Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാപ്പിത്തോട്ടത്തിലെ പ്രേതം
ഓർമ്മകൾ സ്‌കൂൾ / കോളേജ്

കാപ്പിത്തോട്ടത്തിലെ പ്രേതം

By Swapna SasidharanOctober 1, 20231 Comment2 Mins Read283 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞങ്ങളുടെ സ്കൂളിനോട് ചേർന്നുള്ള കാപ്പിത്തോട്ടത്തിലാണ് ഓരോ ഇന്റെർവെലിനും ഞങ്ങൾ കളിക്കാൻ പോയിരുന്നത്. സ്കൂളിലെ പ്രധാന കെട്ടിടങ്ങളോട് ചേർന്ന് കളിക്കാനുള്ള സ്ഥലം ഉണ്ടായിരുന്നെങ്കിലും, മഴ വരുമ്പോൾ പറന്നുപോകുന്ന ഷീറ്റിട്ട കെട്ടിടത്തിലെ ക്ലാസ്സുകളിൽ പഠിച്ചവരെല്ലാം കാപ്പിത്തോട്ടത്തിലാണ് കളിക്കുക. ആൺകുട്ടികൾ കുട്ടിയും, കോലും കളിക്കുന്നതും, പെൺകുട്ടികൾ കക്കു കളിക്കുന്നതും, കുല കുല മുന്തിരിങ്ങ, അങ്ങനെ എന്തെല്ലാം കളികൾ. കാപ്പിത്തോട്ടത്തിനോട് ചേർന്ന പ്രദേശത്തുള്ള മറ്റു മരങ്ങളുടെ ചുവട്ടിൽ ഒരു കസേരയിട്ട് അദ്ധ്യാപകർ ഇരുന്നു പഠിപ്പിക്കുമായിരുന്നു. ഞങ്ങൾ കുട്ടികൾ താഴെ നിലത്തിരിക്കും. ക്ലാസ്സിനിടയ്ക്ക് നിലത്തുകൂടി പോകുന്ന ഉറുമ്പിനോടും മറ്റുമൊക്കെ കുശലം പറയുന്നത് ഞങ്ങളുടെ പതിവായിരുന്നു.

കാപ്പിത്തോട്ടത്തിന്റെ ഒരു അരികിലായി ഒരു മൺകൂന ഉണ്ടായിരുന്നു. അതിനെ പറ്റി പലരും പല തരത്തിലുള്ള കാര്യങ്ങളും പറയാറുണ്ടായിരുന്നു. ഒരു ദിവസം പതിവു പോലെ ക്ലാസ്സിലിരിക്കുമ്പോൾ ആരോ വന്നു പറഞ്ഞു കാപ്പിത്തോട്ടത്തിൽ പ്രേതമുണ്ട്. അന്ന് ഹൊറർ സിനിമകൾ അധികം കണ്ട് തുടങ്ങിയിട്ടില്ലാത്ത കാലമാണെന്നോർക്കണം. ഞങ്ങൾ കുറച്ചു പേർ പ്രേതത്തിന്റെ നിജസ്ഥിതി അറിയാൻ കാപ്പിത്തോട്ടത്തിലേക്ക് പോയി. അവിടെ ഉണ്ടായിരുന്നത് അറബിക്കാപ്പി എന്നയിനം ആണെന്നാണ് ഓർമ്മ.ചെന്നു നോക്കുമ്പോൾ കണ്ട കാഴ്ച പ്രേതകഥ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു.

ഒരു കാപ്പി മരത്തിൽ ഒരു എല്ല് ഇരിക്കുന്ന കാഴ്ചയായിരുന്നു അത്. കുറേ കുട്ടികൾ ആ മരത്തിന്റെ സമീപത്തായി കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. ഓരോരുത്തരും വായിൽ വരുന്നത് പറഞ്ഞു കൊണ്ടുമിരുന്നു. ആരുടെ കഷ്ടകാലത്തിനാണോ എന്തോ അപ്പോൾ നല്ല കാറ്റ് വീശി. അതിനോടൊപ്പം ഞങ്ങൾ കാണുന്നത് ആ എല്ല് അനങ്ങുന്ന കാഴ്ചയാണ്. ധൈര്യം പിന്നെ പണ്ടേ കൂടുതലാണല്ലോ. കുട്ടികളെല്ലാവരും നാലുപാടും ചിതറിയോടി. ക്ലാസ്സിൽ തിരിച്ചെത്തിയിട്ടും വിറയൽ മാറിയിരുന്നില്ല.അന്ന് വീട്ടിൽ എത്തിയ ശേഷവും പ്രേതത്തെ പറ്റി ആയിരുന്നു ചിന്ത മുഴുവൻ.

ഞങ്ങളുടെ സീനിയർ ബാച്ചിൽ പഠിച്ചിരുന്ന ഏതോ ഒരാൾ മറ്റുള്ളവരെ ഭയപ്പെടുത്താൻ വേണ്ടി എവിടുന്നോ കിട്ടിയ എല്ലെടുത്ത് കാപ്പി മരത്തിനു മുകളിൽ വച്ചതാണെന്ന്‌ അടുത്ത ദിവസം ആരോ പറഞ്ഞു കേട്ടു. എന്തായാലും അന്ന് പേടിച്ച പോലെ പിന്നീട് പേടിച്ചത് വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂരിൽ വച്ചു തികച്ചും വ്യത്യസ്തമായ മറ്റൊരനുഭവം ഉണ്ടായപ്പോഴാണ്. ഇപ്പോൾ ആ കാപ്പിത്തോട്ടം ഒരുപാട് മാറ്റങ്ങളോടെ ആണ് അവിടെയുള്ളത്. പക്ഷേ ഇപ്പോഴും ഓർമ്മയിൽ ആദ്യം വരിക ഈ പ്രേതകഥ തന്നെയാണ്.

 

Post Views: 36
3
Swapna Sasidharan

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് സ്വദേശം.കഴിഞ്ഞ 16 വർഷമായി ബാംഗ്ലൂരിൽ സ്ഥിരതാമസം. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ചെറുപ്പം മുതൽക്കേ വായന ഒപ്പമുണ്ട്. കോവിഡ് കാലഘട്ടത്തിൽ ആണ് എഴുത്തിൽ സജീവമായത്. കൈരളി,കോഡ് റെഡ്, occassion, shiddat, The Penned Thoughts എന്നീ ആന്തോളജികളിൽ ഭാഗമായിട്ടുണ്ട്. ലിറ്റ് നൗ മാഗസിൻ, ഡേടുഡേ മാഗസിൻ ,മനോരമ വിഷുക്കണി 2022, മനോരമ ഓൺലൈൻ എന്നിവിടങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ പുസ്തകം ‘എൻ റൂട്ട് ടു ഡെത്ത്’(ക്രൈം ത്രില്ലർ നോവൽ ) കണ്ണൂർ പായൽ ബുക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോൾ സ്റ്റോറി ടെൽ ആപ്പിൽ ഓഡിയോ ബുക്ക് രൂപത്തിലും ലഭ്യമാണ്. mail:passionatewriter1985@gmail.com

1 Comment

  1. Muhammad Ikbal on October 1, 2023 12:34 PM

    എന്റെ പ്രിയ സഹപാഠി

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.