Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആ രാത്രി
ത്രില്ലർ

ആ രാത്രി

By Lekha MadhavanSeptember 22, 20232 Comments2 Mins Read69 Views
Bookmark Now
Please login to bookmark Close

No account yet? Register

ആ രാത്രി!

ഇരുട്ടിനെ കീറിമുറിച്ചുവന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു,  കിടക്കയുടെ തൊട്ടടുത്ത് കസേരയിൽ ഇരിക്കുന്ന ഒരാൾ. മീശയിൽ വിരലുകൾ ചേർത്ത് ഏതോ ചിന്തയിൽ മുഴുകി ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്നു. 

ജീവന്റെ ചെവിയിൽ ആരോ ചൂളം വിളിച്ചു. പിന്നെ നെറ്റിയിലെ വിയർപ്പ് കഴുത്തിലേക്കിറങ്ങുന്നതറിഞ്ഞു. കൈകാലുകളുടെ ചലനം നഷ്ടപ്പെട്ട അവസ്ഥ. അനങ്ങിയാൽ അനാവശ്യമായി അയാളുടെ ശ്രദ്ധ ആകർഷിക്കുമോ എന്ന ഭയം കാരണം ശ്വാസം പിടിച്ചു കിടന്നു.

പുതിയ വീട്ടിലേക്കു മാറിയിട്ട് ഒരാഴ്ച ആയിട്ടെ ഉള്ളു. മാർക്കറ്റിൽ ഉള്ളതിലും കുറഞ്ഞ വാടകയ്ക്ക് പുതിയ  വീട് മുഴുവനായി കിട്ടിയത് വലിയ ഭാഗ്യമായാണ് തോന്നിയത്. അതും തീരെ തിരക്കില്ലാത്ത റോഡിൽ, ഉള്ളിലേക്ക് മാറി. 

അപ്പോഴാണ് ഓർത്തത്, ഇവിടെ വാഹനത്തിന്റെ വെളിച്ചം എവിടെനിന്ന് വന്നു? ഉറക്കം ഞെട്ടിയതും കൃത്യസമയത്ത് വാഹനത്തിന്റെ വെളിച്ചം വന്നതുമെല്ലാം ഒരു നിമിത്തമാണോ?

ഉറക്കം നടിക്കുന്നതാണെന്ന് അടുത്തിരിക്കുന്ന ആൾക്ക് മനസ്സിലായിക്കാണുമോ? അയാൾ കസേരയിൽ നിന്നും എഴുന്നേറ്റ് മുറിയിൽ ഉലാത്തി വീണ്ടും തിരിച്ചു കസേരയിൽ വന്നിരുന്നു. 

ജീവന്റെ കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെടാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.  പെട്ടെന്ന് മറ്റൊരു സ്ത്രീ  വാതിൽ തുറന്നു അകത്തു വന്നു. അവിടെയൊരാൾ ഉണ്ടെന്നുപോലും  ശ്രദ്ധിക്കാതെ അലമാരയിൽനിന്നും എന്തൊക്കെയോ എടുത്തു തിരിച്ചു നടന്നു. വാതിൽക്കൽ എത്തിയപ്പോൾ കിടക്കയിൽ കിടക്കുന്ന ആളെ ആ സ്ത്രീ ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ജീവന്റെ ഉള്ളൊന്നു കാളി.

പക്ഷേ ഒന്നും സംഭവിക്കാത്ത പോലെ അവർ വാതിൽ അടച്ച് തിരിച്ചു പോയി. 

ഉള്ളിലെ ഭയം കുറയുന്നതും അത് ജിജ്ഞാസ യിലേക്ക് വഴിമാറുന്നതും ജീവനറിഞ്ഞു. മറ്റാരുടെയോ വീട്ടിൽ അതിഥിയായി എത്തിയത് താനാണെന്ന ബോധം അയാളുടെ മനസ്സിൽ നിറയാൻ തുടങ്ങി. 

ഒരിക്കൽ കൂടി ഞെട്ടിച്ചുകൊണ്ട്  കസേരയിൽ ഇരുന്ന ആൾ  എഴുന്നേറ്റ് കിടക്കയിലേക്ക് വന്നിരുന്നപ്പോൾ ജീവൻ അറിയാതെ നീങ്ങികികിടന്നു.  കിടക്കയിൽ ആളമരുന്ന ചെറിയ അനക്കം അയാളുടെ ഉള്ളിൽ വീണ്ടും ഇടിമിന്നൽ തീർത്തു. 

എഴുന്നേറ്റ് ലൈറ്റിട്ടാൽ കാണുന്നത് എന്താകുമെന്ന്  അയാൾ ആലോചിച്ചു. വാതിലിന് പുറത്തുള്ള അനക്കങ്ങൾക്ക് ആക്കം കൂടിയിരുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും കലപില ശബ്ദം വാതിൽകടന്ന് മുറിയിൽ നിറഞ്ഞു. അടുത്തുകിടക്കുന്നയാൾ അസ്വസ്ഥതയോടെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

നിമിഷങ്ങൾക്കുള്ളിൽ കുട്ടികളുടെ ശബ്ദം നിലച്ചു. ബാർബിക്യൂയിൽ മൊരിയുന്ന മാംസത്തിന്റെ മണം മുറിയിൽ നിറഞ്ഞു.

ബും… വീടാകെ കുലുങ്ങുന്നു. മുറിയിൽ നിറയുന്ന കറുത്ത പുക.  ഹൃദയം കീറി മുറിക്കുന്ന ആർത്തനാദത്തോടൊപ്പം മനുഷ്യമാംസം വെന്തെരിയുന്ന ദുർഗന്ധം.

ശ്വാസം എടുക്കാൻ പറ്റാത്ത, അനങ്ങാൻ കഴിയാത്ത അവസ്ഥ. സംഭവിക്കുന്നതെന്തെന്നറിയാതെ ജീവൻ വിറങ്ങലിച്ചു.

പെട്ടെന്ന് എല്ലാം ശാന്തം.  അല്പം ശബ്ദത്തിൽ ചലിക്കുന്ന വാൾക്ലോക്കിന്റെ സൂചികൾ അയാളുടെ ഹൃദയമിടിപ്പിനോടൊപ്പം ചേർന്നു. 

കാളിങ്ങ് ബെല്ലടിക്കുന്നത് കേട്ട് ഉണരുമ്പോൾ സമയം പത്തു മണി കഴിഞ്ഞിരുന്നു. വാതിൽ തുറന്നപ്പോൾ മുമ്പിൽ നിൽക്കുന്നത് റിയൽഎസ്റ്റേറ്റുകാരൻ സുഹൃത്ത്. കണ്ടപ്പോൾ തന്നെ കൊല്ലാനുള്ള ദേഷ്യം ജീവന്റെ ഉള്ളിൽ ഇരച്ചു കയറി.

“ജീവനെന്താ, ഉറങ്ങിയില്ലേ? എന്തോ കണ്ടു പേടിച്ചത് പോലെ!”

“അതിരിക്കട്ടെ, ഈ വീടിന്റെ ഹിസ്റ്ററി എന്താടോ? പുതിയ വീടാണെന്നു പറഞ്ഞു ഇത്ര ചുളുവാടകക്ക് എങ്ങനെ കിട്ടി?”

“അത് പിന്നെ” അയാളുടെ മുഖത്ത് ഒരു പരുങ്ങൽ. 

“എനിക്ക് ഏതാണ്ടൊക്കെ മനസ്സിലായി, ഇനി താൻ പറഞ്ഞോ.. ർബിക്ക്യൂ ആക്സിഡന്റിൽ എത്ര പേർ?”

“കുട്ടികളടക്കം ആറേഴു പേരുള്ള കുടുംബം. നീയെങ്ങനെ ഇത്ര കൃത്യമായി..”

അത് പറയുമ്പോൾ അയാളുടെ മുഖത്ത് അൽഭുതവും ഭയവും നിറഞ്ഞു നിന്നു.

“ചിലതൊക്കെ പുറംമോടി മാറ്റിയാലും മാറില്ലെടൊ?”

മരിച്ചെന്ന് തിരിച്ചറിയാൻ കഴിയാതെ ജീവിക്കുന്ന കുറെ ജീവിതങ്ങൾക്കിടയിൽ ഒരു രാത്രി കഴിച്ചു കൂട്ടിയതിന്റെ നെഞ്ചിടിപ്പ്

അയാളുടെ ഉള്ളിൽ അപ്പോഴും പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.

ലേഖ മാധവൻ 

Post Views: 26
0
Lekha Madhavan

ഞാൻ ലേഖ മാധവൻ. ആദ്യത്തെ ചെറുകഥാസമാഹാരം കുറുംബ 2021 ൽ പ്രസിദ്ധീകരിച്ചു.

2 Comments

  1. Lekha Madhavan on September 25, 2023 3:12 AM

    Thanks Neethi

    Reply
  2. Neethi Balagopal on September 24, 2023 7:13 PM

    അതിമനോഹരമായ ഭാവന. നല്ല കഥ ആകാക്ഷേയോടെ വായിച്ചു.🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.