Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “നിന്നെ കാണാൻ കൊതിയാവുന്നടീ…”
ബന്ധങ്ങൾ

“നിന്നെ കാണാൻ കൊതിയാവുന്നടീ…”

By SHYNI CELIN THOMASSeptember 23, 202311 Comments2 Mins Read138 Views
Bookmark Now
Please login to bookmark Close

No account yet? Register

“എനിക്ക് നിന്നെ കാണാൻ കൊതിയാവുന്നടീ…”

രാത്രി വാട്സാപ്പിൽ അവന്റെ ചാറ്റ് കണ്ടപ്പോൾ അവൾക്കാദ്യം ചിരിയാണ് വന്നത്.

“എനിക്കത്ര കൊതിയില്ല ”

എന്ന് റിപ്ലൈ കൊടുത്ത് നെറ്റ് ഓഫ്‌ ചെയ്ത് അവൾ കിടന്നു.

രണ്ട് ദിവസം മുൻപാണ് വാണി വിനോദിനെ ഫേസ്ബുക്കിൽ കണ്ടുമുട്ടിയത്. കൂടെ പഠിച്ച കൂട്ടുകാരന് റിക്വസ്റ്റ് അയച്ച് അവൾ പതിനഞ്ചു വർഷം മുൻപ് ഇറങ്ങിപ്പോന്ന ബി എഡ് ക്ലാസ്സിലെ മുഖങ്ങൾക്കായി ഫേസ്ബുക്കിൽ അലഞ്ഞു നടന്നു. അന്ന് വൈകിട്ട് കുട്ടികളുടെ പാർക്കിൽ മക്കളുടെ കളികൾ കണ്ട് ഇരിക്കുമ്പോളാണ് അവൻ മെസ്സഞ്ചറിൽ വന്നത്. ക്ഷേമാ ന്വേഷണങ്ങൾക്ക് ശേഷം വാട്സ്ആപ്പ് നമ്പറും ചോദിച്ചു “തിരക്കുണ്ട് രാത്രി വിളിക്കാം” എന്നും പറഞ്ഞ് അവൻ പോയപ്പോൾ ഓർമ്മകൾ എന്നെ ബി എഡ് കോളേജിലേക്ക് വലിച്ചിഴച്ചിരുന്നു. രാഷ്ട്രീയം മാത്രം പറയുന്ന രാജേഷും, സംശയങ്ങൾ മാത്രം ചോദിക്കുന്ന അജുവും, ചളിയടിക്കുന്ന ജോസും, പരദൂഷണം മാത്രം പറയുന്ന ബിന്ദുവും പഠിപ്പിസ്റ്റ് ബിനുവും ഓർമ്മകളിൽ നിറഞ്ഞു എന്റെ ചുണ്ടിൽ ചിരി പരത്തി. ചുറ്റും ഇരുട്ട് പരന്നുതുടങ്ങിയപ്പോൾ ഞാൻ കുട്ടികളെയും കൂട്ടി ഫ്ലാറ്റിലേക്ക് നടന്നു.

രാത്രി 10 മണിക്ക് ശേഷമാണ് വിനോദ് വീണ്ടും വിളിച്ചത്. അവൻ വിളിക്കാൻ മറന്നില്ലല്ലോ എന്നോർത്ത് ഞാനുള്ളാലെ സന്തോഷിച്ചു. വിശേഷങ്ങൾക്കൊടുവിൽ അവനാ രഹസ്യം വെളിപ്പെടുത്തി.

” വാണി.. നിന്നെ ഞാനൊരുപാട് ഇഷ്ടപ്പെട്ടിരുന്നു. തുറന്നു പറയാനുള്ള ധൈര്യം ആ പ്രായത്തിലെനിക്ക് ഉണ്ടായിരുന്നില്ല.. എന്നെങ്കിലും നിന്നോടിത് പറയണമെന്ന് ഞാനാശിച്ചിരുന്നു.. ഇന്നാണ് സാധിച്ചത്. അപ്പോഴേക്കും നീയും ഞാനും ജീവിതത്തിൽ ഒരുപാട് ദൂരം പിന്നിട്ടിരുന്നു..

സാരല്ല. ഇടക്ക് നിന്നെ വിളിച്ചോട്ടെ…. ”

അവന്റെ ചോദ്യം ഞാൻ കേട്ടില്ല. ഞാനപ്പോഴും, എന്നെ ഞാനറിയാതെ ഒരാൾ പ്രണയിച്ചിരുന്നോ.. അത് ഞാനറിയാതെ പോയോ എന്ന കടുത്ത നിരാശയിലായിരുന്നു. ജീവിതത്തിൽ ഇന്നേവരെ ആരുടെയും പ്രണയത്തിന് പാത്രമാകാൻ സാധിച്ചില്ലല്ലോ എന്ന കൗമാരകാലം തൊട്ടേയുള്ള ഹതാശചിന്തക്കും അപകർഷകതക്കും ഇതാ അറുതിവന്നിരിക്കുന്നു. സന്തോഷിക്കണോ വേണ്ടയോ എന്നറിയാതെ ഞാൻ കലങ്ങി. എനിക്കും എന്റെ ശബ്ദത്തിനും വിറയൽ വന്ന് തുടങ്ങിയിരുന്നു. മനസ്സും ശരീരവും പെരുത്തു നിലത്തുറക്കാത്ത പോലെ…

അവൻ വീണ്ടും ചോദിച്ചു കൊണ്ടിരുന്നു, “തന്നെ ഞാൻ ഇടയ്ക്ക് വിളിച്ചോട്ടെ? എന്താ ഒന്നും പറയാത്തത്…”

“പിന്നെന്താ വിനോദ്. വിളിക്കാമല്ലോ.. പക്ഷേ, 15 വർഷം മുൻപത്തെ നിന്റെ പറയാതെ പോയ പ്രണയം. അതങ്ങനെ തന്നെയിരുന്നോട്ടെ. അതിന്റെ കെട്ടുപോയ ലഹരിതേടി നിന്റെ വിളിയെത്തരുത്. എനിക്ക് നീയെപ്പോഴും പഴയ സഹപാഠിയാണ്.”

ആടിയുലഞ്ഞ നിശബ്ദതയ്ക്ക് ശേഷം ഫോൺ ഓഫ്‌ചെയ്ത് ഉറക്കത്തിൽ ചിണുങ്ങിയ മോനെ ഞാൻ ചേർത്തുപിടിച്ചു കിടന്നു.

ലഹരി വറ്റിപ്പോയ, അറിയാതെ പോയ, പറയാതെ പോയ പ്രണയത്തെ തപം ചെയ്തുണർത്താൻ അവൻ ആവുന്നത്ര ശ്രമിച്ചെങ്കിലും ഞാനതെല്ലാം ചിരിച്ചുതള്ളി.

ഇന്ന് അവന്റെ “എനിക്ക് നിന്നെ കാണാൻ കൊതിയാവുന്നടീ… വീഡിയോ കോൾ വിളിക്കട്ടെ ” എന്ന സന്ദേശത്തിന് “എനിക്കത്ര കൊതിയില്ല ” എന്നു മറുപടി കൊടുത്തു ആ നമ്പറും ബ്ലോക്ക്‌ ചെയ്ത് ഞാനെന്റെ ഡയറി തുറന്നു. രണ്ടുദിവസം മാത്രം ആയുസ്സുറ്റ, പറയാൻ മടിച്ച, അറിയാൻ വൈകിയ എന്റെ പ്രണയകഥ ഡയറിയുടെ താളുകളിൽ ആ രാത്രി മുഴുവൻ തേങ്ങിക്കൊണ്ടിരുന്നു.DitchPhoneInBed-948473178-770x553-1-650x428-1ffUgJ51

Post Views: 29
6
SHYNI CELIN THOMAS

ഞാൻ... മഴയെയും പുസ്തകങ്ങളെയും പൂക്കളെയും പ്രണയിക്കുന്ന ഒരു സ്വപ്നാടക. കഥകളുണ്ട് കയ്യിൽ... പക്ഷെ, എഴുതാൻ വയ്യ... കൈ വിറക്കും... കരള് കലങ്ങും... എന്തെന്നാൽ,... എന്റെ കഥകളെന്റെ നേർ ജീവിതമാകയാൽ... അദ്ധ്യാപികയായി അന്നം തേടുന്നു. ആത്മനാ..., അവസാനം വരെ വിദ്യാർഥി.

11 Comments

  1. Divya Sreekumar on October 28, 2023 5:06 PM

    പണ്ട് പറയാതെ, അറിയാതെ പോയതൊക്കെയും ഇപ്പോ വെളിപ്പെടുത്തി കുടുംബം കുട്ടിച്ചോറാക്കുന്നതെന്തിനാ ല്ലേ.നന്നായി എഴുതി👍🩷

    Reply
  2. Nishiba M on October 27, 2023 11:43 PM

    മനോഹരം

    Reply
    • Sreeja Ajith on October 31, 2023 6:24 PM

      നല്ലെഴുത്ത് 👌

      Reply
      • SHYNI CELIN THOMAS on October 31, 2023 6:48 PM

        🙏

        Reply
  3. JAYASANKAR PAZHAYA VARIYAM on September 23, 2023 10:04 PM

    നല്ല കഥ. അതു മനോഹരമായ ഭാഷയിൽ നന്നായി പറഞ്ഞു. 💐💐

    Reply
    • Shyni E T on October 27, 2023 10:22 PM

      🙏

      Reply
    • SHYNI CELIN THOMAS on October 28, 2023 6:46 PM

      🌹

      Reply
  4. Sabira latheefi on September 23, 2023 6:40 PM

    പറയാതെ അറിയാതെ പോയ പ്രണയങ്ങൾ പൂക്കുന്ന ഇടമായി സ്കൂൾ വാട്സാപ്പ് ഗ്രുപ്പ്

    Reply
    • Shyni E T on October 27, 2023 10:22 PM

      😂

      Reply
  5. Sunandha Mahesh on September 23, 2023 4:05 PM

    Good 👍

    Reply
    • Shyni E T on October 27, 2023 10:22 PM

      🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.