Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൈമാവതിയേ തേടി
അനുഭവം ഓർമ്മകൾ സ്‌കൂൾ / കോളേജ് സൗഹൃദം

ഹൈമാവതിയേ തേടി

By Sreelekshmi R SSeptember 25, 2023No Comments2 Mins Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇതൊരു യക്ഷികഥ ഒന്നുമല്ല. ഒരു യക്ഷിയെ തേടിയിറങ്ങിയ കഥയാണ്. ബി ടെക്കിന് പഠിച്ചിരുന്ന സമയത്ത് കാര്യവട്ടം ക്യാമ്പസ്സിലേക് ഒരു എക്സിബിഷൻ കാണാൻ കോളേജിൽ നിന്ന് പോയിട്ടുണ്ട്. അപ്പോളാണ് ഫ്രണ്ട്‌സ് പറഞ്ഞ് ആ ക്യാമ്പസ്സിനുള്ളിലെ ഒരു യക്ഷിക്കുളത്തിനെപ്പറ്റി ആദ്യം കേട്ടത്; ഹൈമാവതിക്കുളം.
കഥ എന്താണെന്ന് വെച്ചാൽ പണ്ട് എന്നോ അവിടെ പഠിച്ചിരുന്ന അതിസുന്ദരി ആയിരുന്ന പെൺകുട്ടി ആയിരുന്നു ഹൈമാവതി. അവൾ ഒരാളെ സ്നേഹിച്ചിരുന്നു. ക്യാമ്പസ്സിനുള്ളിലെ ചെറിയ കാട്ടിലും അവിടത്തെ കുളക്കടവിലുമൊക്കെ പോയിരിക്കുകയും പതിവായിരുന്നു. ഒടുവിൽ അയാളെ അവൾക് വിവാഹം കഴിക്കാൻ കഴിയാത്ത ദുഃഖത്തിൽ ആ കുളത്തിൽ ചാടി മരിച്ചു എന്നും, അന്നുമുതൽ ആ കുളം ഹൈമാവതിക്കുളം എന്ന് അറിയപ്പെടുന്നു. ഇതാണ് ഞാൻ കേട്ട കഥ! പിന്നെ അവിടെ അവളുടെ സാമീപ്യം ഉണ്ടെന്നും ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ പലപ്പോഴും അവളുടെ ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നുമൊക്കെ അന്ന് ഞാൻ കേട്ടിട്ടുണ്ടായിരുന്നു.
പഠിത്തമൊക്കെ കഴിഞ്ഞ് കേരള സർവകലാശലയിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോളും ഈ കഥ മനസ്സിൽ ഉണ്ടായിരുന്നു. കാര്യവട്ടം ക്യാമ്പസ്സിലെ സ്റ്റാഫ്‌ ക്വാർട്ടേഴ്‌സ്ൽ താമസിച്ചിരുന്നൊരു കുട്ടി ഞാൻ കേട്ട കഥകളൊക്കെ സത്യമാണെന്ന് ഒന്നുകൂടെ പറഞ്ഞപോളും എനിക്ക് പേടിയൊന്നും തോന്നിയില്ല. എന്നാൽ ഒരിക്കൽ ആ കുളമൊന്ന് കാണണമെന്ന് തോന്നിയിരുന്നു.
വീണ്ടും 2 വർഷങ്ങൾ കഴിഞ്ഞ് കാര്യവട്ടം ക്യാമ്പസ്സിൽ എം ടെക്കിന്  ജോയിൻ ചെയ്തു. ക്ലാസ്സ്‌ തുടങ്ങി കുറച്ചു ദിവസങ്ങളിൽ തന്നെ ഈ കഥകൾ ഒഴിവു സമയങ്ങളിൽ ഞങ്ങൾക്കിടയിൽ വിഷയമായി. അവിടത്തെ ഒരു PhD സ്കോളർ ഞങ്ങളെ ഹൈമാവതിക്കുളം കാണിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ 15 പേർ ബാച്ച്മെറ്റ്സും PhD സ്കോളറും പോകാൻ ഇറങ്ങി. ഞങ്ങളുടെ ഡിപ്പാർട്ട്മെന്റ് പിന്നിൽ ഇടതൂർന്നു നിക്കുന്ന അക്വസ്സിയ മരങ്ങളും വള്ളിപടർപ്പുകളും നിറഞ്ഞൊരു കാടിലേക്കാണ് പോയത്.

ഉള്ളിലേക്കു കേറീതുടങ്ങുമ്പോ തന്നെ ഇരുൾമൂടിയ ആരും നടക്കാത്ത ഇടുങ്ങിയ വഴി തെളിച്ചു ഞങ്ങൾ ഓരോരുത്തരയാണ് നടന്നുപോയത്. വഴി കാണിച്ചുതരാൻ വന്ന കുട്ടിയുടെ ഹൈമാവതിയുടെ കഥകളും കൂടെ ആയപ്പോ പിന്നിലോ മുന്നിലോ അവളുടെ നേർത്ത ഒരു സാമിപ്യം തോന്നിപോകും. പെട്ടെന്നു മുന്നിൽ നടന്നവർ വിളിച്ചുപറഞ്ഞു ഒരു ജീവിയുടെ അസ്ഥികൂടം കിടക്കുന്നു. തെരുവ്നായയുടെ ആയിരുന്നു അത്. മുന്നിലേക്ക് പോകുംതോറും വഴി ദുർഘടമായി. നനവ് പടർന്ന കരിയിലകൾ നിറഞ്ഞ വഴിയിൽ നിറയെ വലിയ അട്ടകളെ കാണാൻ തുടങ്ങി. കൂടെ വരുന്ന കൂട്ടുകാരൊക്കെ ഹൈമാവതിയെ കുറിച്ച് സംസാരിക്കുകയാണ്.
കുറച്ചു ദൂരെയെത്തിയപ്പോൾ പൊളിഞ്ഞുകിടക്കുന്നൊരു കെട്ടിടം. ജീർണിച്ച ചുവരുകളിൽ മാഞ്ഞുതുടങ്ങിയ അക്ഷരങ്ങൾ. പൊട്ടിയ കുപ്പിച്ചില്ലുകൾ. ചീവിടുകളുടെ ശബ്ദവും, കാറ്റിന്റെ ശക്തിയിൽ മരച്ചില്ലകൾ ഉലയുന്ന ശബ്ദങ്ങളുമൊക്കെ ഹൈമവതിയുടെ നേർത്തൊരു ചിരിയോ, കൊലുസ്സിന്റ കിലുക്കമോ എന്നൊക്കെ തോന്നിയേക്കാം. മുന്നോട്ട് പോകുമ്പോൾ വള്ളിപടർപ്പുകൾക്കിടയിലൂടെ കുളം കാണാൻ തുടങ്ങി. നിറയെ ഇലകൾ വീണു കിടക്കുന്ന പായൽ നിറഞ്ഞ വെള്ളം. ചുറ്റും  പടർന്നു പന്തലിച്ച കാട്. കുളത്തിലേക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ വെളിച്ചതിനെ തടഞ്ഞു നിർത്തുന്നതും അവിടൊരു യക്ഷിയുടെ നിഴലനക്കങ്ങൾ ഉള്ളപ്പോലോക്കെ തോന്നിപ്പിക്കും. ഒരു ബോട്ട് ആ കുളത്തിൽ പുത്തഞ്ഞു കിടക്കുന്നുണ്ട്. അത് എങ്ങനെ അവിടെത്തിയെന് അറിയില്ല. കുറച്ചു നേരം അവിടെ ചെലവഴിച്ചിട്ട് ഞങ്ങൾ തിരിച്ചു നടന്നു. കുറച്ചുമുന്നോട്ടു നടന്നെത്തിയത് ഒരു പ്ലേ ഗ്രൗണ്ടിലായിരുന്നു .
യക്ഷി ഉണ്ടെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ആ കുളം കാണാൻ പോയ യാത്രയും ആ പ്രദേശത്തെ പ്രകൃതിയുടെ ഭാവവുമൊക്കെ നമ്മുടെ മനസ്സിലൊരു ഹൈമാവതിയെ സൃഷ്ടിക്കാൻ മാത്രം ശക്തമാണ്.20151013_121133

Post Views: 19
2
Sreelekshmi R S

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.