Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനന്തരം
Contests ജീവിതം

അനന്തരം

By Remya PrinceOctober 22, 202312 Comments3 Mins Read111 Views
Bookmark Now
Please login to bookmark Close

No account yet? Register

കൊട്ടാരമാകെ തളം കെട്ടി നിന്ന ചൂടിലും അവൾ വിറയ്ക്കുകയായിരുന്നു. അവൾ കൈ നീട്ടി ചുമരിൽ തൊടാൻ ശ്രമിച്ചു പക്ഷേ അവളുടെ കൈകളിലെ വളകൾ ഭാരമേറിയ കല്ലുകളെ പോലെ കൈകളെ താഴേക്ക് വലിച്ചു. ആ കൂറ്റൻ കൊട്ടാരം അവൾക്ക് ഒരു കല്ലറ പോലെ അനുഭവപ്പെട്ടു. അവൾ തന്റെ വെളുത്ത ചേല കൊണ്ട് ശരീരമാകെ പുതച്ചു. എന്നിട്ടും അവൾ വിറച്ചു കൊണ്ടേയിരുന്നു.

അവൾക്ക് ഒരടി പോലും മുന്നോട്ട് ചലിക്കാനായില്ല. അവരുടെ മുമ്പിലേക്ക് ചെല്ലാൻ അവൾ ഭയന്നു. അവൾ ഒരു ദീർഘശ്വാസം വലിച്ച് എല്ലാ ധൈര്യവും സംഭരിച്ച് മുന്നോട്ട് നടന്നു എന്നാൽ പരാജയപ്പെട്ടു. അവൾ ആ മിനുസമായ തറയിൽ കാൽ തെന്നി വീണു.

അവളുടെ തോഴി നീലിമ ഓടിയെത്തി ” എഴുന്നേൽക്കൂ രാജകുമാരി”

” എനിക്കാവില്ല നീലിമ… എനിക്കെന്റെ മകനെ വിട്ടു കൊടുക്കാനാവില്ല.” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

” എനിക്കറിയാം രാജകുമാരി ഇതു ശരിയല്ല… ഇത് ഒരിക്കലും ശരിയല്ല.” നീലിമ അവളുടെ കൈകൾ മുറുകെ പിടിച്ചു.

തിരയിൽ പെട്ട് പിടയുന്ന ഒരുവളെ പോലെ അവൾ തീരത്തെത്താൻ കൊതിച്ചു. പക്ഷേ തിരമാലകൾ അലയടിച്ചു കൊണ്ടിരുന്നത് അവളുടെ ഉള്ളിൽ ആയിരുന്നല്ലോ…

” അവൻ അവിടെ തനിച്ചെങ്ങനെ ജീവിക്കും. അവന് എന്റെ ആവശ്യം വരില്ലേ? അവന് എന്തെങ്കിലും സംഭവിച്ചാലോ? അവൻ കുട്ടിയല്ലേ?”

” അവൻ തനിച്ചല്ലല്ലോ… അവിടെ ഒത്തിരി പേർ ഉണ്ട്.. അവർ അവനെ നന്നായി നോക്കും.” നീലിമ അവളെ ആശ്വസിപ്പിക്കാൻ വൃഥാ ശ്രമിച്ചു.

” ഞാൻ സംരക്ഷിക്കുന്ന പോലെ അവനെ വേറെ ആരെങ്കിലും സംരക്ഷിക്കുമോ? അവന് അവന്റെ അമ്മയെ അല്ലേ ആവശ്യം. എന്തിനാണ് അവനെ എന്നിൽ നിന്നകറ്റുന്നത്?”

അവളുടെ ചോദ്യത്തിന് ആർക്കും ഉത്തരമില്ലായിരുന്നു. അവർ തന്നെ ആയിരുന്നു ശരി. അവൾ ചുറ്റും നോക്കി ചുമരുകൾ പോലും തനിക്ക് പിന്തുണ നൽകുന്നതായി അവൾക്ക് തോന്നി.

“അവർ വനത്തിലേക്കല്ലേ പോകുന്നത്. അവിടം എത്ര ഭയാനകമായിരിക്കും.. ഇഴജന്തുക്കളും വന്യമൃഗങ്ങളും കാണില്ലേ.” അവളുടെ വാക്കുകളിൽ ഭയം നിഴലിച്ചു.

” നീലിമാ…” അവൾ ഭയത്തോടെ വിളിച്ചു.

” അവനെ എനിക്കിനി ഒരിക്കലും കാണാൻ സാധിച്ചില്ലെങ്കിലോ? അവൻ ഇനി തിരിച്ചു വന്നില്ലെങ്കിൽ..”

മൗനം !

കൊട്ടാരമാകെ ഒരു നിമിഷം നിശ്ചലമായി.

” അയാൾ എന്തൊരു മനുഷ്യനാണ്! ഒരമ്മയോട് ഇങ്ങനെ ആവശ്യപ്പെടുന്നവൻ എത്ര ക്രൂരനായിരിക്കും” അവൾ ഗർജ്ജിച്ചു.

“ആദ്യം അയാൾ എന്നെ ഉപേക്ഷിച്ചു. ഒരു യാത്ര പോലും പറയാതെ… ഇപ്പോൾ എന്റെ ഏക മകനെ എന്നിൽ നിന്നകറ്റുന്നുവോ? എങ്ങനെ സാധിക്കുന്നു ഇതെല്ലാം?”

” എന്നെ മുറിവേൽപ്പിക്കാൻ പുതിയ പുതിയ വഴികൾ തേടി നടക്കുകയാണോ അയാൾ” അവൾ പൊട്ടിക്കരഞ്ഞു.

നീലിമയ്ക്ക് മറുപടി ഇല്ലായിരുന്നു. എങ്കിലും അവൾ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു.

” രാജകുമാരി ഇത് അങ്ങയുടെ പുത്രന്റെ നന്മയ്ക്കു വേണ്ടിയാണ്. അവന്റെ വിദ്യഭ്യാസം ആരംഭിക്കുവാനുള്ള സമയമാണിത്. അവന് ധൈര്യം കൊണ്ടുക്കേണ്ടത് അവിടുത്തെ കടമയാണ് രാജകുമാരി.”

” വിദ്യ അഭ്യസിക്കുവാൻ വേണ്ടി എന്നെ ഉപേക്ഷിച്ചു പോകണോ?”

അവൾ ഒരു നിമിഷം ചിന്തിച്ചു. താൻ അനുഭവിച്ച വേദനയേക്കാൾ എത്രയോ അധികം സംഘർഷം അവൻ അനുഭവിച്ചിട്ടുണ്ട്. അവനു വേണ്ടി ഞാൻ ധൈര്യം സംഭരിച്ചേ പറ്റൂ.

” ഞാൻ കുറച്ചു കഴിഞ്ഞ് താഴേക്ക് വരാം എന്നവരോട് പറയൂ”

“ശരി രാജകുമാരി.” നീലിമ അനുസരിച്ചു.

താഴെ ഇടനാഴിയിൽ കാവി വസ്ത്രം ധരിച്ചവർ നടന്നു നീങ്ങുന്നു. അവളുടെ കണ്ണുകൾ മകനെ തിരഞ്ഞു. അവൻ താമരക്കുളത്തിനടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.

“മകനേ…”

ഇല്ല അവൻ ശ്രദ്ധിക്കുന്നില്ല.

“മകനേ… എന്നെ നോക്കൂ ”

അവൻ ശ്രദ്ധിച്ചില്ല.

അവൾ അവന്റെ മൃദുലമായ മുടിയിഴകൾ തലോടി.

“എനിക്ക് അമ്മയെ വിട്ട് എവിടെയും പോകണ്ട… എനിക്ക് അമ്മ മാത്രം മതി.” അവൻ അവളെ കെട്ടിപ്പിടിച്ചു.

അവളുടെ വസ്ത്രം അവന്റെ കണ്ണീരിനാൽ നനഞ്ഞു കുതിർന്നു.

“മകനേ നീ എന്റെ ജീവനാണ്. നീയില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലുമാവില്ല. പക്ഷേ ഇപ്പോൾ നീ പോകുന്നത് നിന്റെ നല്ല ഭാവിക്കു വേണ്ടിയാണ്. നീ അവിടെ തനിച്ചല്ല… അച്ഛനോടൊപ്പമാണ്.”

അവൻ കാവി വസ്ത്രധാരികൾക്കിടയിൽ തന്റെ അച്ഛനെ തിരഞ്ഞു. അവന്റെ നേരെ മുൻപിൽ അവന്റെ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു.

“എനിക്ക് അയാളെ അറിയില്ല അമ്മേ.”

” അയാൾക്ക് എന്നെ ഇഷ്ടമായില്ലെങ്കിൽ.” അവൻ സംശയിച്ചു.

“തങ്കക്കുടം പോലുള്ള നിന്നെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക. നിന്റെ അച്ഛൻ ഒരു നല്ല മനുഷ്യനാണ് മകനേ.” അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

” ഇനി അമ്മയെ എന്നാണ് കാണാൻ സാധിക്കുക.”

“നമ്മൾ വീണ്ടും കാണും.” അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു.

കാവിധാരികൾ അവരുടെ അടുത്തേക്കെത്തി.
“നീ തയ്യാറാണോ കുഞ്ഞേ” അവർ ചോദിച്ചു.

അവൻ അനുവാദത്തിനായി തന്റെ അമ്മയെ നോക്കി.

“അതെ അവൻ തയ്യാറാണ്.”

കുഞ്ഞു രാഹുലന്  വേണ്ടി യശോധര പറഞ്ഞു.

അവൻ നടന്നകലുമ്പോൾ യശോധര വിതുമ്പി. അവളുടെ ഭർത്താവ് സിദ്ധാർത്ഥൻ ലോകം മുഴുവൻ ദുഃഖത്തിനുള്ള പരിഹാരം കണ്ടെത്താൻ നടക്കുമ്പോൾ. ആ ദുഃഖം അവൾ തന്നെ ആയിരുന്നില്ലേ. അവൾ ആ ദുഃഖത്തിൽ ജീവിക്കുകയായിരുന്നില്ലേ. സിദ്ധാർത്ഥന് ശ്രീ ബുദ്ധൻ എന്ന പേരും മഹിമയും ലഭിച്ചപ്പോൾ യശോധരയ്ക്ക് നഷ്ടങ്ങൾ മാത്രമല്ലേ ഉണ്ടായത്. അവളുടെ വീട്, ഭർത്താവ് അവസാനം അവളുടെ പുത്രനും. മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ്‌ ഈ ദുഃഖങ്ങൾക്കു കാരണം എന്നും ബുദ്ധൻ പഠിപ്പിച്ചു. എന്നാൽ അതേ സമയം യശോദരയുടെ ദുഃഖത്തിനു കാരണമായതും ഇതേ ബുദ്ധൻ തന്നെയാണ് എന്നതാണ് വിരോധാഭാസം.

– രമ്യ പ്രിൻസ്

PC – Pinterest

Post Views: 29
4
Remya Prince

12 Comments

  1. Thara Subhash on November 27, 2025 4:51 PM

    രമ്യ നന്നായെഴുതി. അമ്മയും ഭാര്യയും വല്ലാത്ത രണ്ടു പദവികളാണ്. അത് രാജകുമാരിക്കായാലും അത്താഴപ്പട്ടിണിക്കാരിക്കായാലും. ബുദ്ധൻ്റെ ജീവിതത്തിലെ വൈരുദ്ധ്യത്തെ ഗംഭീരമായി അനാവരണം ചെയ്ത എഴുത്ത്.❤️❤️

    Reply
  2. Suncy davis on November 27, 2023 8:58 AM

    Excellent👍

    Reply
  3. Nishiba M on November 20, 2023 12:15 AM

    യശോദരയുടെ മനസ്സ് ഭംഗിയായി പകർത്തി..

    Reply
  4. Nafs nafs on October 23, 2023 4:21 PM

    പെണ്ണിന്റെ വിരഹവും വേദനയും മഹനീയത്യാഗമെന്നുo കടമയെന്നും ജനങ്ങൾ വാഴ്ത്തും. അവളെ കണ്ടില്ലെന്നു നടിക്കുന്ന പുരുഷനെ സ്വാർത്ഥൻ എന്ന് ആരും വിശേഷിപ്പിക്കുന്നില്ല. ഇന്നും പെണ്ണിൻറെ ജീവിതം ഇങ്ങനെയൊക്കെ തന്നെ
    നല്ല ഒഴുക്കുള്ള എഴുത്ത്👏👏👏👏🥰🥰

    Reply
    • Remya Prince on October 26, 2023 6:17 PM

      Thank You for the precious comment dear !

      Reply
    • Shreeja R on November 26, 2023 3:09 PM

      ബുദ്ധനായാലും ശരി, രാമനായാലും ശരി, സ്വയം ആളാവാൻ വേണ്ടി ഭാര്യമാരെ വേദനിപ്പിച്ചിട്ടേയുള്ളു.

      Reply
  5. Joyce Varghese on October 23, 2023 2:16 AM

    ഭാര്യയും അമ്മയുമായ ഒരുവളുടെ വിരഹവും ദുഃഖവും നന്നായി എഴുതി.
    Congrats രമ്യ 🙏👏❤

    Reply
    • Remya Prince on October 26, 2023 6:17 PM

      Thank You Joyce !

      Reply
  6. Neethu V. R on October 22, 2023 4:29 PM

    ❤️❤️

    Reply
    • Remya Prince on October 22, 2023 8:04 PM

      Thank You dear Neetu !

      Reply
      • Silvy Michael on October 25, 2023 9:18 AM

        സ്ത്രീയുടെ സ്വത്വം ചവിട്ടിയരക്കപ്പെട്ട് എത്രനാൾ മനുഷ്യനിങ്ങനെ മുൻപോട്ടുപോകും?? നന്നായി എഴുതി remya 👏👏

        Reply
        • Remya Prince on October 26, 2023 6:17 PM

          Thank You dear Silvy.

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.