Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രമണന്റെ ഇരുപത്തഞ്ചു വർഷങ്ങൾ, ചിരിയുടെയും.
നര്‍മം സിനിമ

രമണന്റെ ഇരുപത്തഞ്ചു വർഷങ്ങൾ, ചിരിയുടെയും.

By T H ANSARSeptember 25, 2023Updated:September 26, 20239 Comments2 Mins Read123 Views
Bookmark Now
Please login to bookmark Close

No account yet? Register

മലയാളസിനിമയിലെ ഏറ്റവും ഉത്തമനായ കഥാപാത്രം ആരാണ്? എന്റെ അഭിപ്രായത്തിൽ ‘പഞ്ചാബി ഹൗസ്’ എന്ന സിനിമയിലെ ‘രമണൻ’ ആണ് ആ മഹാനുഭാവൻ. ചുമ്മാ പറയുന്നതല്ല. അദ്ദേഹത്തിന്റെ മഹത്വം വെളിവാക്കുന്ന ഏതാനും ചില സന്ദർഭങ്ങൾ ഇതാ:
പഞ്ചാബികളുടെ കയ്യിൽ നിന്നും കടം വാങ്ങി മീൻ പിടിക്കാൻ വേണ്ടി കടലിലേക്കു പോയ ബോട്ട്, ആദ്യത്തെ വലയിൽ തന്നെ ജബൻ കുടുങ്ങുകയും ചെകിള പൊളിച്ചു നോക്കിയപ്പോൾ ജീവൻ ഉള്ളതായി കാണുകയും ചെയ്തത് കൊണ്ട് മീൻ പിടിക്കാൻ നിൽക്കാതെ കരയിലേക്ക് തിരിച്ചു വിടുകയും ചെയ്‌ത “ദയാലുവായ രമണൻ.”
ബോട്ടിൽ കിടക്കുന്ന ഡെഡ് ബോഡി എങ്ങാനും ചത്തുപോയാൽ ഉത്തരം പറയേണ്ടി പറയേണ്ടി വരുമെന്ന് സ്വന്തം മുതലാളിക്കു മുന്നറിയിപ്പ് നൽകുന്ന “കരുതൽ ഉള്ള രമണൻ.”
ആരാണെന്നും എന്താണെന്നും അറിയാത്തതു കൊണ്ട് പുറത്തു വിടാൻ കഴിയാതിരിക്കുകയും, അതെ സമയം തന്നെ തെറ്റൊന്നും ചെയ്യാത്തത് കൊണ്ട് അകത്തിടാനും പറ്റാത്ത സന്നിഗ്ദാവസ്ഥയിൽ ജബനെ പാറാവുകാരന് കൂട്ടായി വാതിലിൽ നിർത്തിയാൽ മതിയെന്ന് കൂളായി പരിഹാരം നിർദ്ദേശിക്കുന്നെ “ബുദ്ധിമാനായ രമണൻ.”
സ്വന്തം തൊഴിൽ ദാതാവ് ആയിരുന്നിട്ടു പോലും കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയ മുതലാളിയെ ചെറ്റ എന്ന് മുഖത്തു നോക്കി വിളിച്ച “ധൈര്യവാനായ രമണൻ.”
മൂകനും ബധിരനുമായ ജബന്റെ വീടും കുടിയും കണ്ടു പിടിക്കാൻ മുതലാളിയുടെ കയ്യിൽ നിന്നും പീഡനം ഏറ്റുവാങ്ങുന്ന “ത്യാഗിയായ രമണൻ.”
പഞ്ചാബികൾ പിടിച്ചെടുത്ത ബോട്ട് തിരിച്ചു പിടിക്കാൻ വേണ്ടി മുതലാളിയോടൊപ്പം എന്തിനും തയ്യാറായി, സോണിയയുമായി മല്ലയുദ്ധത്തിനു തയ്യാറാകുന്ന “ക്ഷത്രിയ വീര്യമുള്ള രമണൻ.”
വീട് പോലെ ഇരിക്കുന്ന കല്യാണപ്പന്തൽ കണ്ടു, അത് കെട്ടിയവനും കെട്ടിയവളും ഒരാൾ തന്നെയെന്ന് കേട്ട് അതെങ്ങനെ സാധ്യമാകും എന്നും ലോജിക്കൽ ഡിഫൻസ് ഉയർത്തുന്ന “ഫിലോസഫിക്കൽ രമണൻ.”
കല്യാണം നടക്കേണ്ട അന്ന് തന്നെ അത് മുടങ്ങിയെന്നറിയുമ്പോൾ അന്നുണ്ടാക്കിയ ബിരിയാണിയും സദ്യയും ഒക്കെ എന്ത് ചെയ്‌തുവെന്നോർത്ത് വിലപിക്കുന്ന “മനഃസാക്ഷിയുള്ള രമണൻ.’
പഞ്ചാബികളുടെ വീട്ടിൽ പണയ ഉരുപ്പടിയയായി വിട്ടുപോകുമ്പോഴും മുതലാളിയെ എങ്ങനെ പിരിഞ്ഞിരിക്കും എന്ന് സങ്കടപെടുന്ന – “മുതലാളീ…..” എന്ന് ഉറക്കെ വിലപിക്കുന്ന “സ്നേഹവാനായ രമണൻ.”
ചെരിപ്പുകൾ പോളിഷ് ചെയ്യാൻ പറയുമ്പോൾ അത് ചെയ്യാൻ ഒട്ടും അറിയാതിരുന്നിട്ടും പഴയ ചെരിപ്പുകൾ പോളിഷ് ചെയ്തു പഠിച്ചു പുതിയ ചെരിപ്പുകൾ പോളിഷ് ചെയ്യാൻ തയ്യാറാകുന്ന, നല്ല തുണികൾ അലക്കാൻ അറിവുള്ളതിനാൽ അതറിയാത്ത ഉണ്ണിയെ അതേൽപ്പിച്ചു വിലകൂടിയ തുണികൾ കേടാക്കാൻ തയ്യാറാകാത്ത, തീരുമ്പോ തീരുമ്പോ പുതിയ പണി കിട്ടുന്ന കുടത്തിൽ നിന്നും വന്ന ഭൂതത്തെപ്പോലെ പണിയെടുക്കുന്ന “കഠിനാധ്വാനിയായ രമണൻ .”
ചപ്പാത്തിക്ക് പകരം ചോറ് കഴിക്കുന്നതിനാൽ ഹിന്ദി അറിയാത്ത “മലയാളിയായ രമണൻ.”
എല്ലാത്തിലുമുപരി സ്വന്തം മുതലാളിയുടെ ബോട്ട് പഞ്ചാബികൾ പിടിച്ചെടുക്കുകയും താൻ തന്നെ പണയ വസ്തുവായി ഇരിക്കുകയും ചെയ്യവേ, എല്ലാ കടങ്ങളും വീട്ടാനും സ്വന്തമായി ബിസിനസ് ചെയ്യാനും മതിയാകുന്ന ഏഴര ലക്ഷം രൂപ സത്യസന്ധമായി കൈമൾ മാഷുടെ വീട്ടിൽ, പൊട്ടിപ്പൊളിഞ്ഞു പാളീസായിട്ടും ലാഭത്തിൽ ഓടുന്ന ‘ജൂണിവേഴ്സല് ആൻഡ് ജൂണിവേഴ്‌സൽ’ കമ്പനിയുടെ ലാഭ വിഹിതമായി എത്തിച്ചു കൈമൾ മാഷുടെ കുടുംബത്തെ രക്ഷപെടുത്തുന്ന “മഹാനായ രമണൻ.”
എന്ന്, റിലീസായി ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പഞ്ചാബി ഹൗസ് പടർത്തി വിട്ട ചിരിയോളങ്ങളിൽ ഇന്നും നീന്തി തുടിക്കുന്ന ഒരു പ്രേക്ഷകൻ…..
Post Views: 26
6
T H ANSAR

Hails from Kothamangalam (Taluk), Ernakulam (District), Kerala (State). Ph. D in Criminology. Professor of Prison Administration at APCA, Vellore, Tamil Nadu.

9 Comments

  1. Silvy on October 22, 2023 9:57 AM

    രാമനണെന്ന മഹാപ്രതിഭ 🤣🤣🤣

    Reply
    • T H ANSAR on November 3, 2023 5:36 PM

      നന്ദി.

      Reply
  2. Neethi Balagopal on October 22, 2023 9:46 AM

    കഥാകാരന് പഞ്ചാബി ഹൗസിനേക്കാൾ രമണനോട് ഏറെയിഷ്ടം ഉണ്ടെന്ന് മനസിലായി😄 ശരിക്കും ആ സിനിമയേ ആസ്വാദ്യകരമാക്കുന്നതിൽ രമണന്റെ പങ്ക് വളരെ വലുതാണ്. നല്ലൊരു വായന: നന്ദി.🙏 ആശംസകൾ :

    Reply
    • T H ANSAR on November 3, 2023 5:41 PM

      എന്റെ സിനിമ ആസ്വാദന ചരിത്രത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമികളില്‍ ഒന്നാണ് ‘പഞ്ചാബി ഹൗസ്’. അതില്‍ രമണന്റെ ഡയലോഗുകളും കൌണ്ടറുകളും ആണ് എനിക്ക് ഏറ്റവും ആസ്വാദ്യകരമായി തോന്നിയത്. ആ ഒരു ഓളത്തില്‍ എഴുതിയ ഒരു കുറിപ്പാണ്. വായനക്കും കമന്റിനും നന്ദി.

      Reply
  3. Manna Mereeza on October 22, 2023 9:41 AM

    കൊള്ളാം ട്ടോ…👌

    Reply
    • Joyce Varghese on October 23, 2023 12:26 AM

      ഹരിശ്രീ അശോകൻ,നർമം നന്നായി അവതരിപ്പിക്കുന്ന artist.
      രമണൻ ഇത്ര നമ്മളെ ചിരിപ്പിച്ചത് ആ talent. തന്നെ.
      നല്ല എഴുത്ത്, രമണന്റെ ഡയലോഗ് പോലെ ചിരിപ്പിച്ചു. 👌👏

      Reply
      • T H ANSAR on November 3, 2023 5:43 PM

        തീര്‍ച്ചയായും. രമണനായി മറ്റൊരു നടനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ആ കഥാപാത്രം ശ്രീ. ഹരിശ്രീ അശോകനുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. കുറിപ്പിന് നന്ദി.

        Reply
  4. Nishiba M on September 28, 2023 4:38 PM

    അതേ, ഒരിക്കലും മറക്കാനാവാത്ത രംഗങ്ങൾ

    Reply
    • T H ANSAR on November 3, 2023 5:45 PM

      തീര്‍ച്ചയും, നിത്യഹരിത നര്‍മ്മം. കുറിപ്പിന് നന്ദി.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.