Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ” Yes, I accept “
ഓർമ്മകൾ പ്രചോദനം

” Yes, I accept “

By Roy MattackalOctober 2, 20232 Comments2 Mins Read156 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദാമിന്റേയും ഹവ്വയുടേയും നാളുകൾ മുതൽ നാം കേൾക്കുന്നതാണ് അതെ / ഉണ്ട് എന്നു പറയുന്നതിന്റേയും ഇല്ല / പറ്റില്ല എന്നു പറയുന്നതിന്റേയും പ്രസക്തി. സന്ദർഭം, സമയം എന്നിവ അനുസരിച്ചും, അവിടെ പങ്കാളികളാവുന്ന ഓരോരുത്തരുടേയും മനോഭാവവും തീരുമാനങ്ങളും അനുസരിച്ചും ഈ ചെറു വാക്കുകൾക്കു അതിന്റേതായ അർത്ഥങ്ങളും വിലയും ക്രമീകരിക്കപ്പെടുന്നു.

രവിയുടെ കഥ ഓർക്കുന്നു. 2006. അന്നയാൾ ഗൾഫിൽ സാമാന്യം തരക്കേടില്ലാത്ത ജോലി ചെയ്തു വരികയായിരുന്നു. തീർത്തും അപ്രതീക്ഷിതമായാണ് നാട്ടിൽ നിന്നും ഒരു സന്ദേശം അയാൾക്കു വരുന്നത്. മുൻപു ജോലി ചെയ്തിരുന്ന ഒരു കമ്പനി, ന്യൂ ഡൽഹി പട്യാല ഹൗസ് കോടതിയിൽ അയാൾക്കെതിരെ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നു എന്ന്. തന്റെ ജോലി രാജി വച്ച് രവി നാട്ടിലേക്കു മടങ്ങി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ രവിക്കു ഭീതി എന്ന വികാരം നന്നേ അനുഭവപ്പെട്ടു. മാതാപിതാക്കളുടേയും കുടുംബാംഗങ്ങളുടേയും ചോദ്യങ്ങൾക്കുത്തരം പറയാൻ അയാൾ വിഷമിച്ചു.

അറിയാവുന്ന ചിലരാൽ ഒരു അഭിഭാഷകനെ തരപ്പെടുത്തി, രവി ഡൽഹിക്കു തിരിച്ചു. കോടതിയിൽ കയറുന്നതിനു മുമ്പ് വീണ്ടും അഭിഭാഷകൻ ഓർമ്മിപ്പിച്ചു – ഒരു കാരണവശാലും കുറ്റം സമ്മതിക്കരുത്. തന്റെ മേൽ ആരോപിക്കപ്പെട്ട കാര്യങ്ങൾ വായിച്ചു കേൾപ്പിച്ചതിനു ശേഷം വന്നു ആ ചോദ്യം :

” Do you deny or accept the charges levelled against you ? “.

ആദ്യ വിവരണങ്ങൾ ഒന്നും രവി കേട്ടിരുന്നില്ല. ഭയവും നിസ്സഹായതയും നിറഞ്ഞു നിന്ന അയാളെ അടുത്തു നിന്ന അഭിഭാഷകൻ ഒന്നു തട്ടി. രവി പറഞ്ഞു :

” Yes, I accept ”

രവിയുടെ അഭിഭാഷകൻ ഹിന്ദിയിൽ ഒരു ചെറു തെറി ആത്മഗതം പോലെ പറയുന്നതയാൾ കേട്ടു. അഭിഭാഷകർ തമ്മിൽ എന്തോ ക്കൈ ഹിന്ദിയിൽ പറയുന്നതും, ശേഷം ജഡ്ജി കേസ് വിചാരണക്കായി മാറ്റിയതായും പറയുന്നതും രവി കേട്ടു.

അവിടെ തുടങ്ങുന്നു അറിവില്ലായ്മയിൽ നിന്നും അറിവിലേക്കും, പിന്നീട് തിരിച്ചറിവിലേക്കുമുള്ള രവിയുടെ യാത്ര. തന്റെ Yes, ആ കേസിന്റെ ഗതി മാറ്റിയത് നീണ്ട 12 വർഷങ്ങളിലേക്കായിരിക്കും എന്നു രവി അന്നു നിനച്ചു പോലും കാണില്ല.

എന്തൊക്കെയോ കാരണങ്ങളാൽ കേസ് പട്യാല ഹൗസ് കോടതിയിൽ നിന്നു കർക്കദ്ദുമ കോടതിയിലേക്കും, പിന്നീട് സാകേത് കോടതിയിലേക്കും മാറ്റി. 2016 ആയപ്പോഴേക്കും രവിക്കു തന്റെ സകലതും നഷ്ടപ്പെട്ടിരുന്നു. സകലതും. അഭിഭാഷകർ തമ്മിൽ കൂട്ടായതാണോ എന്തോ, കേസ് നീണ്ടു നീണ്ടു പോയി. രവിക്കു പക്ഷെ പലതും പഠിക്കുവാൻ കഴിഞ്ഞു. ഭീതി എന്ന വിപത്തിനെ, ആത്മധൈര്യം എന്ന വിശ്വാസത്തിലേക്കു കൊണ്ടു വരാനും അയാൾ പഠിച്ചു.

പത്തു വർഷം മുമ്പു പറഞ്ഞ തന്റെ Yes, തന്നെത്തന്നെ വലിയ ഉത്തരവാദിത്വത്തിലേക്കും വെല്ലുവിളിയിലേക്കും എത്തിച്ചു എന്നയാൾക്കു ബോദ്ധ്യമായ ഒരു ദിവസം രവി കോടതിക്കു മുമ്പാകെ അപേക്ഷിച്ചു : ” I humbly plead to the honourable court, to allow me to fight my case on my own “.

കോടതി കനിഞ്ഞു. പത്തു വർഷങ്ങൾ കൊണ്ട് കോടതി വ്യവഹാരങ്ങളും ഭാഷയുമൊക്കെ രവി പഠിച്ചിരുന്നു. തന്റെ കൈയ്യിൽ ആകെ ഉണ്ടായിരുന്നത് നാലു കഷണം പേപ്പർ മാത്രം, തന്റെ ഭാഗം വാദിക്കുവാനായി. എന്തു കൊണ്ടു 2006 ൽ താൻ Yes പറഞ്ഞെന്നും, അതിനു ( മൂല ) കാരണമായി വന്ന സകലതും രവി കോടതിക്കു മുമ്പാകെ ബോധിപ്പിച്ചു. എതിർ ഭാഗത്തെ സാക്ഷിയെ വിസ്തരിക്കുമ്പോൾ, രവിയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം No എന്നോ, I don’t know എന്നോ ആയിരുന്നു.

2018 ഏപ്രിലിൽ രവിയെ കോടതി കുറ്റവിമുക്തനാക്കി. കുറ്റവാളിയാണെന്നല്ല, തന്റെ മേൽ ഉയർത്തിയ ആരോപണങ്ങളെ ആണ് രവി 2006-ൽ accept ചെയ്തത്.. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി.

ഉവ്വ് / അതെ / അറിയാം എന്നതിനും ഇല്ല / അല്ല / അറിയില്ല എന്നതിനും ഭാഷ കൽപ്പിക്കുന്ന അർത്ഥത്തേക്കാൾ ഏറെ വ്യാപ്തിയും ആഴവും ഉണ്ടെന്നറിഞ്ഞാൽ, നമ്മിൽ ആത്മവിശ്വാസം കൂടും. ജീവിതത്തെ നേരാം വണ്ണം അഭിമുഖീകരിക്കാനുള്ള ശക്തിയും വർദ്ധിക്കും. ഭാഷയെ മനനം ചെയ്യുക.

#എൻ്റെരചന ഗാന്ധി ജയന്തി ദിന സ്പെഷ്യൽ

Post Views: 25
3
Roy Mattackal

Schooling at Sainik School Kazhakkoottam, took Engineering degree from University Vishweshwaraya College of Engineering Bangalore. Career in Sales and Marketing.

2 Comments

  1. sabira latheefi on October 2, 2023 12:10 PM

    ജീവിതത്തെ മാറ്റിമറിക്കുന്ന രണ്ട് വാക്കുകൾ. ചിന്തിച്ചു അർത്ഥമറിഞ്ഞു പറയുക

    Reply
    • Roy Mattackal on October 5, 2023 9:09 AM

      നന്ദി, ഈ വാക്കുകൾക്കു 😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.