Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അശോക ചരിത്രം: മറഞ്ഞു പോയ സത്യങ്ങൾ -2
Contests ചരിത്രം / പൗരാണികശാസ്ത്രം ജീവിതം

അശോക ചരിത്രം: മറഞ്ഞു പോയ സത്യങ്ങൾ -2

By Akhilesh ParameswarOctober 22, 2023Updated:October 26, 202318 Comments7 Mins Read231 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം ഭാഗം
ബുദ്ധമത ചരിത്രമായ “ദീപാവംശ” നൽകുന്ന സൂചന അനുസരിച്ച് അശോകൻ തന്റെ തൊണ്ണൂറ്റി ഒമ്പത് അർദ്ധസഹോദരന്മാരെ കൊന്നുവെന്നും തന്റെ പൂർണ്ണ സഹോദരനായ തിസ്സയെ മാത്രം ഒഴിവാക്കിയെന്നും കാണാം..
നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഗ്രന്ഥങ്ങൾ പറയുന്നുണ്ട്. അഞ്ഞൂറ് ഉദ്യോഗസ്ഥരുടെ ശിരഛേദം അശോകൻ സ്വന്തം കൈയ്യാൽ നിർവ്വഹിച്ചുവത്രേ.
തന്റെ അവസാന എതിരാളിയേയും വധിച്ചു എന്നുറപ്പാക്കിയ ശേഷം BCE 273-ൽ അശോകൻ ചക്രവർത്തിയായി സിംഹാസനമേറി.
inbound3756055962441316920
അശോകന്റെ ആദ്യകാല ഭരണം സ്വച്ഛാധിപത്യമായിരുന്നെന്നും
“ചണ്ഡാശോകൻ” അഥവാ “അശോക ക്രൂരൻ” എന്നാണ് ചക്രവർത്തി
അറിയപ്പെട്ടിരുന്നതെന്നും  ഗ്രന്ഥങ്ങളിൽ കാണാം.
ഏകദേശം 500 ൽ കൂടുതൽ സ്ത്രീകളെ പാർപ്പിച്ച വിശാലമായ അന്ത:പുരം കൊട്ടാരത്തിലുണ്ടായിരുന്നു. തന്നെ ചോദ്യം ചെയ്യുകയോ കളിയാക്കുകയോ ചെയ്യുന്ന സ്ത്രീകളേയും തനിക്ക് സംശയം തോന്നുന്ന സ്ത്രീകളേയും യാതൊരു ദാക്ഷിണ്യവും കൂടാതെ അയാൾ വക വരുത്തിയിരുന്നു.
തടവുകാരെ പാർപ്പിക്കാനും ശിക്ഷ നടപ്പിലാക്കാനും വേണ്ടി “അശോകനരകം” എന്നുപേരുള്ള ഒരു തടവുമുറിയും, തന്നെ എതിർക്കുന്നവരെ അതിക്രൂരമായ പീഡനത്തിനു വിധേയമാക്കി കൊലപ്പെടുത്താൻ “ഗിരിക്ക” എന്നു പേരായ ആരാച്ചാരെയും അശോകൻ തയ്യാറാക്കി.
രാജ്യ വിസ്തൃതി വർധിപ്പിക്കുക എന്നത് മൗര്യന്മാർ തലമുറകളായി പാലിച്ചു പോരുന്ന കാര്യമായത് കൊണ്ട് തന്നെ സ്വാഭാവികമായും അശോകനും അതേ വഴി തിരിഞ്ഞു.
എട്ടു വർഷത്തിനുള്ളിൽ തന്റെ സാമ്രാജ്യം വർദ്ധിപ്പിച്ച അശോകൻ കിഴക്കോട്ട് ബർമ്മ (മ്യാന്മാർ )- വംഗ (ബംഗ്ലാദേശ്) വരേയും, പടിഞ്ഞാറ് ഇറാൻ – അഫ്ഗാനിസ്ഥാൻ വരേയും, തെക്ക് ആന്ധ്ര – തമിഴ്നാട് വരേയും പിടിച്ചെടുത്തു.
inbound8044645719581690707
കലിംഗയിലേക്ക് വരാം.. ചരിത്ര പ്രസിദ്ധമായ കലിംഗ യുദ്ധമാണ് അശോകനെ പുണ്യാത്മാവാക്കിയതെന്നാണല്ലോ പരക്കെ അറിയപ്പെടുന്ന ചരിത്രം.
മഹാനദിക്കും ഗോദാവരിക്കും ഇടയിലുള്ള ഒരു പുരാതന രാജ്യമായിരുന്നു‌ കലിംഗം.
അശോകൻ ആക്രമിച്ച ഒരു സ്വതന്ത്ര രാജ്യമായിരുന്നു കലിംഗ എന്നുള്ള വസ്തുത അംഗീകരിക്കാവുന്നതാണ്, പക്ഷേ കലിംഗ രാജ്യം മൗര്യ സാമ്രാജ്യത്തെ എതിരിട്ട് നിന്ന ശത്രു പ്രവിശ്യയല്ല മറിച്ച് ഒരു സാമന്തനോ അല്ലെങ്കിൽ മൗര്യത്തേ അംഗീകരിച്ച് കപ്പം നൽകുന്ന രാജ്യമോ ആയിരുന്നെന്ന് വേണം മനസ്സിലാക്കാൻ.
inbound2798182057706671684
മൗര്യന്മാരുടെ പടയോട്ടത്തിൽ തകർന്നു പോയ നന്ദവംശത്തിന്റെ കൈവശമായിരുന്നു കലിംഗ ഉണ്ടായിരുന്നത്.
ചന്ദ്രഗുപ്ത മൗര്യൻ നന്ദ രാജ്യം ഏറ്റെടുത്തപ്പോൾ കലിംഗയും മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായി എന്നുള്ളത് തകർക്കമില്ലാത്ത കാര്യമാണ്.. കാരണം, വിപുലമായ മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പാടലീപുത്രയോടും ഗംഗയുടെ തീരമായ താമ്രലിപ്തിയിലെ പ്രധാന തുറമുഖത്തിനോടും ചേർന്നാണ് കലിംഗ നിലനിന്നത്. സ്വാഭാവികമായും ഒരു സ്വതന്ത്ര രാഷ്ട്രത്തെ തന്ത്രപ്രധാന മേഖലയിൽ വെച്ചുപൊറുപ്പിക്കാൻ മാത്രം ബുദ്ധിശൂന്യരല്ല മൗര്യന്മാർ.
അശോകന്റെ ജനദ്രോഹപരമായ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ സമീപ പ്രവിശ്യകളിൽ വ്യക്തമായ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്, അതിലൊന്നാണ് കലിംഗ.
നൂറ്റാണ്ടുകളായുള്ള അടിച്ചമർത്തലിൽ നിന്നും കലിംഗ മോചനം ആഗ്രഹിച്ചിരുന്നിരിക്കാം, സ്വാഭാവികമായും പിന്തുടർച്ചാവകാശത്തിനായുള്ള പോരാട്ടത്തിൽ കലിംഗയുടെ രാജാവ് അശോകന്റെ എതിരാളികളുടെ പക്ഷം ചേരുകയോ അതുമല്ലെങ്കിൽ സ്വയം സ്വതന്ത്രനായി പ്രഖ്യാപിക്കുകയോ ചെയ്തിരിക്കും.
അശോകന്റെ രോഷം ആകർഷിക്കുന്നതിനുള്ള യഥാർത്ഥ കാരണങ്ങൾ ഇവയിൽ ഏത് തന്നെയായാലും ബിസി 262-നടുത്ത് മൗര്യ സൈന്യം കലിംഗയിലേക്ക് പടയെടുത്തു.
ഇന്നത്തെ ഭുവനേശ്വറിനടുത്തുള്ള ധൗലിയിൽ ദയ നദിയുടെ തീരത്ത് ഇരു സൈന്യങ്ങളും കണ്ടുമുട്ടി.. മഹായുദ്ധത്തിന്റെ ആരംഭം ഇവിടെ നിന്നായിരുന്നു എന്നാണ് പരക്കെ അറിയപ്പെട്ടത്..എന്നാൽ അടുത്ത കാലത്ത് നടന്ന പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ധൗലിയിൽ നേരിയ തോതിലുള്ള ഒരു ഏറ്റുമുട്ടൽ മാത്രമാണ് നടന്നതെന്നും യുദ്ധ മെരുഡ എന്ന സ്ഥലത്താണ് പ്രധാന യുദ്ധം നടന്നതെന്നുമാണ്.
യുദ്ധ മെരുഡയിൽ വച്ച് തന്നെ തകർന്ന് പോയെങ്കിലും ബാക്കിയായ കലിംഗ സൈന്യം രാജ്യ തലസ്ഥാനമായ തോസാലിയിലേക്ക് പിന്മാറുകയും അവസാന ശ്രമമെന്നോണം ശക്തമായി ചെറുത്ത് നിൽക്കുകയും ചെയ്തു. പക്ഷേ ഫലം ചെയ്തില്ല.
പുരാതന ഒറീസയേപ്പറ്റി അസാധാരണമായ ചില കണ്ടുപിടിത്തങ്ങൾ നടത്തിയ ദേബ്രജ് പ്രധാനിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘമാണ് അടുത്ത കാലത്ത് തോസാലി കണ്ടെത്തിയത്.
കട്ടക്കിൽ നിന്ന് രണ്ട് മണിക്കൂർ യാത്ര ദൂരമുള്ള രാധാനഗർ എന്ന സ്ഥലത്താണ് തോസാലി സ്ഥിതി ചെയ്യുന്നത്.
inbound2222125047329972733
ബ്രാഹ്മണി നദിയാൽ നനഞ്ഞതും താഴ്ന്ന കുന്നുകളാൽ ചുറ്റപ്പെട്ടതുമായ വിശാലമായ ഫലഭൂയിഷ്ഠമായ സമതലത്തിലമാണ് തോസാലി.
ഗവേഷണകരുടെ നിഗമനങ്ങൾ അനുസരിച്ച് മൗര്യ സൈന്യത്തിന്റെ പടത്തലവന്മാർ അന്തിമ ആക്രമണം ആസൂത്രണം ചെയ്തത് ഇവിടെ വച്ചാണ്.
ഖനനത്തിൽ കണ്ടെത്തിയ പ്രതിരോധത്തിന്റെ അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് തോസാലി സമതലങ്ങളുടെ മധ്യത്തിലാണ് നിർമ്മിച്ചതെന്നാണ്.
പ്രധാന നഗരവും തലസ്ഥാനവുമായിട്ട് കൂടി തോസാലിയെ മധ്യഭാഗത്ത് നിർമിച്ചത് അബദ്ധമായി. നഗരപ്രതിരോധം കുന്നുകളിൽ ഒന്നിനോട് കൂടുതൽ അടുപ്പിച്ചാൽ കൂടുതൽ മെച്ചപ്പെടുമായിരുന്നു.
നിലവിൽ ഖനനം ചെയ്ത ചെറിയ ഭാഗം നിറയെ അമ്പടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്, കലിംഗർക്ക് തിരിച്ചടിക്കാൻ സാധിക്കാത്ത വിധം മൗര്യ സൈന്യം ആക്രമണം അഴിച്ചു വിട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അശോകൻ തന്റെ സ്വന്തം ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത് കലിംഗ യുദ്ധത്തിൽ 100,000 പേർ കൊല്ലപ്പെട്ടുവെന്നും അതിനേക്കാൾ വലിയൊരു വിഭാഗം മുറിവുകളും പട്ടിണിയും മൂലം മരിച്ചെന്നും, 150,000 പേരെ യുദ്ധതടവുകാരായി പിടിച്ച് കൊണ്ടുപോയെന്നുമാണ്.
inbound1324568221222649082
ഈ തടവുകാർക്ക് പിന്നീടെന്ത് സംഭവിച്ചു എന്നതിനെപ്പറ്റി സൂചനകളില്ല, ഒരുപക്ഷെ അവരേയും വധിച്ചിരിക്കാൻ സാധ്യതയുണ്ട്.
മുഖ്യധാരാ പാഠപുസ്തകങ്ങളിലെ വിവരണങ്ങൾ അനുസരിച്ച് മഹായുദ്ധത്തിലുണ്ടായ മരണത്തിലും നാശത്തിലും മനോവിഷമമുണ്ടായ അശോകൻ യുദ്ധഭൂമിയിൽ വച്ച് തീരുമാനിച്ചു, “ഇനിയൊരു യുദ്ധത്തിനില്ല…ഞാൻ സമാധാനത്തിന്റെ പാതയിലേക്ക് പോകുന്നു”, അങ്ങനെ ബുദ്ധമതം സ്വീകരിക്കുകയും സമാധാനവാദിയായി മാറുകയും ചെയ്തു.
ഏറ്റവും രസകരമായ കാര്യം ഈ പരിവർത്തനത്തെക്കുറിച്ചുള്ള പാഠങ്ങളും വിവരണങ്ങളും വളരെ ചെറിയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
എന്നാൽ പലയിടത്തു നിന്നായി കണ്ടെത്തിയ ചെറിയ ശിലാശാസനകളിൽ അശോകന്റെ ബുദ്ധമത സ്വീകരണത്തേപ്പറ്റി പറയുന്നുണ്ട്, അവയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ അശോകൻ ബുദ്ധമതം സ്വീകരിച്ച് രണ്ട് വർഷത്തിലേറെക്കാലം കഴിഞ്ഞാണ് കലിംഗ യുദ്ധം നടന്നിട്ടുള്ളത്.
ഒരു ബുദ്ധമത ഗ്രന്ഥവും അശോകന്റെ മതപരിവർത്തനത്തെ യുദ്ധവുമായി ബന്ധിപ്പിക്കുന്നില്ല എന്നുള്ളത് കൂടി മനസ്സിലാക്കേണ്ടതാണ്.
inbound5787478530830686491
ചാൾസ് അലനെപ്പോലുള്ള അശോകന്റെ സ്തുതിപാഠകർ പോലും അദ്ദേഹത്തിന്റെ മതപരിവർത്തനം കലിംഗയുദ്ധത്തിന് മുൻപുള്ളതാണെന്ന്  സമ്മതിക്കുന്നുണ്ട്.
മതം മാറുന്നതിന് ഒരു ദശാബ്ദത്തോളം മുമ്പ് തന്നെ അദ്ദേഹത്തിന് ബുദ്ധമതക്കാരുമായി ബന്ധമുണ്ടായിരുന്നു, അതിന്റെ പ്രധാന ഉദാഹരണമാണ് ഉജ്ജയിനിയിലെ വിദിശ നിവാസിയായ അശോകന്റെ കാമുകി ദേവി (വേദ സാദ മഹാദേവി)- (ദേവി ഒരു ബുദ്ധമതസ്ഥയായിരുന്നു).
അശോകന്റെ മുത്തച്ഛൻ ചന്ദ്രഗുപ്ത മൗര്യന് ജൈനരുമായി ബന്ധമുണ്ടായിരുന്നു, അച്ഛൻ ബിന്ദുസാരൻ അജീവികാസ് എന്ന വിജാതീയ വിഭാഗത്തിന്റെ ഭാഗമായിരുന്നു.
അശോകൻ ചക്രവർത്തിയായ വഴിയും ശേഷമുള്ള ഭരണവും വച്ച് നോക്കിയാൽ യുദ്ധവും, രക്തവും, മൃതദേഹങ്ങളുമൊക്കെ കണ്ടാൽ എളുപ്പത്തിൽ ഞെട്ടിത്തരിച്ച് നെഞ്ച് വിങ്ങുന്ന ഒരു മനുഷ്യനായിരുന്നില്ല അദ്ദേഹമെന്നത് വ്യക്തമാണ്.
കലിംഗ യുദ്ധത്തോടെ പശ്ചാത്താപമുണ്ടായി എന്ന് പറയപ്പെടുന്ന പ്രധാന തെളിവുകൾ അശോകന്റെ തന്നെ ലിഖിതങ്ങളിൽ നിന്നാണ് കണ്ടെത്തിയത്, എന്നിരുന്നാലും യുദ്ധം നടന്ന കലിംഗയിൽ നിന്ന് കിലോമീറ്ററുകൾ ദൂരെയുള്ള (വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ ഷഹബാസ്ഗർഹി,കാണ്ഡഹാർ)സ്ഥലങ്ങളിൽ മാത്രമാണ് ഈ പറയുന്ന “ഖേദ”വും,”മനോവിഷമവും”,
“പശ്ചാത്താപവും” “അഹിംസവാദ”വുമൊക്കെ പരാമർശിക്കപ്പെട്ടിട്ടുള്ളൂ എന്നത് വളരെ കൗതുകകരമാണ്.
inbound6145965595157032430
{കാണ്ഡഹാർ ലിഖിതം}
കൂട്ടക്കുരുതി നടന്ന യുദ്ധ മെരുഡയിലോ തോസാലിയിലോ കണ്ടെത്തിയ ലിഖിതങ്ങളിലൊന്നും പശ്ചാത്താപം പ്രകടിപ്പിക്കുന്നില്ല..
എന്തായാലും യുദ്ധത്തിന് ശേഷം സ്ഥാപിക്കപ്പെട്ട ഈ ലിഖിതങ്ങളിൽ യുദ്ധഭൂമിയിൽ വച്ച് മനഃസ്ഥാപമുണ്ടായ അശോകന്റെ ഖേദ വാക്കുകൾ ഇല്ലാത്തത് ആശ്ചര്യമാണ്.
അശോകൻ ആത്മാർത്ഥമായി പശ്ചാത്താപവാനായിരുന്നുവെങ്കിൽ താൻ തെറ്റ് ചെയ്തവരോട് ക്ഷമ ചോദിക്കാൻ അദ്ദേഹം തീർച്ചയായും മെനക്കെടുമായിരുന്നു.. അതിന് മുതിർന്നില്ല എന്ന് മാത്രമല്ല താൻ പിടികൂടിയ തടവുകാരെ മോചിപ്പിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല.
യുദ്ധത്തിൽ ഖേദം രേഖപ്പെടുത്തി എന്ന് പറയപ്പെടുന്ന ലിഖിതങ്ങളിലും വനം- ഗോത്ര വർഗക്കാരെപ്പോലുള്ള മറ്റ് വിഭാഗങ്ങൾക്കെതിരെ കൂടുതൽ അക്രമം നടത്തുമെന്ന വ്യക്തമായ ഭീഷണി ഉൾപ്പെടുന്നുണ്ട്.
ദേവനാപ്രിയൻ (അശോകന്റെ മറ്റൊരു പേര്) തങ്ങളുടെ കുറ്റകൃത്യങ്ങളിൽ ലജ്ജിക്കുന്നു എന്നെഴുതിയ അതേ ശിലയിലാണ് അവരെ ശിക്ഷിക്കാനുള്ള അധികാരത്തെക്കുറിച്ചും ഇനിയും ആക്രമണം നടത്തുമെന്നും പറയുന്നത്.. ഇതിൽ നിന്ന് തന്നെ അദ്ദേഹം തന്റെ പ്രവർത്തിയിൽ ഖേദിക്കുന്നുണ്ടെങ്കിലും സ്വഭാവം മാറ്റിയിട്ടില്ല എന്ന് വ്യക്തമാണ്.
മറ്റൊരു പ്രധാന കാര്യം അക്കാലത്തെ സാധാരണ പൗരനോ ഉദ്യോഗസ്ഥനോ പോലും വായിക്കാൻ കഴിയാത്ത സ്ഥലങ്ങളിലാണ് പല ലിഖിതങ്ങളും സ്ഥാപിച്ചിരുന്നത്..
കലിംഗ വിഷയത്തിൽ പഠനം നടത്തിയനയൻജോത് ലാഹിരി ഉൾപ്പെടെയുള്ള നിരവധി ചരിത്രകാരന്മാർ അവരുടെ ആശ്ചര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ബുദ്ധമത ഗ്രന്ഥമായ “അശോകവദന”യിൽ അശോകൻ വർഷങ്ങളോളം നടത്തിയ വംശഹത്യയെക്കുറിച്ച് പറയുന്നുണ്ട്.
ചക്രവർത്തി മുഖ്യധാരാ ഹിന്ദുക്കളുമായുള്ള കലഹങ്ങൾ ഒഴിവാക്കുകയും ബ്രാഹ്മണരോട് ബഹുമാനം കാണിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ബംഗാളിൽ 18,000 അജീവികളെ ഒറ്റയടിക്ക് വധിച്ചെന്നും അതിന് സ്വീകരിച്ച മാർഗവും അശോകവദന വിവരിക്കുന്നുണ്ട്.
ഇന്ത്യൻ ചരിത്രത്തിൽ വലിയ തോതിലുള്ള മതപീഡനത്തിന്റെ ആദ്യത്തെ അറിയപ്പെടുന്ന (ആരെയും പഠിപ്പിക്കാത്ത) സംഭവമാണിത്.
ഒരിക്കൽ ചാരന്മാർ പാടലീപുത്രയിൽ ഒരു ജൈന ഭക്തനെ പിടികൂടി, ബുദ്ധൻ ഒരു ജൈന തീർത്ഥങ്കരനെ വണങ്ങുന്ന ചിത്രം വരച്ചതാണ് അയാൾ ചെയ്ത കുറ്റം.
അശോകൻ അവനേയും കുടുംബത്തേയും വീടിനുള്ളിൽ അടച്ച് തീ വച്ച് കൊന്നു.
ജൈനരെ അപ്പാടെ വധിക്കണമെന്നും വെട്ടിയെടുക്കപ്പെടുന്ന തലകൾ കൊണ്ട് വരുന്നവർക്ക് ശിരസ്സ് ഒന്നിന് ഒരു സ്വർണ്ണ നാണയം വീതം നൽകണമെന്നും അദ്ദേഹം ഉത്തരവിട്ടു.
തന്റെ ഏക സഹോദരനും ബുദ്ധ സന്യാസിയുമായ വിതശോകനെ (തിസ്സ)ആരോ അബദ്ധത്തിൽ കൊലപ്പെടുത്തിയപ്പോൾ മാത്രമാണ് അശോകൻ കൂട്ടക്കൊല അവസാനിപ്പിച്ചത്.. ഒരുപക്ഷെ ആദ്യമായിട്ടാകും സ്വന്തം ചോരയ്ക്ക് നൊന്തപ്പോൾ അശോകന്റെ മനസ്സ് മാറിയത്.
അശോക സ്തുതികൾ കണ്ടെത്തിയ അതേ ഗ്രന്ഥങ്ങളും ലിഖിതങ്ങളും തന്നെയാണ് മേൽ സംഭവങ്ങളും പറയുന്നത്.
അതിവിശാലമായ സാമ്രാജ്യം കെട്ടിപ്പടുത്ത അശോകൻ കേവലമൊരു യുദ്ധത്തിൽ മനസ്സ് മാറിയവനല്ല എന്ന സത്യം മനസ്സിലാക്കാൻ ഇതിൽക്കൂടുതൽ എന്താണ് വേണ്ടത്?
അശോകനൊരിക്കലും വിജയകരമായ ഒരു ഭരണാധികാരിയായിരുന്നില്ല. കലിംഗത്തിന് ശേഷമുള്ള വർഷങ്ങളിൽ കലാപം,ആഭ്യന്തര കലഹങ്ങൾ, യുദ്ധം വരുത്തിവച്ച സാമ്പത്തിക പിരിമുറുക്കം എന്നിവയിലൂടെ തന്റെ സാമ്രാജ്യം ശിഥിലമാകുന്നത് അശോകൻ നിരീക്ഷിച്ചു.
കലിംഗയിൽ നിന്നും പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ മേഖലയിലേക്ക് നീങ്ങിയെങ്കിലും ഇതിനോടകം തന്നെ അദ്ദേഹം സെല്യൂക്കസിൽ നിന്ന് നേടിയെടുത്ത വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളെല്ലാം നഷ്ടപ്പെട്ടു.
അവസാന കാലത്തോട് അടുക്കുമ്പോൾ ആർക്കും സംഭവിക്കാവുന്ന ഒരു മനോവിചാരം അശോകനും ഉണ്ടായിരുന്നിരിക്കാം, അത് കൊണ്ടാവും താൻ ഖേദിക്കുന്നു എന്നും പറഞ്ഞ് നാലും മൂന്നും ഏഴ് ശിലാശാസനങ്ങൾ സ്ഥാപിക്കാനുള്ള ബുദ്ധി കാണിച്ചത്.
ഇതിനോട് കൂട്ടി ചേർത്ത് വായിക്കാവുന്ന ഒരു സംഗതി പഴയ തിരുവിതാംകൂറിലും അരങ്ങേറിയിട്ടുണ്ട്, മറ്റൊന്നുമല്ല മാർത്താണ്ഡവർമ്മയുടെ തൃപ്പടി ദാനം തന്നെ.
എട്ടുവീടരേയും തമ്പിമാരെയും കഴുവേറ്റി അവരുടെ കുടുംബത്തിലെ സ്ത്രീകളേയും കുട്ടികളേയും മുക്കുവർക്ക് പിടിച്ച് നൽകിയ ശേഷം
“സർവ്വം ശ്രീ പത്മനാഭപാദേ സമർപ്പയാമി” എന്നും പറഞ്ഞ് എല്ലാം ഭഗവാന്റെ ആണെന്ന് പ്രഖ്യാപിച്ച മാർത്താണ്ഡവർമ്മയുടെ കുടിലബുദ്ധി അധികമാർക്കും മനസ്സിലായില്ല.
അശോകൻ വിഭാവനം ചെയ്ത ധർമ്മത്തിൽ ദൈവത്തോടുള്ള ആരാധനയോ യാഗങ്ങളോ ഉൾപ്പെട്ടിരുന്നില്ല, പകരം ബുദ്ധന്റെ ആശയങ്ങളാണ്‌ പ്രചരിപ്പിച്ചത്.
“ഭൃത്യരോട് നന്നായി പെരുമാറുക, മുതിർന്നവരെ ബഹുമാനിക്കുക, എല്ലാ ജീവികളോടും ദയ കാണിക്കുക” തുടങ്ങിയ ആശയങ്ങൾക്കായിരുന്നു പ്രാമുഖ്യം.
കഠിനമായ സാമ്പത്തിക മാന്ദ്യത്തിൽ നിൽക്കെ ഇനിയൊരു യുദ്ധമുണ്ടായാൽ തന്റെ സാമ്രാജ്യം പൂർണ്ണമായും നഷ്ടപ്പെടുമെന്നും താൻ വധിക്കപ്പെടുമെന്നും ബോധമുണ്ടായത് കൊണ്ടാവാം ഇത്തരം ആശയങ്ങൾ കൂട്ട് പിടിച്ച് തടി തപ്പിയത്.
ജീവിച്ചിരിക്കുമ്പോഴേ തന്റെ കുറ്റം പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടാത്ത അശോകൻ തന്റെ കാലശേഷവും തനിക്കൊരു നല്ല പിള്ള ആകണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പശ്ചാത്താപത്തിന്റേയും ബുദ്ധമത സ്വീകരണത്തിന്റേയും കഥ എഴുതി വച്ചത്.
BCE 232-ൽ അശോകൻ മരിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും സത്വാഹനന്മാർ കൈയടക്കി,കലിംഗയും വേർപിരിഞ്ഞു പോയി.
തന്റെ പിതാവും മുത്തച്ഛനും ചേർന്ന് കെട്ടിപ്പടുത്ത മഹാസാമ്രാജ്യത്തിന്റെ വിപുലീകരണമല്ല മറിച്ച് ശിഥിലീകരണത്തിന് നേതൃത്വം നൽകിയ ക്രൂരനും ജനപ്രീതിയില്ലാത്തവനുമായ ഒരു ഏകാധിപതിയേയാണ് പിൽക്കാല സമൂഹം മഹാനായ അശോക ചക്രവർത്തി എന്നും പറഞ്ഞു ഉയർത്തിക്കാട്ടിയത്.
ശ്രദ്ധിക്കേണ്ട വസ്തുത ഭാരതീയ പാരമ്പര്യത്തിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ അശോകൻ ഒരു മഹാനായ ചക്രവർത്തിയാകുന്നില്ല മറിച്ച് അദ്ദേഹത്തിന്റെ ഭരണം അനുഭവിക്കാത്ത രാജ്യങ്ങളിൽ എഴുതിയ ഹാഗിയോഗ്രാഫിക്, ബുദ്ധ ഗ്രന്ഥങ്ങളിലാണ് “മഹാൻ” പദവിയുള്ളത്.
ഒരു തവണ പോലും അശോകന്റെ ഭരണമെത്താത്ത സിലോണിൽ (ശ്രീലങ്ക) പ്രചരിച്ചിരുന്ന ബുദ്ധമത ചരിത്രഗ്രന്ഥങ്ങളിൽ നിന്നാണ്‌ അശോകന്റെ ചരിത്രം കൂടുതലും ലോകത്തിന്‌ ലഭ്യമായത്.
എ. ഡി. ആറാം നൂറ്റാണ്ടിൽ അനുരാധപുരത്തെ ബുദ്ധ ക്ഷേത്രത്തിൽ വെച്ച് രചിക്കപ്പെട്ട “മഹാവംശം” ഇതിൽ പ്രധാനമാണ്. (സിലോണിലെ രാജവംശത്തെ അധികരിച്ച് എഴുതപ്പെട്ട ഒരു ഇതിഹാസ കാവ്യമാണ് മഹാവംശം).
അശോകന് തന്റെ അഞ്ചാമത്തെ ഭാര്യയായ തിക്ഷ്യ രക്ഷയിൽ ജനിച്ച ചാരുമതി എന്ന മകളാണ്  അശോകന്റെ നിർദ്ദേശപ്രകാരം സിലോണിൽ പ്രചാരണത്തിന് പോയത് എന്ന സത്യം കൂടി മനസ്സിലാക്കുക.
പത്തൊൻപതാം നൂറ്റാണ്ടിൽ ജെയിംസ് പ്രിൻസെപ്പ്, വൈറ്റ്സെ കീനിംഗ് എന്നിവരെപ്പോലുള്ള കൊളോണിയൽ കാലഘട്ടത്തിലെ പൗരസ്ത്യവാദികളാണ് അശോകനെ ‘Discovery of King Asoka’, ” Asoka the Great” എനിങ്ങനെയുള്ള രചനകളിലൂടെ വെള്ള പൂശിയത്.
ചാൾസ് അലനെപ്പോലുള്ള ചില പാശ്ചാത്യ എഴുത്തുകാർ “അശോകനെപ്പോലുള്ള ഒരു മഹാനായ രാജാവിനോട് വലിയ പരിഗണന കാണിക്കാത്ത പുരാതന ഇന്ത്യക്കാർ വിഡ്ഢികളായിരുന്നു” എന്നൊക്കെ വളരെ ആധികാരികമായി എഴുതി വച്ചിട്ടുണ്ട്.
ഇവർ പറയുന്ന മഹാനായ അശോകൻ മരിച്ച് 24 മണിക്കൂർ തികയും മുൻപേ തന്നെ ശരീരം ദഹിപ്പിച്ച് ചാരം ഗംഗയിൽ ഒഴുക്കി. എന്തായാലും മഹാനെന്ന് പറയുന്ന ആളിന്റെ ശരീരം അത്ര പെട്ടന്ന് ദഹിപ്പിക്കാനുണ്ടായ കാരണം മാത്രം അജ്ഞാതമാണ്.
ഭാരത സംസ്കാരത്തിന്റെ ഇരുണ്ട വശം മറച്ച് വയ്ക്കാനാണ് അശോകനെ മഹത്വവത്കരിക്കുന്നതെങ്കിൽ ഏറ്റവും കുറഞ്ഞത് അവനവന്റെ മക്കളോടെങ്കിലും സത്യം പറയാനുള്ള ആർജ്ജവം കാണിക്കണമായിരുന്നു.
ചരിത്രമെന്നത് ഏറ്റവും വലിയ കളവാണെന്ന് ഇനിയും ആരെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞാൽ അതിനെ തള്ളിപ്പറയാൻ പറ്റാതെ വരും.
Post Views: 32
9
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

18 Comments

  1. Rebecca Izhak on October 25, 2023 6:59 PM

    വളരെ interesting and informative ആയ ബ്ലോഗ് 🔥🔥

    Reply
    • Sumitha Unnithan on October 26, 2023 6:56 AM

      നന്നായിട്ടുണ്ട്🌹🌹 ഇനിയും ഒരു പാട് ഉയരങ്ങളിലെത്തട്ടെ🙏🙏

      Reply
  2. ammu ponnu on October 25, 2023 3:38 PM

    angane ashokanum theerumanam aayi

    Reply
    • Akhilesh Parameswar on October 25, 2023 4:30 PM

      😁😁😁 കപടതയുടെ മുഖം മൂടി ഒരിക്കൽ അഴിഞ്ഞു വീഴുമല്ലോ

      Reply
  3. Pingback: അശോക ചരിത്രം: മറഞ്ഞു പോയ സത്യങ്ങൾ - By Akhilesh Parameswar - കൂട്ടക്ഷരങ്ങൾ

  4. Silvy Michael on October 25, 2023 8:56 AM

    ഇതൊക്കെ ഈ അടുത്തുമാത്രം പുറത്തുവന്ന സത്യങ്ങളാണോ? ഇന്ത്യ റിപ്പബ്ലിക് ആകുമ്പോൾ ഈ controversy ഒന്നുമില്ലായിരുന്നോ? It’s really interesting to know the other side of history 👌👌👌

    Reply
    • Akhilesh Parameswar on October 25, 2023 2:04 PM

      ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം നടന്ന ചില രാഷ്ട്രീയ ഇടപെടലുകൾ കൊണ്ട് പല ചരിത്രങ്ങളും വളച്ചൊടിക്കപ്പെട്ടു.. ശരിയായ ചരിത്രകാരന്മാർക്ക് ഗവേഷണങ്ങൾ നടത്താനുള്ള അനുമതി പോലും ലഭിച്ചില്ല… ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ ഈ അടുത്ത കാലത്ത് നടന്ന ഗവേഷണങ്ങളുടേയും പഠനങ്ങളുടേയും ഫലമാണ്..

      Reply
  5. lekha on October 24, 2023 4:29 PM

    ചരിത്രത്തിന്റെ കറുത്ത ഏടുകൾ പലതും ഇന്നും വെളിവല്ല. മഹത്തായതു പലതും തമസ്കരിക്കപ്പെട്ടും നീചമായതിനെ മഹത്വവൽക്കരിച്ചും എത്രയോ സംഗതികൾ.
    അതിലൊന്നിലേക്കു ശ്രദ്ധ തിരിക്കുന്ന ലേഖനം. Thank you for this writeup👍👍

    Reply
    • Akhilesh Parameswar on October 25, 2023 1:19 AM

      ഒരുപാട് അന്വേഷണം നടത്തി… പല പുസ്തകങ്ങൾ വായിച്ചു.. പലരോടും ചോദിച്ചു… വിപ്ലവമുണ്ടാക്കാനല്ല പക്ഷേ ചരിത്രം കളവ് പറയരുത്… ഒരുപാട് സന്തോഷം… സ്നേഹം ❤

      Reply
    • Akhilesh Parameswar on October 25, 2023 2:06 PM

      ചരിത്രം പലരും അവരവരുടെ ഇഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായി മാറ്റി മറിച്ചു..

      Reply
  6. Jayasree John on October 24, 2023 3:51 PM

    Interesting 👌

    Reply
    • Akhilesh Parameswar on October 25, 2023 2:07 PM

      സ്നേഹം ❤

      Reply
  7. RBK on October 24, 2023 3:20 PM

    Wonderful write up ❤️❤️❤️

    Reply
    • Akhilesh Parameswar on October 25, 2023 2:07 PM

      നന്ദി ❤

      Reply
  8. Neethu V. R on October 23, 2023 10:04 PM

    മഹാന്മാരെന്ന് വാഴ്ത്തപ്പെടുന്ന പല ഭരണാധികാരികളുടെയും യഥാർത്ഥചരിത്രം അധിക്രൂരതയിൽ അധിഷ്ഠിതമാണ്.
    നല്ല എഴുത്ത്

    Reply
    • Akhilesh Parameswar on October 25, 2023 1:19 AM

      ഹൃദയം നിറഞ്ഞ നന്ദി ❤

      Reply
  9. Silvy on October 23, 2023 5:53 PM

    ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ 👌👌👌

    Reply
    • Akhilesh Parameswar on October 25, 2023 4:30 PM

      നന്ദി ❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.