Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മദാമ്മച്ചപ്പ
കഥ

മദാമ്മച്ചപ്പ

By Sruthi SreedharSeptember 21, 2023Updated:September 21, 20239 Comments2 Mins Read137 Views
Bookmark Now
Please login to bookmark Close

No account yet? Register

ണിം…ണിം…

ണിം….ണിം….

കയ്യിലൊരു മണിയും പിടിച്ച് ഒരു ഹിന്ദിക്കാരൻ ചെക്കൻ പഞ്ഞിമുട്ടായിയും കൊണ്ട് വീടിനു മുമ്പിൽ കൂടി പോണു.

“അമ്മാ…അമ്മാ ഒരു പത്തു രൂപ തരോ? പഞ്ഞിമുട്ടായി വേടിക്കാനാ…”

“പിന്നെ നീ ചെറിയ കുട്ടിയല്ലേ. വയറ്റിലുള്ള പെണ്ണാ. അതൊന്നും കഴിക്കണ്ടാ…”

അതെന്താ വയറ്റിലുള്ള പെണ്ണിന് കഴിച്ചാൽ? എറങ്ങൂലേ? അഞ്ജു മനസ്സിൽ പറഞ്ഞു.

“നിക്ക്ട്ടാ…ഇപ്പ വരാ “ഹിന്ദിക്കാരനെ കൈകൊണ്ട് വീശിക്കാണിച്ചു. അയാൾ പകുതി വഴിയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് നടന്നു വന്നു.

അഞ്ജു ഓടി പോയി പേഴ്‌സ് തുറന്ന് അൻപത് രൂപ നോട്ട് എടുത്തു. തിരിച്ചു വന്നപ്പോഴേക്കും അയാൾ ഗേറ്റ് കടന്ന് ഉമ്മറത്ത് എത്തിയിരുന്നു. അയാളുടെ കയ്യിൽ ഒരു വലിയ വടി. അതിനു ചുറ്റും ചെറിയ ചെറിയ കവറിലാക്കിയ പഞ്ഞിമുട്ടായി. കാണാൻ നല്ല ഭംഗി.

“എത്രയാ ഒരു കവറിന്? ”

“ഇരുപത് രൂപ.”

ഓ…പണ്ടൊക്കെ അഞ്ച് രൂപയ്ക്കു പൂരപറമ്പീന്നും ബീച്ചിന്നും കിട്ടും. ഇപ്പോൾ എന്തൊരു വിലയാ.
കവർ മാത്രം വലുത്. ഉള്ളിൽ നിറയെ കാറ്റും, കൊറച്ച് പഞ്ഞിമുട്ടായിയും മാത്രം.

അഞ്ജു കവർ പൊട്ടിച്ചു തിന്നാൻ തുടങ്ങി.

“ഓ …നീ അപ്പോഴേക്കും അതും വേടിച്ചാ?” അമ്മ വന്നു കവറിൽ കൈയ്യിട്ടു.

അഞ്ജു ദേഷ്യത്തിൽ അമ്മയെ നോക്കി.

“എടീ…ഞങ്ങൾ ഇതിനെ ‘മദാമ്മച്ചപ്പാന്നു’ പറയും.”

“ആരാണ് ആ പേരിട്ടത്…?” അഞ്ജുവിന് ചിരി വന്നു. നല്ല പേര്.

‘മദാമ്മച്ചപ്പ ‘

“അറിയില്ല.ചെറുപ്പത്തിൽ ഞാൻ ഒരുപാട് കഴിക്കുമാരുന്നു. ഞാനും കൂട്ടുകാരും അമ്പല പറമ്പിലും സ്കൂൾ പടിയിലും കൊതിയോടെ ഒരുപാട് നോക്കിനിന്നിട്ടുണ്ട്. അച്ഛനോട് വാങ്ങിത്തരാൻ പറഞ്ഞ് വഴക്കിടും. ഇപ്പോ കിട്ടാൻ തുടങ്ങിയപ്പോ പിന്നെ മധുരം പാടില്ലല്ലോ. അമ്മയുടെ വാക്കുകളിൽ പരിഭവം നിറഞ്ഞത് അഞ്ജു കണ്ടു. വായിലിട്ടാൽ അലിഞ്ഞില്ലാതാകും. നല്ല മധുരം കിനിയും മദാമ്മച്ചപ്പ. ഇപ്പോ വെറും കളർ അല്ലേ…”

അതും പറഞ്ഞ് അമ്മ തിരിച്ചു പോയി.

കണ്ടാലും തോന്നും. മദാമ്മ കണക്കെ റോസ് കളർ. കവറിൽ നിന്നും പുറത്തേക്ക് കുറേ നേരം വെക്കാൻ പറ്റില്ല. അപ്പോ കട്ട പിടിക്കും. അഞ്ജു ഓർത്തു. ഇപ്പോ പിന്നെ ചില കല്യാണ വീടുകളിലൊക്ക പല കളറിലും ഉണ്ടാക്കി തരും. നമ്മുടെ മുന്നിൽ വെച്ച് തന്നെ കുറെ കളർ പൊടിയൊക്കെ ചേർത്ത പഞ്ചസാര ഉപയോഗിച്ച്. കാണാൻ തന്നെ നല്ല രസാ…ചുറ്റും നിറയെ കുട്ടികളും കാണും.

അഞ്ജു രണ്ടു കവറും പൊട്ടിച്ചു വീടിന്റെ ഉമ്മറത്തിരുന്ന് ആസ്വദിച്ചു കഴിച്ചു. ഓരോ തവണ മധുരം കിനിഞ്ഞ പഞ്ഞിമുട്ടായി ഇറക്കുമ്പോഴും ഒരു പ്രത്യേക സുഖം. വയറ്റിലുള്ള കുഞ്ഞ് ഒന്നിളകി. അഞ്ജു സന്തോഷിച്ചു. “ആ നിനക്കും ഇഷ്ടായാ! പുറത്തോട്ട് വാ…കുറേ വാങ്ങി തരാം, അമ്മമ്മേടെ മദാമ്മച്ചപ്പ ” അഞ്ജു തന്റെ നിറവയർ തലോടി ചിരിച്ചു.

കുറച്ചു സെക്കൻഡുകൾ കഴിഞ്ഞതും വയറിൽ ഒരു വേദന. പതിയെ വേദന കൂടി. “അമ്മാ…ഓടിവാ…”

അഞ്ജുവിന് ഉമ്മറത്തെ സ്റ്റെപ്പിൽ നിന്നും എണീക്കാൻ പറ്റുന്നില്ല “അമ്മാ..”

അമ്മ ഓടി വന്നു. “ഞാൻ അപ്പഴേ പറഞ്ഞതാ. എന്താടീ വയ്യേ? അതൊന്നും വയറ്റിൽ പിടിച്ചു കാണത്തില്ല…” അമ്മ രണ്ടു കൈയ്യും പിടിച്ച് അവളെ താങ്ങി.

ഇത് പ്രസവ വേദന തന്നെയാ. മുട്ടായി കഴിച്ചതൊന്നുമല്ല. അമ്മമ്മ വന്നു പറഞ്ഞു. അമ്മ ഓടി പോയി ഫോൺ വിളിച്ചു. അച്ഛനും ഏട്ടനും എല്ലാരും വന്നു അഞ്ജുവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. പ്രസവിച്ചു. ‘പെൺകുഞ്ഞ് ‘

അഞ്ജു കണ്ണു തുറന്നു. കുഞ്ഞിന്റെ മുഖം കണ്ടതും കണ്ണുനിറഞ്ഞു. അവൾ നോക്കി മദാമ്മച്ചപ്പ  കണക്കെ റോസ് കളർ. സുന്ദരി പെണ്ണ്…

ഫോട്ടോ കടപ്പാട് : ഗൂഗിൾ

Post Views: 45
6
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

9 Comments

  1. Priya murali on October 5, 2023 4:28 PM

    പഞ്ഞി മുട്ടായി 😍

    Reply
  2. SRUTHI K C on October 3, 2023 12:04 AM

    🤣

    Reply
  3. Nishiba M on October 2, 2023 8:02 PM

    മനോഹരം. ഹൃദ്യമായ അവതരണം

    Reply
    • SRUTHI K C on October 3, 2023 12:03 AM

      😍❤️

      Reply
      • Suma Jayamohan on June 11, 2025 1:40 PM

        ബോംബേ മുട്ടായി😀
        എഴുത്ത്കൊള്ളാം ട്ടോ❤️🌹👌

        Reply
  4. Divya Sreekumar on October 2, 2023 2:25 PM

    മൃദുലമനോഹരമായ മദാമ്മചെപ്പ🩷🩷

    Reply
    • SRUTHI K C on October 3, 2023 12:03 AM

      😍❤️

      Reply
  5. Sunandha Mahesh on October 1, 2023 8:26 PM

    Good 👍
    ആശ മാറ്റിയോ 😄

    Reply
    • SRUTHI K C on October 3, 2023 12:04 AM

      🤣

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.