Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഗോസ്റ്റ് ഇൻ ഭാരത്‌ എക്സ്പ്രസ്സ്‌
ത്രില്ലർ

ഗോസ്റ്റ് ഇൻ ഭാരത്‌ എക്സ്പ്രസ്സ്‌

By Sruthi SreedharSeptember 23, 20232 Comments3 Mins Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

കോച്ച് നമ്പർ ’13’  മാധുരി തന്റെ ബാഗുകൾ വീണ്ടും എണ്ണാൻ തുടങ്ങി. വാനിറ്റി ബാഗ് അടക്കം ആറു ബാഗുകൾ. ചെവികൾക്കിടയിലൂടെ ഊർന്നിറങ്ങിയ വിയർപ്പുകണികകൾ തന്റെ സാരി തലപ്പുകൊണ്ട് തുടക്കുന്നതിനിടയിൽ ദൂരെ നിന്നും ചൂളം വിളിച്ചു ട്രെയിൻ വരുന്നത് അവൾ കണ്ടു. ഗുപ്തൻ തന്റെ കയ്യിലെ മാങ്കോ ജ്യൂസ് കുടിക്കുന്നതിനിടയിൽ മാധുരിയെ ഒന്ന് നോക്കി.

‘നീ ആദ്യം കയറണം.. ഞാൻ തരുന്ന ബാഗുകൾ സൈഡിലോട്ട് മാറ്റി വെക്കണം.. ഓക്കേ..’ ഗുപ്തൻ ചെറിയ ബാഗുകൾ എടുത്ത് കയ്യിൽ കോർത്തിട്ടു പറഞ്ഞു.

“മ്മ് ..” അവൾ മൂളി.

ഭാരത് എക്സ്പ്രസ്സ് അവർക്കരികിലേക്ക് പതുക്കെ നിരങ്ങി നിന്നു.രണ്ട് മിനുട്ടിനകം എ സി കോച്ചിൽ അവർ സ്ഥാനം പിടിച്ചു. മാധുരിയുടെ കിതപ്പിന്റെ താളം ഒന്ന് കുറഞ്ഞു.അവൾ ഗുപ്തനെ ഒന്ന് നോക്കി.അവൻ അവളെ കയ്യിൽ പിടിച്ചു.. ഐസ് കട്ടപോലെ തണുത്ത അവളുടെ കൈകൾ.. പെട്ടന്ന് മാധുരി അവന്റെ തോളോട് ചാരി.. നേരം വെളുത്താൽ മദ്രാസ് ഇറങ്ങാം.. അവൾ പതുക്കെ കണ്ണുകൾ അടച്ചു.

എ സി യുടെ തണുപ്പ് കൂടി. ഗുപ്തൻ മങ്കികാപ് ശരിയാക്കുന്നതിനിടയിൽ ഗ്ലാസ് ഡോറിലൂടെ പുറത്തേക്ക് നോക്കി. ബാംഗ്ലൂർ നഗരം വിട്ട് ഭാരത്‌ എക്സ്പ്രസ്സ്‌ വീണ്ടും ഇരുട്ടിനെ പുണരാൻ തിരക്കു കൂട്ടി..

പാതിമയക്കത്തിൽ മാധുരി പതുക്കെ കണ്ണു തുറന്നു.മുൻസീറ്റിൽ ഇരിക്കുന്ന ഒരു സ്ത്രീയിൽ കണ്ണുടക്കി. ഗോൾഡൻ വാച്ച് കയ്യിൽ കെട്ടിയിരിക്കുന്നു.സാരിയാണ് വേഷം. വെള്ളയിൽ ചുവന്ന പൂക്കളുള്ള സാരി.. പിന്നിയ മുടി മനോഹരമായി മുന്നിലേക്ക് ഇട്ടിരിക്കുന്നു.. നാല്പത്തഞ്ച് വയസ്സ് പ്രായം തോന്നും. കയ്യിൽ മനോഹരമായ സിൽവർ കളറിൽ ഒരു ക്ലച്ച് പേഴ്സ് ഉണ്ടായിരുന്നു. മുഖത്തേക്ക് നോക്കിയതും അവളെ നോക്കി അവർ ഒന്ന് പുഞ്ചിരിച്ചു.

“മദ്രാസിലേക്കാണോ? ”

പെട്ടന്നുള്ള ആ സ്ത്രീയുടെ ചോദ്യത്തിൽ അവളൊന്ന് പതറി.

“അതെ” മാധുരി ഒന്ന് തലയാട്ടി.

“ബാംഗ്ലൂരിൽ ആണോ താമസം?”

കുപ്പിയിലെ വെള്ളം എടുത്ത് കുടിക്കുന്നതിനിടയിൽ അടുത്ത ചോദ്യവുമായി ആ സ്ത്രീ അവളെ നോക്കി.

അവൾ വീണ്ടും തലയാട്ടി. അതെ എന്ന അർത്ഥത്തിൽ. തിരക്കു പിടിച്ചുള്ള ട്രെയിൻ കയറ്റത്തിൽ സീറ്റിൽ ഇരിക്കുന്നവരെ അവൾ ശ്രന്ധിച്ചിരുന്നില്ല. സൈഡ് സീറ്റിൽ അവൾ എത്തിനോക്കി. രണ്ട് പെൺകുട്ടികൾ ഉറങ്ങാനുള്ള ഒരുക്കത്തിൽ ആയിരുന്നു.

മുമ്പിലുള്ള സ്ത്രീയുടെ ഹസ്ബൻഡ് ഫോൺ വിളിച്ചുകൊണ്ടിരിക്കുന്നു. മാധുരി ഗുപ്തനെ ഒന്ന് തട്ടി വിളിച്ചു.

“എനിക്കൊന്ന് വാഷ് റൂമിൽ പോണം”

“മ്മ്..പോയിട്ട് വാ”, ഉറക്കത്തിനിടെ അയാൾ ഒന്ന് മൂളി.

അവൾ ടോയ്ലറ്റിൽ പോവാൻ ഡോർ തുറക്കാൻ നിന്നതും പെട്ടന്ന് ഡോർ തുറന്ന് വെള്ള സാരിയിൽ ചുവന്ന പൂക്കളുള്ള  ആ സ്ത്രീ പുറത്തേക്ക് വന്നു.

ട്രൈയിനിലെ ഇരുണ്ട വെളിച്ചത്തിൽ അവൾ ചെറിയ ഞെട്ടലോടെ അവരെ നോക്കി. എന്ത് പ്രസരിപ്പും തിളക്കവുമുള്ള മുഖം.

“വൃത്തി കുറവാ.. അല്ല ട്രയ്നിൽ ഇതൊക്ക സാധാരണയാ അല്ലേ?”

അവരുടെ ചോദ്യത്തിൽ അവൾ ചിരിച്ചെങ്കിലും അവൾ ആലോചിക്കുവാരുന്നു.. ആ സ്ത്രീ എപ്പോഴാ ടോയ്‌ലെറ്റിലോട്ട് വന്നേ! ആ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നില്ലേ? അവൾ ബാത്റൂമിലോട്ട് കയറി.

തിരിച്ചിറങ്ങുമ്പോൾ അവർ കൈ കഴുകി കൊണ്ടിരിക്കുന്നു.

“”എന്താ പേര്?? ”

“മാധുരി”

അവൾ അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.ആ സ്ത്രീയുടെ വലത് കണ്ണിന് താഴെ ഒരു വലിയ മറുക് അപ്പൊഴാണ് അവൾ നോക്കിയത്.

“ഞാൻ ട്രീസ”

ഞങ്ങളും മദ്രാസിലേക്കാ.. കൂടെ ഹസ്ബൻഡ് ആവുമല്ലേ?? അവർ പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു..

മാധുരി മുഖം കഴുകി.. മുടി ഒന്നിച്ചെടുത്ത് മുകളിലോട്ട് ക്ലിപ് ചെയ്തു വെച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ആ സ്ത്രീയെ കാണാനില്ല..

അവൾ പെട്ടന്ന് സീറ്റ്‌ ലക്ഷ്യമാക്കി നടന്നു. ഗുപ്തൻ സീറ്റിനടിയിലെ ഫുഡ് ബാഗ് പുറത്തെടുത്ത് കഴിക്കാനുള്ള സെറ്റപ്പ് റെഡി ആക്കിയിരുന്നു. ഏതോ സ്റ്റേഷനിൽ ട്രെയിൻ നിറുത്തി ആളുകൾ കയറാൻ തുടങ്ങി.

“വാ കഴിക്കാം..”

അയാൾ പറഞ്ഞു.

അവൾ പെട്ടന്ന് മുൻ സീറ്റിലേക്ക് നോക്കിയതും ഒന്ന് ഞെട്ടി. ആ സ്ത്രീ.. അവരെ കാണുന്നില്ല.. പകരം ഒരു പ്രായമുള്ള മനുഷ്യൻ അടുത്ത സ്റ്റേഷനിൽ നിന്നും കയറി അവിടെ ഇരിക്കാൻ തിരക്ക് കൂട്ടുന്നു. ആ സ്ത്രീയുടെ ഹസ്ബൻഡ് എന്ന് തോന്നുന്ന ആൾ അവിടെ ഇരിപ്പുണ്ട്. അയാൾ അപ്പോഴും ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നു.

കഴിക്കുന്നതിനിടയിൽ ഗുപ്തൻ അവളോട് പതുക്കെ പറഞ്ഞു..

“ഡാ..നമ്മുടെ മുൻസീറ്റിൽ ഇരിക്കുന്ന ആളില്ലേ..അയാളുടെ ഭാര്യ ഒരു ആക്‌സിഡന്റിൽ മരിച്ചെന്ന്. അവരുടെ ഡെഡ്ബോഡിയുമായി നാട്ടിലേക്ക് മടങ്ങുകയാണ്. അതിന്റെ ടെൻഷനിൽ ആണ് അയാൾ.”

മാധുരിയുടെ കൈകൾ വിറച്ചുകൊണ്ടിരുന്നു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയപോലെ..

മുൻസീറ്റിൽ ഇരുന്ന ആൾ ആരോടോ ഉറക്കെ ഫോണിൽ സംസാരിക്കുന്നു..

“അതേയ് ട്രീസയുടെ അടക്കം നമുക്ക് സൺ‌ഡേ ആക്കാം.. എല്ലാവരും വന്ന് കണ്ടിട്ട്‌ പോരേ..”

രാത്രിയുടെ നിഗൂഢതയിൽ മാധുരിയുടെ നിശ്വാസം തീവണ്ടിയുടെ വേഗത്തിനേക്കാളും കൂടി..

Post Views: 17
1
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

2 Comments

  1. Sruthi Sreedhar on September 23, 2023 4:46 PM

    🤣🤣

    Reply
  2. Neethi Balagopal on September 23, 2023 4:29 PM

    അടുത്ത തവണ ടെയിനിൽ പോകുമ്പോ ട്രീസയെ കാണു
    വോന്ന് നോക്കണം😀 നല്ല കഥ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.