Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അത് മാത്രം പറഞ്ഞു തന്നില്ലല്ലോ
അനുഭവം

അത് മാത്രം പറഞ്ഞു തന്നില്ലല്ലോ

By mini georgeSeptember 29, 20234 Comments2 Mins Read162 Views
Bookmark Now
Please login to bookmark Close

No account yet? Register

അറിഞ്ഞു കാണുമോ എന്തോ? അവളുടെ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു. കാര്യമായി എന്നും രാവിലെ പത്രം വായിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന ആളാണ്. അവിടെ സ്ഥിരമായി പത്രം കിട്ടുന്നുണ്ടോ ആവൊ? ടിവി എന്തായാലും ഉണ്ടാവില്ല. എങ്കിലുംമറ്റുള്ളവർ പറയാതിരിക്കുമോ. റോഡിലെങ്ങും ആളുകളെ കാണാതിരിക്കുമ്പോൾ എന്തായാലും സംശയം തോന്നും. അപ്പോൾ ആരോടെങ്കിലും ചോദിക്കാതിരിക്കില്ല. അവൾ സ്വയം ആശ്വസിച്ചു.
ഇവിടെ എന്തൊക്കെ കാര്യങ്ങൾ കിടക്കുന്നു അമ്മയ്ക്കുള്ള മരുന്ന് മൂന്നു മാസത്തേക്കുള്ളത് സ്റ്റോക്ക് ചെയ്യണം. ഒപ്പം വീട്ടു സാധനങ്ങളും. ഇനി ജോലിക്കുള്ള സഹായികളും വരവ് ഉണ്ടാവില്ല. എല്ലാ കാര്യങ്ങളും തനിയെ ചെയ്യണ്ടി വരും. ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ അപ്പുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. അടിച്ചിട്ടുണ്ടാവണം. എന്തൊക്കെ മുന്നൊരുക്കങ്ങൾ ചെയ്താലും എന്തെങ്കിലുമൊക്കെ മറന്നിട്ടുണ്ടാവും. അവൾ മനസ്സിലോർത്തു.

“അല്ലെങ്കിലും താരയ്ക്കു എല്ലാം കളിമട്ടാണ് ഇനി എന്നാണാവോ ഒരു സീരിയസ്നെസ്സ് ഒക്കെ ഉണ്ടാവുക”വേണു എപ്പോഴും പറയാറുണ്ടായിരുന്ന വാചകം അവളോർത്തു.

“രണ്ടു കുട്ടികളായിട്ടും എല്ലാം ഇങ്ങനെ നിസ്സാരമാക്കി നടന്നാൽ മതിയോ താരേ ? “

അതേ, ഇങ്ങനെ മിടുക്കനായ ഒരു ഭർത്താവുണ്ടെങ്കിൽ അത് മതി എന്നാണ് എനിക്ക് തോന്നുന്നത്.
അതും പറഞ്ഞിട്ട് അവൾ പൊട്ടിച്ചിരിച്ചു.സ്നേഹത്തോടെ അവന്റെ കൈയ്യിൽ പിടിച്ചിട്ട് അവൾ കൂട്ടി ചേർത്തു.

അതിനാ എന്റെ പപ്പാ ഇങ്ങനെ മിടുക്കനായ ഒരാളെ എനിക്ക് കണ്ടു പിടിച്ചു തന്നത് ..

മതി,മതി നിന്റെ വർത്തമാനം. ഞാനില്ലാതെ വരുമ്പോൾ നീ പഠിച്ചുകൊള്ളും .

അതിനു വേണുവില്ലാതെ ഞാൻ എവിടെ പോകാനാണ്? എന്ത് ചെയ്യാനാണ് ? ഞാൻ എങ്ങും പോവില്ല ..

അതുശരി, താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുണ്ടാവു ചെയ്യേണ്ട സാഹചര്യം വന്നാൽ എല്ലാവരും ചെയ്യും.

ഒന്ന് മതിയാക്കു വേണു, ഞാൻ കുട്ടിക്കളി നിർത്തിക്കോളാം .

പെട്ടെന്നവൾ പകച്ചു ചുറ്റും നോക്കി. ഇന്നെന്താണ് പഴയ കാര്യങ്ങളെല്ലാം മനസ്സിലേക്ക് ഓടി എത്തുന്നത് എന്നോർത്തു അവൾ അകത്തേക്ക് പോയി. സ്റ്റോർ റൂമിൽ കടന്ന്‌ എല്ലാം ഉണ്ടെന്നു ഉറപ്പു വരുത്തി. ഇനി കുറച്ചു നേരം അമ്മയോടൊപ്പം ന്യൂസ് കാണാം. എല്ലാം കൊറോണ വിശേഷങ്ങൾ മാത്രം, തല ചൂട് പിടിക്കുന്നു. വേണുവിനെ ഒന്ന് വിളിച്ചു നോക്കിയാലോ, വീട്ടിലെ വിവരങ്ങൾ ഒക്കെ അറിയാതെ വേവലാതിപ്പെട്ടിരിക്കുകയായിരിക്കും.
വിളിക്കാൻ താമസിച്ചാൽ ദേഷ്യപ്പെട്ടേക്കും. അവൾ ഫോൺഎടുത്തു നമ്പർ ഡയൽ ചെയ്തു. കിട്ടുന്നില്ല, വീണ്ടുംവീണ്ടും ഡയൽ ചെയ്തു കൊണ്ടിരുന്നു. തെറ്റായ എസ്ടിഡി കോഡ് ആണത്രേ. സ്വർഗത്തിലെ കോഡ് എന്താണാവോ? ആരും പറഞ്ഞു തന്നില്ല . എല്ലാ കാര്യങ്ങളും പറഞ്ഞു തന്നിരുന്ന ആളാണല്ലോ. എങ്കിലും വേണു അത് മാത്രം പറഞ്ഞു തരാതെയാണല്ലോ പോയത്, അവൾ ചിന്തിച്ചു കൊണ്ടിരുന്നു….

Post Views: 30
6
mini george

അദ്ധ്യാപികയായിരുന്നു ഭർത്താവിന്റെ വിയോഗത്തിന് ശേഷം ഒറ്റയ്ക്ക് താമസം . വിരമിച്ചതിനു ശേഷം മക്കളോടൊപ്പവും വീട്ടുകാരുടെ ഒപ്പവും യാത്രകൾ ചെയ്യാറുണ്ട് . വായന , സിനിമ ,ആനുകാലിക സംഭവങ്ങൾ , ഇവയിലൊക്കെ താൽപ്പര്യം

4 Comments

  1. Pavithra Unni on October 9, 2023 10:33 AM

    Please mail to editors:

    koottaksharangal.contact@gmail.com

    Reply
  2. Sunandha Mahesh on October 6, 2023 5:10 PM

    ഇല്ലാതെയാവുമ്പോൾ മാത്രമെ ആ ശൂന്യത മനസ്സിലാകൂ

    Reply
    • mini george on October 8, 2023 10:32 AM

      അതേ , കണ്ണുള്ളപ്പോൾ കാഴ്ചയുടെ വില അറിയില്ലല്ലോ

      Reply
  3. someone on October 5, 2023 8:57 PM

    ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.