Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണവീട്
കഥ കുട്ടികൾ വീട്

മരണവീട്

By Sruthi SreedharSeptember 25, 2023Updated:November 14, 20236 Comments2 Mins Read183 Views
Bookmark Now
Please login to bookmark Close

No account yet? Register

അടുത്ത വീട്ടീന്ന് ഫോൺ വന്നു. “പെട്ടെന്ന് തറവാട്ടിൽ ചെല്ലാൻ പറഞ്ഞു. മുത്തശ്ശന് തീരെ വയ്യാന്ന്.”

അമ്മേം അച്ഛനും മനുവും സിനിയും കൂടെ തറവാട്ടിലെത്തി. മുറ്റത്ത് കുറച്ചാണുങ്ങൾ നിൽപ്പുണ്ട്. അമ്മ സിനിയേം കൂട്ടി അടുക്കള വഴി മുറിയിൽ കേറി. മുത്തശ്ശൻ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നപോലെ. നെഞ്ചും വയറും പൊങ്ങിയും താന്നും വരുന്നു. അമ്മ പതുക്കെ ചോദിച്ചു.

“എപ്പോഴാ തുടങ്ങിയെ?”

“എല്ലാരും എപ്പോ എത്തീട്ട്ണ്ട്… ഇവിടെ അടുത്തുള്ള നിങ്ങൾക്ക് വരാൻ എന്താ ഇത്ര താമസം?”

അമ്മായി ചോദിച്ചു.

ഇതിലും ഭേദം വേറാരൊടേലും ചോദിക്കാരുന്നു എന്ന് അമ്മയ്ക്ക് തോന്നി കാണും. സിനിക്ക് ചിരി വന്നു. അവൾ നോക്കിയപ്പോൾ എല്ലാരും ഉണ്ടല്ലോ.
കസിൻസ് മൊത്തം എത്തിയിട്ടുണ്ട്.

ഹായ്.. അമ്മു.
അമ്മു സിനിയുടെ ചെവിയിൽ എന്തോ പറഞ്ഞു. സിനിക്ക് ചിരി നിർത്താനായില്ല. പുറത്തോട്ട് സൗണ്ട് വന്നോ? ചുറ്റിലുമുള്ളവർ ദേഷ്യത്തോടെ നോക്കുന്നു. അമ്മ സിനിയുടെ കൈത്തണ്ടയിൽ ഒരു നുള്ളു കൊടുത്തു.

“മുത്തശ്ശൻ വയ്യാതെ കിടക്കുവാ… മിണ്ടാതെ ഇരുന്നോ”.

സിനിക്ക് നല്ല വേദനയായി.
ഏതോ മൂത്ത കാരണവർ ഉറക്കെ പറഞ്ഞു.

” വെള്ളം കൊടുത്തു തുടങ്ങിക്കൊള്ളൂ…”

അവർക്കിടയിലൂടെ സിനി ഒന്നു എത്തിനോക്കി. മുത്തശ്ശന് ശ്വാസം വലിച്ചെടുക്കാൻ പ്രയാസം പോലെ. ചെറുതായി ഒരു തുണി തെരുത്ത് വെള്ളം നാവിൽ വെച്ചുകൊടുക്കുന്നു. സിനി അമ്മൂനെ പിടിച്ചു അടുക്കള വാതിലിലൂടെ പുറത്തോട്ടിറങ്ങി.

പെട്ടെന്ന് ഉച്ചത്തിലുള്ള നിലവിളി. ‘അച്ഛൻ പോയല്ലോന്നും…’ പറഞ്ഞ് രണ്ട്  വല്യമ്മയും അമ്മയും എല്ലാരും കൂടെ. സിനി അമ്മൂന്റെ കൈ വിട്ടു തിരിച്ചു അകത്തേക്ക് ഓടി. ചിറ്റ വഴിയിൽ തടഞ്ഞു.

“കുട്ടി ഇങ്ങട്ട് പോരൂ… അങ്ങോട്ടക്ക് പോണ്ട..”

പിന്നെ ആകേ ഒരു ബഹളമായിരുന്നു. ആരൊക്കെയോ വന്നുപോകുന്നു. കരച്ചിലിന്റെ ശക്തി കൂടിയും കുറഞ്ഞുമിരുന്നു. മൂത്ത അമ്മാവൻ പായ വിരിച്ചു ചമ്രം പടിഞ്ഞിരുന്നു രാമായണം വായിക്കുന്നു. കോലായിൽ നിന്നും നേരിട്ടുള്ള മുറിയിൽ മുത്തശ്ശനെ കിടത്തിയിട്ടുണ്ട്. സിനി ചിന്തിച്ചു, ഓരോരുത്തർ വന്നു പോകുമ്പോഴും അമ്മായി കരയുന്നതിനിടയിൽ കഥകൾ പറയുന്നു… വീണ്ടും കരയുന്നു..

ഏതോ ഒരു ആന്റി കരഞ്ഞു തല കറങ്ങി വീണു.

“കുളിപ്പിക്കാൻ എടുക്കല്ലേ?”

മാമൻ പറയുന്നുണ്ടായിരുന്നു.

ഉച്ച കഴിയാറായി. ഇനിയാരും വരണില്ലല്ലോ.

സിനിക്ക് മുത്തശ്ശനെ ഓർത്തപ്പോൾ സങ്കടം വന്നു. എപ്പോ വന്നാലും തുരുതുരാ കവിളിൽ ഉമ്മ തരും. നാമം ചൊല്ലാൻ പഠിപ്പിച്ചതും കഥകൾ പറഞ്ഞ് തരുന്നതും മുത്തശ്ശനാ.. വയ്യാതായതിൽ പിന്നെ അധികം മിണ്ടാറില്ല. ഇനി മുത്തശ്ശനെ കാണാൻ പറ്റില്ലല്ലോ? സിനിക്ക് കരച്ചിൽ വന്നു.

അതിനിടയിൽ അമ്മു സിനിയോട് പറഞ്ഞു.

” വിശന്നിട്ട് വയ്യാലൊ, രാവിലെ ഒന്നും കഴിക്കാതെ വന്നതാ. മാളുവിനെ കണ്ടോ നീ?”

“ഇല്ലല്ലോ… അവൾ വന്നിട്ടുണ്ടോ?”

“മ്മ്… ഞാൻ ഒരു മിന്നായം പോലെ കണ്ടു. വാ നോക്കാം”

അവർ കൈപിടിച്ച് ആളുകൾക്കിടയിലൂടെ ഓടി. തൊട്ടപ്പുറത്തെ തൊടിയിൽ കുറേ ആണുങ്ങൾ കർമ്മങ്ങൾ ചെയ്യാനുള്ളതെല്ലാം റെഡിയാക്കുന്നുണ്ട്. വല്യച്ഛൻ കുളിച്ച് തോർത്തും ചുറ്റി ഈറനോടെ വന്നു.ഒരു മൺകുടത്തിൽ വെള്ളം നിറച്ചു തലയിൽ വെക്കാൻ തുടങ്ങി. അതിനിടയിൽ മാളുവിനെ കണ്ടതും സിനി ഓടി.

“നീ എപ്പോ വന്നു? കണ്ടില്ലല്ലോ ഇതുവരെ”.

മാളു അവിടത്തെ വിശേഷങ്ങൾ പറയാൻ തുടങ്ങി. അമ്മ ഓടി വന്നു. മുത്തശ്ശന്റെ  കർമ്മങ്ങളെല്ലാം കഴിഞ്ഞു. ഇനി പോയി കുളിക്കണം. എന്നാലേ ചോറു കഴിക്കാൻ പറ്റൂ.

സിനിക്ക് സന്തോഷമായി. കുറേക്കാലമായി എല്ലാരും ചേർന്ന് കുളത്തിലൊക്കെ കുളിച്ചിട്ട്. അമ്മുവും മാളുവും തോർത്തുമായി വന്നു. എല്ലാരും കൂടെ കുളത്തിലേക്ക് ഓടി.

ആരൊക്കെയോ ചേർന്ന് ഉച്ചയൂണ് ഉണ്ടാക്കുന്നു, പുറത്തെ തൊടിയിൽ വെച്ചാണ്. കുളിച്ചു വന്നപ്പോഴേക്കും എല്ലാർക്കും വിശപ്പായി. അമ്മുവും സിനിയും മാളുവും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. പതിനാറ് ദിവസം ഇനി തറവാട്ടിൽ നിക്കണം എന്ന് അമ്മ പറഞ്ഞപ്പോൾ സിനിക്ക് സന്തോഷായി. അത്രേം ദിവസം എല്ലാരും കൂടെ കളിക്കാം, കുളത്തിൽ പോയി കുളിക്കാം. മൂന്നുപെൺകുട്ടികളും ഉറക്കെ ചിരിച്ചു.

“ആരാ ചിരിക്കണേ?

മരണ വീടാ ഇത് ഓർമ വേണം”

വല്യച്ഛൻ ഉറക്കെ പറഞ്ഞതും അവർ മൂന്ന് പെൺകുട്ടികളും പതുക്കെ എണീറ്റ് മുറ്റത്തേക്കോടി…

Post Views: 18
3
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

6 Comments

  1. Nishiba M on October 30, 2023 4:05 PM

    മനോഹരം

    Reply
    • Sruthis Favourite on October 29, 2024 4:11 PM

      😍❤️❤️❤️

      Reply
  2. Sunandha Mahesh on September 26, 2023 12:52 PM

    സിനിയെന്ന ശ്രുതി 😄😄😄

    Reply
    • Sruthi Sreedhar on September 27, 2023 12:41 PM

      😅

      Reply
  3. Joyce Varghese on September 26, 2023 3:56 AM

    നല്ല രചന

    Reply
    • Sruthi Sreedhar on September 27, 2023 12:41 PM

      Thank you 😍😊😍❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.