Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇങ്ങനെയും പാചകം ചെയ്യാം
അറിവുകൾ നര്‍മം പാചകം

ഇങ്ങനെയും പാചകം ചെയ്യാം

By Salman SaliSeptember 25, 2023Updated:October 16, 20234 Comments2 Mins Read144 Views
Bookmark Now
Please login to bookmark Close

No account yet? Register

” ഹൊയ് സൽമാൻഖാൻ?

കെട്യോൾക്ക് സോപ്പ് പൊടി വാങ്ങി ബില്ലടിക്കാൻ നേരം പിന്നീന്നൊരു സൽമാൻഖാൻ വിളി.

ലെയ്സിന്റെ പാക്കറ്റ് പോലെ എയർ നിറഞ്ഞ എന്റെ കുടവയറിനുള്ളിൽ ഒരു സിക്സ് പാക് ഒളിഞ്ഞിരിപ്പുണ്ടെന്ന് കരുതി സൽമാൻഖാൻ എന്ന് വിളിച്ചതാവും.

സൂപ്പർമാർക്കറ്റിലെ ഇറച്ചി കൗണ്ടറിലെ പാകിസ്താനിയാണ് പാവം സൽമാൻഖാനെ അപമാനിച്ചത്. കുശലാന്വേഷണത്തിന് ശേഷം ഓന്റെ വാചകകാസത്തിൽ മയങ്ങി ഒരുകിലോ മട്ടനുമായിട്ടാണ് അവിടുനിറങ്ങിയത്..

നേരെ വീട്ടിലെത്തിയപ്പോ ചിപ്‌സുംതിന്നുകൊണ്ട് കെട്യോൾ യൂട്യൂബിൽ വ്യയാമം ഇല്ലാതെ എങ്ങിനെ തടി കുറക്കാം എന്ന വ്ലോഗ് കാണുകയാണ്.

നേരെ അടുക്കളയിലോട്ട് കേറി മട്ടൻ കഴുകി കുക്കറിലേക്ക് ഇട്ടു. ഒരു മാഗി ക്യൂബ് നാല് പച്ച മുളക്‌ കുറച്ചു കറിവേപ്പില ഗരം മസാല ഒരു സ്പൂൺ കുരുമുളക് ഒരു സ്പൂൺ വലിയ ജീരകം അര സ്പൂൺ ഉപ്പ് പാകത്തിന് ചേർത്ത് അല്പം വെള്ളവും ഒഴിച്ച് അടച്ചു വെച്ച്മൂട്ടിന് ഗ്യാസും കത്തിച്ചു. അഞ്ച് ഗ്ലാസ് അരി എടുത്ത് കഴുകി വെള്ളത്തിൽ കുതിരാൻ ഇട്ട് വെച്ച് കെട്യോളുടെ അടുത്തേക്ക് ചെന്നു..

ഓള് അപ്പോഴും ചിപ്സ് തീർന്ന് മിക്സ്ചറിലേക്ക് കടന്നിരുന്നു.

ഞാൻ എന്റെ ഫോണിലും തോണ്ടാൻ തുടങ്ങി.
പാവം കുക്കർ അവിടെ കിടന്ന് നിലവിളിക്കാൻ തുടങ്ങി. അല്ലേലും വയറ് നിറയെ സാധനവും ഇട്ട് മുട്ടിന് തീ ഇട്ടാൽ കുക്കർ അല്ലാ അവന്റെ അപ്പൂപ്പൻ വരെ നിലവിളിക്കും.
രണ്ടാം നിലവിളിയിൽ തീ ഒന്ന് കുറച്ചു ലോ ഫ്ലെമിൽ ആയി പാചകം..

പതിനാലാം വിസിൽ അടിഞ്ഞപ്പോ മൂട്ടിലെ തീ അണച്ചു വിസിലിന്റെ തൊള്ളക്ക് പിടിച്ചു ബാക്കി വന്ന നിലവിളികൂടി പുറത്തേക്ക് തള്ളിച്ചു..

കുക്കറിന്റെ അടപ്പ് തുറന്നപ്പോ റഹ്മത്ത് ഹോട്ടലിലെ ബിരിയാണി ദം പൊട്ടിച്ച മണം ഒന്നും വന്നില്ലെങ്കിലും നല്ല മട്ടൻ ഫ്ലേവർ നാസികയിലേക്ക് അടിച്ചു കേറി.

ഒട്ടും അമാന്തിക്കാതെ കുക്കറിലെ മട്ടൻ കോരി എടുത്ത് ബാക്കി വന്ന വെള്ളം ഗ്ലാസിൽ അളന്നൊഴിച്ചപ്പോ നാലര ഗ്ലാസ് സ്റ്റോക് വാട്ടർ ഉണ്ട് അഞ്ചര ഗ്ലാസ് വെള്ളവും ചേർത്ത് പാത്രത്തിലേക്കൊഴിച്ചു പാകത്തിന് ഉപ്പും ചേർത്ത് വെള്ളം തിളക്കാൻ നേരത്ത് മുങ്ങിക്കുളിച്ചു തടിയന്മാരായ അരിയെ എടുത്ത് തിളച്ച വെള്ളത്തിലോട്ട് തള്ളി. ആഹാ ഞാനെന്തൊരു ക്രൂരൻ.

വെള്ളം തിളച്ചു അരിക്ക് സമം ആയപ്പോ ഗ്യാസിന്റെ തീ കുറച്ചു അടച്ചു വെച്ച് ഞാൻ പിന്നേം സോഫയിൽ പോയിരുന്നു.

എന്താപ്പാ ഇത് എന്തോ ഒരു കുറവുണ്ടല്ലോ എന്ന് ആലോചിച്ചു പിന്നേം അടുക്കളയൊലേക്ക് ചെന്ന് അല്പം ചെറിയ ഉള്ളിയെടുത്ത് കുനുകുനാ അരിഞ്ഞു ഫ്രയിങ് പാനിൽ കുറച്ചു നെയ് ചേർത്ത് അരിഞ്ഞുവെച്ച ഉള്ളി അതിലോട്ട് ഇട്ട് ഒന്ന് മൂപ്പിച്ചെടുത്തു. അതിലോട്ട് അടുക്കളയിലെ ഓട്സിന്റെ ബോട്ടലിൽ തപസ്സിരുന്ന കിസ്മിസ് ഒരു പിടി കൈയിൽ വാരി ഫ്രയിങ് പാനിലോട്ട് ഇട്ട്. രണ്ടും കൂടെ നന്നായി മിക്സ് ചെയ്ത് അല്പം ഗരം മസാല ഇട്ട് ഇളക്കി അതിലേക്ക് നേരത്തെ കോരി വെച്ച മട്ടൻ കൂടെ ഇട്ട് ഒന്ന് ഇളക്കിവെച്ചു..

ഇതെല്ലം കൂടെ ഇളക്കുന്നതിന്റെ ഇടയിൽ മൂടി വെച്ച ചോറ് രണ്ട് വട്ടം ഇളക്കിയത് പറയാൻ മറന്നതല്ല അറിയാതെ സംഭവിച്ചതാണ്.

അവസാനമായി മൂപ്പിച്ചു വെച്ച ചെറിയുള്ളിയും കിസ്മിസും ചേർത്ത മട്ടൻ ചോറിലേക്ക് ഇട്ട് ഭദ്രമായി അടച്ചു വെച്ച് പോയി കുളിച്ചു വന്ന് ഗ്യാസ് ഓഫ് ചെയ്ത് വെച്ചാ ഞാൻ പോയി കിടന്നത്..

വൈകിട്ട് ഉറക്കം എണീറ്റപ്പോ പിള്ളേര് വന്ന് പറയുവാ നാളെ മുതൽ ചോറ് വാപ്പച്ചി ഉണ്ടാക്കിയാൽ മതിയെന്ന് 🤦‍♂️🤦‍♂️🤦‍♂️

അവസാനം ഡയറ്റ് മുത്തപ്പനെ മനസ്സിൽ ധ്യാനിച്ചു ബാക്കിവന്ന ഒരു പിടി ചോറ് തിന്നുമ്പോ ഞാൻ ആലോചിക്കായിരുന്നു നാളെ ഇപ്പൊ എന്ത് ചെയ്യുംമല്ലയാ..

സൽമാൻ സാലി

നാളെ വേറെ റെസിപ്പി ‌ തരാ ട്ടാ

Post Views: 31
0
Salman Sali

4 Comments

  1. Joyce on December 10, 2024 11:50 PM

    👌😋

    Reply
  2. മിനി സുന്ദരേശൻ on December 7, 2024 8:30 PM

    രസകരമായ പാചകക്കുറിപ്പ്👍😋

    Reply
  3. Jasna Basheer on October 18, 2023 8:14 PM

    👍👍

    Reply
  4. Sabira latheefi on September 26, 2023 7:08 AM

    ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.