Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റയ്ക്കൊരു പെൺപോരാട്ടം
പ്രചോദനം സ്ത്രീ

ഒറ്റയ്ക്കൊരു പെൺപോരാട്ടം

By Akhilesh ParameswarSeptember 21, 2023Updated:September 25, 20239 Comments4 Mins Read181 Views
Bookmark Now
Please login to bookmark Close

No account yet? Register

inbound4432092977054258517“എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു കോടികളുടെ കടം കുന്നുകൂടി ഇനി രക്ഷപെടാൻ വേറെ വഴി ഇല്ല..ലാഭമുണ്ടാക്കുന്ന കച്ചവടതന്ത്രം നടപ്പാക്കാന്‍ എനിക്കായില്ല”.

കർണാടകയിലെ നേത്രാവതിയിലേക്ക് കുതിക്കും മുൻപ് വി.ജി സിദ്ധാർത്ഥ എഴുതിയ കുറിപ്പിലെ വരികളാണ് മുകളിൽ.

വി.ജി സിദ്ധാർത്ഥയേ അറിയാത്തവർ ചുരുക്കമാകും ദേശ – ഭാഷ വ്യത്യാസമില്ലാതെ സർവ്വജനങ്ങളേയും വിവിധ കോഫികളുടെ മായിക രുചി അറിയിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഗലയായ കഫെ കോഫി ഡേയുടെ സ്ഥാപകനാണ് വി.ജി.എസ് എന്ന വീരപ്പ ഗംഗയ്യ സിദ്ധാർത്ഥ ഹെഗ്‌ഡെ.

1993 ലാണ് വി.ജി സിദ്ധാർത്ഥ ‘അമൽഗമേറ്റ് ബീൻ കമ്പനി- (എ.ബി.സി)’ എന്ന പേരിൽ കോഫി വിൽപ്പന കമ്പനി തുടങ്ങിയത്, അതിലൂടെ ലഭിച്ച ഊർജ്ജവും ആത്മവിശ്വാസവും കൊണ്ട് അദ്ദേഹം 1996ൽ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവിൽ ആരംഭിച്ചു, അതാണ്‌ കഫെ കോഫി ഡേ അഥവാ CCD.

വളർച്ചയുടെ പടവുകൾ താണ്ടിയ കഫെ കോഫി ഡേ ഇന്ത്യയ്ക്ക് പുറത്ത് ഓസ്ട്രിയ, ചെക്ക്‌ റിപ്പബ്ലിക്ക്‌, മലേഷ്യ, നേപ്പാൾ, ഈജിപ്റ്റ് എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകൾ തുറന്നു.

2019 ജൂലൈ 31 CCD എന്ന മഹാപ്രസ്ഥാനത്തെ ചോരയും നീരും നൽകി വളർത്തി വലുതാക്കിയ V. G. C കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പറ്റാതെ പരാജയപ്പെട്ടവന്റെ മുൾക്കിരീടം അണിയാൻ നിൽക്കാതെ നേത്രാവതിയുടെ ആഴങ്ങളിലേക്ക് ഒളിച്ചോടി.

കുന്ന് കൂടിയ കടത്തിൽ നിന്ന് രക്ഷപെടാനുള്ള ഏകമാർഗ്ഗം മരണം മാത്രമെന്ന് ചിന്തിച്ച vg താൻ നേരിടുന്ന ദുരവസ്ഥയേപ്പറ്റി ആരോടും ഒരു വാക്ക്‌ പോലും മിണ്ടാതെ എന്നന്നേക്കുമായി ഒളിച്ചോടുകയായിരുന്നു.

നേത്രാവതി പാലത്തിന്റെ ഒരത്ത് തന്റെ ബെൻസ് കാർ നിർത്തിയ ശേഷം മുന്നൂറ് മീറ്റർ മാറി പുഴയിലേക്ക് കുതിക്കുമ്പോൾ അയാൾ തന്റെ ഭാര്യയുടെ മുഖമെങ്കിലും ഓർത്തു കാണുമോ? ചോദ്യം ചോദ്യമായി തന്നെ അവശേഷിപ്പിച്ച് VG പോയെങ്കിലും 7200 കോടിയുടെ ബാധ്യത ഇവിടെ ബാക്കിയായിരുന്നു..ഇത് വരെ പറഞ്ഞത് ബിസിനസ്സ് പരാജയപ്പെട്ട് ആത്മഹത്യയിൽ അഭയം കണ്ടെത്തിയ വീരപ്പ ഗംഗയ്യ സിദ്ധാർത്ഥ ഹെഗ്‌ഡെയുടെ കഥ ഇനി പറയുന്നത് ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യത്തിന്റെ നേർസാക്ഷ്യത്തേപ്പറ്റിയാണ്..

VG സിദ്ധാർത്ഥയുടെ മരണം വരെ ഒരു സാധാരണ വീട്ടമ്മയായിരുന്നു മാളവിക അതായത് വി.ജി.യുടെ ഭാര്യ.

കമ്പനിയുടെ തുടക്കം മുതൽ ഡയറക്ടര്‍ ബോര്‍ഡില്‍ നോൺ എക്സിക്യൂട്ടിവ് ആംഗമായിരുന്നു എന്നതിനപ്പുറം ബിസിനസ്സിന്റെ Abcd അറിയില്ല.

നാഥനില്ലാ കളരിയായ CCD യുടെ തലപ്പത്തേക്ക് മാളവികയെ കയറ്റി നിർത്തിയത് ചിക്കമഗളൂരുവിലെ എബിസി എസ്റ്റേറ്റില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ്.

ഭർത്താവിന്റെ മരണത്തിൽ തകർന്നു പോയെങ്കിലും ബോർഡിന്റെ തീരുമാനത്തിൽ തടസ്സം നിൽക്കാതെ ആ മുങ്ങുന്ന കപ്പലിന്റെ അമരത്തേക്ക് അവർ കയറി നിന്നു.

“അപ്പൻ ചാകുന്നത് കാത്തിരുന്നു കട്ടിൽ കിട്ടാൻ” എന്ന് പറയും പോലെ സിസിഡിയെ ഏറ്റെടുക്കാന്‍ ദേശീയ അന്തർദേശീയ കോർപറേറ്റ് ശക്തികൾ വല വീശി.

ഭീമമായ ഈ കടം വീട്ടാൻ മാളവികയ്ക്ക് ആവില്ലെന്നും കിട്ടുന്ന വിലയ്ക്ക് വിൽക്കാനും പലരും ഉപദേശം നൽകി.

മൂക്കിന് മുകളിൽ മുങ്ങി നിൽക്കുന്നു എന്നറിഞ്ഞിട്ടും മാളവികയുടെ മനസ്സ് മാറിയില്ല പകരം കമ്പനിയിൽ ബാക്കിയുണ്ടായിരുന്ന ജീവനക്കാർക്ക് അവരൊരു കത്തെഴുതി… ഒറ്റ വരിയിൽ അവസാനിക്കുന്ന ആ കത്തിൽ ഇത്രമാത്രമായിരുന്നു – “ഒപ്പം നില്‍ക്കണം”.

ആ ഒറ്റ വരി കുറിക്കുമ്പോൾ മാളവികയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും.. പലരും അവരേ ഭ്രാന്തിയെന്ന് മുദ്രകുത്തിയിട്ടുണ്ടാകും.. ഭർത്താവിന് പിന്നാലെ ഭാര്യയും ഏതെങ്കിലും പുഴയിലോ കായലിലോ ഒടുങ്ങുമെന്ന് വിധി എഴുതിയവരുണ്ടാകും..പക്ഷേ മാളവിക ഹെഗ്‌ഡെയെന്ന വീട്ടമ്മ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പുത്തൻ പാത തെളിച്ചു.

സ്ഥാനമേറ്റെടുത്ത ആദ്യത്തെ ഒരു വർഷം പൂർത്തിയാകുമ്പോൾ കമ്പനിയുടെ ബാധ്യത 3100 കോടിയിലേക്ക് കുറയ്ക്കാൻ മാളവികയ്ക്കായി..തൊട്ട് അടുത്ത വർഷത്തോടെ അത് 1700 കോടിയിലേക്ക് ചുരുങ്ങി, അതായത് രണ്ട് വർഷം കൊണ്ട് മാളവിക നികത്തിയത് 5500 കോടിയുടെ ബാധ്യതയാണ്. കോവിഡ് മഹാമാരി രാജ്യത്തെ പിടിച്ചു കുലുക്കിയ കാലത്താണ് ഈ മാറ്റമെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം ആഗസ്റ്റ്‌ വരെയുള്ള കണക്കിലേക്ക് വരുമ്പോൾ 17 കോടി രൂപയുടെ നഷ്ടത്തിലാണ് കമ്പനി നീങ്ങിയിരുന്നതെന്ന് കാണാം.

നിലവിലെ കണക്കുകൾ പരിശോധിച്ചാൽ ഓഹരികൾ 5.8 ശതമാനം വളർച്ച നേടിയതായി കാണാം,ഓഹരി വില -39 രൂപ.

ഈ വർഷം ആഗസ്റ്റ്‌ വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത് കമ്പനി ലാഭത്തിലാണെന്നാണ്, 21 കോടി രൂപ അറ്റാദായം നേടിയിരിക്കുന്നു, വരുമാനം 18 ശതമാനം ഉയർന്ന് 247 കോടി രൂപയായി.

മൂന്ന് പതിറ്റാണ്ട് കൊണ്ട് സിദ്ധാർത്ഥ വരുത്തിവച്ച കോടികളുടെ ബാധ്യത നീക്കി കമ്പനിയെ ലാഭത്തിലേക്ക് നയിച്ചത് മാളവികയുടെ ചങ്കൂറ്റമാണ്.

“മുറ്റത്തെ മുല്ലയ്ക്ക് മണമില്ല” എന്ന് പറയും പോലെയായിരുന്നു മാളവികയെന്ന് വേണമെങ്കിൽ പറയാം.. അല്ലെങ്കിൽ തന്റെ ബിസിനസിന്റെ ഉയർച്ച താഴ്ചകളെപ്പറ്റി ഒരിക്കലെങ്കിലും അയാൾ അവരോട് പറയേണ്ടതല്ലേ! താൻ നേരിടുന്ന പ്രതിസന്ധികളേപ്പറ്റി പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും മാളവിക അതിൽ നിന്നും vg യെ കൈപിടിച്ചു കയറ്റുമായിരുന്നു.

സിദ്ധാർത്ഥയെന്ന ബിസിനസ്സ്മാൻ തോറ്റിടത്ത് ഒരു വീട്ടമ്മയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന ചോദ്യത്തിനുള്ള മറുപടി മാത്രമല്ല മാളവികയുടെ വിജയം മറിച്ച് ഒന്നുമില്ലായ്മയിൽ നിന്നും വിജയത്തിന്റെ വിസ്മയാവഹമായ നേട്ടങ്ങൾ കൊയ്ത് വിജയക്കൊടി പാറിക്കുന്ന ഒരുപാട് സ്ത്രീകളുടെ, കുടുംബത്തിന്റെ മൊത്തം ഭാരവും വഹിക്കുന്ന സ്ത്രീകളുടെ, ഭർത്താവിനൊപ്പം നിഴൽ പോലെ (ഒരുപക്ഷെ അയാൾ പോലും അറിയുന്നുണ്ടാവില്ല) നിൽക്കുന്ന സ്ത്രീകളുടെയൊക്കെ ഏറ്റവും വലിയ അടയാളം കൂടിയാവുകയാണ് മാളവിക ഹെഗ്‌ഡെ.

സിദ്ധാർഥ പോലും തിരിച്ചറിയാതെ പോയ അവരുടെ കഴിവ് വെളിച്ചത്ത് വരാൻ ഇങ്ങനെ ഒരവസ്ഥ ഉണ്ടാകേണ്ടി വന്നു… ഇത് പോലെ ആരുമറിയാതെ ചാരം മൂടിയ കനൽ പോലെ കിടക്കുന്ന എത്ര സ്ത്രീരത്നങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്ന് കൂടി ആലോചിക്കേണ്ടതാണ്.

പെൺബുദ്ധി പിൻബുദ്ധിയെന്ന് പരിഹസിച്ച് മാറ്റി നിർത്തുന്ന സമൂഹത്തിന് മുന്നിലാണ് മാളവിക ഒരു നക്ഷത്രം പോലെ ഉദിച്ചുയർന്നു ജ്വലിച്ചു നിൽക്കുന്നത്.

ഹീറോ തോൽക്കുന്നിടത്ത് വിജയിക്കുന്ന ഹീറോയിൻ സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവ് കൂടിയാണത്.

ഇത് വായിക്കുന്ന പുരുഷന്മാരോട് എനിക്ക് പറയാനുള്ളത് –

നിങ്ങളുടെ വീട്ടിലെ സ്ത്രീ അത് ആരുമാവട്ടെ അമ്മ, പെങ്ങൾ,ഭാര്യ, ജേഷ്ഠപത്നി ആരായാലും ശരി നിങ്ങൾക്ക് ഉത്തരം കിട്ടാതെ വിഷമിച്ച് പോകുന്ന ഒരവസ്ഥ വന്നാൽ ഒട്ടും മടിക്കാതെ നിങ്ങളുടെ വീട്ടിലെ സ്ത്രീകളോട് തുറന്ന് സംസാരിക്കുക, എനിക്കുറപ്പുണ്ട് അവരൊരു ശാശ്വത പരിഹാരം കാണുക തന്നെ ചെയ്യും.

­ഇത് വായിക്കുന്ന സ്ത്രീകളോട് –

മാളവിക ഹെഗ്‌ഡെ നിങ്ങൾക്കൊരു പ്രചോദനമാണ്… എനിക്ക് പറ്റില്ല,എന്നെക്കൊണ്ട് സാധിക്കില്ല, എനിക്ക്ഞാ അറിയില്ല, ഞാൻ ചെയ്ത ശരിയാവില്ല എന്നുള്ള ചിന്തകൾ ഉപേക്ഷിച്ച് മുന്നോട്ടിറങ്ങുക.. വിജയം നിങ്ങൾക്ക് കൈയ്യെത്തും ദൂരെയാണ്.

Post Views: 46
5
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

9 Comments

  1. Seena Navaz on September 24, 2023 11:00 AM

    പ്രചോദനാകരം… നല്ലെഴുത്ത് 🌹

    Reply
    • Akhilesh Parameswar on September 24, 2023 11:36 PM

      താങ്ക്യൂ

      Reply
    • Shreeja R on October 7, 2023 12:01 PM

      👌👌

      Reply
  2. Sunandha Mahesh on September 23, 2023 12:33 PM

    Thanks a lot bro
    ഞങ്ങൾ സ്ത്രീകളെ മനസ്സിലാക്കുന്നതിന് അവർക്കുവേണ്ടി സംസാരിക്കുന്നതുന് ഒരു സല്യൂട്ട്.

    Reply
    • Akhilesh Parameswar on September 23, 2023 11:48 PM

      താങ്ക്യൂ

      Reply
    • Nafs nafs on September 24, 2023 6:09 PM

      മാളവിക ഹെഗ്‌ഡെ ഇഷ്ടം.👌👌👍

      Reply
  3. sabira latheefi on September 21, 2023 8:15 PM

    മാളവിക ഹെഗ്‌ഡെ എല്ലാവർക്കും വലിയ പ്രചോദനം ആണ്. Avr😆വെറുമൊരു വീട്ടമ്മ അല്ല. മുൻ കർണാടക ചീഫ് മിനിസ്റ്റർ എസ്. എം കൃഷ്ണ യുടെ മകളാണ്. നല്ല ലീഡേഴ്‌ഷിപ്പ് ഉള്ള വനിത.

    Reply
    • sabira latheefi on September 21, 2023 8:17 PM

      അവർ എന്നിടത് ഇമോജി അറിയാതെ പറ്റിയ കൈയബദ്ധം ആണ്

      Reply
      • Akhilesh Parameswar on September 21, 2023 10:06 PM

        സിദ്ധാർത്ഥയുടെ ഒപ്പം അവരൊരു വീട്ടമ്മ മാത്രമായിരുന്നു… അതാണ് പറഞ്ഞത് 😊

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.