിളിച്ചു കൂവുന്നത് കേൾക്കാം ഒരു വേശ്യയുടെ ഐഡന്റിറ്റി ഇതൊക്കെയാണെന്ന് ഏതെങ്കിലും നിയമ പുസ്തകത്തിലോ മത ഗ്രന്ഥങ്ങളിലൊ പറഞ്ഞിട്ടുണ്ടോ?

കഴുത കാമം കരഞ്ഞു തീർക്കും എന്ന് പറയും പോലെ നിങ്ങളുടെയുള്ളിലെ വൃത്തികെട്ട സദാചാരത്തിന്റെ വിഴുപ്പ് ഇങ്ങനെ മറ്റുള്ളവരുടെ പോസ്റ്റുകളിൽ കൊണ്ട് പോയി തള്ളരുത്.

സ്വന്തം കെട്ട്യോൾക്കും കുട്ട്യോൾക്കും ഉടുപ്പ് വാങ്ങി കൊടുക്കാൻ നേരമില്ലാത്തവരാണ് എവിടെയോ കിടക്കുന്ന ആർക്കൊക്കെയോ ഉടുപ്പ് തയ്ക്കാൻ നടക്കുന്നത്.

കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് cmt ബോക്സിൽ തള്ളി സ്വയം നിർവൃതിയടയുന്ന മനസ്ഥിതിക്കാരുടെ വീട്ടിലെ അമ്മ പെങ്ങന്മാരുടെ അവസ്ഥ ഞാൻ ആലോചിക്കാറുണ്ട്.

മലയാളിയുടെ മാത്രം പൊതുസ്വഭാവമായ ഈ പ്രക്രിയ മറ്റൊരു രാജ്യത്തും കാണാൻ സാധിക്കില്ല, ഇതേ മലയാളി ഒരു പുറം രാജ്യത്ത് ചെന്ന് ഇത്തരമൊരു പ്രവർത്തിക്ക് മുതിരുകയുമില്ല..സ്വന്തം നാട്ടിൽ എന്തും വിളിച്ചു കൂവാമെന്ന ധൈര്യം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

സ്വന്തം ഭാര്യയെ,പെങ്ങളെ, അല്ലെങ്കിൽ രക്തബന്ധത്തിൽ ഉള്ള ഒരു പെണ്ണിനെ മറ്റൊരാൾ അഞ്ച് മിനുട്ട് നോക്കിയാൽ ബിപി കൂടുന്നവരാണ് അന്യന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് പിന്നാലെ ആത്മരതി പ്രകടിപ്പിച്ച് പായുന്നത്.

ഇഷ്ടമുള്ളത് ധരിച്ച് ഇഷ്ടമുള്ളിടത്ത് പോകാനുള്ള സ്വാതന്ത്ര്യം ആണിനെന്ന പോലെ പെണ്ണിനുമുണ്ടെന്ന സത്യത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാൻ ഇനിയെന്നാണ് മലയാളികൾ പഠിക്കുക.

ഇതിപ്പോ ആണുങ്ങൾ മാത്രമാണ് കുറ്റം പറയുന്നതെന്ന് വിചാരിക്കരുത് കേട്ടോ.. പെണ്ണുങ്ങളും ഒട്ടും മോശമല്ല…

അയ്യേ.. ഇവളൊക്കെ ഒരു പെണ്ണാണോ? എന്ന് തുടങ്ങി എന്റെ വീട്ടിൽ എങ്ങാനും ആയിരിക്കണം, എന്റെ മകൾ ആയിരിക്കണം അങ്ങനെ എന്റെ, എന്റെ…. കൂട്ടി കുറ്റം പറച്ചിലുകൾ നീളും.

അല്ലയോ എന്റെ പറച്ചിലുകാരെ നിങ്ങളീ പറയുന്നവരൊന്നും നിങ്ങളുടെ ആരുമല്ലാത്ത സ്ഥിതിക്ക് മിണ്ടാതിരിക്കുന്നതല്ലേ നല്ലത്?

ഇനി നിങ്ങളുടെ ആരെങ്കിലും ആണെങ്കിൽ തന്നെ Right to freedom എന്നൊന്നുണ്ട്. ഇന്ത്യയെന്ന മഹാരാജ്യം തന്റെ പൗരർക്ക് അനുവദിച്ച് നൽകിയ ഈ നിയമം (ആർട്ടിക്കിൾ 19 – 22) വഴി നോക്കിയാൽ സ്വന്തമാണെങ്കിൽ കൂടി അവരുടെ വ്യക്തിപരമായ അവകാശങ്ങളിൽ കൈ കടത്താൻ പാടില്ല.

നിയമവും ഭരണഘടനയും നോക്കി ജീവിക്കാൻ പറ്റില്ല്യ സാറേ എന്നാണെങ്കിൽ നോക്കിയേ പറ്റൂ എന്ന് തിരിച്ചു പറയേണ്ടി വരും പറയുക തന്നെ ചെയ്യും, കാരണം കാലം മാറി.

പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ടീംസിന്റെ ആത്മരോധനങ്ങളെ പുതുതലമുറ പുച്ഛിച്ച് തള്ളും,തള്ളണം.

വഴിയേ പോകുന്ന പെൺകുട്ടികളുടെ ഉടുപ്പിന്റെ ഇറക്കം നോക്കാൻ കണ്ണും കുറ്റം പറയാൻ വായും തുറക്കുന്ന അമ്മായിമാരോടാണ് – അടുക്കളയെന്ന നാല് ചുവരിനുള്ളിൽ പുകയടിച്ചും അരിയിടിച്ചും ജീവിച്ച പെണ്ണുങ്ങളുടെ കാലമല്ലിത്, നിങ്ങളുടെ നല്ല പ്രായം അങ്ങനെയായിരുന്നു എന്ന് വച്ച് ഇന്നത്തെ പെൺകുട്ടികളും അതേ പാത പിന്തുടരണമെന്ന് പറയുന്ന പ്രാചീനചിന്താധാര പഴയ മുറുക്കാൻ ചെല്ലത്തിൽ വച്ചാൽ മതി അല്ലാതെ പുറത്തെടുത്ത് മുറുക്കിത്തുപ്പരുത്.

പെൺകുട്ടികളുടെ ഉടുപ്പിന്റെ നീളം നോക്കി കുറ്റം പറയുന്ന അമ്മാവന്മാരോട് – ആയ കാലത്ത് സ്വന്തം പെണ്ണുങ്ങളെ വീട്ടിൽ കുടിയിരുത്തിയിട്ട് നാട്ടിലിറങ്ങി പലരുടേയും തുണി അഴിപ്പിച്ചും അഴിച്ചും വിലസി നടന്നതിന്റെ ബാക്കി തിളപ്പാണ് കാണിക്കുന്നതെങ്കിൽ അത് വേണ്ടാ, കാരണം നിങ്ങളല്ലല്ലൊ അവർക്ക് ചിലവിന് കൊടുക്കുന്നത്.

അടുത്ത വീട്ടുകാരന്റെ മകളുടെ ഇറക്കം കുറഞ്ഞ വസ്ത്രധാരണത്തേ കുറ്റം പറയുകയും സ്വന്തം മകന്റെ മകൾ ബിക്കിയിട്ട് ഫോട്ടോ എടുത്താൽ അതിൽ ഊറ്റം കൊള്ളുകയും ചെയ്യുന്ന പ്രത്യേകമനോഭാവക്കാരെയും ഞാൻ കണ്ടിട്ടുണ്ട്.

ആരോപണങ്ങളും ആക്ഷേപങ്ങളും വസ്ത്രത്തിൽ മാത്രം നിൽക്കുന്നില്ല അതും കടന്ന് ബോഡി ഷെയ്മിങ്ങിലേക്കും പോകുന്നു ചിലർ.

നല്ല വസ്ത്രം ധരിച്ചാലും ശരീരം അല്പം തടിച്ചോ അല്ലെങ്കിൽ മെലിഞ്ഞോ ഇരിക്കുന്ന ആളാണെങ്കിൽ അത് മതി കുറ്റം പറയാൻ.

മെലിഞ്ഞവർ സാരിയുടുത്താൽ കോലിൽ തുണി ചുറ്റിയത് പോലെന്ന് പറയും തടിച്ചവർ ചുരിദാർ ഇട്ടാൽ പുട്ട് കുറ്റിയിൽ ഇറങ്ങിയത് പോലെന്നായി.

“അല്ലേലെ തടിച്ചി അതിന്റെ കൂടെ ചുരിദാറും കയറ്റി ഇറങ്ങിയേക്കുന്നു, 26 വയസ്സേ ഉള്ളൂ കണ്ട പറയുവോ.. ചീമപ്പോർക്ക്.. ഒരു സാരി ഉടുത്ത ഇത്രയും ബോർ ഉണ്ടാവില്ലായിരുന്നു”.

ഒരു യാത്രയ്ക്കിടെ കേട്ട വാക്കുകളാണ് മുകളിൽ..

ഭർത്താവിന്റെ ക്രൂരമായ ആ ആക്ഷേപങ്ങൾക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ ചുണ്ടിൽ വരുത്തിയ വിളറിയ ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കുമ്പോൾ ആ യുവതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചു.

ഭാര്യക്ക് വിലകൂടിയ പട്ട് സാരി വാങ്ങിയിട്ട് പെങ്ങൾക്ക് വില കുറഞ്ഞ കോട്ടൺ ചുരിദാർ വാങ്ങിയ ആങ്ങളമാരെയും എനിക്കറിയാം.. അവരതിന് കണ്ടെത്തിയ മറുപടി അവൾ (പെങ്ങൾ ) ഈർക്കിലി പോലെയാ സാരി ഉടുത്ത ഒരു ഭംഗി കാണില്ല..ഇത് മതി.

ഒരു സാരി ഉടുക്കണമെന്നും പുറത്ത് പോകണമെന്നുമൊക്കെ അവർക്കും ആഗ്രഹമുണ്ടാകും പക്ഷേ പുറത്തേക്ക് ഇറങ്ങുമ്പോഴുള്ള കുത്തലുകൾ സഹിക്കാൻ പറ്റാത്തത് കൊണ്ടും ഇത്തരം അവഗണനകൾ കൊണ്ടും അവരവരുടെ സ്വപ്നങ്ങൾ മനസ്സിൽ കുഴിച്ച് മൂടുന്നു.

എനിക്ക് കിട്ടാത്തതൊന്നും ഇനിയാർക്കും വേണ്ടെന്ന് ചിന്തിക്കുന്ന അമ്മായിമാരും, ആയ കാലത്ത് അറുമാതിച്ചു നടന്ന അമ്മാവന്മാരും പിന്നെ ഇന്നിന്റെ കാലത്തെ ഓൺലൈൻ ആങ്ങളമാരും ഒരു മൂലയ്ക്കോട്ട് ഒതുങ്ങിയിരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

ഇടയ്ക്കെങ്കിലും താനീ ചെയ്യുന്നതും പറയുന്നതും ശരിയാണോ എന്ന് സ്വയമൊന്ന് ചിന്തിച്ചു നോക്കുക.. അപ്പോൾ കിട്ടുന്ന ഉത്തരത്തിന് മുൻപിൽ നിങ്ങൾ ചെയ്തു കൂട്ടിയ കാര്യങ്ങളോർത്ത് ലജ്ജ തോന്നുന്നുവെങ്കിൽ കുറഞ്ഞത് അവനവന്റെ മനഃസാക്ഷിയോടെങ്കിലും നീതി പുലർത്താൻ ശ്രമിക്കുക.

ലോകം ഒരു വിഭാഗത്തിന്റേത് മാത്രമല്ലെന്നും എല്ലാ കാലത്തും എല്ലാവർക്കും നിത്യയൗവ്വനമുണ്ടാകില്ലെന്നും മനസ്സിലാക്കുക.

അല്ലെങ്കിലും പുറത്തേക്ക് പോകുന്ന വായു അകത്തേക്ക് വരാതിരിക്കുന്നിടത്ത് തീർന്നടോ നമ്മുടെയൊക്കെ ജീവിതം.

ചിത്രത്തിന് കടപ്പാട് : Samayam Malayalam

Post Views: 41
13
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

20 Comments

  1. Nishiba M on September 23, 2024 6:01 PM

    ധരിക്കുന്നതിന്റയ കുഴപ്പമല്ല, പലപ്പോഴും നമ്മുടെ കാഴ്ചയുടേയും ചിന്താഗതിയുടേയും കുഴപ്പമാണ്. കണ്ടു പരിചയിച് ചിലതിൽ തന്നെ ഉറച്ചു നിൽക്കുന്ന മനസ്സ്. കാലം മാറുന്നതിനെ അംഗീകരിക്കാൻ കഴിയാതെ ഇന്നും പഴമ തിരയുന്നവർ. ശരീരം അവനവന്റെ അവകാശമെന്നിരിക്കേ അതിലേക്കുള്ള ഏതു രീതിയിസുള്ള കടന്നുകയറ്റവും കുറ്റകരമാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ തെറ്റായ ബഹിർസ്ഫുരണമാണത്. അതൊരു ന്യൂനപക്ഷമേ ഉള്ളൂ. അവനവന്റെ ചിന്താഗതികൾ ഒളിച്ചിരുന്നെവിടേയും വിളമ്പി ആളാവുന്നവർ. അവനവനു ഇഷ്ടമുള്ള ,യോജിക്കുന്ന വസ്ത്രം ധരിക്കുക.. സദാചാരം പ്രസംഗിക്കുന്ന വർക്ക് ഇല്ലെങ്കിൽ മറ്റൊരു കാരണമുണ്ടാവും പറഞ്ഞു നടക്കാൻ. നന്നായി എഴുതി.

    Reply
  2. അനുരാഗം on September 19, 2023 2:26 PM

    ഇന്ന് പുറത്തേക്ക് ഇറങ്ങിയാൽ മാന്യമായ വസ്ത്രം ധരിച്ചു പോകുന്നത് പുരുഷന്മാർ ആണ്.. ഇറക്കം കുറഞ്ഞ നിക്കർ ഇട്ടോ, കക്ഷം കാണിക്കുന്ന സ്ലീവ് ലെസ്സ് ഇട്ടോ. കൈ പോക്കുമ്പോൾ വയർ കാണുന്ന ടോപ് ഇട്ടോ ഒരാണും നടക്കാറില്ല..

    എന്റെ ശരീരം, ന്റെ സ്വാതന്ത്ര്യം നീയൊക്കെ വേണേൽ കണ്ടു കൊതിക്കു.. എന്നൊരു ആറ്റിട്യൂട് ആണോ ഇന്നത്തെ പെൺകുട്ടികളുടെ മോഡേൺ വസ്ത്രധാരണം എന്നൊരു ഡൌട്ട് ഉണ്ട്..

    ഇൻസ്റ്റാ പോലുള്ള സോഷ്യൽ ആപ്പുകളിൽ ഭൂരിപക്ഷം പെൺകുട്ടികളും വസ്ത്രത്തിന്റെ അളവ് കുറയ്ക്കുകയോ, ഇറുക്കം കൂട്ടുകയോ ചെയ്തു കൊണ്ടു ഒരുപാട് ഫോളോ ഉണ്ടാക്കുന്ന ട്രൻഡ് ഉം ഉണ്ട്.

    പിന്നെ ഈ പോസ്റ്റ്‌ ഇട്ട താങ്കൾ പോലും സ്വന്തം ഭാര്യയോ പെങ്ങളോ ഒരു ബിക്കിനി ഇട്ട ഫോട്ടോ ഇട്ടാൽ പ്രോത്സാഹനം കൊടുക്കും എന്ന് തോന്നുന്നില്ല.. എന്തുവാടി ഇത്, അല്ലെങ്കി ഊരി കളയടിയീ ഡ്രസ്സ്‌ എന്നല്ലേ പറയു നിങ്ങൾ. അത്രേയുള്ളൂ… ഈ സദാചാരം…

    Reply
    • Akhilesh Parameswar on September 23, 2023 11:47 PM

      അങ്ങനെ ഞാൻ ഊരിക്കളയിച്ചു എന്ന് എന്റെ പെങ്ങള് പറഞ്ഞോ… 😊😊 അല്ലെങ്കിൽ താങ്കൾ കണ്ടോ?

      Reply
  3. Someone on September 16, 2023 6:35 PM

    മാന്യമായ വസ്ത്രം ധരിക്കണം .. നല്ല ലേഖനം എഴുതി. ❤️💪

    Reply
    • Akhilesh Parameswar on September 17, 2023 3:01 AM

      താങ്ക്യൂ ❤

      Reply
      • P. Haneesh on September 18, 2023 2:53 PM

        ഞാൻ നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു.എല്ലാർക്കും വസ്ത്ര സ്വാതന്ത്ര്യം ഉണ്ട്. ചിലർക്ക് അത് കോൺഫോർട്ട് ഫീൽ ചെയ്യും. എന്നാലും നമ്മുടെ സൗന്ദര്യം മറ്റുള്ളവരുടെ കണ്ണുകളിൽ ആണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.അതുകൊണ്ട് നമുക്ക് സൗകര്യപ്രദവും മറ്റുള്ളവർ അയ്യേ.. എന്ന് പറയാത്തതുമായ ഏതു വസ്ത്രവും ദരിക്കാം.പിന്നെ ആരും കണ്ണാടികൾ അല്ല പ്രതിച്ചായ പ്രതിഫലിപ്പിക്കാൻ.

        Reply
        • Jithu Nair on September 18, 2023 3:11 PM

          ഇറക്കം ഉള്ളതായാലും, കുറഞ്ഞതായാലും..
          ഭംഗിയുള്ള, ഇണങ്ങുന്ന വസ്ത്രങ്ങൾ വേണം ധരിക്കാൻ.. കുറ്റം പറയുന്നവർ എങ്ങനെ നടന്നാലും പറയും. വസ്ത്രം ഏതായാലും ശരീരത്തിന് ചേരുന്നതാണെങ്കിലെ ഭംഗി ഉണ്ടാവു. പിന്നെ ആഗ്രഹങ്ങളുടെ പുറത്ത് വ്യത്യസ്ത വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരുമുണ്ട്. മോഡലുകൾ ആദ്യ കാലങ്ങളിൽ സാരീ മാത്രം ഉടുത്തു നടന്നവർ പിന്നീട് കാലങ്ങളിൽ ശേഷം ബികിനി ഇട്ട ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട്. അത് അവരുടെ career ഭാഗമായിട്ട് തന്നെയാകും ചെയ്തിരിക്കുക. സ്വന്തം ഇഷ്ടത്തിന് തന്നെയാണ് വസ്ത്രങ്ങൾ ധരിക്കേണ്ടത്. അതിൽ മറ്റുള്ളവർ എന്ത് പറയുമെന്ന് നോക്കേണ്ടതില്ല.
          എങ്കിലും മുമ്പ് പറഞ്ഞത് പോലെ എപ്പോഴും സ്വന്തം ശരീരത്തിന് യോജിച്ച വസ്ത്രങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നത്താണ് ഉചിതം…

          Reply
  4. Divya Sreekumar on September 16, 2023 12:10 PM

    ഇങ്ങനെയൊക്കെ എഴുതാമോ?ഞങ്ങൾ, സദാചാര സംരക്ഷകര്‍ക്ക് വസ്ത്രധാരണം അവനവന്റെ ഇഷ്ടപ്രകാരം എന്ന നിലപാടിനെ അംഗീകരിക്കാനാവില്ല😀😀
    നമുക്ക് comfort ആയ, ആത്മവിശ്വാസം തരുന്ന വസ്ത്രധാരണരീതിയെ പുച്ഛത്തോടെ കാണുന്നവരെ ഗൗനിക്കാതെ മുന്നോട്ട് പോകാന്‍ എല്ലാര്‍ക്കും സാധിക്കണം..നല്ല പോസ്റ്റ് 👍👍❤️

    Reply
    • Joyce Varghese on September 17, 2023 2:02 AM

      👍

      Reply
  5. Remya Bharathy K on September 16, 2023 10:44 AM

    Wonderful 👌👌👌

    Reply
    • Akhilesh Parameswar on September 16, 2023 10:51 AM

      നന്ദി ❤️

      Reply
  6. Neethi Balagopal on September 16, 2023 9:59 AM

    അവരവർക്ക് തൃപ്തി തോന്നും വിധത്തിൽ വസ്ത്രം ധരിക്കുക അതാണ് നല്ലത്. ഞാനും എനിക്ക് കംഫർട്ടബിൾ ആയി വസ്ത്രം ധരിക്കുന്ന ആളാണ്. കുറ്റം പറച്ചിലുകൾ ഒത്തിരി കേൾക്കാറുമുണ്ട്. നല്ല പോസ്റ്റ്

    Reply
    • Akhilesh Parameswar on September 16, 2023 10:51 AM

      കുറ്റം പറയുന്നവർ സ്വന്തം യോഗ്യത എന്താണെന്ന് ചിന്തിക്കുന്നില്ല…

      Reply
  7. Sunandha Mahehs on September 15, 2023 10:53 PM

    എന്റെ ഡ്രസിങ് എന്റെ മാത്രം ചോയ്സ് ആണ്‌.
    ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ എനിക്കൊരു തൃപ്തി തോന്നണം.

    Reply
    • Akhilesh Parameswar on September 16, 2023 12:52 AM

      അതാണ് വേണ്ടത്.. അതിനപ്പുറം ആരെയാണ് കണക്ക് ബോധിപ്പിക്കാനുള്ളത്… അതിന്റെ ആവശ്യവുമില്ല..

      Reply
      • Raj Anju s on September 16, 2023 5:43 PM

        സദാചാരം ഘോരഘോരം പ്രസംഗിക്കുന്നവർ മാത്രമല്ല സ്വാതന്ത്ര്യത്തെ പുറത്ത് നല്ല രീതിക്ക് establish ചെയ്യുകയും ഞങ്ങൾ പുരോഗമനാചിന്താഗതിക്കാർ ആണെന്ന് സ്വയം പറയുകയും ചെയ്യുന്നോർ തന്നെ സ്ത്രീകളുടെ വസ്ത്രസ്വതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ഒളിഞ്ഞും തെളിഞ്ഞും കുത്തുന്നത് കണ്ടിട്ടുണ്ട്.അതിൽ സ്ത്രീകളും പെടും.
        “അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്നത് പോലെ രണ്ട് ചേരിയിൽ നിന്ന് തമ്മിൽ തമ്മിൽ കലഹിക്കാൻ അല്ലാതെ ഒരു നാളും ഈ ഒരു വിവാദപരമായ ചിന്തകൾക്കും കമന്റുകൾക്കും അറുതി വരാൻ പോണില്ല.
        കാലം മാറുന്നുണ്ട്
        കോലം മാറുന്നുണ്ട്
        മനുഷ്യനിപ്പൊഴും ശിലായുഗത്തിലാ.🤦‍♀️🙎🏻‍♀️

        Reply
  8. Sabira latheefi on September 15, 2023 10:25 PM

    സ്ത്രീ ആയാലും പുരുഷൻ ആയാലും മാന്യമായ വസ്ത്രം ധരിക്കുക.. അൽപ വസ്ത്ര ധാരിയായ ഒരു പെണ്ണിനെ കണ്ടാൽ തങ്ങൾക്ക് ഒന്നും തോന്നില്ല, ബികിനി വേഷത്തിൽ കണ്ടാലും കുഴപ്പമില്ല, അങ്ങനെ തോന്നുന്നവന്റെ മനസ് ശരിയല്ല എന്നൊക്കെ പറയുന്നതല്ലേ കപട സദാചാരം.

    Reply
    • Akhilesh Parameswar on September 16, 2023 12:52 AM

      ഈ മാന്യമായത് മാന്യമല്ലാത്തത് എന്ന് രണ്ട് തരം വസ്ത്രമുണ്ടോ?

      Reply
  9. സുമേഷ് on September 15, 2023 3:47 PM

    മാന്യമായ വസ്ത്രധാരണം, അതാണല്ലോ സമൂഹം പറയുന്ന അളവ് കോൽ. ആ അളവുകോൽ എത്രയാണെന്ന് സ്വയം തീരുമാനിക്കാം എന്നാണല്ലോ പോസ്റ്റിൽ.

    അളവ്കോലിന്റെ വ്യത്യാസമാണ് തുറിച്ചു നോക്കലിന്റെ പിന്നിലെ കാരണം. പൊതുവെ കാണാത്ത എന്തു കണ്ടാലും നോക്കുക എന്നത് മനുഷ്യസഹജമാണല്ലോ.

    എഴുപത് വയസ്സുള്ള എന്റെ മാതാവ് നാളെ ജീൻസും ടോപ്പും ഇട്ട് പുറത്തിറങ്ങണം എന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. എന്റെ കെട്ട്യോള് നാളെ അടിവസ്ത്ര സമാനമായ ലെഗ്ഗിൻസ് ഇട്ട് പുറത്ത് പോകണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ല. അത് ഇതിൽ പറഞ്ഞ മലയാളിയുടെ കപട സദാചാര ബോധം ആണെങ്കിൽ, അങ്ങിനെ.

    എന്റെ കെട്ട്യോള് മാത്രം സീതാദേവി ബാക്കി എല്ലാവരും അൽപവസ്ത്രധാരികൾ ആകണം എന്ന് അഭിപ്രായം ഇല്യാ. എല്ലാ സ്ത്രീകളും സമൂഹം നിശ്ചയിച്ച അളവ്കോലിൽ വസ്ത്രം ധരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

    നമ്മൾ എന്തിനാണ് നല്ല വസ്ത്രങ്ങളും, പുതിയ ഫാഷനിൽ ഉള്ള വസ്ത്രങ്ങളും ധരിക്കുന്നത്. ആളുകൾ നോക്കാനും ശ്രദ്ധിക്കാനും തന്നെയാണ്. അത് കണ്ട് കൊള്ളാം എന്ന് മാത്രം പറയണം. അല്ലാതെ മോശം ഒന്നും പറയരുത് എന്ന് വാശി പിടിക്കരുത്.

    മുട്ടിനു മുകളിൽ ഉള്ള സ്കർട്ടും. നാഭി വരെയുള്ള ഷർട്ടും ഇട്ടു പൊതു സ്ഥലത്ത് നടക്കാനോ, സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ്‌ ചെയ്യാനോ ഉള്ള ധൈര്യമോ, ചങ്കൂറ്റമോ, തൊലിക്കട്ടിയോ ഉണ്ടെങ്കിൽ ഈ തുറിച്ചു നോട്ടവും, കമ്മെന്റുകളും ഓക്കെ നിസ്സാരമാണ്.

    Reply
    • Akhilesh Parameswar on September 16, 2023 12:54 AM

      വസ്ത്രം ഒരാളുടെ പേഴ്സണൽ ചോയ്സ് ആണ്… സമൂഹമെന്നാൽ ഒരു കൂട്ടവും… അങ്ങനെ ഒരു കൂട്ടത്തിന് ഒരാളിന്റെ വസ്ത്രത്തിൽ അളവ് നിശ്ചയിക്കാൻ അധികാരമില്ല..

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.