Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുലപ്പാലില്ലേ?എല്ലാം നിന്റെ കുഴപ്പമാ!
അറിവുകൾ ആരോഗ്യം പാരന്റിങ് മാനസികാരോഗ്യം സ്ത്രീ

മുലപ്പാലില്ലേ?എല്ലാം നിന്റെ കുഴപ്പമാ!

By Akhilesh ParameswarSeptember 15, 2023Updated:September 21, 20239 Comments3 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രസവശേഷം മിക്ക അമ്മമാരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുലപ്പാലിന്റെ കുറവ്.

കുഞ്ഞുണ്ടായി ആദ്യ ദിവസം തൊട്ടേ തുടങ്ങും പാലില്ലേ എന്നുള്ള നിലവിളി.

പാല് കുറയാൻ കാരണം നീയാണ്, നിന്റെ ശ്രദ്ധക്കുറവാണ് എന്നൊക്കെ പറഞ്ഞ് വീട്ടുകാരും നാട്ടുകാരും വരെ പ്രസവിച്ച പെണ്ണിന്റെ നെഞ്ചത്തോട്ട് കയറാൻ തുടങ്ങും.

പിന്നെ ഞെക്കലായി, പിഴിയലായി എന്ന് വേണ്ട മേളം തന്നെ.ഇങ്ങനെ ഞെക്കിപ്പിഴിഞ്ഞു ഊറ്റിയെടുക്കാൻ ഇത് കറവപ്പശുവല്ല എന്ന ബോധ്യം പോലുമില്ലാതെയാവും ചിലരുടെ കലാപരിപാടി.

അവിടം കൊണ്ടും കഴിഞ്ഞില്ല ആദ്യ ദിവസങ്ങളിലെ പാലിന് നിറമില്ല (അത് പാലല്ല എന്ന വാദം വേറെ ) അത് കുഞ്ഞിന് കൊടുക്കരുത് പിഴിഞ്ഞ് കളയണം എന്നുള്ള ഉപദേശങ്ങളും കുറ്റങ്ങളും വേറെ.

ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം കുഞ്ഞ് ജനിച്ച് മൂന്ന് ദിവസമെങ്കിലും കഴിഞ്ഞേ (ചിലരിൽ ഈ പ്രശ്നം ഉണ്ടാവില്ല ) മുലപ്പാൽ ശരിയായി വരൂ എന്നുള്ളതാണ്. ഈ ആദ്യം വരുന്ന നിറമില്ലേ എന്ന് മുറവിളി കൂട്ടുന്ന പാലല്ല എന്ന് നിങ്ങൾ പറയുന്ന സാധനമാണ് കൊളസ്ട്രം.

ഒരു കുഞ്ഞിന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അമ്മയിൽ നിന്ന് നേരിട്ട് കിട്ടുന്ന ആദ്യ പാലായ കൊളസ്ട്രം.

നിറമില്ല ഗുണമില്ല എന്നൊക്കെ പറഞ്ഞ് ഒരു കാരണവശാലും ഇത് കുഞ്ഞിന് നൽകാതിരിക്കരുത്.

പ്രസവിക്കുന്നതിന് തൊട്ട് മുന്‍പേ തന്നെ കൊളസ്ട്രം ഉത്പാദിപ്പിക്കപ്പെടും.

ധാരാളം ആന്റി ബോഡികൾ അടങ്ങിയിട്ടുള്ള ഇതിൽ കൊഴുപ്പിന്റെ അളവ് വളരെ കുറവായിരിക്കും.

സാധാരണ മുലപ്പാലിനെക്കാൾ മഞ്ഞ നിറം കൂടുതലായിരിക്കും കൊളസ്ട്രത്തിന്.

മഞ്ഞപ്പിത്തത്തെ തടയുന്നതിന് സഹായിക്കുക കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങളിൽ ഈ പാലിന്റെ പങ്ക് വളരെ വലുതാണ്.

ആദ്യമായി അമ്മയാകുന്ന ഒരാൾക്ക് കുഞ്ഞിനെ മുലയൂട്ടുന്നത് എങ്ങനെയെന്ന് ധാരണയുണ്ടാവില്ല അത് കൊണ്ട് അവരെ കുറ്റപ്പെടുത്താതെ സ്നേഹത്തോടെ പറഞ്ഞു കൊടുക്കുക.

ആടിനെ കറക്കും പോലെ പ്രസവിച്ച പെണ്ണിന്റെ മാറിടങ്ങൾ ഞെക്കിയും വലിച്ചും അവൾക്ക് വേദന സമ്മാനിക്കരുത്.

നിരന്തരമായുള്ള ഈ ഞെക്കി വലിക്കൽ അമ്മയിൽ മാനസിക സംഘർഷങ്ങളുണ്ടാക്കും.അത് പാലുത്പാദനത്തെ ബാധിക്കും.

inbound7436101878638928210

⭕ ഇനി മുലപ്പാൽ ആവശ്യത്തിൽ കുറവാകാനുള്ള കാരങ്ങൾ കൂടി നോക്കാം.

പല കാരണങ്ങൾ കൊണ്ടാണ് സ്ത്രീകളിൽ മുലപ്പാൽ കുറവ് സംഭവിക്കുന്നത്.

1 » കുട്ടിക്ക് ശരിയായി കുടിക്കാൻ കഴിയാത്തതിനാൽ ആവശ്യത്തിന് പാൽ ചുരത്താതെ വരും.

2 » ഈസ്ട്രജൻ ഹോർമോണുള്ള ഗർഭനിരോധന ഗുളികകൾ, അസുഖങ്ങൾ, ജലാംശക്കുറവ്, ഭക്ഷണത്തിന്റെ കുറവ്, ആരോഗ്യക്കുറവ്.

3 » പ്രസവശേഷം പിറ്റ്യൂട്ടറി ഗ്രന്ധിയെ ബാധിക്കുന്ന ഷീഹാൻ സിൻഡ്രോം എന്ന അസുഖവും അപൂർവമായി പാൽ കുറയുന്നതിന് കാരണമാവും.

കൂടാതെ പ്രസവാനന്തരം ഉണ്ടാകുന്ന വിളർച്ച, കുറഞ്ഞ രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം തുടങ്ങിയ പലവിധ കാരണങ്ങളാലും അമ്മമാരുടെ ശരീരത്തിന് മതിയായ പാൽ ഉത്പാദിപ്പിക്കാൻ കഴിയാതെ വരും.

❓പാൽ വർധിക്കാൻ എന്ത് ചെയ്യും?

മുലപ്പാൽ കൂടാനുള്ള ഏറ്റവും നല്ല വഴി കുഞ്ഞിന് പാൽ കൊടുക്കുക എന്നതാണ്.

മുലയൂട്ടുമ്പോൾ നാഡികൾക്കുണ്ടാകുന്ന ഉത്തേജനത്തിലൂടെ സ്തനങ്ങളിൽ കൂടുതൽ പാലുത്പാദനം നടക്കും.

മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട് അത് കൂടുതൽ കഴിക്കാൻ ശ്രമിക്കുക.

ഗാലക്റ്റഗോഗ്സ് എന്നറിയപ്പെടുന്ന ഈ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1 » പെരും ജീരകം: രണ്ട് ടീസ്പൂൺ പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി കുതിർത്ത് പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കുക. ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

2 » വെളുത്തുള്ളി: മൂന്നല്ലി വെളുത്തുള്ളി വാട്ടി കഴിക്കുക.

3 » എള്ള് : കാൽസ്യം, കോപ്പർ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് എള്ള്. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങളും ഇതിലുണ്ട്.

4 » ശതാവരി (ദശവീര്യ): വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ,ആൻറി ഓക്സിഡന്റുകൾ എന്നിവയെല്ലാം അസാധ്യമായ അളവിൽ അടങ്ങിയിട്ടുള്ള ഒന്നാണ് ശതാവരി ( ദശവീര്യ ).

മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നതിൽ ശതാവരി മുഖ്യ പങ്ക് വഹിക്കുന്നു.

കഴുകി അരിഞ്ഞ് പാലിൽ ചേർത്ത് തിളപ്പിച്ച ശേഷം അരിച്ച് കുടിക്കുക.

5 » ഉലുവ : തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

നെയ്യ്, പഞ്ചസാര ഇവയുടെ ഉപയോഗം കുറയ്ക്കുക. കൂടാതെ അമ്മയായ സ്ത്രീകൾ ദിവസം 10 മുതൽ 12 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുക.മുലപ്പാലിൽ 80 ശതമാനവും വെള്ളമാണെന്ന് മനസ്സിലാക്കുക.

ശ്രദ്ധിക്കുക – പാലില്ലേ എന്നുള്ള നിലവിളിയും കുറ്റപ്പെടുത്തലും മാറ്റി വച്ച് ആദ്യം വരുന്ന കൊളസ്ട്രം കുഞ്ഞിന് നൽകാൻ അമ്മയെ അനുവദിക്കുകയും അവർക്ക് മാനസിക പിന്തുണ നൽകുകയുമാണ് വേണ്ടത്.

വരുന്നവരോടൊക്കെ അവൾക്ക് പാലില്ല,പാലില്ല എന്നുള്ള പല്ലവി പാടാതെ അമ്മയേയും കുഞ്ഞിനേയും അവരുടെ വഴിക്ക് വിട്ട് അടങ്ങിയിരിക്കുക.

ഓർക്കുക മാനസിക പിന്തുണയേക്കാൾ വലിയ മരുന്ന് മറ്റൊന്നില്ല.

Post Views: 41
5
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

9 Comments

  1. Sunandha Mahesh on September 25, 2023 10:22 PM

    സമ്മതിച്ചു 🙏

    Reply
    • Nishiba M on September 26, 2023 12:15 AM

      നേരുകൾ

      Reply
  2. Aathira Remesh on September 25, 2023 6:12 PM

    👌👌

    Reply
    • Akhilesh Parameswar on September 25, 2023 6:16 PM

      താങ്ക്യൂ

      Reply
  3. Neethu VR on September 25, 2023 1:59 PM

    👏🏻👏🏻👍🏻

    Reply
    • Akhilesh Parameswar on September 25, 2023 6:16 PM

      താങ്ക്യൂ

      Reply
  4. Joyce Varghese on September 17, 2023 2:00 AM

    👌

    Reply
  5. Vimitha on September 15, 2023 9:40 PM

    Informative 👍

    Reply
    • Akhilesh Parameswar on September 16, 2023 12:55 AM

      താങ്ക്യൂ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.