Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മ്യൂസിയം വാച്ച്മാൻ
തുടർക്കഥ / സീരീസ് ത്രില്ലർ

മ്യൂസിയം വാച്ച്മാൻ

By Salman SaliOctober 18, 2023Updated:November 6, 20234 Comments4 Mins Read113 Views
Bookmark Now
Please login to bookmark Close

No account yet? Register

ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസ് പട്ടണത്തിലേക്ക് ബസ്സിറങ്ങാൻ നേരം ഞാൻ ഒന്നൂടെ അവളെ നോക്കി. അവൾ ചിരിച്ചുകൊണ്ട് കൈ ഉയർത്തി എനിക്ക് ബൈ പറയുന്നുണ്ടായിരുന്നു.

വിൽനിയസ് എയർപോർട്ടിൽ വെച്ച് ഞങ്ങൾ ഒരുമിച്ചാണ് ആ ബസ്സിലേക്ക് കേറിയത്. കാപ്പി കണ്ണുള്ള മനോഹരമായി ചിരിക്കുന്ന അവൾ എന്റെ ഓപ്പോസിറ്റ് വന്നിരുന്നതും ഞങ്ങൾ പരിചയപ്പെട്ടതും എല്ലാം കേവലം പതിനഞ്ച് മിനിറ്റ് ദൈർഘ്യം മാത്രമുള്ള യാത്രയിലാണ്.

ബസ്സിറങ്ങി ഒരിക്കൽകൂടെ സാറക്ക് നേരെ കൈ വീശി ബൈ പറഞ്ഞു.

പോക്കറ്റിൽ നിന്നും ഫോണെടുത്തു മുൻപേ തന്നിരുന്ന നമ്പറിലേക്ക് വിളിച്ചു സിറ്റിസെന്ററിൽ എത്തി എന്നറിയിച്ചപ്പോ ഇപ്പോഴെത്താം എന്ന് മറുപടി നൽകി അയാൾ ഫോൺ വെച്ചു.

വിൽനിയസ് സിറ്റി. വളരെ മനോഹരമായി കൺസ്ട്രക്ടറ് ചെയ്ത ബിൽഡിങ്ങുകൾക്കിടയിൽ അവരുടെ ചരിത്രപരമായ മ്യൂസിയങ്ങൾ. വൃത്തിയുള്ള തെരുവോരം. തൊട്ടടുത്ത് ഫെയ്മസ് സ്‌ട്രീറ്റ്‌ ആയ പിലീസ് സ്ട്രീറ്റിലേക്ക്  തിരക്കിട്ട് പോകുന്ന സന്ദർശകർ. നഗര കാഴ്ചകളിലേക്ക് കണ്ണ് നട്ടിരിക്കുമ്പോഴാണ് മുന്നിലൊരു കറുത്ത എസ് യൂ വി കാർ വന്നു നിന്നത്. ഡോർ തുറന്ന് എന്നോട് കേറാൻ പറഞ്ഞതും ബാഗുമായി ഞാൻ ആ വണ്ടിയിൽ കേറി.

” ഹായ് ആം ഡോണി. അയാൾ സ്വയം പരിചയപ്പെടുത്തി. കാർ ഹൈവേയിലൂടെ അധിവേഗം പാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഡോണി എന്നെപ്പറ്റിയും നാടിനെപ്പറ്റിയുമൊക്കെ ഇടക്കിടെ ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് കാർ വാഹന നിബിഡമായ ഹൈവേയിൽ നിന്നും വലത്തോട്ടെക്ക് തിരിഞ്ഞത്. മുന്നിൽ വിജനമായ പാത ചുറ്റിലും കുത്തനെ ഉള്ള വലിയ ഒറ്റമരങ്ങൾ ഹൈറേഞ്ചിലെ റബ്ബർ തോട്ടങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ..

എതിരെ വാഹനങ്ങൾ ഒന്നും തന്നെ വരുന്നില്ല. വനനിബിഢമായ ആ പാതയിലൂടെ കുറെ ദൂരം സഞ്ചരിച്ചപ്പോൾ ഒരു ചെറിയ ഗ്രാമത്തിൽ എത്തി. മുന്നിൽ ഒരു ബോർഡ് കണ്ടു.
Paneriai Memorial Museum 4KM
ലക്ഷ്യത്തിൽ എത്താൻ ഇനിയും നാല് കിലോമീറ്റർ മാത്രം. യാത്രാക്ഷീണം കൊണ്ട് ഇടക്ക്മിഴികൾ അടഞ്ഞുപോയെങ്കിലും ഡോണി കൃത്യമായി വിളിച്ചുണർത്തികൊണ്ടിരുന്നു..

ഡോണി വലിയൊരു പാർക്കിംഗ് ഗ്രൗണ്ടിന് മുന്നിലെ ഗേറ്റിൽ വണ്ടി കൊണ്ട് നിർത്തി. എന്നോട് ഇറങ്ങിക്കോളാൻ പറഞ്ഞു.

പുറത്ത് നല്ല തണുപ്പ് തുടങ്ങിയിരിക്കുന്നു. ചുറ്റിലും ഒരു വീട്‌ പോലും ഇല്ലാത്ത വനാന്തരങ്ങൾക്കുള്ളിലെ ഈ മ്യൂസിയത്തിലേക്ക് കാവൽക്കാരനായിട്ടാണ് ഞാൻ ഇവിടേക്ക് വന്നിട്ടുള്ളത്.

എനിക്കുള്ള കിടക്കവിരിയും സാധനവുമായി ഡോണി മുന്നിലും തൊട്ട് പിന്നിലായി ഞാനും മ്യൂസിയത്തിനുള്ളിലേക്ക് നടന്നു..

ഇടത്തെ അറ്റത്തായി ഒരു തുരുമ്പെടുത്ത റെയിൽവേ ട്രാക്കും അതിന്റെ മുകളിൽ പാതി എരിഞ്ഞ ഒരു മെഴുകുതിരിയും കാണുന്നുണ്ട്..

കിഴക്ക് നിന്ന് വന്ന കാറ്റിൽ പഴമയുടെ ഗന്ധം നാസികതുമ്പിലേക്ക് അടിച്ചു കേറി. ഒപ്പം ഉള്ളിലൊരു ഭയവും..

ഒരു മതില് പോലെ നിറയെ ആളുകളുടെ പേര് കൊത്തിവെച്ച ഭിത്തികൾ ചിലയിടങ്ങളിൽ എരിഞ്ഞു തീര്ന്ന മെഴുകുതിരികൾ രാവിലെ ആരോ അർപ്പിച്ചു പോയ പൂക്കൾ. എല്ലാം കണ്ടുകൊണ്ട് ടോണിയുടെ പിന്നിലായി ഞാനും നടന്നു ഒരു കെട്ടിടത്തിന് മുന്നിൽ എത്തി.. അതാണ് അവിടുത്തെ മ്യൂസിയം ബിൽഡിങ്. അതിന്റെ മുകളിലത്തെ നിലയില് ആണ് എനിക്ക് താമസ സൗകര്യം ഒരുക്കിയതും..

മുറിയുടെ കീ കയ്യിൽ തന്നു ദിവസം ചെയ്യേണ്ട കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു മനസിലാക്കി തന്നു ഡോണി യാത്രപറഞ്ഞു പോയി..

ഒന്ന് കുളിച്ചു ഫ്രഷായി വന്നപ്പോ മ്യൂസിയം കാണാൻ ഒരാഗ്രഹം. താഴെ ഇറങ്ങി മ്യൂസിയം ഹാളിലേക്ക് കേറി.

ആദ്യം തന്നെ കണ്ടത് world war 2 nazi mass എക്സിക്യൂഷൻസ്.. പിന്നെയും മുന്നോട്ട് നടക്കുമ്പോഴാണ് ഇതൊരു യുദ്ധകാല സ്മരണകൾ ഉള്ള മ്യൂസിയം ആണെന്ന് മനസിലായത്. യുദ്ധത്തിനുപോയോഗിച്ച ആയുധങ്ങൾ വസ്ത്രങ്ങൾ പിന്നെ അവിടെ കൊല്ലപ്പെട്ടവരുടെ പേരുകൾ ഒക്കെ ആണ് ആ മ്യൂസിയത്തിലെ കാഴ്ചകൾ..

ഒന്ന് ചുറ്റിലും കണ്ണോടിച്ചു അവിടെ നിന്നും പുറത്തിറങ്ങിയപ്പോ മ്യൂസിയത്തിന് മുന്നിലായി ഒരു പട്ടി വാലാട്ടിക്കൊണ്ട് നില്പുണ്ട്. ഒറ്റനോട്ടത്തിൽ ആള് കുഴപ്പക്കാരൻ അല്ലെന്ന് തോന്നിയതുകൊണ്ട് അവനെ കൂടെ കൂട്ടികൊണ്ട് മ്യൂസിയത്തിന് പുറത്തേക്ക് നടന്നു..

മുന്നിൽ ഒരു വഴികാട്ടിയെപോലെ നടന്ന അവൻ പെട്ടെന്നൊരു കോൺക്രീറ്റ് പാതയിലൂടെ മുന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി. ആ പാത ചെന്നെത്തുന്നത് ഒരു ചെറിയ വട്ടത്തിൽ ഗ്രൗണ്ടപോലുള്ള സ്ഥലത്താണ് അതിന്റെ നടുവിലായി ഒരു കല്ലിൽ കുറെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട്.

ആ പേരുകൾക്കിടയിലൂടെ കൈവിരലുകൊണ്ട് തഴുകി നടക്കുമ്പോഴാണ് തലക്ക് പിന്നിൽ ശക്തമായൊരു ഇടി കൊള്ളുന്നത്. തലയടിച്ചു പുല്ലിലേക്ക് വീണ് കണ്ണ് കൂമ്പിയടയുമ്പോൾ ഒരുപാട്പേരുടെ കോലാഹലങ്ങൾ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു..
===============================

ബൂട്ടുകളുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്. തോക്കുധാരികളായ പട്ടാളക്കാർ എല്ലാം ഒരു ഭാഗത്തേക്ക് നടക്കുകയാണ്. ഞാൻ അവസാനമായി കണ്ട ആ ചെറിയ ഗ്രൗണ്ട് അവിടെ ഇല്ല പകരം ഒരു ഭീമൻ കിണറാണ്. പതിയെ എണീറ്റ് ആ കിണറിലേക്ക് നോക്കിയ ഞാൻ ഞെട്ടി ദൂരേക്ക് മാറി. പട്ടാളക്കാർ എല്ലാം റെയിൽവേ ട്രാക് ലക്ഷ്യമാക്കി നടക്കുകയാണ്. ഞാൻ ശബ്ദമുണ്ടാക്കാതെ ഒരു വലിയ മരത്തിന് പിന്നിലൊളിച്ചു അവരെ വീക്ഷിക്കാൻ തുടങ്ങി..

ദൂരെ നിന്നും ഒരു ഗുഡ്സ് ട്രെയിൻ ആ പാളത്തിലൂടെ മ്യൂസിയത്തിലേക്ക് വന്ന് നിന്നു. ഒരു പട്ടാളക്കാരൻ മുന്നിലെ ക്യാബിൻ ഡോർ തുറന്നതും ആജാനബാഹുവായ ഒരു പട്ടാളക്കാരൻ കയ്യിലൊരു വലിയ രെജിസ്റ്ററുമായി അതില്നിന്നിറങ്ങി ഒരു ചുരുട്ടെടുത്ത് ചുണ്ടത്ത് വെച്ച് കത്തിച്ചു ആഞ്ഞു വലിച്ചൊരു പുകയെടുത്തു.. കട്ടിയായ പുക ചുണ്ടുകൾക്കിടയിലൂടെ ഇറങ്ങി അയാളുടെ മൂക്കിലേക്ക് തന്നെ കേറിപോയി.

അവിടെ ഉള്ള ഒരു സീറ്റിൽ അയാൾ ഇരുന്നു. പട്ടാളക്കാർക്ക് ബോഗി തുറക്കാൻ നിർദ്ദേശം നൽകി ഓരോ ബോഗിയിൽ നിന്നും ആളുകൾ ഇറങ്ങാൻ തുടങ്ങി അവരെ എല്ലാം ആ കിണറിനടുത്തേക്ക് വരിവരിയായി കൊണ്ട് നിർത്തും വരെ ഓരോ ആളുകളുടെയും വിവരങ്ങൾ അയാൾ രെജിസ്റ്ററിൽ കുറിച്ചുവെച്ചു 711 പേര്.

അവസാന ആളും കിണറിനടുത്ത് എത്തിയപ്പോ അയാൾ സീറ്റിൽ നിന്നും എണീറ്റ് ചുരുട്ട് ഒന്നുകൂടെ ആഞ്ഞു വലിച്ചു പുക വിട്ടുകൊണ്ട് തോക്കെടുത്ത് ഉന്നംവെച്ചു. ” ഠോ” ആദ്യ വെടി പൊട്ടിയതും എന്റെ വായിൽ നിന്നും അറിയാതെ ഒരു ശബ്ദം പുറത്തേക്ക് വന്നു..
പിന്നെ തുരുതുര വെടി ശബ്ദം മാത്രം ആ കിണറിന്റെ ചുറ്റും ഉള്ളവർ വെടികൊണ്ട് ആ കിണറിലേക്ക് മറിഞ്ഞു വീഴുന്നു. പരിക്ക് പറ്റി കരയിൽ വീണവരെ ആ പട്ടാളക്കാർ അടിച്ചും തൊഴിച്ചും കിണറ്റിലേക്ക് തള്ളിയിടുന്നു..

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ നാസി പട്ടാളത്തിന്റെ ക്രൂരമായ വിനോദത്തിന്റെ ഒരു രംഗം.

കൊണ്ട് വന്ന 711 പേരേയും കൊന്ന് തള്ളി ആ വലിയ പട്ടാളക്കാരൻ തോക്കുമായി ഞാൻ ഒളിച്ചിരുന്ന മരത്തിനടുത്തേക്ക് നടന്നു വന്നു..

തുടരും..

മ്യൂസിയം വാച്ച്മാൻ 2
Post Views: 31
8
Salman Sali

4 Comments

  1. Shreeja R on October 22, 2023 4:41 PM

    Super story 👍👍👍

    Reply
  2. Sunandha Mahesh on October 19, 2023 9:22 PM

    സൂപ്പർ 👌👌👌👌

    Reply
  3. Pingback: മ്യൂസിയം വാച്ച്മാൻ 2 - By Salman Sali - കൂട്ടക്ഷരങ്ങൾ

  4. Sabira latheefi on October 19, 2023 1:00 PM

    നൈറ്റ്‌ അറ്റ് ദ മ്യൂസിയം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.