Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഈയാംപാറ്റകൾ
കുട്ടികൾ സാമൂഹ്യപ്രശ്നങ്ങൾ

ഈയാംപാറ്റകൾ

By Remya PrinceOctober 14, 2023Updated:October 14, 20239 Comments2 Mins Read106 Views
Bookmark Now
Please login to bookmark Close

No account yet? Register

“മോളിവിടെ തനിച്ചാണോ?”
ഏതോ ചാനലിലെ റിപ്പോർട്ടർ അവളോട് ചോദിച്ചു.

“അതെ.” അവൾ ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്.

” അച്ഛനും അമ്മയും എവിടെ പോയി?” റിപ്പോർട്ടർ വീണ്ടും ചോദിച്ചു.

“അവർ യുദ്ധത്തിൽ മരിച്ചു.”
അവളുടെ ചിരി എങ്ങോ മാഞ്ഞുപോയി.

“മോളെന്തെങ്കിലും കഴിച്ചോ?”

അവൾ കണ്ണുകളടച്ചു. റിപ്പോർട്ടറുടെ ആ ചോദ്യത്തിനു മൗനമായിരുന്നു മറുപടി.

അവളുടെ ആ മൗനം അവിടമാകെ അലയടിച്ചു.

ഇന്നലെയാണ് ഞാൻ ഫേസ്ബുക്കിൽ ഏതോ ഒരു അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള ഈ വീഡിയോ കണ്ടത്. ഇതു കണ്ടാൽ ഏതൊരമ്മയും കരഞ്ഞു പോകും.

അനാഥത്വം എത്ര ഭയാനകമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ.

യുദ്ധം നമുക്കെല്ലാം ദൂരെ എവിടെയോ നടക്കുന്ന ഒരു പ്രതിഭാസമാണ്. അത് നമ്മെ ബാധിക്കുന്നത് എണ്ണയുടെയോ, സവാളയുടെയോ വിലക്കയറ്റത്തിൽ മാത്രമാണ്.

ആ വീഡിയോയിലെ പെൺകുട്ടിയുടെ മുഖം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.

അവളുടെ അച്ഛനും അമ്മയും കൊല്ലപ്പെട്ടു. അവൾക്ക് കൂടപ്പിറപ്പുകൾ ആരെങ്കിലും ഉണ്ടായിരുന്നോ ? അറിയില്ല.
ഉണ്ടായിരുന്നെങ്കിൽ തന്നെ അവരൊന്നും അവളുടെ കൂടെയില്ല.

അവരും ഇവളെപ്പോലെ മറ്റേതെങ്കിലും അഭയാർത്ഥി ക്യാമ്പിൽ ആയിരിക്കും.

റിപ്പോർട്ടർ അവളോട് ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോൾ അവൾ തീർച്ചയായും അവളുടെ അമ്മയെ ഓർത്തുകാണും.
അമ്മയുണ്ടാക്കുന്ന ഭക്ഷണം ഓർത്തുകാണും. അവളുടെ വീടിനെക്കുറിച്ച് ഓർത്തുകാണും.

അവളുടെ നിശബ്ദതയിൽ നിന്ന് ഞാൻ വായിച്ചെടുത്തതാണ് ഇതെല്ലാം.

എത്ര സന്തോഷകരമായി ജീവിച്ചിരുന്നവരായിരിക്കും അവളും അവളുടെ കുടുംബവും.

അവളുടെ അമ്മ അവൾക്ക് ഇഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കി കൊടുക്കാറുണ്ടായിരിക്കും.

അവളുടെ അച്ഛൻ അവളെ തോളത്തിരുത്തി ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചിട്ടുണ്ടാവും.

അവൾക്ക് നഷ്ടപ്പെട്ടത് ആ സ്വപ്നങ്ങളെയാണ്.

ആ സ്വപ്നങ്ങളെ തിരിച്ചു കൊടുക്കാൻ ഏതെങ്കിലും രാഷ്ട്രത്തലവന് സാധിക്കുമോ?

അവളെ കണ്ടാൽ തന്നെ അറിയാം അവൾ ഉറങ്ങിയിട്ട് ദിവസങ്ങളായിട്ടുണ്ടെന്ന്.

അച്ഛന്റെയും അമ്മയുടെയും നടുവിൽ കിടന്ന് എന്നും അവരോടൊപ്പം ഉറങ്ങാറുള്ള അവൾ ഇപ്പോൾ തനിച്ച് എങ്ങനെ ഉറങ്ങും….

അവളുടെ അമ്മ ഭംഗിയിൽ ചീകി വയ്ക്കാറുള്ള മുടിയെല്ലാം ആകെ അലങ്കോലമായി കിടക്കുന്നു.

അവളുടെ ഉടുപ്പെല്ലാം അവിടെയും ഇവിടെയും കീറിയിട്ടുണ്ട്. അവളുടെ സുന്ദരമായ മുഖത്ത് കറുത്ത പാടുകളുണ്ട്.

അവളുടെ മനസ്സ് നിറയെ ഭയമായിരിക്കും. യുദ്ധത്തിനോടുള്ള ഭയം.

യുദ്ധം എത്രയെത്ര കുഞ്ഞുങ്ങളെയാണ് അനാഥരാക്കിയത്.

അവരുടെ സന്തോഷവും സ്വപ്നങ്ങളുമെല്ലാം തട്ടിപ്പറിച്ചിട്ട് ആരെന്തു നേടി.

ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു നടക്കേണ്ട കുഞ്ഞുങ്ങൾ ഇന്ന് ഈയാംപാറ്റകളെപ്പോലെ ചിറകിട്ടടിക്കുന്നു.

അവരുടെ ജീവിതത്തിലെ നിറമെല്ലാം മങ്ങിയിരിക്കുന്നു. ഇപ്പോൾ അവിടെ തങ്ങി നിൽക്കുന്നത് വെറും ചാര നിറമാണ് …..പുകയുടെ ചാര നിറം.

ഇനി അവളുടെ ജീവിതം എങ്ങനെയായിരിക്കും…. ഒരു അഭയാർത്ഥി ക്യാമ്പിൽ നിന്ന് മറ്റൊരു അഭയാർത്ഥി ക്യാമ്പിലേക്ക് അവർ നീങ്ങി കൊണ്ടിരിക്കും.

ഒരറ്റത്ത് അഭയാർത്ഥികളുടെ നിശബ്ദ പലായനവും മറ്റൊരറ്റത്ത് സൈനികരുടെ ഉച്ചത്തിലുള്ള പരേഡും.

അവളും അവരുടെയൊപ്പം നിശബ്ദമായ് നീങ്ങും. അവളുടെ മനസ്സ് നിറയെ അവളുടെ അച്ഛനും അമ്മയും ആയിരിക്കും.

അമ്മ അവളെ ചുംബിക്കുന്നതും, ഭക്ഷണം വാരി കൊടുക്കുന്നതും, അച്ഛൻ അവളെ ഊഞ്ഞാലാട്ടുന്നതും എല്ലാം മനസ്സിൽ കാണും.

രാത്രികളിൽ അവൾക്ക് പേടി തോന്നുമ്പോൾ അവൾ കണ്ണുകൾ ഇറുക്കിപ്പിടിക്കും…. അപ്പോൾ അവൾ കാണും അവരെ…. തന്റെ രണ്ടു വശത്തും തന്നെ കെട്ടിപ്പിടിച്ച് കിടക്കുന്ന അച്ഛനെയും അമ്മയെയും.

ഇനിയുള്ള എല്ലാ രാത്രികളിലും അവൾക്ക് അവരെ കാണാൻ സാധിക്കട്ടെ…..

————————

രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിക്കുമ്പോൾ,
ഒരു ജനതയുടെ മനസ്സുകളിൽ
മറ്റൊരു യുദ്ധം തുടങ്ങുന്നു.
തലമുറകളോളം
നീളുന്ന അതിജീവന യുദ്ധം.

– രമ്യ പ്രിൻസ്

Post Views: 44
5
Remya Prince

9 Comments

  1. Sunandha Mahesh on October 16, 2023 2:42 PM

    മറുപടിയില്ലാത്ത ചോദ്യങ്ങൾ..

    Reply
    • Remya Prince on October 16, 2023 9:49 PM

      Thank You for reading ♥️

      Reply
  2. Joyce Varghese on October 16, 2023 6:25 AM

    യുദ്ധവാർത്തകൾ തുടരെ തുടരെ കേട്ടുകൊണ്ടിരിക്കുമ്പോൾ കാലികപ്രസക്തിയുള്ള എഴുത്ത്. 👌👏👍

    Reply
    • Remya Prince on October 16, 2023 7:30 AM

      Thank You so much dear Joyce ❤️

      Reply
  3. Seena Navaz on October 15, 2023 11:01 AM

    ഹൃദയഭേദകം ❤️

    Reply
    • Remya Prince on October 15, 2023 11:03 AM

      Thank you so much for reading and commenting ❤️

      Reply
    • Suncy Davis on October 15, 2023 10:51 PM

      Excellent😍

      Reply
      • Remya Prince on October 16, 2023 7:29 AM

        Thank You ♥️

        Reply
      • Remya Prince on October 16, 2023 7:30 AM

        Thank You so much dear ❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.